Pages

Monday, June 8, 2009

ചക്ക അട ( അരിപ്പൊടി തീര്ന്നു പോയി , അപ്പൊ റവ കൊണ്ട അഡ്ജസ്റ്റ് ചെയ്തു

രാവിലെ അടുത്ത വീട്ടിലെ റഷീദചേച്ചി ഒരു ഹാഫ്‌ ചക്ക തന്നു .വയ്കുന്നേരം ഞാന്‍ അതും കൊണ്ടു അട ഉണ്ടാക്കി . ചക്ക അട ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി ഞാന്‍ അതിന്റെ പാചകവിധി പോസ്റ്റുന്നു . അത് ഒരു കൂഴ ചക്കപഴം ആയിരുന്നു. വീട്ടില്‍ ആരും കഴിക്കാത്തതിനാല്‍ ആണ് ചേച്ചി അത് എനിക്ക് തന്നത് .

ആവശ്യമുള്ള സാധനങ്ങള്‍

*
ചക്കച്ചുള
*
ഏലയ്ക്ക
*
തേങ്ങ ചിരകിയത്
*
ശര്‍ക്കര
*
റവ
*
ഉപ്പ്
*
നെയ്യ്

ചക്കയില്‍ നിന്നും അടയിലെക്കുള്ള വഴി

ചക്കച്ച്ചുള കുരു , പാട ഒക്കെ മാറ്റി യശേഷം മിക്സിയില്‍ ഇട്ടു ഒന്നു അടിച്ചെടുക്കുക , അതിലേക്കു റവ ഇട്ടു കുഴയ്ക്കുക , റവ കുറച്ചു കുറച്ചു ചെര്തുകൊണ്ടേഇരിക്കണം , ഉണ്ണിയപ്പത്തിന്റെ കൂട്ടിന്റെ ലേശം കൂടെ അപ്പുറത്തേക്ക് പോകണം , എന്നിട്ട് തേങ്ങ ചിരകിയത് - ഞാന്‍ ഒരു മുറി തേങ്ങ എടുത്തു , ഏലക്കായ പൊടിച്ചത് - ഞാന്‍ അതിന്റ തോണ്ടും എടുത്തു , എലക്കക്കൊക്കെ ഇപ്പൊ എന്താ വില ! ശര്‍ക്കര ചിരകിയത് ( ന്യ്സായി ചിരകണം അല്ലേല്‍ അടുപ്പേ വച്ച് പാനിയാക്കണം , ഉപ്പ് , നെയ്യ് എന്നിവ ചേര്ത്തു നന്നായി യോജിപ്പിക്കുക ,
ഇനി വാഴയില എടുക്കുക , എന്റെ വീട്ടില്‍ വാഴയില ഉണ്ടാര്‍ന്നില്ല . അപ്രത്തെ വീടിലെ വാഴെലെ ഒരു ഇല " ഇതാ ..എന്നെ മുറിച്ചെടുത്തു അടയുണ്ടാകിക്കോളൂ ..." എന്ന് പറേണ പോലെ ഞങ്ങളുടെ കംബൌണ്ടിലോട്ടു നീണ്ടു നിന്നിരുന്നു . ഞാന്‍ അത് മുറിച്ചെടുത്തു . ചെറുതാക്കി . അട മിക്സ്‌ എലേടെ നടുവില്‍ വച്ചു പയ്യെ അമര്‍ത്തി , എടുത്തു .
ഇനി എല്ലാം എടുത്തു അപ്പച്ചെമ്പില്‍ വച്ചു നന്നായി ആവിയില്‍ പുഴുങ്ങി എടുക്കുക , കട്ടന്‍ ചായെടെയോ , പാല്‍ ചായെടെയോ കൂടെ പുറത്തെ മഴയും നോക്കി കഴിക്കുക .......

വാല്‍ക്കഷ്ണം: എനിക്ക് ഒരു ടീ സ്പൂണ്‍ , രണ്ടു ടീ സ്പൂണ്‍ മോഡലില്‍ എഴുതാന്‍ അറിയില്ല , അങ്ങനെ ഒട്ടു ഉണ്ടാക്കാരുംഇല്ല . അങ്ങിനെ പാചകം ചെയ്യുന്നവര്‍ വഴി വരണ്ട ,വന്നിട്ട് കാര്യമില്ല . .. അല്ലാത്തവര്‍ മാത്രം വഴി പോവുക .....

5 comments:

Junaiths said...

വീട്ടില്‍ ആരും കഴിക്കാത്തതിനാല്‍ ആണ് ചേച്ചി അത് എനിക്ക് തന്നത് .

ചക്ക തന്നതിന് റഷീദ ചേച്ചിക്ക്‌ ഇങ്ങനെ ഒരു പണി വേണമാരുന്നോ?പാവം റഷീദ ചേച്ചി..രണ്ടു ചക്ക അട കൊടുത്തു പ്രശ്നം സോള്‍വ്‌ ചെയ്യാം അല്ലെ

ചേച്ചിപ്പെണ്ണ്‍ said...

ഞാന്‍ പറഞ്ഞത് സത്യമാണ് . കൂഴച്ചക്കപഴം ചേച്ചിടെ ഇക്കാക്കും മോനും ഇഷ്ടമല്ല (അടയും ). രണ്ടു അട ചേച്ചിക്ക് കൊടുക്കണം എന്നുണ്ടായിരുന്നു , സംഭവം വലിയ മോശവും ആയിരുന്നില്ല. പക്ഷെ വെന്തു വന്നപ്പോളേക്കും നല്ല മഴ. പിന്നെ അടേം കൊണ്ട് പോകാന്‍ മടിയായി. ഇനി ഉണ്ടാക്കുമ്പോ കൊടുക്കണം

monu said...

ചക്ക അട ഉണ്ടാക്കാന്‍ വാഴയിലയെകള്‍ നല്ല ഒരു സാധനം ഉണ്ട് . എടന്ന ഇല. ഇടന്നയിലയില്‍ ഉണ്ടാക്കിയാല്‍ ഇടന്നയുടെയ്‌ ഒരു സ്മെല്ലും ടയ്സ്റെ‌ം ഉണ്ടാവും... :) നല്ലതാണു അത്.

ബൈ ത ബൈ ..ചക്ക അട (saras) ഇപ്പൊ ഗള്‍ഫിലും കിട്ടുന്ന കാരണം പണ്ടത്തേ പോലെ അതികം നൊസ്റ്റാള്‍ജിയ ഫീല്‍ ചെയുന്നില്ല ...

എന്നാലും ഒരു ചെറിയ കൊതി തോന്നുന്നു... :D

ചേച്ചിപ്പെണ്ണ്‍ said...

ഇടന ഇല അല്ലെ ? എ കക്ഷി യെ എനിക്ക് പരിചയമുണ്ട് ...
തട്ടക്കുഴെലെ അമ്മവീട്ടില്‍ വച്ചു പണ്ട് അതും കൊണ്ട് മമ്മീടെ അമ്മ ചക്ക അട ഉണ്ടാക്കി തന്നിട്ടുണ്ട് ..
ഇവിടെ ഇടന ഇല അവൈലബിള്‍ അല്ലാത്തതിനാല്‍ ആണ് ഞാന്‍ വാഴ ഇല എടുക്കേണ്ടിവന്നത്‌ ...

Unknown said...

ശര്‍ക്കരപാനി തന്നെയാണ് നല്ലത് കേട്ടോ ചേച്ചി.ആശംസകള്‍ ..