Pages

Monday, June 1, 2009

നീര്‍മാതളപ്പൂക്കളുടെ അമ്മക്ക് ...



ഇന്നലെ രാവിലെ ന്യൂസ് ഫ്ലാഷ് "മാധവിക്കുട്ടി അന്തരിച്ചു " . തലേന്ന് വാങ്ങിയ ഗൃഹലക്ഷ്മിയില്‍ അഭിമുഖംഉണ്ടായിരുന്നു , പത്രപ്രവര്‍ത്തക ലീല മേനോന്‍ മാധവിക്കുട്ടീനെ പൂനെയില്‍ പോയ് കണ്ടു നടത്തിയത്‌ .
ഡിഗ്രി പഠിച്ചപ്പോള്‍ കോളേജില്‍ ആര്‍ട്സ് ഇനഗോരഷന് വന്നത് ഓര്മ്മ വന്നു ...കറുത്ത സാരിയൊക്കെ ഉടുത്തു .. എന്ത് ഭംഗി ആയിരുന്നു ആ അമ്മേ കാണാന്‍ ! പുള്ളിക്കാരത്തിക്ക് കറുത്ത നിറം വലിയ ഇഷ്ടാനെന്നു തോന്നുന്നു ... മിക്കവാറും കാണുക ബ്ലാക്ക്‌ ഡ്രസ്സ്‌ ഇട്ടോണ്ടാ ...
ഇന്നലെ രാവിലെ ചാനല്‍ മാറ്റി മാറ്റി കുറെ അഭിമുഖങ്ങളും കണ്ടു . എന്ത് രസാണ് സംസാരം കേട്ടോണ്ടിരിക്കാന്‍ ..
ഒരുപാട്‌ സ്നേഹം കൊതിച്ച , ഇമോഷണല്‍ ആയ , മലയാളത്തെ , മലയാളികളെ , പൂക്കളെ , മഴയെ .....എല്ലാംസ്നേഹിച്ച ആ തൊട്ടാവാടി അമ്മയ്ക്ക് എന്റെ മിഴിനീര്‍ പുഷ്പങ്ങള്‍ ...!

എനിക്ക് വായനയിലൂടെ പരിചയപ്പെട്ട കുറച്ചുപേരെ നേരില്‍ കാണുവാനുള്ള ഭാഗ്യം കിടീടുണ്ട് ...
മാധവിക്കുട്ടീനെ , പ്രിയ എ.എസ്സിനെ , ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ .... , ലീല മേനോനെ ..പിന്നെ ബോബ്ബി അച്ചനെ ( ഫാദര്‍ബോബി ജോസ് കപൂച്ച്ചിന്‍ )

പ്രിയ എ എസ്സിനെ കണ്ടത് ഒരുദിവസം എറണാകുളം ചേര്‍ത്തല ബസ്സില്‍ വച്ചാണ് . നാന്‍ ഇരിക്കുന്നു , പുള്ളിക്കാരി ബാഗ്‌ എന്റെ കയ്യീ തന്നു. ഇറങ്ങാന്‍ നേരത്താ "കര്‍ത്താവെ ... ഇതു ആ വനിതയിലും ഗൃഹലക്ഷ്മീലും ഒക്കെ എഴുതണ പ്രിയ അല്ലെ ... " എന്ന് തോന്നിയത് ......
പിന്നേം ഒരുപാട്‌ നാള്‍ കഴിഞ്ഞ കുഞ്ഞുന്നാള്‍ തൊട്ടേ ഉള്ള അസുഖങ്ങളെക്കുറിച്ചും .... പിന്നെ ..ഒരുപാട്‌ നാള്‍കാത്തിരുന്നു മോനുണ്ടായതിനെക്കുരിച്ച്ചും ഒക്കെ വായിക്കനത് ... . അന്ന് ബസ്സില്‍ ഞാന്‍ എഴുന്നേറ്റുപുള്ളിക്കാരീനെ ഇരുത്തണ്ടാതയിരുന്നൂന്നു ഇപ്പഴും തോന്നുന്നുണ്ട് ..

ഒരു ദിവസം ബസില്‍ ഇരിക്കുമ്പോ ലീല മേനോന്‍ ( പത്രപ്രവര്‍ത്തക ) റോഡിലൂടെ നടന്നു പോണത് കണ്ടു . വലിയ ചുവന്ന പൊട്ടൊക്കെ തൊട്ടോണ്ട്‌ .


ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നാന്‍ സ്കൂളില്‍ പഠിക്കണ സമയത്ത കണ്ടത് , ബസ്സെന്നു ഇറങ്ങി പോണത് ..
നാന്‍ കൂടെ
ഉണ്ടാര്‍ന്ന മമ്മീ നോട്‌ പറഞ്ഞു ..." ദേമ്മേ "ബാലകൃഷന്‍ " ചുള്ളിക്കാട് .. " കക്ഷി തിരിഞ്ഞുനോക്കീപ്പഴാണ് എനിക്ക് സ്പെല്ലിംഗ് മിസ്റെക്‌ മനസ്സിലായത് ..


ബോബ്ബി അച്ഛനെ കണ്ടത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് . അടുത്തുള്ള പള്ളീല്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ ..
അച്ചന്റെ നിലത്തെഴുത്തും സഞ്ചാരിയുടെ ദൈവവും വായിച്ചിരുന്നു ... കൂടാതെ മനുഷ്യസ്നേഹി യുടെഎഡിറൊരിയല്സും .......

അച്ഛന്റെ ശ്രദ്ധേയം ആയി തോന്നിയ വാചകങ്ങളില്‍ ഒന്നു " കരിമലയുടെയും ശരംകുറ്റിമലയുടെയും ഇടക്കുള്ളപാറക്കെട്ടില്‍ " യേശു ഏക രക്ഷകന്‍ " എന്നെഴുതുന്നവന്‍ എന്ത് സുവിശേഷപ്രഖോഷണം ആണു നടത്തുന്നത് ? എന്നതാണ് ..



എന്റെ അണ്ണാച്ചി സര്‍വകലാശാല പരീക്ഷ നീട്ടി വച്ചു (
നാന്‍ എന്റെ കുറ്റബോധവും ! ) , ആഗസ്റ്റിലെക്ക്
അതോണ്ടാ പിന്നേം ബ്ലോഗാന്‍ വന്നത്..
. ..എന്നെ കമന്റി പ്രോത്സാഹിപ്പിച്ച എല്ലാ ബ്ലോഗ് സഹോദരങ്ങള്‍ക്കും നന്ദി ..( ശ്രീ , ചാളിപടന്‍ , ഉപാസന , വല്യമ്മായി , ജുനൈദ്, മോനു ...) . എന്നെ ഫോളോ ചെയ്യുന്ന ( ഏകാന്തതയുടെ അപാരതീരം ...) ജുനൈദ്നുപ്രത്യേകം നന്ദി ( നീയാണെടാ മകനെ യഥാര്‍ത്ഥ വിശാലമനസ്കന്‍ ! , വെറും പതിനെട്ടു ദിവസം പ്രായമുള്ള ഒരുകടിഞ്ഞൂല്‍ (പൊട്ടി) ബ്ലോഗറെ ഫോളോ ചെയ്യാന്‍ തോന്നിയത് , വിശാല മനസ്കത അല്ലാതെ പിന്നെന്താണ് )

6 comments:

Junaiths said...

Welcome back...........
പരീക്ഷ പിന്നേം എഴുതാം...ഹല്ലാ പിന്നെ...എന്നാ പറയാനാ.

ശ്രീ said...

പിന്നല്ലാതെ... പരീക്ഷ നീട്ടിയെന്ന് കരുതി ബൂലോകത്തു നിന്ന് മാറി നില്‍ക്കുന്നതെന്തിന്???
:)

Junaiths said...

http://bloghelpline.blogspot.com/
ഒരു ബ്ലോഗ്‌ എങ്ങനെ തുടങ്ങണം എന്ന് മുതല്‍ ബ്ലോഗ്‌ എങ്ങനെ മുന്നോട്ടു അനുസ്യൂതം കൊണ്ട് പോകണം എന്ന് വരെ വിവരിക്കുന്ന അപ്പു മാഷിന്റെ,ബൂലോഗരുടെയെല്ലാം സ്വന്തം ബ്ലോഗ്‌.
ആദ്യാക്ഷരി ..

ചേച്ചിപ്പെണ്ണ്‍ said...

junaid I have book marked the link, I can see it , But I don't know why I can't type in malayalam in comment boxes, As I told earlier to sree.. I will try my level best to avoid spelling mistakes

Junaiths said...

ചേച്ചി ആ സൈറ്റില്‍ കമന്റുകള്‍ ടൈപ്പ് ചെയ്തിട്ട് അത് കമന്റ്‌ ബോക്സില്‍ കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി.

ചേച്ചിപ്പെണ്ണ്‍ said...

ശ്രീ : പരൂക്ഷ നീട്ടി വച്ചത് കൊണ്ട് നാന്‍ പിന്നേം ബ്ലോഗാന്‍ വന്നു എന്നാ നാന്‍ ഉദ്ദേശിച്ചത് .
ജുനൈദ് : ഇറ്റ്സ് വര്‍ക്കിംഗ്‌ ! , താങ്ക്സ് ഫോര്‍ യുവര്‍ ഹെല്പ്!
മറ്റൊരാള്‍ : :) എന്നാല്‍ എന്താ ?