Pages

Tuesday, December 8, 2009

പിറവി

.....മറ്റൊരിക്കല്‍ അനേകരുടെ ഉയര്‍ച്ചക്ക് കാരണമായ ദിവ്യശിശുവിന്റെ പിറവിയെ കുറിച്ചാണ്‌ അച്ചന്‍ എന്നോട് സംസാരിച്ചത് . വിദ്വാന്മാരുടെ വരവിനെ കുറിച്ചും അവരുടെ സമ്മാനത്തെ കുറിച്ചും പറഞ്ഞു .അവര്‍ ശിശുവിനു സ്വര്‍ണ നാണയങ്ങളും കുന്തിരിക്കവും മീറയും സമ്മാനിച്ചു . മീറ ഒരു സുഗന്ധ വസ്തു ആണെന്നും ഒരു തരം മുള്‍ ചെടിയില്‍ നിന്നും ആണു അതെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു തന്നു .ഉള്ളില്‍ ഒന്ന് ഞടുങ്ങിക്കൊണ്ട് അത്  ക്രിസ്തു യേശുവിനു പില്‍ കാലത്ത് കിട്ടിയ മുള്‍ കിരീടത്തിന്റെ പ്രതീകമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു .ഗില്‍ബര്‍ട്ട് അച്ചന്‍ ഒന്ന്  ഞടുങ്ങിയ പോലെ തോന്നി . കട്ടിയുള്ള കണ്ണാടിയിലൂടെ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി ... എന്നിട്ട് വിജയകരമായ ക്രിസ്തീയ ജീവിതം നയിച്ച ആ വൈദികന്‍ എന്നോട് ചോദിച്ചു   , "നിനക്ക്  മിശിഹായെ കുറിച്ച് ഒരു പുസ്തകം എഴുതിക്കൂടെ ?" ഞാന്‍ പേടിച്ചു പോയി . ഏകദേശം 35  വര്‍ഷത്തിനു ശേഷം "ബൈബിള്‍ - വെളിച്ചത്തിന്റെ കവചം എഴുതുമ്പോഴും ആ പേടി എന്നോടൊപ്പം ഉണ്ടായിരുന്നു. ...

                     ( കാര്‍ത്തികയില്‍ പദ്മനാഭന്‍ അപ്പന്‍ -കെ പി അപ്പന്‍- രചിച്ച  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ   " മധുരം  നിന്റെ ജീവിതം " എന്ന കൃതിയില്‍ നിന്ന്  )         
      എല്ലാവര്ക്കും എന്റെ ക്രിസ്തുമസ്  , ന്യൂ ഇയര്‍ ആശംസകള്‍ ....

പടത്തിനെ കുറിച്ച് :
ഇതെന്റെ സ്വന്തം മാതാവും ഉണ്ണിയേശൂം , ഇലസ്ട്രെട്ടെര്‍ ലെ ബ്രഷ് ടൂള്‍  കൊണ്ട് വരച്ചത്. എനിക്ക് ആ ടൂള്‍ ന്റെ ഉപയോഗം മാത്രേ അറിയൂ , വിമല്‍ ചെയ്യുന്ന പോലെ അസാദ്ധ്യം ആയി പെയിന്റ് ചെയ്യാനൊന്നും അറിയില്ല  
  

39 comments:

ജോയ്‌ പാലക്കല്‍ - Joy Palakkal said...

സമയോചിതമായ...
ഒരു നല്ല പോസ്റ്റ്‌!!!
അഭിനന്ദനങ്ങള്‍!!
ക്രിസ്തുമസ്‌ ആശംസകള്‍!!

പ്രദീപ്‌ said...

ചേച്ചി പെണ്ണേ !!!!!!!!! ഇങ്ങു ദൂരെ ബിര്‍മിന്ഹാമില്‍ എന്‍റെ മുറിയില്‍ എന്‍റെ കൂടെ ഉണ്ട് ആ പുസ്തകം , ബൈബിള്‍ വെളിച്ചത്തിന്റെ കവചം .
മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടില്ല . എന്തോ ഇപ്പോള്‍ പഴയ പോലെ വായിക്കാന്‍ കഴിയുന്നില്ല . നിങ്ങളുടെ വ്യത്യസ്തതയുള്ള ക്രിസ്മസ് പോസ്ടിനോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് കേട്ടോ . ഇനിയും നല്ല പോസ്റ്റുകള്‍ എഴുതൂ . പഴയ സ്വപ്‌നങ്ങള്‍ പോലെയും , പശുവിന്റെ സ്വപ്നം പോലത്തെയും പോസ്റ്റുകള്‍

ശ്രീ said...

കൊള്ളാം.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആശംസകള്‍!

ചേച്ചിപ്പെണ്ണ്‍ said...

ജോയ് : ആശംസകള്‍ ക്ക് നന്ദി ... ചിത്രകാരന്‍ അല്ലെ , കുറച്ചു പടംസ് ഒക്കെ സ്കാന്‍ ചെയ്ത് പോസ്റൂ

പ്രദീപ്‌ : നന്ദി , മധുരം നിന്‍ ജീവിതം മാതാവിനെ കുറിച്ച ഉള്ളതാണ് .. എന്റെ കൈയില്‍ ഉണ്ട് , ബൈബിള്‍ വെളിച്ചത്തിന്റെ കവചം വായിച്ചു തീരുമ്പോ അഭിപ്രായം അറിയിക്കണേ , എനിക്ക് വാങ്ങാന ..

ശ്രീ : നന്ദി , ഒരുപാട്

പ്രേം I prem said...

ക്രിസ്തുമസ്‌ ആശംസകള്‍!!ആദ്യമേ നേരുന്നു ...

പടം കൊള്ളാം ... മാതാവിന്റെ മുഖം അതിമനോഹരം, അതെ രസം (നവരസം)
... നന്നായിരിക്കുന്നു.
photoshop ഉണ്ടോ

Typist | എഴുത്തുകാരി said...

ക്രിസ്തുമസ് നവവത്സരാശംസകള്‍. പടം വരച്ചതു നന്നായിട്ടുണ്ട്.

SAJAN S said...

ക്രിസ്തുമസ്‌ ആശംസകള്
:)

poor-me/പാവം-ഞാന്‍ said...

ക്രിസ്ത്മസ് ആശംസകള്‍

വരവൂരാൻ said...

നന്നായിട്ടുണ്ട്. ക്രിസ്തുമസ്-ന്യൂ ഇയര്‍ ആശംസകള്‍!

Dewberry Fine Art said...

Thank you and Merry Christmas!

Unknown said...

Thank you and Merry X mas.

The picture is very nice.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു.

ക്രിസ്തുമസ് ന്യൂ ഇയര്‍
ആശംസകള്‍.

Gopakumar V S (ഗോപന്‍ ) said...

ആശംസകൾ.... നല്ല വരയും നല്ല കുറിയും...

കാട്ടിപ്പരുത്തി said...

വര ഇഷ്ടപ്പെട്ടു.

കൂടെ കൃസ്തുമസ് പുതുവത്സരാശംസകളും-

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ക്ഷമയുടെ , കാരുണ്യത്തിന്റെ , സ്നേഹത്തിന്റെ , സഹനത്തിന്റെ ആ ദിവ്യതക്ക് ജന്മമേകിയ മാതാവേ നീയെത്ര ധന്യ .... എനിക്കേറെയിഷ്ടം നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന സ്നേഹ വചനമാണ് . ക്രിസ്തുമസ് ..നവ വത്സര ആശംസകള്‍ ..

അരുണ്‍ കായംകുളം said...

പടം നന്നായിരിക്കുന്നു.
:)
ക്രിസ്തുമസ് & ന്യൂ ഇയര്‍ ആശംസകള്‍

നിരക്ഷരൻ said...

ഇതിനെ ഒരു ഗ്രാസ്സ് പെയിന്റാക്കാന്‍ സ്ക്കോപ്പുണ്ട്. ചേച്ചിപ്പെണ്ണേ കൃസ്തുമസ്സ് ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

ആശംസകൾക്കു നന്ദി.
പടം കൊള്ളാട്ടാ...

Sureshkumar Punjhayil said...

എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസകള്‍ ....!!!

സെറീന said...

ആ മുള്‍ക്കിരീടം-മീറ വായിച്ചു
ഞാനുമൊന്നു കിടുങ്ങി..
നിറയെ സ്നേഹം,
നന്മ..
എല്ലാവര്‍ക്കും ക്രിസ്തുമസ്
പുതുവര്‍ഷ ആശംസകള്‍!!

ചേച്ചിപ്പെണ്ണ്‍ said...

പ്രേം : നന്ദി , ..
typist | എഴുത്തുകാരി : നന്ദി
സാജന്‍ : നന്ദി വന്നതിനും കമന്റിയതിനും
പുവര്‍ മി : സ്വാഗതം , നന്ദി
വരവൂരന്‍ : വീണ്ടും കണ്ടത്തില്‍ സന്തോഷം
Dori : Thanks
അരുണ്‍ : നന്ദി
വഴിപോക്കന്‍ : നന്ദി യുണ്ടേ ..
ഗോപന്‍ : സ്വാഗതം , വന്നതിനു നന്ദി
കട്ടിപ്പരുത്തി : നന്ദി ... താങ്കള്‍ടെ മെയിലിലെ അഭിപ്രായത്തോട് യോജിക്കുന്നു
ശാരദ : നിലാവേ ... നന്ദി ...
അരുണ്‍ : നന്ദി ..
നിരക്ഷര്‍ജി : നന്ദി ...
ബിലാത്തി : നന്ദി
സുരേഷ് : നന്ദി
സെറീന ....: സ്വാഗതം ... വന്നതിലും കമന്റിയതിലും ഒരുപാട് നന്ദി ...

ചേച്ചിപ്പെണ്ണ്‍ said...

@വരവൂരന്‍ കണ്ടത്തില്‍ = കണ്ടതില്‍

Irshad said...

ക്രിസ്തുമസ്‌ ആശംസകള്‍ .

പടവും ഇഷ്ടപ്പെട്ടു.

Senu Eapen Thomas, Poovathoor said...

ചിത്രവും, ചിന്തയും കൊള്ളാം. ഞാന്‍ ഇങ്ങനെ ഒരു പുസ്തകത്തെ പറ്റി കേട്ടിട്ടേയില്ലായിരുന്നു. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ക്രിസ്തുമസ്സ്‌, നവവത്സര ആശംസകള്‍.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

കണ്ണനുണ്ണി said...

ക്രിട്തുമസ് ആശംസകള്‍..ചേച്ചിക്കും..എല്ലാവര്ക്കും...
ഉണ്ണിയേശുവും , മാതാവും... നന്നായിട്ടുണ്ട് ട്ടോ...

monu said...

Simple,..still it its beautiful

pinney...unniyeshuvinu alpam chinese chaya undo ennoru samsayam. :D..

Wish You and Your Family a Happy Christmas and Prosperous Newyear :)

ചേച്ചിപ്പെണ്ണ്‍ said...

പഥികന്‍ : നന്ദി ...
സെനു : നന്ദി , മധുരം നിന്‍ ജീവിതം നമ്മടെ മാതാവിനെ പറ്റിയാ ,
എനിക്ക് ബോബ്ബി അച്ഛന്റെ പുസ്തകങ്ങള്‍ വായിക്കാനാ കൂടുതല്‍ ഇഷ്ടം ..
സഞാരിയുടെ ദൈവം , നിലത്തെഴുത്ത് , ....ഇവയൊക്കെ ...
കണ്ണന്‍ ഉണ്ണീ : നന്ദി
മോനു : കമന്റ്‌ കൊള്ളാട്ടോ , അത് വായിച്ചു കഴിഞ്ഞു നോക്കീപ്പോ എനിക്കും തോന്നി ...അങ്ങനെ ഒരു ഫേസ് കട്ട്..
മാതാവേ ,ഉണ്ണി യേശുവേ ക്ഷമിക്കണേ ..!
ന്റെ ഉണ്ണി യേശൂനു ഒരു ഉണ്ണി ലുക്ക്‌ മാത്രേ ള്ളൂ ന്നെനിക്കും തോന്നി ...
പക്ഷെ ഇത് തന്നെ വളരെ കഷ്ടപ്പെട്ട് വരച്ചതാ ... പെണ്‍ മുഖങ്ങള്‍ മാത്രേ എന്റെ വിരലുകള്‍ക്ക് വഴങ്ങൂ ....

vinus said...

വരച്ചത് നന്നായിരിക്കുന്നു .അഭിനന്ദനങ്ങൾ
കൂട്ടത്തിൽ ക്രിസ്തുമസ് ആശംസകളും

ഗീത said...

പടങ്ങള്‍ എല്ലാം കണ്ടു. നന്നായിട്ടുണ്ട്. നീലത്താമര പെണ്‍കുട്ടിയെ വരച്ചത് കൊള്ളാം. കാണാന്‍ സിനിമയിലേതിനേക്കാള്‍ സുന്ദരിയായ അള്‍ട്രാമോഡേണ്‍ ഫാഷന്‍ ഗേള്‍ ആണ് അര്‍ച്ചന.

പടം വരപ്പുകാരിക്ക് ആശംസകള്‍.

mukthaRionism said...

ചേച്ചിപ്പെണ്ണേ...
വരകള്‍ അസ്സലായ്‌ക്ക്‌ണ്‌ട്ടോ....

Anil cheleri kumaran said...

ആശംസകള്!!

jayanEvoor said...

നല്ല ഓര്‍മ്മപ്പെടുത്തല്‍, നല്ല വര!
ക്രിസ്മസ് - പുതു വത്സരാശംസകള്‍!

I'm Golfi, DinGolfi said...

കൊള്ളാല്ലോ പെണ്ണെ
ഹാപ്പി ന്യൂ ഇയര്‍!
വരുന്നോ രണ്ടു കുപ്പി പൊട്ടിച്ചു ആഘോഷിക്കാന്‍?

jyo.mds said...

വരാന്‍ അല്പം വൈകി.പുതുവത്സരാശംസകള്‍

Anonymous said...
This comment has been removed by the author.
Anonymous said...

പടം വര..നന്നായിട്ടുണ്ട്..
ഇന്നാണ്..കണ്ടത്..കേട്ടോ..ഇനിയും..വരക്കൂ......

-----------പ്രകാശം പരത്തുന്ന പെണ്‍കുട്ടി..

Anonymous said...

The sketch is beautiful.And thanks for the quote fromDr.K.P.Appan's book.

ഉപാസന || Upasana said...

കോറി വരച്ച നല്ല പടം. ഈസ്റ്റര്‍ ആശംസകള്‍...

Manoraj said...

ഇതിപ്പോളാണ് കണ്ടത്. ക്രിസ്തുമസ് ആശംസകള്‍. ചിത്രം നന്നായിരിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ ഭംഗിയായി വരക്കാന്‍ പഠിച്ചിട്ടുണ്ടാവുമല്ലോ അല്ലേ