Pages

Monday, October 26, 2009

എനിക്ക് മുന്പേ നടക്കുന്ന സ്വപ്‌നങ്ങള്‍ ...

എന്ന് മുതലാണ് എന്റെ ചില സ്വപ്‌നങ്ങള്‍ എനിക്ക് മുന്‍പായി നടക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല
എന്തായാലും ഏഴാം ക്ലാസ്സിലെ സ്കോളര്‍ ഷിപ്‌ എക്സാമിനു ശേഷം ഒരിക്കല്‍ എനിക്കും വേറെ രണ്ടു കുട്ടികള്‍ ക്കും അത് കിട്ടുന്നതായി ഒരു സ്വപ്നം ... അതില്‍ ശബനക്ക് പകരം സിനിക്കു‌ ആണ് കിട്ടിയത് എന്നതൊഴിച്ചാല്‍ സ്വപ്നം സത്യമായി വന്നു .
പിന്നത്തെ ഒരു സ്വപ്നം എന്റെ ബട്ടര്‍ഫ്ലൈ ചെടിയില്‍ പൂ ഉണ്ടായിരിക്കുന്നു , എന്നിട്ട് ആ പൂവിന്റെ തണ്ട് ഒടിഞ്ഞു തൂങ്ങി കിടക്കുന്നു ... എനിക്കാ ചെടീല്‍ അന്ന് വരെ പൂവിന്റെ കിട്ടിയിരുന്നില്ല ... സ്വപ്നത്തിന്റെ രണ്ടാം നാള്‍ ഒരു പൂ തണ്ട് ... പിന്നെ പൂവ്‌ ... തീര്‍ന്നില്ല , അടുത്ത ദിവസം ഞാന്‍ കാണുന്നത് എന്റെ പൂ തണ്ട് ഒടിഞ്ഞു കിടക്കുന്നത് ! ( മമ്മിയോട്‌ എന്തിനോ വാശി എടുത്ത് എളേ ആങ്ങള ഒരു കോലും കൊണ്ട് ചുമ്മാതെ വീശിയത്‌ ആണ്‌ ,കൊണ്ടത്‌ ആ
പൂവിന്റെ തണ്ടിനും .....)
ആ ചെടിയില്‍ ആദ്യം ഉണ്ടായ പൂക്കുല ഒടിഞ്ഞു പോയതിന്റെ സങ്കടതിനും അപ്പുറം എന്റെ സ്വപ്നം പോലെ തന്നെ ആ തണ്ട് ഒടിഞ്ഞു വീണത്‌ കണ്ടതിന്റെ വിസ്മയമായിരുന്നു എനിക്ക് ...
ഒരുപക്ഷെ ആ സ്വപ്നം കണ്ടില്ലാര്‍ന്നെ ഞാനവനെ ഓടിച്ചിട്ടു തല്ലിയേനെ ...(ഞാന്‍ ഒരു ചെടി പ്രാന്തി ആണ്‌ കേട്ടോ ..)
പിന്നീടൊരു സ്വപ്നത്തില്‍ വീട്ടിലെ പൂച്ചയെ പവര്‍ കോഡിന്റെ രൂപത്തിലുള്ള ഒരു കറുത്ത പാമ്പ്‌ വരിഞ്ഞു കൊല്ലുന്നത് ... പിന്നീടൊരു ദിനം അടുത്ത പറമ്പില്‍ എന്റെ പൂച്ച മരിച്ചു കിടക്കുന്നത് കണ്ടത്‌ ....

എന്റെ വീടിന്റെ തൊട്ടുമുന്‍പിലുള്ള പറമ്പും കഴിഞ്ഞൊരു പാടം ,അതിനുമപ്പുറം റെയില്‍ വേ ട്രാക്ക് ...
ഒരുദിവസം രാത്രി ഞെട്ടി ഉണര്‍ന്നത് പാടത്തൂടെ ട്രെയിന്‍ വീട്ടിലേക്ക് പാഞ്ഞു വരുന്നത് കണ്ടിട്ട് ...
പിറ്റേന്ന് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ തന്നെ ഉണ്ടായിരുന്നു ഒരു ട്രെയിന്‍ ദുരന്തം .....


അപ്പൊ ദാ ജനുവരി അവസാനം അടുത്ത സ്വപ്നം ....
എസ്സ്‌ എസ് എല്‍ സി പരീക്ഷയ്യാണ് ...എനിക്കൊരക്ഷരം എഴുതാന്‍ പറ്റണില്ല ,
കടലാസുകള്‍ പറന്നു പോകുന്നു .........

എനിക്കണേ ഭയങ്കര സങ്കടം ആയി .....
കുരുവീന്നു വിളിക്കണ കൂട്ടുകാരിയോട് പറഞ്ഞു ഞാന്‍ ഇങ്ങനെ ഒരു സ്വപ്നം കണ്ടു എന്നൊക്കെ ...
പിന്നെ ഈ രണ്ട് സ്വപ്നങ്ങളും കൂടി ഒന്നിച്ചായി എന്റെ ഉറക്കം കളയല്‍ ...
പിന്നീട് പഠന അവധി തീരുന്ന അന്ന് മമ്മീയെ വിളിച്ചു പറഞ്ഞു മമ്മീ ഞാന്‍ അടുത്ത പ്രാവശ്യം എഴുതിക്കോളം ഇപ്പൊ എഴുതുന്നില്ല , അപ്പൊ മമ്മീം കരച്ചിലായി ...
ഒന്നാമത്‌ മുടിഞ്ഞ സ്കൊലര്ഷിപ്‌ ഒക്കെ കിട്ടിയ കാരണം ടീചെര്മാര്‍ക്കും , ടുഷന്‍ സെന്ററിലെ സാരുംമാര്‍ക്കും ഒക്കെ വന്‍ പ്രതീക്ഷയാണ് .... ക്രിസ്മസ് പരീക്ഷക്ക്‌ എഴുപത്തി അഞ്ചു ശതമാനം ആയിപ്പോയീ എന്നും പറഞ്ഞു സാറന്മാര്‍ ഒരുപാട്‌ ചീത്ത വിളിച്ചതാണ് ....
എന്തായാലും കരഞ്ഞു വിളിച്ചും ഒക്കെ പരീക്ഷ ഒപ്പിച്ചു .... ഫസ്റ്റ് ക്ലാസ്സ് കടമ്പ കടന്നു കിട്ടി ....

പിന്നീട് എന്റെ മോന് ഒരു വയസ്സ്‌ ആയപ്പോ ഒരു സ്വപ്നം ഞാന്‍ പ്രസവത്തിനു എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റലില്‍ കിടക്കുന്നു .....
ഞാന്‍ എഴുന്നേറ്റിരുന്നു കരയാന്‍ തുടങ്ങി .. യോ ഇനി നിന്റെ കാര്യം ആര് നോക്കും മോന്റെ കാര്യം ആര് നോക്കും എന്നും പറഞ്ഞു .... (എനിക്കെന്റെ സ്വപ്നങ്ങളെ അത്രയ്ക്ക് വിശ്വാസം ആണേ )
പിന്നൊരു അഞ്ചു മാസം കഴിഞ്ഞു സ്കാനിങ്ങിനു പോനെന്റെ തലേന്ന് കറുത്ത് മെലിഞ്ഞ ഒരു ആണ്‍ കുട്ടി യെ സ്വപ്നം കണ്ടു .....

പിന്നെയും ഒരു നാലു മാസത്തിനു ശേഷം ( ഹോസ്പിറ്റല്‍ ലക്ഷ്മി അല്ലാട്ടോ ) എന്റെ ഉണ്ണി വന്നു , എന്റെ സ്വപ്നം പോലെ കറുത്ത് മെലിഞ്ഞു .....
വേദന മാറാതെ കരയുമ്പോ എന്നെ കുറുമ്പ് പിടിപ്പിക്കാന്‍ ഡോക്ടര്‍ ..
" ..... വേദന കൊണ്ടൊന്നും അല്ല കരയുന്നത് ... രണ്ടാമത്തെ കുട്ടീം ആണ്‍ ആയതിന്റെ സങ്കട .."
ഞാന്‍ വിട്ടുകൊടുക്കൊമോ .. ഞാന്‍ പറഞ്ഞു " ആണ്‍കുട്ടി ആവും എന്ന് എനിക്ക് അഞ്ചാം മാസത്തില്‍ തന്നെ അറിയായിരുന്നു ലോ ഞാന്‍ ദാ ഇതുപോലോന്നിനെ സ്വപ്നം കണ്ടതാ ...
" ഉവ്വോ ദാട്സ് ഗോഡ്സ്‌ ഗ്രേസ് " എന്നായി ഡോക്ടര്‍.....

കഴിഞ്ഞ ഏപ്രിലില്‍ ഞാന്‍ വീട്ടില്‍ ഒരു ആള്കൂടം കണ്ടു .... അമ്മയോട് (അമ്മായി ) തെളിച്ചു പറഞ്ഞില്ലെങ്കിലും സൂചിപ്പിച്ചു " അമ്മേ ഞാന്‍ വല്ലാത്ത സ്വപ്നം ഒക്കെ കാണുന്നുണ്ട് കേട്ടോ എന്ന് ..."
അച്ച്ചച്ച്ച്ചന്‍ ( അമ്മായി അച്ഛന്‍ ) വയ്യാതെ കിടപ്പായിരുന്നു .......
എന്റെ മമ്മിയോട്‌ മാത്രം വിളിച്ചു പറഞ്ഞു "മമ്മീ ഞാന്‍ ഇങ്ങനത്തെ സ്വപ്നം ഒക്കെ കണ്ടു ..." എന്ന്
അതനുസരിച്ച് അമ്മേം , അനിയനും ഒക്കെ വരികേം ചെയ്തു .....
അച്ചാച്ചന്‍ ഫുള്‍ കിടപ്പായിരുന്നു ...അടുത്തുള്ള കോണ്‍വെന്റിലെ സിസ്റെര്സ് ഒക്കെ വന്നു കൂദാശ ഒക്കെ കൊടുത്തതാണോ എന്ന് വരെ ചോദിച്ചു ....
പക്ഷെ ദൈവനുഗ്ര ഹത്താല്‍ അച്ചച്ചനു അപ്പൊ ഒന്നും പറ്റീല ...എങ്കിലും ജൂണില്‍ സ്ട്രോക്ക് വന്നു അമൃതയില്‍ ആയിരുന്നു ബോധം ഇല്ലാതെ ..... റൂമും ഐ സി യു വും ഒക്കെ ആയി ...ജൂലൈ എട്ടിന് എന്റെ അടുത്ത സ്വപ്നം അച്ചച്ചനുമായി ഞങ്ങള്‍ സെമിത്തേരി യില്‍ ...
അച്ചച്ചനു നല്ല പൊക്കം ഉണ്ട് അത് കൊണ്ടു പറ്റിയ പെട്ടികിട്ടുമോ , കല്ലറ തികയുമോ എന്നൊക്കെ പണ്ട് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ...
സ്വപ്നത്തില്‍ എല്ലാം കഴിഞ്ഞു അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു " കൊച്ചെ .. .അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..." എന്നോ മറ്റോ
ജൂലൈ പത്താം ത്‌ിയതി ഉച്ചക്ക് മുന്പേ അച്ചാച്ചന്‍ മരിച്ചു ......

ആറടിയോളം പൊക്കമുണ്ടായിരുന്ന അച്ചച്ചന്റെ  പെട്ടി  ഒരിഞ്ചിന്റെ  ഗാപ് പോലും ഇല്ലാതെ കല്ലറ ക്കുള്ളിലേക്ക്   .........എന്റെ ദൈവമേ ..........
എല്ലാര്ക്കും ടെന്‍ഷന്‍ ആയിരുന്നുവത്രേ ആ സമയത്ത് ...... കല്ലറയുടെ സൈഡ് പൊളിക്കേണ്ടി വരുമോ എന്നൊക്കെ ... എന്ന്  പിന്നീടറിഞ്ഞു ....
എന്റെ മനസ്സില്‍ ആ സ്വപ്നം മാത്രമായിരുന്നു ആ സമയത്ത് ... അമ്മ പറഞ്ഞ വാക്കുക്കള്‍  .." കൊച്ചെ അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..."







38 comments:

Umesh Pilicode said...

ടീച്ചറെ നല്ല എഴുത്ത്‌
ഇനിയും സ്വപ്നം കാണണേ......

Sapna Anu B.George said...

എനിക്ക് സ്വപ്നം കാണണ്ട് വന്നില്ല.....അതിനു മുൻപേസത്യത്തിൽ രണ്ടുപേരും പോയി, നല്ല എഴുത്തും വിവരണവും ചേച്ചിപ്പെണ്ണെ

ലേഖാവിജയ് said...

നിഷ്കളങ്കമായി എഴുതിയിരിക്കുന്നു ചേച്ചിപ്പെണ്ണെ..

ചേച്ചിപ്പെണ്ണ്‍ said...

Umesh : Dreams , They are coming my way ... I am not intentionly seeing them...
Swapna : Thanks 4 reading

Lekha : I just wrote my thoughts as I speek..
Why these much gap inbetween ur post...
yoo hi kuch likh daall....

VEERU said...

ഇന്നലെ ഞാനും ഒരു സ്വപ്നം കണ്ടു ...ചേച്ചിപ്പെണ്ണിനു ഭ്രാന്ത് പിടിച്ചൂന്ന് !!!
നോക്കട്ടെ യെന്താ സംഭവിക്കാന്ന് ..
ഹ ഹ ഹ !!(തമാശയാട്ടാ...)

തൃശൂര്‍കാരന്‍ ..... said...

ഹ! ഞാനും ഒരു സ്വപ്നം കണ്ടു...എന്താന്നല്ലേ ?...ചേച്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ കമന്ടിട്ടുന്നു...ദാ കണ്ടില്ലേ...

ചേച്ചിപ്പെണ്ണ്‍ said...

വീരു : ആരാന്റമ്മക്ക് ഭ്രാന്ത്‌ പിടിച്ചാല്‍ കാണാന്‍ മാത്രല്ല വായിക്കാനും നല്ല ചേല് ,ല്ലേ ?

തൃശൂര്‍ ക്കാരാ : വായനക്ക് നന്ദി !

Unknown said...
This comment has been removed by a blog administrator.
Anil cheleri kumaran said...

പ്രത്യേക ശൈലിയുള്ള എഴുത്താണ്. ഇഷ്ടപ്പെട്ടു.

Anonymous said...

;

വരവൂരാൻ said...

സ്വപനങ്ങൾ പലപ്പോഴും വരാനിരിക്കുന്നതിന്റെ മുന്നറിയിപ്പുകളാണു എന്നു എനിക്കും തോന്നിയിട്ടുണ്ട്‌... ഈ തുറന്നെഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു...ആശംസകൾ

Patchikutty said...

അമ്മയോടുള്ള ആ സ്നേഹത്തിന്‍റെ ആഴം എന്റെ കണ്ണ് നനയിച്ചുട്ടോ... പിന്നെ ഇങ്ങിനെ സ്വപ്നം കണ്ടു കണ്ടു ഭാവിയില്‍ ഒരു പക്ഷെ വല്യ പ്രവചനം ഒക്കെ നടത്തുമോ ആവോ :-)

ഹന്‍ല്ലലത്ത് Hanllalath said...

എനിക്കും ചിലതൊക്കെ ഉണ്ടായിട്ടുണ്ട്
പക്ഷെ അതേറെ അടുപ്പമുള്ളവരെ പറ്റിയാണ്
എല്ലാം സത്യവുമാകാറുണ്ട്

കള്ളമില്ലാത്ത എഴുത്തിന് ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെല്ലാം പപ്പാതി നടക്കുന്ന സ്വപ്നങ്ങളാണല്ലോ...അതെ കളങ്കമില്ലാത്ത എഴുത്തുതന്നെ...

ചേച്ചിപ്പെണ്ണ്‍ said...

ഹന്ലലത് : നന്ദി , വന്നതിനും അഭിപ്രായത്തിനും ...., എനിക്ക് ചിന്ത ലേശം കൂടുതല്‍ ആണെന്ന് തോന്നുന്നു ..

മിക്കവാറും എന്റെ സ്വപ്നങ്ങളില്‍ വരിക പൂക്കളാണ് ... ഞാനേറെ ഇഷ്ടപ്പെടുന്ന ചൈനീസ് ബാള്‍സം - ചെടീടെ എനിക്കില്ലാത്ത കളറിലുള്ള പൂക്കള്‍ടെ ചെടികള്‍ ,ഞാന്‍ നടക്കുന്ന വഴിയോരത്ത്‌ .....ഏതോ ഒരിടവഴി ...
അതിന്റെ കുഞ്ഞു കൊമ്പുകള്‍ ഓരോന്നായി ഒടിച്ച് എടുക്കുമ്പോള്‍ ആവും നേരം വെളുക്കുക ....
പിന്നിന്നലെ രാത്രി കുത്തിയിരുന്ന് ഗെറ്റ് ഹിം ഹോം കണ്ടു .... രാത്രി യില്‍ അമ്മായി അച്ഛന്റെ ഫുനരല്‍ ( മൂന്ന്‍ മാസം മുമ്പേ മരിച്ച ) , അച്ചാച്ചന്‍ കണ്ണ് തുറക്കുന്നത് .... എനിക്ക് മാത്രം കാണാന്‍ പറ്റുന്നത് .... ബോഡി എഴുന്നേറ്റ നടക്കുന്നത് ..... ന്റെ കര്‍ത്താവെ ...
ഒരു ‍ രാത്രി ഞാന്‍ ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ... ( വിസിറ്റ് ആയിരുന്നൂട്ടോ അല്ലാതെ വീരു എഴുതിയത്‌ പോലൊന്നും ഇല്ലേ ...) ഒരു ഭ്രാന്തന്‍ എന്നെ ഓടിച്ചിടുന്നത് ..... ഞാന്‍ "സെക്യുരിട്ടീ ....." എന്നലറി വിളിച്ചൂ ന്ന കേട്യോന്‍ പറഞ്ഞത് .....
......
ബിലാത്തി : പപ്പാതി നു പറയാന്‍ പറ്റില്ല , ഒരു സിക്സ്ടി ഫൈവ് , തെര്ടി ഫൈവ് കോമ്പിനേഷന്‍ ... നന്ദി ,,,,

ഹന്‍ല്ലലത്ത് Hanllalath said...

ഞാനിവിടെ ഉണ്ടായിരുന്നു
ഇനി നില്‍ക്കുന്നില്ല
എന്റമ്മേ...

ഓടി...
:(

ശ്രീ said...

സ്വപ്നത്തില്‍ കാണുന്നതു പോലെയൊക്കെ സംഭവിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പറ്റില്ല, അല്ലേ?

(ചിലപ്പോഴൊക്കെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവങ്ങള്‍ എനിയ്ക്കും ഉണ്ടായിട്ടുണ്ട്)

annamma said...

ini urangaruthutto....

ചേച്ചിപ്പെണ്ണ്‍ said...

ഹന്ലലത് : നീ എവിടം വരെ ഓടും ..?
ശ്രീ : നന്ദി
അന്നമ്മ : നന്ദി വന്നതിനു ....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഒരു കാര്യം പറയാന്‍ മറന്നു ....ചെടികളും , പൂക്കളും , മരങ്ങളും ഒക്കെ എനിക്കും പ്രാണനാണ്‌ .

Rare Rose said...

ചേച്ചിപ്പെണ്ണേ.,നല്ലയെഴുത്ത്.
സ്വപ്നങ്ങള്‍ ഇങ്ങനെ യാഥാര്‍ത്ഥ്യമാവുന്നത് കണ്ടതിശയം തോന്നുന്നു.എല്ലാ സ്വപ്നങ്ങളും നല്ലതുകളിലേക്കുള്ള ചൂണ്ടു പലകകളായാല്‍ മാത്രം നേരത്തെ കാണുന്ന സ്വപ്നങ്ങളെ ഞാനിഷ്ടപ്പെടും.അതല്ലെങ്കില്‍ ഭാവി കാണിക്കുന്ന സ്വപ്നങ്ങള്‍ എന്തു മാത്രം ശ്വാസം മുട്ടിക്കുന്ന അനുഭവമാവും..:(

ഇട്ടിമാളു അഗ്നിമിത്ര said...

മനുഷ്യനെ പേടിപ്പിക്കുന്നൊ.. ഇനിയിപ്പൊ കാണുന്ന സ്വപ്നങ്ങൾ ഒക്കെ ഫലിക്കുമൊ ന്ന് പേടിക്കണല്ലൊ..

എനിക്കൊരു കുഞ്ഞു കൂട്ടുകാരിയുണ്ട്.. പരീക്ഷക്ക് മാർക്ക് സ്വപ്നം കാണുന്നവൾ.. വലിയ വ്യത്യാസം ഒന്നും വരാറില്ല..

അധികം താമസിയാതെ സ്വപ്നങ്ങളും കൊണ്ട് ഞാനും വാരാം.. എന്റേതല്ല വല്ലവരുടെയും ;)

കാട്ടിപ്പരുത്തി said...

ഒരിക്കല്‍ ഒരു മനശ്ശാസ്ത്ര്ജ്ഞന്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഈ കഴിവ് വളര്‍ത്തിയെടുക്കുവാന്‍ വരെ കഴിയും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്,

തലേ നാള്‍ കണ്ട സ്വപ്നങ്ങള്‍ ഒരു കുറിപ്പാക്കി വച്ച് എത്ര കാര്യങ്ങള്‍ യഥാര്‍ത്ഥ്യമായി എന്നതിന്റെ ഒരു കണക്കെടുക്കുകയാണെത്രെ ആദ്യ വഴി.

എന്തായാലും ലോകത്തില്‍ ചിലതെല്ലാം വ്യഖ്യാന വിധേയങ്ങളല്ല.

എന്തായാലും മമ്മിയെ കുറിച്ചുള്ള സ്വപ്നം നടക്കാഞ്ഞതില്‍ സന്തോഷം -

Jayasree Lakshmy Kumar said...

ചേച്ചിപ്പെണ്ണേ..ആദ്യം തന്നെ ഒരു സെയിം പിച്ച്. സ്വപ്നങ്ങൾ പിന്നീട് യാദാർത്ഥ്യമാകുന്ന അനുഭവമുള്ള ഒരാളാണ് ഞാനും. അതിൽ ഒന്ന് പറയാം. ഡി. എച്ച് എസ്സിന്റെ താൽക്കാലീക പോസ്റ്റിൽ ആദ്യമായി ജോലി ചെയ്ത സ്ഥലത്തെ എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു ചേച്ചി മരിച്ചു പോയി എന്നും ഞങ്ങൾ സ്റ്റാഫ് എല്ലാവരും കൂടി റീത്തും എല്ലാമായി ആ ചേച്ചിയുടെ വീട്ടിൽ പോയി എന്നും സ്വപ്നം. ഇത് ആ ചേച്ചിയോട് പറയുന്നതെങ്ങൈനെ. പകരം എന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ അടുത്ത സുഹൃത്തിനോട് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ എന്റെ കൂടെ ജോലി ചെയ്യുന്നർക്ക് റീത്തുമായി എന്റെ വീട്ടിൽ വരേണ്ടി വന്നു. എന്റെ അച്ഛൻ മരിച്ചു. ഒരു കുഴപ്പവുമില്ലാതെ ഓടി നടന്നിരുന്ന ആൾ പെട്ടെന്ന് ഒരു സ്ട്രോക്കിനാൽ. പിന്നീട് ഇതു പോലെ ഒരുപാട് സ്വപ്നങ്ങൾ. മിക്കവയും എഴുതി വച്ചിട്ടുണ്ട്. എന്റെ അടുത്ത കൂട്ടുകാർക്കും വീട്ടുകാർക്കും അറിയാം. യുക്തിക്കു നിരക്കാത്ത കാര്യങ്ങളായതിനാൽ മറ്റാരോടും പറയാറില്ല. എന്റെ [ചീത്ത] സ്വപ്ങ്ങൾ എന്റെ അടുത്ത കൂട്ടുകാർക്കും പേടിയാണ്. കാരണം, അതിൽ ചിലത് അവരെ സംബൻധിച്ചുള്ളവയും പിന്നീട് സത്യമായി വന്നവയും ആയതിനാൽ. എനിക്കും അവയെ വല്ലാതെ പേടിയാണ്

Anil cheleri kumaran said...

ഇതൊരു വല്ലാത്ത പോസ്റ്റ് ആയിപ്പോയി...
ഇത്തരം ചിലത് എനിക്കുമുണ്ട്. ഓര്‍മ്മിക്കാന്‍‌...

Sureshkumar Punjhayil said...

Swapnangalkku purakil....!

Manoharam, Ashamsakal...!!!

ചേച്ചിപ്പെണ്ണ്‍ said...

നിലാവ് : " സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ ...." ഇതൊക്കെ കവിക്ക്‌ പാടാന്‍ കൊള്ളം ... എന്റെ കാര്യത്തില്‍ പറ്റൂല്ല ...
ഇട്ടിമാളുസേ : നന്ദി .. സ്വപ്ന പോസ്ടിടുമ്പോ എനിക്കൊരു കത്ത് ഇടണേ ...

കാട്ടിപരുത്തി : എന്റെ ഊഹം തെറ്റിയില്ല ..താങ്കള്‍ വസ്തുനിഷ്ഠ മായ ഒരു അഭിപ്രായം പറയും എന്നെനിക്ക് ഉറപ്പ് ഉണ്ടാര്‍ന്നു

ലച്ചു : ഞാന്‍ അആരുടെയോ കമന്റില്‍ എഴുതി .. ലേശം വര , കിറുക്ക് , പാട്ടിനോട് , വായനയോട് .. മഴയോട് , പൂക്കളോട് , കിളിക ളോ ട് പ്രണയം
പിന്നെ സ്വപ്നങ്ങള്‍ ... ഇങ്ങനെ ഒക്കെ നമ്മള്‍ ഒരുപാട് പേര്‍ "ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് ..
പിന്നെ അച്ഛന്റെ കാര്യം ... അങ്ങിനെ ഞാനും കേട്ടിട്ടുണ്ട് സ്വപ്നം (മരണം ) മറ്റുള്ളവര്‍ക്ക് കണ്ടാല്‍ .നമുക്കും
നമുക്ക് വേണ്ടപെട്ടവരെ കണ്ടാല്‍ മറ്റുള്ളവര്‍ക്കും ആണെന്ന് ...
ഒരു പോസ്റ്റ്‌ ഇട്ടിട്ടു കുറെ ആയല്ലോ ലച്ചൂ ... സ്വപ്‌നങ്ങള്‍ ഒരു പോസ്ടാക്കൂന്നെ ...

കുമാര്‍ : ഒരു വല്ലാത്ത പോസ്റ്റ്‌ ആയി ന്നെനിക്കും അറിയാം
എന്നാ ചെയ്യാനാ ഈ ഓടെ തമ്പുരാന്റെ ഒരു കാര്യം ...പുള്ളിക്കാരന്‍ അല്ലെ ഇങ്ങനെ ഓരോന്നൊക്കെ എനിക്ക് തരുന്നത് (സ്വപ്നം )
सुरेश : थैंक्स ...

Jayasree Lakshmy Kumar said...

എന്റെ സ്വപ്നങ്ങളെ കുറിച്ച് മുഴുവൻ എഴുതിയാൽ എന്നെ ആരെങ്കിലും മാനസീക രോഗികളുടെ ഗണത്തിൽ പെടുത്തുമോ എന്നെനിക്കു പേടിയുണ്ട്. പിന്നെ സ്വപ്നങ്ങൾ യാദാർത്ഥ്യമാകുന്നത്, അത് സ്വന്തപ്പെട്ടവർക്കോ അല്ലാത്തവർക്കോ എന്നെനിക്കു തിരിച്ചെടുക്കാൻ കഴിയില്ല. കാരണം ഒരു വ്യക്തിയെ കുറിച്ച് ചില സ്വപ്നങ്ങൾ കണ്ടിട്ട് ചിലപ്പോൾ ആ വ്യക്തിക്കു തന്നെ അതിന്റെ ഫലം വന്നു പെട്ടിട്ടുമുണ്ട്. ചിലവ മോഡേൺ ആർട്ടു പോലെയോ എഴുത്തു പോലെയോ ആണ്. അതിന്റെ അർത്ഥം ഞാൻ വ്യവഛേദിച്ചെടുക്കണം. ചിലവ എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരിക്കൽ, അമ്മൂമ്മയുടെ അസുഖത്തെ കുറിച്ച് വല്ലാതെ വേവലാതിപ്പെട്ടിരുന്ന ഒരു സുഹൃത്തിനോട്, നീ പേടിക്കണ്ടാ ഒന്നും സംഭവിക്കില്ല, എന്നെനിക്കു പറയാൻ കഴിഞ്ഞു. അതെന്നെ കൊണ്ട് പറയിപ്പിച്ച പോലുള്ള സ്വപ്നങ്ങൾ എനിക്കിഷ്ടമാണ്. പക്ഷെ പലവയും അങ്ങിനെ അല്ല.

Anonymous said...

സ്വപ്‌നങ്ങള്‍ അതെന്നും വിചിത്രങ്ങളാണ്.പണ്ടത്തെ ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട് ഭാവിയെ സ്വപ്നമായും ഭൂതത്തെ ദുസ്വപ്നമായും കാണാമെന്നു.എന്നാല്‍ ഇന്നത്തെ സയന്റിസ്ടുമാര്‍ പറയുന്നു സ്വപ്നം എന്നത് നമ്മുടെ ആഗ്രഹങ്ങളും ആശങ്കകളും ആണെന്നാണ്‌.ഇതില്‍ രണ്ടായാലും നമ്മള്‍ സ്വപ്നം കാണുകയും അവ സംഭവിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു.സംഭവിച്ചാല്‍ അട്ഭുതപ്പെടുകയും ചെയ്യുന്നു.
ഈയുള്ളവന് ചില തോന്നലുകലായാണ് അവ സംഭവിച്ചിട്ടുള്ളത്.അത് കൊണ്ട് തന്നെ ഞാനും വിശ്വസിക്കുന്നു.....

Anonymous said...

Chechi enikku oru vava undavunnathu onnu swapnam kanamo

Vayady said...

തുറന്ന എഴുത്ത്‌. വളരെ ലളിതമായ ശൈലി.

ഞാനും ധാരാളം സ്വപ്നം കാണുന്നയാളാണ്‌. പക്ഷേ, എന്റെ സ്വപ്‌നങ്ങള്‍‌ക്ക്‌ ജീവിതവുമായി യാതൊരു ബന്ധവുമുള്ളതായി തോന്നിയിട്ടില്ല. കുറേ ചവറുകള്‍:)

Anonymous said...

entha sethuramayar pole chechippenum.....

സ്വപ്നാടകന്‍ said...

നമ്മള്‍ ഒരു കാര്യം/സംഭവം കാണുമ്പോഴോ കേള്‍ക്കുമ്പോഴോ അല്ലെങ്കില്‍ അനുഭവിക്കുമ്പോഴോ,"ഇത് ഞാന്‍ മുന്‍പ് അനുഭവിച്ചതാണല്ലോ/കേട്ടതാണല്ലോ/കണ്ടതാണല്ലോ" എന്ന് തോന്നുന്ന മാനസികാവസ്ഥയെ "ദേജാവു" എന്ന് പറയും.സ്വപ്നം സത്യമാകുന്നതിനെ ആ പേരില്‍ വിളിക്ക്വോ എന്നറിയില്ല.

ഇതിനു സാധ്യതകളുണ്ട്..നമുക്കൊരു പ്രവചന ബ്യുറോ തുടങ്ങിയാലോ..:)

പക്ഷെ ഇതെല്ലാം ദുസ്സ്വപ്നങ്ങളാണല്ലോ..അതെന്താണാവോ..കാണുന്നയാളുടെ മാനസികാവസ്ഥയുമായി എന്തെങ്കിലും ബന്ധം കാണാതിരിക്കില്ല..

ഫ്രോയ്ടിനെയും യുങ്ങിനെയുമൊക്കെ ഒന്ന് പഠിക്കട്ടെ..:)

Rakesh R (വേദവ്യാസൻ) said...

സമാനമായ അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്

Sranj said...

ഇവിടെ ബസ്സില്‍ വന്നിറങ്ങിയതാണ്... എന്റെ അനുഭവങ്ങള്‍ അവിടെ എഴുതിയിട്ടുണ്ട്... ഓര്‍മ്മയുള്ള ഒരു തമാശ ഇവിടെയിടാം.. എന്റെ ഒരു കസിന്‍.. അവനന്ന് ആറാം ക്ലാസ്സില്‍...ഒരു ദിവസം ഒരു അച്ചിങ്ങ അവന്റെ തിരുമണ്ടയില്‍ വീണു.. ഇവന്‍ പെട്ടെന്നെണീറ്റ് ..ചേച്ചീ.. ഞാനൊരു അയ്യര്‍ ദി ഗ്രേറ്റ് ആയീന്നു തോന്നുന്നു.. ഈ അച്ചിങ്ങ എന്റെ തലയില്‍ വീഴുമെന്നു ഞാനിന്നലെ സ്വപ്നം കണ്ടു..സത്യം.. സത്യം... അവന്റെ സന്തോഷം ഇപ്പോഴും ഓര്‍മ്മയുണ്ട്..

Manoraj said...

സ്വപ്നങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ്യമായി തീരുന്നത് കണ്ട് പകച്ചിരിക്കുന്ന പലരേയും അറിയാം.. ചേച്ചിപ്പെണ്ണിന്റെ ഒട്ടുമിക്ക സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമായല്ലോ.. അത് നല്ലത് തന്നെ. ഹോ എന്നെക്കുറിച്ച് ഗുണമുള്ള എന്തെങ്കിലും സ്വപ്നം കണ്ടിരുന്നെങ്കില്‍ :) ഞാന്‍ ഒന്നും പറഞ്ഞില്ല ചേച്ചിപ്പെണ്ണേ.. ഹി..ഹി

Sneha said...

കൊള്ളാം ചേച്ചി പെണ്ണെ ....സ്വപ്നങ്ങള്‍ യാഥാര്‍ത്യമാവുന്നു ....നല്ല സ്വപ്നങ്ങള്‍ മാത്രം ആശംസിക്കുന്നു ...