സവര്‍ണ കുഞ്ഞപ്പന് എന്ന പേരു എല്ലാരും നല്ലപ്പോ കേള്കുന്നത് ആയിരിക്കും . ഇതു ഒരു പൂച്ചയുടെ പേരാണു .
ഞങ്ങള്‍ ആദ്യം വളര്‍ത്തിയ പൂച്ചക്ക് കുട്ടന് ( എന്റെ ചെറിയ അനിയന് ) ഇട്ട പേരാണു അത് !
കാണാന്‍ വല്യ ഭംഗി ഒന്നും ഇല്ലാതിരുന്ന ഒരു ബ്ലാക്ക് & വയ്റ്റ് പൂച്ച ആയിരുന്നു അത് ...
അതിനോട് ഉള്ള സ്നേഹം കാരണമാണ് കുട്ടന് വിചിത്രമായ ഈ പേര് അതിന് സമ്മാനിച്ചത് ...
ആ വെക്കേഷന് നാട്ടീ പോയപ്പോ അതിനേം കൊണ്ടോയി . ഒരു ബാസ്കറ്റില്‍ ഒക്കെ ആക്കി .
പക്ഷെ സ്കൂള്‍ തുറന്നപ്പോ തിരിച്ചു പോന്നത് ബസ്സില്‍ ആയതിനാല്‍ തിരിച്ചു കൊണ്ടോന്നില്ല .
തറവാട്ടില്‍ ആന്റിക്ക് ഒരു വല്യ ഉപദ്രവം ആയിരുന്നു അത് എന്ന് പിന്നീട് കെട്ട് .
എറണാകുളം സൈഡിലെ മണ്ണ് നല്ല സോഫ്റ്റ് ആണ് .... സൊര്ന കുഞ്ഞപ്പനു കുഴി കുഴിക്കാനും മൂടാനും വല്യ ബുദ്ധിമുട്ട് ഉണ്ടാര്നില്ല ... എന്നാല്‍ കൂത്താട്ടു കുളത്തെ മണ്ണ് നല്ല ഹാര്‍ഡ് ആയിരുന്നതിനാല്‍ പ്രകൃതി വിളിക്കുമ്പോള്‍ അവന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി ...
അടുപ്പിലെ ചാരത്തിന്റെ ഉള്ളില്‍ ...
പിന്നെ ആന്റി വറുത്തു മുറത്തില്‍ ചൂട് മാറാന്‍ വച്ചിരിക്കുന്ന അരിപ്പൊടിയില്‍ ഒക്കെ അവന് കാര്യം സാധിക്കാന്‍ തുടങ്ങി ..... സല്യം സഹിക്കവയാതെ ചാച്ചന് അവനെ നാട് കടത്തുകയും ചെയ്തു !
അമ്മപ്പന് - അതായിരുന്നു ഞങ്ങള്‍ടെ അടുത്ത പൂച്ചയുടെ പേര് .... അമ്മയുടെയും അപ്പന്റെയും റോള്‍ ഒറ്റയ്ക്ക് ചെയനത് കൊണ്ടാണ് ഞങ്ങള്‍ അമ്മപ്പന് ആ പേര് നല്‍കിയത് .
മാഫിയ .. ഇതു വേറൊരു പൂച്ച ഇവന് ഭയങ്കര സ്മഗ്ലിംഗ് ആയിരുന്നു .
വേടന് ... ഇവന് എല്ലാ ദിവസവും ഏതെങ്കിലും ഒരു ജീവിയെ പിടിച്ചോണ്ട് വന്നു കട്ടിക്കീഴെ വക്കും ( പാമ്പ് , ഓന്ത് , അരണ ...ഇങ്ങനെ പോണു അവന്റെ ലിസ്റ്റ് ..)
പിന്നെ ഞങ്ങള്‍ പുതിയ വീട് വച്ചു മാറീപ്പോ ഇവറ്റകളെ ഉപക്ഷിച്ചു ..
ജാക്കിയുടെ വരവും എന്റെ വരവും തമ്മില്‍ ഏകദേശം രണ്ട് മാസത്തിന്റെ വ്യത്യാസമേ ഉള്ളു.
എന്റെ കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞാണ് ജാക്കിയെ കൊണ്ടോന്നത് ..
അവന് ഡോബര്മാന് -ഗ്രൈറ്റ് ഡേന്‍ ക്രോസ് ആണെന്ന് പറയപ്പെടുന്നു ...
ജാക്കിയെ എല്ലാര്ക്കും വല്യ കാര്യം ആയിരുന്നു ... കല്യാണം കഴിഞ്ഞ സമയത്തു എന്റെ ആങ്ങള എന്നെ കാണാന്‍ വരുമ്പോ രണ്ട് മില്കി ബാര്‍ ഉണ്ടാകും കയ്യില്‍ .. ഒന്നു ഗേറ്റിന്റെ അടുത്ത് വച്ചു തന്നെ ജാക്കിക്ക് കൊടുക്കും എന്നിട്ടേ അവന് അകത്തു കേറൂ ...
പിന്നെ ഇപ്പൊ അനന്തിരവന് മാര്‍ ഒക്കെ ആയപ്പോ അവന് ജാക്കീനെ വല്യ മൈന്‍ഡ് ഇല്ല കേട്ടോ
എന്നാലും ജാക്കിടെ കാര്യം നല്ല രസമാണ് .. ഞാന്‍ എവിടെയെങ്കിലും പോയി വരുമ്പോ കുടൂസന്മാര്ക്ക് എന്തെങ്കിലും കൊടുക്കുന്നത് കണ്ടാ അവനു ഭയങ്കര സങ്കടവും കുശുമ്പും ആണ് ... അവന് കഴിക്കുന്ന പത്രം വലിച്ചെറിഞ്ഞു അവന് പ്രതിഷേധം പ്രകടിപ്പിക്കും ! എന്തേലും കൊണ്ടേ അവനു കൊടുത്ത മതി അവന് ഹാപ്പിയാകും !
ഒരു ദിവസം ഞാന്‍ നോക്കുമ്പോ അവനും ഉണ്ണീം കൂടെ പച്ച മുന്തിരിങ്ങ തിന്നുന്നു .ഉണ്ണി പ്ലേറ്റില്‍ നിന്നും ഒന്നെടുത്തു വായിലേക്ക് , അടുത്തത് നിലത്തേക്ക് അത് ജാക്കി തിന്നുന്നു . അങ്ങനെ അങ്ങനെ ...
അവന് ഏറ്റവും ഇഷ്ടം കുര്കുരെ , ബ്യ്ത്സ് ,ഒക്കെ A ആണ് ... എന്റെ മക്കള്‍ക്ക് കൊടുക്കുന്നത് എന്തും ആദ്യം അവനു കൊടുക്കണം , അവന്മാര് തിന്നനത് എന്തായാലും ഞാന്‍ തിന്നും ,ഇതാണെന്ന് തോന്നുന്നു ജാകീടെ മനസ്സിലിരിപ്പ് ..
ഞാലിപ്പൂവന് പഴം , പേരക്ക മുറിച്ചത് , ചക്കപഴം , കപ്ലങ്ങ (പപ്പായ ) ഇതൊക്കെ അവനു ഞാന്‍ കൊടുത്തിട്ടുണ്ട് ( അവന് തിന്നിട്ടും ഉണ്ട് )
6 comments:
ഈ മാസം ഗൃഹ ലക്ഷ്മിയില്‍ (സെപ്ടംബര്‍ ) നമ്മള്ടെ റസൂല്‍ പൂക്കുട്ടീടെ ആത്മകഥയുടെ ഒരു കഷണം ഉണ്ട് .
അത് ഞാന്‍ ഒറ്റ ഇരുപ്പിനു രണ്ടു പ്രാവശ്യം വായിച്ചു . മിണ്ടാ പ്രാണി കളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം(ബഹുമാനം ) എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി . അപ്പൊ തോന്നീതാ ഒരു കുഞ്ഞു പോസ്റ്റ് ഇടണംന്നു എന്റെ വീട്ടിലെ മിണ്ടാ പ്രാണികളെ പറ്റി.
അന്നത്തെ ഓസ്കാര്‍ അവാര്‍ഡ് ദിനം ഒന്നോര്‍ക്കുക
ഹിന്ദുവായി ജനിച്ച റഹ്മാന് അല്ലായ്ക്ക് നന്ദി പറയുന്നു
മുസ്ലീമായ റസൂല്‍ ഓംകാരത്തിന്റെ മഹത്വം വര്‍ണിക്കുന്നു ....
ഒരു നല്ല ഭാരതീയനു ഉള് പുളകത്തോടെ അല്ലാതെ ഈ കാഴ്ച കാണാനാവുമോ ?
ഈ സ്നേഹം അല്ലേ നമ്മുടെ ഈ ഭൂലോകത്തെ കൂടുതൽ മനൊഹരമാക്കുന്നതു..!! പ്രകൃതിയോടും മറ്റു ജീവികളോടും നാം കാണിക്കുന്ന നിസ്സ്വാർത്ഥ സ്നേഹം..!!
ജാക്കി നന്നായിട്ടോ.
ജാക്കി ആള് കൊള്ളാമല്ലോ.
പൂച്ചകളുടെ പേരുകള്‍ വായിച്ച് ചിരിച്ചു :)
എന്റെ അണ്ണാച്ചി വിദൂര പഠന കോഴ്സ് അവസാനിച്ചു , അതുകൊണ്ടാണ് കുത്തിയിരുന്നു പോസ്റ്റുന്നത് ( വല്യ കാര്യം ഉള്ള കാര്യം ഒന്നുമല്ല എന്നറിയാം എങ്കിലും )
ജാക്കീനേം , അമ്മപ്പനേം ഒക്കെ വായിക്കാന്‍ വന്ന
വീരു
കുമാരന്
ശ്രീ
എല്ലാവര്ക്കും നന്ദി നമോവാകം !
my family also loves animals.....just as yours!pinne i too had posted on rasool....same feelings.
Post a Comment