ഡിഗ്രീ അവസാനവര്‍ഷം ഭാരതാംബയുടെ നാമത്തിലുള്ള ഒരു കോളേജില്‍ , സമീപത്തുള്ള കന്യാസ്ത്രി അമ്മമാര്‍ നടത്തുന്ന ഹോസ്റ്റലില്‍ ജീവിതം. അവസാന നാളുകളില്‍ സുവോളൊജിക്കാര്ക്ക് സ്പെസിമെന്‍ കളക്ഷന്‍ , അതായത് ഒരു നിശ്ചിത നമ്പര്‍ ജീവികളെ പിടിച്ചു ഫോര്‍മാലിന്‍ ലായനിയില്‍ ഇട്ടു അവരുടെ എച്ച്ചോടി ക്ക് സമര്‍പ്പിക്കണം. " അയ്യോ എനിക്ക് സ്പെസിമന്തികഞ്ഞിട്ടില്ലേ " എന്നുള്ള അനുവിന്റെ പതിവു കരച്ചിലും കേട്ടാണ് അന്ന് രാവിലെയും രാവിലെ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത് .തിരിച്ചു വരുന്നവഴി നാണിയുടെ മില്‍മയുടെ മുന്പില് ഒരു പാമ്പ് മരിച്ചുകിടക്കുന്നു. യീ കാഴ്ച എന്നിലെ പരോപകാരിയെ ഉണര്‍ത്തി . ഞാന്‍ ഉറക്കെ ചിന്തിച്ച് " രാവിലെ ഒരുത്തി വലിയവായിലെ കരയുന്നത് കേട്ടതാ ... ഇതിനെ കൊണ്ടേകൊടുത്ത അവള്‍ക്ക് തല ( ഹെഡ് ഓഫ് ദി ...) വക അഭിനന്ദനങ്ങള്‍ . പാമ്പിനെ അങ്ങിനെ സ്പെസിമന്‍ ആക്കാന്‍ കിട്ടില്ലല്ലോ " സൂവോലാജി ലാബിന്റെ മുന്നിലൂടെ നടന്നപ്പോ കുപ്പീ കിടന്ന പാമ്പിനെ കണ്ടതും ആ അവസരത്തില്‍ എനിക്ക് ഓര്മ വന്നു . പാമ്പിനെ സമര്‍പ്പിക്കുന്നത് മുഖേന അവള് വഴി എനിക്ക് കിട്ടാന്‍ പോകുന്ന അഭിനന്ദനങ്ങളും ഞാന്‍ അത്തരുണത്തില്‍ മുന്‍കൂട്ടി കണ്ടു ." എന്നാലും , കൂട്ടുകാരായി ഇത്രേം പേര് ഉണ്ടായിട്ടും എനിക്കൊരു സ്പെസിമെന്ഒപ്പിച്ചു തരാന്‍ നീയെ ഉള്ളല്ലോ എന്നൊക്കെ അനു പറഞ്ഞേക്കും എന്ന് കരുതി ഞാന്‍ അഭിമാന പുളകിത ആവാന്‍ തയ്യാറെടുത്ത് . വഴീക്കിടന്ന ശീമാടികവരില് ( കവര്‍ ഫ്രം ശീമാട്ടി ) കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ സഹായത്താല്‍ ഒരുകോലും കൊണ്ടു പാമ്പിനെ നിക്ഷേപിച്ചു . ആരൊക്കെയോ എന്നെ ചീത്ത വിളിച്ചു , ഇവള്‍ക്ക് വട്ടാണ് ...
പക്ഷെ ....കണ്ണിച്ചോരയില്ലാതെ അവള് ചോദിച്ചു ....
" ഈ പാമ്പിനെ സ്പെസിമന്‍ ആക്കാന്‍ ഫോര്‍മാലിന്‍ നിന്റെ അപ്പന് കൊണ്ടുവന്നു തരുംമോ ? "
വാല്‍ക്കഷ്ണം : എന്നെ ചീത്ത പറഞ്ഞവളുടെ സഹായത്താല്‍ ഹോസ്റ്റല്‍ പറമ്പില്‍ കുഴി എടുത്തു.. അതിനെ സംസ്കരിച്ചു.ഇവള് ഇതും ഇതില്‍ അപ്പുറോം ചെയ്യും എന്നാ മുഖഭാവത്തോടെ വാര്ഡന് അമ്മ എന്റെ ചെയ്തികള്‍ നോക്കി നിന്നിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പിന്നീട് റിപ്പോര്‍ട ചെയ്ത് . പറയുമ്പോ എല്ലാം പറയണമല്ലോ അത് സാമാന്യം നല്ല വലിപ്പമുണ്ടായിരുന്ന ഒരു ചേരയോ മറ്റോ ആയിരുന്നു . ഏകദേശം ഒരു ഒന്നോന്നെര കിലോ ഉണ്ടായിരുന്നു. . അനാഥ പെറുക്കി എന്ന എന്റെ നിക്ക് നെയിം ഒന്നോടെ സ്ട്രോങ്ങ് ആയി.സ്പെസിമെന്‍ എന്നുദ്ദേശിച്ചത് ചെറിയ ജീവികള്‍ ആയിരുന്നു ( പല്ലി , വാല്‍മാക്രി ) .ഇതറിയാതെ ആണ് ഭൌതികശാസ്ത്രം പഠിക്കുന്ന (?) ഞാന്‍ പരോപകാരത്തിന് ഒരുങ്ങിയത് !
5 comments:
അത് കലക്കി...
ഞാന്‍ ഭൌതിക ശാസ്ത്രം പടികാഞ്ഞത് എത്രയോ ഭാഗ്യം......
Vishnu , vayanakku nandi :
zoologykkariye last year kandu ( She is in USA now)
At her brother's marriage. (after 12 years)
we shared old memories
Pambayathu bhagyam.. Valla vandi thatti chatha nayo matto aayirunnel... Seemati coverinu evide pokum ???? Ennalum upakaaram cheyyathe pattulloo enna vashi kuranju kittiyo... I mean ee durantha upakaarathinu shesham...
പത്താം ക്ലാസ് കഴിഞ്ഞു നമ്മ ബയോളജി ഭാഗത്തേക്ക് തിരിഞ്ഞു നോക്കീട്ടില്ല ....
ഭാഗ്യം
" ഈ പാമ്പിനെ സ്പെസിമന്‍ ആക്കാന്‍ ഫോര്‍മാലിന്‍ നിന്റെ അപ്പന് കൊണ്ടുവന്നു തരുംമോ ? "
ഇതു കോപ്പിയടിച്ചാണല്ലേ ഏഷ്യാനെറ്റിലുണ്ടായിരുന്ന വേണു ‘ഓക്സിജൻ നിങ്ങടെ അമ്മാവൻ കൊണ്ടത്തരുമോ” എന്നു ചോദിച്ചതു്?
Post a Comment