Pages

Friday, October 28, 2011

ഇഷ്ടം ..


നേഴ്സറിയിലെ കുഞ്ഞ് പാര്‍ക്കിനോട് അടുത്തതായി ഒരു ചെറിയ കെട്ടിടത്തില്‍ ഗ്ലോറി സിസ്റ്റര്‍ തയ്യല്‍ പഠിപ്പിച്ചിരുന്നു . ഞാന്‍ അന്നൊക്കെ അവരെ ലോറി സിസ്റ്റര്‍ എന്നായിരുന്നു വിളിച്ചിരുന്നത്  . കളികള്‍ക്കിടയില്‍ പോയി  തുണിക്കഷ്ണങ്ങള്‍ പെറ്റിക്കോട്ടും പാവാടയും ഒക്കെ ആയി മാറുന്ന  അത്ഭുത വിദ്യ പോയി നോക്കി നിന്നിരുന്ന വളരെ പഴകിയ മങ്ങിയ ഓര്‍മ്മ ഉണ്ട് . പിന്നെ പ്രൈമറി ക്ലാസുകളില്‍ എന്നോ ഒരു പൂമ്പാറ്റയില്‍യില്‍  തയ്യല്‍ മെഷീന്‍ കണ്ടു പിടിച്ച ദമ്പതികളെ പറ്റി വായിച്ചിരുന്നു . കടുത്ത ദാരിദ്യത്തില്‍ ആയിരുന്ന അവര്‍ ഇത് കണ്ടു പിടിച്ച് എങ്കിലും ആ കണ്ടു പിടുത്തത്തില്‍നിന്നുള്ള വരുമാനം കിട്ടനെനും മുന്നേ ആ സ്ത്രീ മരിച്ചത് ഒക്കെ വായിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു  .  ഹൈസ്കൂളില്‍ എന്ത്തിയപ്പോള്‍ സ്കൂളില്‍ പ്രവൃത്തി പരിചയ മേളയോട് അനുബന്ധിച്ച് ഗാര്‍മെന്റ് മേക്കിംഗ് എന്ന വിഭാഗത്തില്‍ മത്സരം ഉണ്ടായിരുന്നു .കുട്ടി ഉടുപ്പ് ഒക്കെ കൈകൊണ്ട് തൈക്കാന്‍ മാഗി ടീച്ചര്‍ പഠിപ്പിച്ചു . ഒന്ന് രണ്ടു വര്ഷം എറണാകുളം ജില്ലയുടെ  പ്രവൃത്തി പരിചയ മേളക്ക് പോയി , ഒരു വര്ഷം മൂന്നാം സ്ഥാനം കിട്ടി . ഒരു വര്ഷം ഒന്നാം സ്ഥാനവും . തൃശൂര്‍ വച്ച് നടന്ന സംസ്ഥാന മേളയില്‍ പോയി സമ്മാനം ഒന്നും ഇല്ലാതെ മടങ്ങേം ചെയ്ത് .

 വെക്കേഷന് നാട്ടിലുള്ള വല്യമ്മച്ചിയുടെ വീട്ടില്‍ പോവാന്‍ ഉള്ള ഏറ്റവും വല്യ ആകര്‍ഷണം അവിടുത്തെ തയ്യല്‍ മെഷീന്‍ ആയിരുന്നു താനും. കസിന്‍ അനിയത്തിമാര്‍ക്ക് , കുഞ്ഞുടുപ്പുകള്‍ മാത്രല്ല ,  ഭംഗി ഉള്ള തുണി ത്തുണ്ട് കളില്‍ ഇലസ്ടിക് നിറച്ചു  മുടി കെട്ടാന്‍ ഉള്ള സാമഗ്രികള്‍ ഒക്കെ ഉണ്ടാക്കാന്‍ ഇഷ്ടായിരുന്നു എനിക്ക് .




   വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് ആദ്യത്തെ പ്രൊപ്പോസല്‍ വന്നു .  എന്നെ വിളിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്  അമ്മ തയ്യല്‍ ടീച്ചര്‍ ആണ് എന്നല്ലേ പറഞ്ഞത് ? അപ്പം വീട്ടില്‍ തയ്യല്‍ മെഷീന്‍ കണ്ടേക്കും , കൊള്ളാം . എഴാം ക്ലാസ്സിലെ സ്കോളര്‍ ഷിപ്പിന്റെ  പൈസക്ക് തയ്യല്‍ മെഷീന്‍ വാങ്ങി തരാന്‍ പറഞ്ഞിട്ട് ഇത് വരേം മമ്മി വാങ്ങി തന്നില്ലല്ലോ എന്ന    പരാതിയുടെ അകമ്പടിയോടെ .  പതിവുപോലെ എല്ലാരടേം ചീത്തേം കേട്ട് . നാട്ടില്‍ നിന്ന് ചാച്ചനും അമ്മച്ചീം ഒക്കെ പെണ്ണുകാണല്‍ സെറിമണി പ്രമാണിച്ച് വീട്ടില്‍ വന്നു . ചെര്‍ക്കാന്‍ വന്നു . സംസാരത്തിനിടെ ഒരു ചോദ്യം " എന്നാണ്  എസ്‌ എസ്‌ എല്‍ സി പാസായത് "  എന്ന്  . ഇതൊരു പത്ത് ഇരുപത് വര്ഷം മുന്നേ മമ്മിയെ ഡാഡി കാണാന്‍ ചെന്നപ്പം ചോദിച്ച ചോദ്യം ആണല്ലോ , പുതിയ നമ്പര്‍ ഒന്നും ഇല്ലേ ചേട്ടാ എന്ന മുഖഭാവത്തോടെ  ഞാന്‍ എന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് പറഞ്ഞു കൊടുത്തു . ഒരു മ്യൂച്വല്‍ ഇഷ്ടക്കെടില്‍ തട്ടി ആ പ്രൊപ്പോസല്‍ കാന്‍സല്‍ ആയി പോവുകയും ചെയ്തു .
                 
  പിന്നെയും കുറെ നാള്‍ കഴിഞ്ഞ്  വന്നൊരു പ്രൊപ്പോസല്‍ വിവാഹത്തില്‍ കലാശിച്ചു .ഇത്തവണ അമ്മ തയ്യല്‍ ടീച്ചര്‍ ആയിരുന്നില്ല , വീട്ടമ്മ ആയിരുന്നു  . പുതിയ വീട്ടിലെ ആദ്യദിവസങ്ങളില്‍ ഒന്നില്‍ എന്തിനോ വേണ്ടി ഷെഡ്‌ തുറന്നതായിരുന്നു ഞാന്‍ . അവിടെ ഒരു തയ്യല്‍ മെഷീന്‍ കിടന്നിരുന്നു . പൊടി ഒക്കെ പിടിച്ച് .
അന്ന് തന്നെ അത് തൂത്ത് തുടച്ചു വൃത്തി ആക്കി ഞാന്‍ , എന്നിട്ട് അതിനു വീട്ടിലേക്ക് പ്രൊമോഷന്‍ കൊടുത്തു .
ഈ ഇടെ ഞാന്‍ അതില്‍ ഒരു മോട്ടര്‍ ഒക്കെ വാങ്ങി പിടിപ്പിച്ച് . കുഞ്ഞു പെണ്ണിന് വേണ്ടി തയ്ച്ച ഒരു കുഞ്ഞുടുപ്പിന്റെ ചിത്രം ഉണ്ട് .  ഒരു അമേച്വര്‍ തയ്യലിസ്റ്റ് മാത്രം ആണ് ഞാന്‍  അക്കടെമിക് പരിശീലനമോ  പഠനമോ ഒന്നും എനിക്കില്ല  ,തയ്യലിനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രം സമയം കിട്ടുമ്പോ എന്തെങ്കിലും ഒക്കെ  പരീക്ഷിക്കുന്നു എന്ന് മാത്രം .  

ഒരു ചുരിദാര്‍ ടോപ്പും ഷാളും - ലേശം ചിത്രപ്പണികള്‍ ഒക്കെ ഉണ്ട്  അതില്‍    ലോ ലിവിടെ കാണാം .. 


8 comments:

Junaiths said...

ഗുഡ്..ഗുഡ്...ബസ്സൊക്കെ നിര്‍ത്തട്ടെ എന്നാലെ ഇവിടെ ചിലര് ബ്ലോഗ്‌ പൊടിതട്ടിയെടുക്കുകയുള്ളൂ ....കുഞ്ഞിയുടുപ്പുകള്‍ കൊള്ളാട്ടോ...എന്റെ മോള്‍ പറയുവാ അതെല്ലാം അവളുടെ ഉടുപ്പാണെന്ന്...

Manju Manoj said...

എനിക്കിഷ്ടായി ചേച്ചി പെണ്ണെ ഈ ഉടുപ്പ്... നല്ല ഭംഗി.... ബട്ട്‌ സിമ്പിള്‍...

ശ്രീനാഥന്‍ said...

തയ്യലിനോടുള്ള നല്ലൊരിഷ്ടം പോസ്റ്റിൽ നിറഞ്ഞിട്ടുണ്ട്. കുഞ്ഞുടുപ്പ് നന്നായിട്ടുമുണ്ട്!

ബ്ലാക്ക്‌ മെമ്മറീസ് said...

എന്തായാലും തയിക്കണം.... എന്നാ ചേച്ചി ഈ കുഞ്ഞനിയന് ഒരു ഷര്‍ട്ട്‌ കൂടി തയിച്ചു തന്നുടെ ..!!!!!

Manoraj said...

ഉടുപ്പ് കൊള്ളാം ചേച്ചിപ്പെണ്ണെ.. അതിനേക്കാളേറെ ഇത്തരം നുറുങ്ങു ഓര്‍മ്മകളെ ഒരു പോസ്റ്റാക്കി എഴുതുവാന്‍ തോന്നിയതിലാണ് സന്തോഷം. ജുനൈദ് പറഞ്ഞത് പോലെ ബസ്സൊക്കെ നിറുത്തട്ടെ.. ചേച്ചിപ്പെണ്ണോക്കെ വീണ്ടും ബ്ലോഗ് എഴുതുമ്പോള്‍ സന്തോഷമുണ്ട്.

@ junaith : മോളുടെ പേരു പറഞ്ഞ് തഞ്ചത്തില്‍ ആ ഉടുപ്പുകള്‍ സ്വന്തമാക്കാന്‍ നോക്കുവാണല്ലേ.. കൊച്ചുഗള്ളന്‍.. :):)

ഞാന്‍ പുണ്യവാളന്‍ said...

രസകരം ആശംസകള്‍

ഗൗരിനാഥന്‍ said...

തയ്യല്‍ ഒരു കലയാണ്, വെറും ജോലി മാത്രമല്ല, നല്ലൊരുടുപ്പു, ഇങ്ങോട്ട് തന്നേക്കു ഇവിടെ അതിടാനിപ്പോള്‍ ഒരാളുണ്ട്

Echmukutty said...

തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ അറിയില്ല.......അതുകൊണ്ട് മെഷീനില്‍ പണി ചെയ്യുന്നവരെ വലിയ ബഹുമാനം ആണു...