Pages

Saturday, April 17, 2010

ഡാര്‍ജിലിംഗ് ഗാന്ഗ്ടോക് യാത്ര ..

എന്റെ ബ്ലോഗില്‍ ഒരു യാത്രാവിവരണം എഴുതേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ... യാത്രകള്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു .. സ്കൂള്‍ കോളേജ് കാലങ്ങളില്‍  മൈസൂര്‍ ബംഗ്ലൂര്‍ , ഊട്ടി , കൊടൈകനാല്‍  .... ഇത്യാദി ഒരുപാട് സ്ഥലങ്ങള്‍ ഒക്കെ ടൂര്‍ പോയിരുന്നുവെങ്കിലും  .... കുറെ വര്‍ഷങ്ങള്‍  ആയി വിനോദയാത്രകള്‍ ഒക്കെ പഴയ ആല്‍ബങ്ങള്‍ വഴി മാത്രം ആയി ചുരുങ്ങിയിട്ടു..വിവാഹം കുഞ്ഞുങ്ങള്‍ ജോലി പഠനം ഒക്കെ ആയി ( എന്റെ mca  ഇനിയും രണ്ട് പേപ്പര്‍ പൊക്കാന്‍ ഉണ്ടേ) അങ്ങിനെ ഇരിക്കെ ആണു ഒരു ടൂര്‍ ഒത്തുവരുന്നത് .തേക്കാത്ത എണ്ണ ധാര കോരേണ്ടി വരും എന്ന് പറഞ്ഞത് പോലെ .ഒരു എമണ്ടന്‍ ട്രിപ്പ്‌ അതും  വായൂ മാര്‍ഗം .  വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിംഗ് , സിക്കിമിലെ ഗന്ഗ്ടോക്  ഈ സ്ഥലങ്ങളിലേക്ക്  . ഞങ്ങള്‍ നാലു പേരും അതായത് ഞാന്‍ എന്റെ കണവന്‍ പിന്നെ ഞങ്ങള്‍ടെ കുട്ടൂസന്മാരും ഒക്കെ കൂടി എന്റെ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഒരു യാത്ര .
ഏപ്രില്‍ മാസം എട്ടാം തിയതി  രാവിലെ നെടുമ്പാശേരിയില്‍ നിന്നും  എയര്‍ ഇന്ത്യ യുടെ ഫ്ലൈറ്റ് ഇല്‍  ചെന്നൈ ലേക്ക് . ആദ്യായിട്ട് ആയിരുന്നു ഫ്ലൈറ്റ് ഇല്‍ കയറുന്നത് . ഫ്ലൈറ്റ് ബെല്‍ അടിച്ചു വിടും മുമ്പേ ഒരു  പയ്യന്‍  വന്നു  സീറ്റ് ബെല്‍റ്റ്‌ ഇടാനും  ലൈഫ് ജാക്കെറ്റ്‌   ഇടാനും ഉള്ള സ്റ്റഡി ക്ലാസ്സ്‌ തന്നു .എന്റെ ഉണ്ണി ( ഒന്നാം ക്ലാസ്സുകാരന്‍ ) അമ്മെ ഈ ജനല്‍ എന്താ തുറക്കത്തെ  , തുറന്നാലല്ലേ  പുറത്തെ കാഴ്ചകള്‍ നല്ലോണം കാണാന്‍ പറ്റൂ എന്ന "ന്യായമായ " ആവശ്യം ഉന്നയിച്ചു . ഒരു വിധത്തില്‍ അവനെ അടക്കി ഇരുത്തി .ഫ്ലൈറ്റ് പൊങ്ങിയപ്പോള്‍ തന്നെ സൂര്യന്റെ പ്രകാശം നല്ല ശക്തിയില്‍  അടിച്ചു  .. ഉടനെ ഉണ്ണി പറഞ്ഞു  " എടാ ചേട്ടെ സണ്‍ എത്താറായി ..." ഒരുമാതിരി ഏറണാകുളം എത്താറായി എന്ന് പറേണ പോലെ. പിന്നെ മേഘ ങ്ങള്‍  വെള്ളിനിറമുള്ള  മനോഹരങ്ങളായ പഞ്ഞിക്കെട്ടുകള്‍ പോലെ ദൃശ്യമായി. ഉണ്ണിയുടെ വക അടുത്ത  കമെന്റ്  " നമ്മള് സ്വര്‍ഗത്തില്‍ എത്തി  ". ദൈവത്തെ കാണിച്ചുകൊടുക്കാന്‍ പറയാഞ്ഞത് ഭാഗ്യം എന്ന്  അപ്പോള്‍ കരുതി .. ( ആ സമാധാനത്തിനു  അല്പായുസ്സായിരുന്നു .. കാരണം , തിരികെ വരും നേരം കൂടെ ഉണ്ടായിരുന്ന അഞ്ചു വയസ്സുകാരി ദൈവത്തെ കാണിച്ചു താ  .. എന്ന്  അമ്മയോട് ആവശ്യപ്പെടുന്നത്  കേട്ടു...) എയര്‍ ഹോസ്റെസ്സ് പെണ്‍കുട്ടി ചായയും ഇഡലിയും  ഒക്കെ  തന്നു ..ഫ്ലൈറ്റ് ബംഗ്ലൂര്‍ വഴിയായിരുന്നു .ബംഗ്ലൂര്‍ എയര്‍പോര്‍ട്ട് എത്തിയപ്പോള്‍ ഉണ്ണി ചേട്ടനോട് വിശദീകരിച്ചു , ഇതിവിടെ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയതാ . ഞങ്ങള്‍ ചെന്നെയില്‍ ഇറങ്ങി.അവിടെ നിന്നും രണ്ടു രണ്ടെര  ആയപ്പോഴേക്കും  എയര്‍ ഇന്ത്യ യുടെ തന്നെ  അടുത്ത വിമാനത്തില്‍ കയറി . ഇക്കുറി ലേശം നീണ്ട യാത്ര ആയിരുന്നു.വെസ്റ്റ്‌ ബംഗാളിമേ ബാഗ്ടോഗ്ര വിമാനത്താവളം ആയിരുന്നു ഫിനിഷിംഗ് പോയിന്റ്‌ .ഏകദേശം മൂന്നു മണിക്കൂര്‍ യാത്ര .സീറ്റ് പുറകില്‍ ആയിരുന്നത് കൊണ്ടാണോ എന്തോ തലവേദന തോന്നി .ചെവി ഇടയ്ക്കിടയ്ക്ക് പണി മുടക്ക് പ്രഖ്യാപിച്ചു  , എയര്‍ ഹോസ്റെസ്സ് അമ്മച്ചി ( അതെ ഇക്കുറി ലേശം പ്രായമുള്ള അമ്മച്ചി , ചേച്ചി ഒക്കെ ഉണ്ടായിരുന്നു ) കൊണ്ട് വന്ന ചപ്പാത്തിയും റൈസും ഗുലാബ് ജാമുനും ഒക്കെ കഴിച്ചു .വൈകുന്നേരം ആയപ്പോഴേക്കും ബാഗ്ടോഗ്രയില്‍ എത്തി.അവിടെ നിന്നും ബസ് മാര്‍ഗം ഡാര്‍ജിലിംഗ് ലേക്ക് .ആ യാത്ര ലേശം അത്രയ്ക്ക് സുഖകരം  ആയി തോന്നിയില്ലു . അഞ്ചാറ് മണിക്കൂര്‍ തുടര്‍ച്ചയായി ബസില്‍ തന്നെ .ആ ബസും  ഒരു വൃദ്ധന്‍ ആയിരുന്നു . ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസ്‌  പയ്യെ മലകയറ്റം തുടങ്ങി . നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി . കൂടാതെ മഴ പെയ്യുന്നുണ്ടായിരുന്നു . ഞങ്ങള്‍ടെ ഭാഗ്യത്തിന് ആ ബസിന്റെ വൈപ്പര്‍ വര്‍ക്ക് ചെയ്യുന്നുമുണ്ടായിരുന്നുമില്ല .. ഹോപ്‌ ഫോര്‍ ദി ബെസ്റ്റ് ആന്‍ഡ് ബി  prepared  ഫോര്‍  ദി വോര്സ്റ്റ് എന്നാണല്ലോ . ഞാന്‍ അത്യാവശ്യം വോര്സ്റ്റ് ആയിത്തന്നെ ഓര്‍ത്തു .. ദൈവമേ ഒന്നാമത്തെ  ഞങ്ങള്‍ടെ ഡ്രൈവര്‍ ഗൂര്‍ഖയുടെ  കണ്ണ് ഇച്ചിരിയെ ഒള്ളൂ . ഇതിന്റെ കൂടെ വൈപ്പറും ഇല്ലേ  എന്നാ  ചെയ്യും  ?  താഴേക്ക്‌ നോക്കാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല .കിളി  ഗൂര്‍ഖ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തു ചെന്ന് വൈപ്പര്‍ന്റെ ഡ്യൂട്ടി ചെയ്തു പോന്നു . എതിരെ വണ്ടി വന്നോപ്പോഴൊക്കെ ഞാന്‍ ഒരു ഒന്നാന്തരം ദൈവ വിശ്വാസി ആയി രൂപാന്തരപ്പെട്ടു  ( ഹെയര്‍ പിന്‍ വളവു എടുക്കുമ്പോഴും !)
യാത്രയില്‍ റോഡിനിരുവശവും  വി വാണ്ട്‌ ഗൂര്‍ഖ ലാന്‍ഡ്‌ എന്ന്  വെണ്ടയ്ക്ക സോറി ഓട്ടോറിക്ഷ ( അത്രയും വലിപ്പം ഉണ്ടായിരുന്നു !!) അക്ഷരങ്ങളില്‍ എഴുതിയിരുന്നു . നാഗാലാ‌‍ന്‍ഡ് പോലെ  ഗൂര്‍ഖ ലാന്‍ഡ്‌ വേണം എന്നാണ് അന്നാട്ടുകാരുടെ ആവശ്യം എന്ന്  മനസ്സിലായി .. രാത്രി ആയപ്പോഴേക്കും ഹോട്ടലില്‍ എത്തി . ആഹാരം കഴിച്ചു.

പിറ്റേന്ന് രാവിലെ മൂന്നെരക്കെ എഴുന്നേറ്റു ടൈഗര്‍ ഹില്ല്സ് എന്ന സ്ഥലത്ത് സുര്യോദയം കാണാന്‍ .ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഒരു അര മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു . ഞങ്ങള്‍ ചെന്നപ്പോലെക്കും അവിടം ആളുകളെ കൊണ്ട്  നിറഞ്ഞു കവിഞ്ഞിരുന്നു ..ഗൂര്ഖച്ചി അമ്മച്ചിമാര്‍ ഫ്ലാസ്കില്‍ കാപ്പിയും കൊണ്ട് വന്നു രണ്ട് കവിളെ ഉണ്ടായിരുന്നെങ്കിലും നല്ല രുചി ഉണ്ടായിരുന്നു .നല്ല തണുപ്പ് ആയിരുന്നെ . കാഞ്ചന്‍ ഗംഗ മലനിരകള്‍ റെഡ് കളറില്‍ ലേസ് പിടിപ്പിച്ചപോലെ വരുമെന്നും സൂര്യനെ കൈക്കുമ്പിളില്‍ ഒതുക്കാം എന്നുമൊക്കെ ആണു മുന്നേ പോയവര്‍ പറഞ്ഞിരുന്നത് . ഞങ്ങള്‍ടെ കഷ്ടകാലം എന്ന് പറയട്ടെ കാറ്റ് വന്നു മേഘങ്ങളേ ഒക്കെ പരത്തി , ചിതറിച്ചു കളഞ്ഞിരുന്നു .സൂര്യ ഭഗവന്‍ വളരെ ബോര്‍ ആയിട്ടാണ് അന്ന് എഴുന്നള്ളിയത് . എന്നാലും ഈ ചതി  ഞങ്ങളോട് വേണ്ടായിരുന്നു .ഉറക്കക്ഷീണവും യാത്രാ ക്ഷീണവും വക വയ്ക്കാതെ അങ്ങയെ കാണാന്‍ രാവിലെ ഒരുങ്ങി പുറപ്പെട്ട ഞങ്ങളോട് !  കണ്ജന്‍ ഗംഗയുടെ നിഴല്‍ പോലും കണ്ടില്ല കടുത്ത  നഷ്ടബോധത്തോടെ ഞങ്ങള്‍ മല ഇറങ്ങി .ഉറങ്ങിക്കിടന്ന കൂട്ടുകാരനെ വിളിച്ച എഴുന്നെപ്പിച്ച്  ആണു എന്റെ കണവന്‍ കൂടെ കൂടിയത് .അവന്റെ വക ചീത്ത ടണ്‍ കണക്കിനു കിട്ടുന്നുണ്ടായിരുന്നു ..പുള്ളി അതെല്ലാം ഫോണ്‍ വഴി ആദ്യം പോയവനു  ഡൈവേര്‍ട്ട് ചെയ്തു !
റൂമില്‍ വന്നു വിശ്രമിച് പ്രാതലും കഴിച്ച്  അടുത്ത  സൈറ്റ് വിസിറ്റിനു ഇറങ്ങി .. ഇക്കുറി പോയത്  himalayan mountaineering institute  , അതിനോട അനുബന്ധിച്ചുള്ള zoo  എന്നിവ കാണാനാണ് ..
zoo  വില്‍ പതിവുപോലെ പാവം മൃഗങ്ങള്‍, ഫോട്ടോക്ക് പോസ് ചെയ്ത് കൊണ്ട് ആയുസ്സ്  തീര്‍ന്നുപോകുന്ന കുറെ മാനുകള്‍ ,യാക്ക് , കരടി , കടുവ , പുള്ളിപ്പുലി  തുടങ്ങിയ മിണ്ടാപ്രാണികള്‍ .himalayan mountaineering ഇന്‍സ്റ്റിറ്റ്യൂട്ട് ലെ  ഗാലറിയില്‍  ഫോടോ എടുക്കാന്‍ അനുവാദം ഇല്ലായിരുന്നു ..അവിടെ ഷേര്‍പ്പകള്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍  ഒക്കെ കണ്ടു .നമ്മുടെ ടെന്‍സിംഗ് അപ്പാപ്പന്റെ പ്രതിമ , അദ്ദേഹത്തിന്റെ ശവകുടീരം ഒക്കെ കാണാനുള്ള ഭാഗ്യം ഉണ്ടായി അവിടെ ഫോടോ എടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ല   . ഉണ്ണിയേം മോനൂനേം ഒക്കെ നിര്‍ത്തി ഫോട്ടോ എടുത്തു .
പിന്നീട് പോയത് ടിബറ്റന്‍ രഫ്യുജി ക്യാമ്പ്‌ ലേക്കാണ് .. അവിടെ ബുദ്ധമത വിശ്വാസ പ്രകാരമുള്ള , മന്ത്രങ്ങള്‍ ആലേഖനം ചെയ്ത  സിലിണ്ടെര്‍ രൂപത്തിലുള്ള പ്രാര്‍ത്ഥന ഉപകരണങ്ങള്‍ കണ്ടു . അവ ആന്റി ക്ലോക്ക്  direction  നില്‍ rotate  ചെയ്യുകയാണ് വേണ്ടത് എന്നും അതുവഴി മനശാന്തി ലഭിക്കുമെന്നും സൂചന പലക പറഞ്ഞു തന്നു .. അവിടെ  കാര്‍പെറ്റ്   നിര്‍മാണശാലയും അവിടെ  നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന സ്ത്രീകളെയും കണ്ടു . തിരികെ റൂമില്‍ വന്നു ആഹാരം കഴിച്ചു.

ഉച്ച കഴിഞ്ഞു പോയത്  റോക്ക് ഗാര്‍ഡന്‍ കാണാനാണ്  , തേയില തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഹെയര്‍ പിന്‍ വളവുകള്‍ ശരിക്കും പേടിപ്പിച്ചു .. ഒരു ബോലെറോവില്‍ ആയിരുന്നു യാത്ര. ഇടയ്ക്കു മേഘങ്ങള്‍ താണ് വന്നു ഹലോ പറയും പോലെ തോന്നി .. മനോഹരമായ കാഴ്ച . തേയില തോട്ടം ആണെങ്കിലും പേരു ഓറഞ്ച് ഗാര്‍ഡന്‍ എന്നായിരുന്നു! അതിന്റെ താഴ്വാരത്തില്‍ ആയിരുന്നു റോക്ക് ഗാര്‍ഡന്‍. പേരു പോലെ തന്നെ ഒരു  കരിങ്കല്‍ മല , വെള്ളച്ചാട്ടം എന്നിവയ്ക്കിടയില്‍ നിര്‍മ്മിച്ച മനോഹരമായൊരു പൂന്തോട്ടം .ചുവന്ന പോപ്പി പൂക്കള്‍ ( മോന്‍ ukg  പഠിച്ച പുസ്തകത്തില്‍ കണ്ട പരിചയം ആണു !) കടും ചുവപ്പ് ലില്ലി പൂക്കള്‍ , പിന്നെയും പേരറിയാത്ത എത്രയോ തരം പൂക്കള്‍ !  "do  not  pluck  flowers  " എന്ന ബോര്‍ഡ്‌ ഉണ്ടായിരുന്ന കാരണം ഞാന്‍ കുറച്ച്  ചെടി കളുടെ കൊമ്പുകള്‍ , കുഞ്ഞിതൈകള്‍ ഒക്കെ  പൂവില്ലാത്തത് നോക്കി പ്രത്യേകം പറിച്ചു .( നിയമം അനുസരിക്കണംല്ലോ  ) . അവിടെ നിന്നും മടങ്ങി റൂമില്‍ എത്തിയപ്പോ സന്ധ്യേച്ചി വന്നിരുന്നു . അവിടെ ഒക്കെ നേരം വെളുക്കുക നേരത്തെയാണ് .അതായത് നാലു മണി ആവുമ്പോഴേക്കും നല്ല പ്രകാശമാണ് ..അതുപോലെ വയ്കുന്നേരം  നാലു മണി   ആവുമ്പോഴേക്കും പതുക്കെ ഇരുട്ട് വരന്‍ തുടങ്ങും ( സന്ധ്യേച്ചി ) .

പിന്നെ ഷോപ്പിംഗ്‌ ന്റെ പേരും പറഞ്ഞു മാര്‍ക്കറ്റ്‌ ഒക്കെ കറങ്ങി .അല്ലറ ചില്ലറ ബാഗ്‌ , ഷാള്‍ ഒക്കെ വാങ്ങി വന്നു. പിറ്റേന്ന്  രാവിലെ എഴുന്നേറ്റു  ചായ കുടിച്ച്  ഗാന്‍ഗ്ടോക്കിലേക്ക് ബസ്‌ മാര്‍ഗം . ബസില്‍ ഏറ്റം പുറകിലെ സീറ്റ് ആയിരുന്നു കിട്ടിയത് അതുകൊണ്ട് യാത്ര വളരെ സുഖകരം ആയിരുന്നു . ഓരോ വളവു തിരിയുമ്പോഴും ഞാന്‍ കങ്കാരു ആയി .മൈല്‍ കുറ്റികളില്‍ ഗാങ്ങ്ടോക്ക് 120  കിലോമീടര്‍ എന്ന് കണ്ടപ്പഴേ തല കറങ്ങി. ഡാര്‍ജീലിംഗ് വെസ്റ്റ്  Bengal  ഇല്‍ ആണല്ലോ . രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും സിക്കിം border  ആയി . ഏതോ ഒരു നദിയുടെ ഒപ്പം ആയിരുന്നു യാത്ര . അതില്‍ വിനോദ സവാരി /സാഹസിക സവാരി നടത്തുന്നുണ്ടായിരുന്നു കുറേപ്പേര്‍ . പിന്നെ പയ്യെ മലകയറ്റം തുടങ്ങി .എന്റെ കണ്ണ്  മയില്‍കുറ്റി   തിരഞ്ഞുകൊണ്ടേ യിരുന്നു .. ഗന്ഗ് ടോക് 45  KM  ..35   KM  .. അങ്ങിനെ അങ്ങിനെ ഏകദേശം രണ്ടെര ആയപ്പോഴേക്കും ഞങ്ങള്‍ ഗാണ്ഗ്ടോക്കില്‍ എത്തി .റൂമില്‍ ബാഗേജ്  ഒക്കെ ഇറക്കി, ഊണു കഴിച്ചു . വയ്കുന്നേരം
ഞങ്ങള്‍ക്കുള്ള കാര്‍ വന്നപ്പോള്‍ കാഴ്ച കാണാന്‍ ഇറങ്ങി. ആദ്യം കണ്ടത് ഒരു flower ഷോ ആയിരുന്നു . orkid ആയിരുന്നു താരം, പിന്നെ ലില്ലിപ്പൂക്കളും.  അതിനു ശേഷം  ഗണേഷ് മന്ദിര്‍  , ബുദ്ധ സന്യാസിമാര്‍ താമസിക്കുന്ന മോനാസ്ട്രി ഒക്കെ സന്ദര്‍ശിച്ചു . അവിടെ കുറെ സന്യാസിമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു . നമ്മുടെ യോദ്ധ സിനിമയിലെ അക്കുശുട്ടോ എന്ന് മോഹന്‍ലാലിലെ വിളിച്ച ഉണ്ണിക്കുട്ടന്റെ മുഖമുള്ള കുറെ ഉണ്ണി സന്യാസിമാരും  എന്തുകൊണ്ടോ ആ കുഞ്ഞുങ്ങളെ കണ്ടപ്പോ സങ്കടം വന്നു .ഫോട്ടോ ഒന്നും ശരിയായില്ല , ക്യാമറ ചാര്‍ജ് കമ്മി ആയിരുന്ന കൊണ്ട് ആവണം ഷേക്ക്‌ ആയി പോയി :( അന്ന് രാത്രി ഞങ്ങള്‍ MG Marg  ലൂടെ നടക്കാന്‍ പോയി .വിദേശങ്ങളില്‍ കാണും പോലെ മനോഹരമായ ഒരു തെരുവ് , മനോഹരമായ വഴിവിളക്കുകള്‍ , നടുവില്‍ നിറയെ പൂച്ചട്ടികള്‍ തൂക്കിയിട്ടിരിക്കുന്നു ... വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല .. ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു ... കുട്ടികള്‍ ഒക്കെ ഓടിക്കളിച്ചു .പിറ്റേന്ന് രാവിലെ ഞങ്ങള്‍ടെ  ഗൈഡ് പറഞ്ഞ പ്രകാരം ഈ യാത്രയിലെ ഏറ്റവും പ്രധാന പെട്ട സ്പോട്ട് ആയ Tshangu  lake  സന്ദര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടു . ഒരു ബോലെരോവില്‍ ആയിരുന്നു യാത്ര .. ചെങ്കുത്തായ മല നിരകളില്‍ ക്കൂടെ ഒരു മൂന്നു  മണിക്കൂര്‍ യാത്ര .ഉയരം കൂടും തോറും റോഡിന്റെ വീതി കുറഞ്ഞു കൊണ്ടേ യിരുന്നു .പട്ടാള ക്കാരുടെ ക്യാമ്പ്‌ കള്‍ .പീരങ്കി കള്‍ ഒക്കെ കണ്ടു .സന്ദേഷേ ആതെ ഹെ ഹമേ തട്പാതെ ഹൈ .എന്നുള്ള പ്രശസ്തമായ ഹിന്ദി സിനിമ ഗാനം ഓര്‍മ്മ വന്നു  വഴി പലയിടങ്ങളിലും തകര്‍ന്നു കിടന്നിരുന്നു .BRO ( Border  Road  Organization  )  യുടെ ബോര്‍ഡ്‌ കള്‍ വഴിയില്‍ പലയിടത്തും  കണ്ടു.  മലയിടിഞ്ഞ്‌ വീണു കിടക്കുന്നതും ക്രൈന്‍ ഉപയോഗിച്ച്  കല്ലും മണ്ണും മാറ്റി പലയിടത്തും വഴി നന്നാക്കുന്നുണ്ടായിരുന്നു  , lake  എത്തുന്നതിനും മുമ്പേ മഞ്ഞു വീണു കിടക്കുന്നത് കാണാന്‍ തുടങ്ങി . കുട്ടികള്‍ തുള്ളിചാടാനും .  Tshangu  lake  ബുദ്ധമത വിശ്വാസികള്‍ക്ക് വളരെ പുണ്യമായ ഒരു  വലിയ  തടാകം ആണു .ശിവന്റെ ഒരു കുഞ്ഞു അമ്പലവും അടുത്തുണ്ട് .. മലകള്‍ മഞ്ഞുമൂടി "ന്നാ ഞങ്ങടെ ഫോട്ടോ ഒക്കെ എടുത്തോണ്ട് പൊക്കോളൂ " എന്ന് പറയുന്ന മാതിരി അങ്ങിനെ നില്‍ക്കുകയാണ് .കുട്ടികള്‍ കുറച്ചു നേരം മഞ്ഞില്‍ കളിച്ചു ,ഞാനും .യാക്കിന്റെ പുറത്തു കയറി ഫോട്ടോ ഒക്കെ എടുത്തു . ലേക്കിന്റെ അവിടെ നിന്നും  വെറും പതിനെട്ടു കിലോമീറ്റര്‍ മാത്രം ആയിരുന്നു  നാഥുല പാസിലേക്ക് ഉള്ള ദൂരം . ഇന്ത്യ - ചൈന  border  , അങ്ങോട്ടുള്ള യാത്ര അതീവ ദുഷ്കരം ആണെന്ന് കേട്ടിരുന്നു . അവിടെ മഞ്ഞു പെയ്യുന്നത് കാണാമെന്നും. ഞങ്ങള്‍ടെ കഷ്ടകാലത്തിനു മല ഇടിഞ്ഞു വീണത്‌ കാരണം അങ്ങോട്ടേക്ക് യാത്ര നിരോധിച്ചിരിക്കുകയായിരുന്നു  ആ സമയത്ത് . വളരെ ഇടുങ്ങിയ ചെങ്കുത്തായ റോഡ്‌ ആണെന്നും വളവൊക്കെ എടുക്കുമ്പോള്‍ നമ്മള് പേടിച്ച് അലറി വിളിച്ചുപോകും എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. എന്തായാലും
നാഥുല പാസ് കാണാന്‍ ആകാത്തതിന്റെ സങ്കടം ബാക്കി കടക്കുന്നു .
ഷാന്‍ഗു  ലേക്കിന്റെ  അടുത്ത് ഒരു മഞ്ഞു മനുഷ്യനെ ഉണ്ടാക്കാനുള്ള ശ്രമം ഞാനും മോനും പാതി വഴിയില്‍ ഉപേക്ഷിച്ചു . കാരണം ഗ്ലൗസ് വാടകയ്ക്ക് എടുത്തില്ല എന്നത് ആയിരുന്നു! കൈയൊക്കെ തണുത്ത്  ഉറയാന്‍ തുടങ്ങിയിരുന്നു  . ഇതിനിടെ  കുഞ്ഞുമഞ്ഞു മലകള്‍ കയറിയപ്പോള്‍  മക്കളുടെ ബൂട്ടിനുള്ളില്‍ മഞ്ഞു നിറഞ്ഞു  കാല്‍ ഒക്കെ മരവിക്കുകയും ചെയ്തു . രണ്ടു പേരും കരയാനും തുടങ്ങി .  ബാഗില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന പോളോ മിട്ടായി കൊടുത്തും , കാല്‍ തിരുമ്മി ചൂടാക്കിയും  കരച്ചില്‍ ഒക്കെ മാറ്റി . പിന്നെ മനസ്സില്ല മനസ്സോടെ  തിരികെ നടന്നു .ബൂട്ട്  വാടകക്ക് എടുത്ത കടയില്‍ നിന്നും മാഗി നൂഡില്‍സ് ഒക്കെ ചൂടോടെ അകത്താക്കി  തണുപ്പൊക്കെ അകറ്റി ഞങ്ങള്‍ പതുക്കെ മലയിറങ്ങി ..

പര്‍വതങ്ങള്‍ക്കും ലേക്കിനും  മഞ്ഞിനും മനുഷ്യര്‍ക്കും ഒക്കെ  റ്റാ റ്റാ കൊടുത്ത് .അന്ന്  സന്ധ്യയ്ക്കും MG  Marg  ലൂടെ നടക്കാന്‍ ഇറങ്ങി . മഴ പെയ്യുന്നുണ്ടായിരുന്നു .പിറ്റേന്ന് രാവിലെ ബസ്‌ മാര്‍ഗം മടക്ക യാത്ര .ഉച്ച ആയപ്പോഴേക്കും ബാഗ്‌ദോഗ്ര വിമാനതാവളത്തില്‍ എത്തി വൈകുന്നേരത്തെ  എയര്‍ ഇന്ത്യ യുടെ ശകടം വഴി ചെന്നൈക്ക് . അന്ന് അവിടെ ഒരു ഹോട്ടലില്‍ താമസിച്ചു .പിറ്റേന്ന് രാവിലെ നെടുംബശേരിയിലേക്ക് .പിന്നെ വീട്ടിലേക്ക്   പതിവ് തിരക്കുകളിലെയ്ക്കും...


28 comments:

വല്യമ്മായി said...

രസിച്ച് വായിച്ച് വന്നപ്പോഴേക്കും തീര്‍ന്ന് പോയി.ഗൂര്‍ഖ എന്നല്ലേ ശരി :)

ചേച്ചിപ്പെണ്ണ്‍ said...

S K പൊറ്റെക്കാടിനെയും , നമ്മുടെ ചില യാത്രകളുടെ ഉടമയായ നിരക്ഷര്‍ജീ യെയും ഓര്‍ത്തുകൊണ്ട് ...
പത്തുവര്‍ഷത്തിനു ഇപ്പുറം തരപ്പെട്ട ഒരു ഉല്ലാസ യാത്രയാണ്‌ .. യാത്ര വിവരണം ഞാന്‍ ആദ്യമായി എഴുതുന്നതും ..
തെറ്റുകുറ്റങ്ങള്‍ ഉണ്ടാവും എന്നറിയാം , തിരുത്തി തരിക ..

nivin said...

അവിടെ ഒക്കെ പോയ പോലെ ഒരു തോന്നല്‍ :) മൂന്നു മണിക്കൂര്‍ യാത്ര ഉണ്ടോ ..

Sinochan said...

അപ്പോള്‍ ഒരു ടൂര്‍ ഒക്കെയങ്ങ് നടത്തി അല്ലേ.? വിവരണം നന്നായിട്ടുണ്ട്. എല്ലാം കൂടി ചിലവു എത്ര ആയി? ആരെങ്കിലും അവിടെ അറിയാവുന്നവര്‍ ഇല്ലെങ്കില്‍ പോകാന്‍ പറ്റുമോ?...

സ്വപ്നാടകന്‍ said...

കൊള്ളാം..നന്നായിട്ടുണ്ട്,,,ഹിമാ‍ലയത്തിലൊക്കെ ഒന്നു പോകണമെന്നു വിചാരിച്ചിരിക്ക്വായിരുന്നു...:):)
ദമ്പിടി എത്ര കയ്യീന്നു പോയി?
ഇനീപ്പോ ഞാനവിടെ പോകുമ്പോ കാര്യങ്ങളൊക്കെ പറഞ്ഞുതരാന്‍ ഒരാളായല്ലോ....


തീറ്റ സാധനങ്ങള്‍ ഒന്നും ഒഴിവാക്കരുതേ.. :)

Anonymous said...

ഇഷ്ടപ്പെട്ടു, കാഴ്ച്ചകള്‍ കുറവായതു പോലെ...പിന്നെ ആ ചേച്ചിപ്പെണ്ണ് ടച്ച് അത്ര പോരല്ലോ....സീരിയസ്സാക്ാന്‍ പോകാണോ മാഷേ....വേണ്ടാ ട്ടോ....

പ്രദീപ്‌ said...

ചേച്ചിപെണ്ണേ .. നന്നായി എഴുതി . പുകഴ്ത്തിയതല്ല .. പിന്നെ ചില പ്രയോഗങ്ങള്‍ ശരിക്കും രസിപ്പിച്ചു . ഒന്നാമത് അവന്മാരുടെ കണ്ണ് ചെറുത്‌ പിന്നെ വൈപറും കൂടി ഇല്ലെങ്കിലോ . അങ്ങനെയുള്ള ചിലത് .
എന്‍റെ ഒരു സ്വപ്നം ആണ് ഹിമാലയന്‍ യാത്ര .

Umesh Pilicode said...

:-)

കാട്ടിപ്പരുത്തി said...

ഒന്നു സ്പീഡിലെഴുതിയോന്നൊരു സന്ദേഹം-

പത്തു വർഷത്തിന്റെ ശേഷമുള്ളത് പങ്കു വക്കാനുള്ള തിടുക്കമാകാം-

എന്നലും ഒരു ചേച്ചിപ്പെണ്ണി ടച്ചുണ്ട്.

INDULEKHA said...

യാത്രാ വിവരണം കലക്കി. പക്ഷെ പെട്ടെന്ന് തീര്‍ന്ന പോയ പോലെ തോന്നി.
വിമാനയാത്രയുടെ വിവരണമാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത് :)

നിരക്ഷരൻ said...

ചേച്ചിപ്പെണ്ണേ...

ഇമ്മാതിരിയൊക്കെ കൈയ്യില്‍ ഉണ്ടായിരുന്നല്ലേ ? നന്നായിട്ടുണ്ട്. പോരട്ടെ ഇനിയും കൂടുതല്‍ യാത്രാവിവരണങ്ങള്‍ . പോകണമെന്ന് ലിസ്റ്റിട്ടിട്ടുള്ള സ്ഥലങ്ങളിലൊന്നാണ്. പറ്റുമായിരിക്കും.

ഒരു ഓഫ് ടോപ്പിക്ക് :‌-
എസ്.കെ.പൊറ്റക്കാട് എന്ന പേര് ഉപയോഗിക്കുന്നിടത്ത് നിരക്ഷരന്‍ എന്ന പേര് ഒരിക്കലും വരാതെ ശ്രദ്ധിക്കണം. സീരിയസ്സായിട്ടാണ് പറയുന്നത്. നമ്മളൊക്കെ ധാരാളിത്തത്തിന്റെ ഭാഗമായി ഫ്രീ ടൈം കിട്ടുമ്പോള്‍ ചെയ്യുന്ന യാത്രകള്‍ കുറിച്ചിടുന്നവരാണ്. പൊറ്റക്കാടിന്റെ കാര്യം അതല്ല. ജീവിതം തന്നെ യാത്രകള്‍ക്കായി ഉഴിഞ്ഞ് വെക്കുകയും കപ്പലു കയറി, കൈയ്യിലുള്ള സ്റ്റാമ്പുകള്‍ വിറ്റ് യാത്രയ്ക്കുള്ള പണം സംഘടിപ്പിച്ച് പോകുന്ന ഓരോ സ്ഥലങ്ങളിലും തദ്ദേശവാസികള്‍ക്കൊപ്പം താമസിച്ച് അവരുടെ സംസ്ക്കാരവുമായി ഇടപഴകി ആ അനുഭവങ്ങളൊക്കെ പങ്കുവെച്ച മഹത് ജന്മമാണത്. ആ പേരുമായി ചേര്‍ത്ത് പറയണമെങ്കില്‍ ഇനീം ജനിക്കണം ഇതുപോലെ 10 ജന്മമെങ്കിലും. അതുകൊണ്ടാ...

Junaiths said...

ചേച്ചി നല്ല തകര്‍പ്പന്‍ എഴുത്ത്,ശരിക്കും ഇഷ്ടായി..
ഹോപ്‌ ഫോര്‍ ദി ബെസ്റ്റ് ആന്‍ഡ് ബി prepared ഫോര്‍ ദി വോര്സ്റ്റ് എന്നാണല്ലോ .. ഞാന്‍ അത്യാവശ്യം വോര്സ്റ്റ് ആയിത്തന്നെ ഓര്‍ത്തു .. ദൈവമേ ഒന്നാമത്തെ ഇവരടെ (ആ നാട്ടുകാരടെ ) കണ്ണ് ഇചിരിയെ ഒള്ളൂ .. ഇതിന്റെ കൂടെ വൈപ്പറും ഇല്ലേ എന്നാ ചെയ്യും .
കിളി ഗൂര്‍ഖ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തു ചെന്ന് വൈപ്പര്‍ന്റെ ഡ്യൂട്ടി ചെയ്തു പോന്നു ..

ചേച്ചിക്ക് ടെന്‍ഷന്‍ ആരുന്നെങ്കിലും എനിക്ക് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...വവ്വാല്‍ മാതിരി ജനല്‍ തുടക്കാന്‍ നിക്കുന്നത്..

ശ്രീ said...

യാത്രാവിവരണവും ചിത്രങ്ങളും എല്ലാം നന്നായിട്ടുണ്ട്.

Senu Eapen Thomas, Poovathoor said...

taen bm{X hnhcWw FgpXn t]mtb¡êXv.. CXv Fsâ Xm¡oXv AÃ. kt´mjv æf§cbpsS Xm¡oXmé.

¹bn\n Ibdnb DSs\ ssIbpw Xebpw ]pd¯nSêXv, Sn¡äv tNmZn¨v hm§pI, ]pIhen ]mSnà apXemb t_mÀUpIÄ æ«qks\ ImWn¨nês¶¦n C¯cw tNmZy§Ä Hgnhm¡mambnêì.

\nc£cë A§s\ t»mKn Hê tKm¼änäÀ Bbn... C\n ss]k apS¡msX Hmkn Øew ImWmw.

kkvt\lw,
skë, ]g¼pcmWwkv.

]ns¶ emÌv _«v eoÌv:þ FbÀ C´y Hê æg¸hpanÃmsX, hbn¸À Hs¡ C«v s\Sp¼mtÈcnbn sIm­v em³Uv sNbn¸n¨n«pw AXns\ iISw F¶v hnfn¨Xv icnbmbnÃ...

ഗീത said...

യാത്രക്കാരിയായി ഞാനും കൂടെയുണ്ടായിരുന്നു കേട്ടോ - വായനയില്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ യാത്രയിലും കേമത്തി തന്നെ !
ഒപ്പം യാത്രാവിവരണത്തിലും കേട്ടൊ...

ആ ഹിമാലയത്തിന്റെ തുഞ്ചത്തും കൂടികയറിയെങ്കിൽ ബൂലോഗത്തുനിന്നുമുള്ള ,ആ സ്ഥാനം കിട്ടുന്ന ആദ്യത്തെയാളാവാമായിരുന്നു !

നന്ദ said...

രസമുണ്ട് വായിക്കാന്‍. ആത്മഗതങ്ങള്‍ ചിരിപ്പിച്ചു.
അസ്സല്‍ ചേച്ചിപ്പെണ്ണ് സ്റ്റൈലന്‍ വിവരണം :)

anna said...

നന്നായി കേട്ടോ... ഇനിയും നല്ല യാത്ര അനുഭവങ്ങള്‍ എഴുതുവാന്‍ ഉള്ള അവസരങ്ങള്‍ ഇയാള്‍ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു , ഒപ്പം സഞ്ചരിക്കുന്ന വാഹനങ്ങളില്‍ എല്ലാം മുന്‍സീറ്റില്‍ ഇരിപ്പിടം കിട്ടാനും അപ്രകാരം നല്ലൊരു ദൈവ വിശ്വാസി ആവാനും ഭാഗ്യം ലഭിക്കട്ടെ എന്നും പ്രാര്‍ഥിക്കുകയും ചെയ്യുന്നു... ചുമ്മാ പറഞതാണ് ട്ടോ .. ശരിക്കും നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ ....

പാവപ്പെട്ടവൻ said...

എന്‍റെ ഒരു സ്വപ്നം ആണ് ഹിമാലയന്‍ യാത്ര
തകര്‍പ്പന്‍ എഴുത്ത്

Echmukutty said...

ചേച്ചിപ്പെണ്ണിന് ഇനീമിനീം യാത്രകൾ ചെയ്യാനും അതിനെപ്പറ്റിയൊക്കെ വായിച്ച് സ്വപ്നം കാണാൻ എനിക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു. നല്ല ഇഷ്ടമായി.
ആ വൈപ്പറും ഇത്തിരിക്കണ്ണും തകർപ്പനായിട്ടുണ്ട്.

Vayady said...

ഇങ്ങിനെയൊരു യാത്രാ വിവരണം with ആത്മഗതം എഴുതിയതിന്‌ എന്റെ അഭിനന്ദനം.:)

Manoraj said...

ദൈമമേ എനിക്ക് വയ്യ... ദേ അവസാനം ചേച്ചിപ്പെണ്ണും യാത്രവിവരണത്തിലേക്ക് ... ഏതായാലും വളരെ നന്നായി ചേച്ചിപ്പെണ്ണേ.. നിങ്ങളൊക്കെ കൂടെ എന്നെ കൊണ്ട് യാത്ര ചെയ്യിക്കും.. സത്യത്തിൽ യാത്ര അത്രക്ക് വലിയ ഒരു ആവേശമൊന്നുമായിരുന്നില്ല. പക്ഷെ ബ്ലോഗ് അതിനും നിമിത്തമായി..

ഒരു യാത്രികന്‍ said...

ബൂലോകത്തില്‍ യാത്രക്കാര്‍ ഏറെ....നല്ലകാര്യം....നല്ല നല്ല യാത്രാനുഭവങ്ങള്‍ ബൂലോകം സംബുഷ്ടമാകട്ടെ....നന്നായി...സസ്നേഹം

അരുണ്‍ കരിമുട്ടം said...

നന്ദി
ഈ യാത്രക്ക് ഞങ്ങളെയും കൂട്ടിയതിനു :)

"അമ്മെ ഈ ജനല്‍ എന്താ തുറക്കത്തെ , തുറന്നാലല്ലേ നല്ലോണം കാണാന്‍ പറ്റൂ "

ഇതാണ്‌ നിഷ്ക്കളങ്കത

എന്‍.ബി.സുരേഷ് said...

എത്ര കണ്ടാല്‍ മിഴികള്‍ തെളിഞ്ഞിടും?
എത്ര നടന്നാല്‍ കാലുകല്‍ പാകമാവും?

യാത്ര ഒരു ഇറങ്ങി നടപ്പാണ്
നമ്മളിലില്ലാത്തതും കൊണ്ടു തിരികെയെത്താന്‍.

നന്നായി, ആഷാമേനോന്റെ ഹിമാലയന്‍ യാത്രകള്‍ നോക്കിയിട്ടുണ്ടോ ചേച്ചീ...............

Sapna Anu B.George said...

ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം

Ashly said...

nice one !!!

Thanks a ton !

ശാശ്വത്‌ :: Saswath S Suryansh said...

ചേച്ചിപെണ്ണ് പോയപ്പോ ആ ലേയ്ക്കില്‍ ഐസ് ഇലായിരുന്നു അല്ലെ? ഞാന്‍ പോയപ്പോ അതൊരു frozen lake ആയിരുന്നു. അതിന്‍റെ മോളില്‍ സ്ലിപ് ആകാതെ നിന്നതിന്റെ ഫോട്ടോസ് ഒക്കെ ക്യാമറയോടൊപ്പം പോയി... :(

ഭയങ്കര അപകടമാ സത്യത്തില്‍ . ആ മഞ്ഞുപാളികളില്‍ എപ്പോള്‍ വേണമെങ്കിലും വിള്ളല്‍ വീഴാം. നമ്മള്‍ നില്‍ക്കുന്ന പാളി താഴേക്കു മറിഞ്ഞാല്‍ നമ്മള്‍ തണുത്ത വെള്ളത്തില്‍ വീഴും. ഒരല്പം ഒഴുകിപ്പോയാല്‍ പിന്നെ പൊങ്ങാന്‍ പറ്റില്ല. മുകളില്‍ മുഴുവന്‍ മഞ്ഞു പാളി ആയിരിക്കും. ഇനി ഒഴുകിയില്ലെങ്കിലും വെള്ളത്തിന്റെ തണുപ്പ് കൊണ്ട് തീര്‍ന്നോളും.