Pages

Friday, April 16, 2010

ബസില്‍ നിന്നും ബ്ലോഗിലേക്ക് .. ( ഒരു പോസ്റ്റും 11 ബസും .. )


പുതിയ പോസ്റ്റ്‌ എഴുതാന്‍ (ട്യ്പ്പാന്‍)  ഭയങ്കര മടി .... വലിയ ബുദ്ധിമുട്ടൊന്നും  ഇല്ലാതെ ഒരു പോസ്റ്റ്‌ നിര്‍മ്മിക്കാന്‍ എന്താ വഴി ?
എല്ലാരടേം പുതിയ പോസ്റ്റുകളുടെ  ലിങ്ക്സ് ബസില്‍ പബ്ലിഷ് ചെയ്യുന്നു .. എനിക്ക് ലേശം തലതിരിഞ്ഞ ഒരു ഐഡിയ വന്നു ..
അതായത് എന്റെ ബസ്‌ ഒക്കെ കൂട്ടിക്കെട്ടി  പോസ്റ്റ്‌ ആക്കാന്‍ പോണു


ഇതെന്റെ കടിഞ്ഞൂല്‍ ബസ് ( ബസ്‌ നമ്പര്‍ 1)


buzz ... ഇതൊരു തെനീച്ചകൂടാണ് എന്ന് എനിക്ക് തോന്നുന്നു ...
ഒരുപാട് തേനീച്ചകള്‍ ഒന്നിച്ചു മൂളുന്ന ഒരു സ്വരം ഞാന്‍ ഇവിടെ കേള്‍ക്കുന്നു ........
ഞാന്‍ അതിലൊരെണ്ണം മാത്രം ...
നമുക്ക് നല്ല ആശയങ്ങളുടെ , ചിന്തകളുടെ സൌഹൃദങ്ങളുടെ തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍ ആവാം ...
ആരെയും കുത്താത്ത തേനീച്ചകള്‍ .... അല്ലെ  ( 18  കമന്റ്സ് )

ബസ്‌ നമ്പര്‍ 2


ഇവിടെ ആള്‍ക്കൂട്ടങ്ങളെ ഉള്ളൂ ... സമൂഹം ഇല്ല എന്ന് ആനന്ദ്‌ ആള്‍ക്കൂട്ടം എന്നാ കൃതിയില്‍ പറഞ്ഞിരിക്കുന്നു ...
ബ്ലോഗ്‌ എന്നത് ഒരു സമൂഹമോ അതോ ആള്‍ക്കൂട്ടമോ ?
                                                             (49 comments )
ബസ്‌ നമ്പര്‍ 3
അമ്പലങ്ങളിലും കുമ്പസാരക്കൂട് വച്ചാലെന്താ ?
വൃദ്ധനും പണ്ഡിതനും ആയ ഒരാള്‍ കേള്‍ക്കുന്നു
ഏതാനും മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരാത്ത പാപങ്ങള്‍ ഒന്നും നമുക്കില്ല-
പറയാന്‍ ഇട കിട്ടണ്ടേ ?
ഒരിക്കല്‍ നീ എല്ലാം പറയണം - പലപ്പോഴായി ഞാനും .
നമ്മള്‍ പരസ്പരം ഏറ്റു പറയും. മാപ്പ് കൊടുക്കും.
(വാരാണസി - എം . ടി )
എല്ലാം പൊറുക്കുന്ന
എല്ലാം അറിയുന്ന
ഒരു മാത്ര പോലും എന്നെ ലജ്ജിക്കാന്‍ അനുവദിക്കാത്ത
എന്റെ കുമ്പസാരക്കൂടിനു.....

ബഹു. ബോബ്ബി ജോസ് കപ്പൂച്ചിന്‍ അച്ചന്‍ രചിച്ച "ഹൃദയ വയല്‍ " എന്ന പുസ്തകത്തിന്റെ ആമുഖം ....
ഹൃദ്യമായ ഒരു വായനക്ക് ...
                                                  നോ കമന്റ്സ് ...
ബസ്‌ നമ്പര്‍ 4
 "കണ്ണാടി എന്നോട് എന്റെ പഴയ മുഖം ആവശ്യപ്പെട്ടു ..
എന്റെ സ്വന്തക്കാര്‍ ‍ ഞാന്‍ ഉള്ളതിന്റെ തെളിവും ....
ഞാന്‍ അലഞ്ഞുകൊണ്ടേയിരുന്നു വേദനയുടെ വഴികളില്ലൂടെ ..
കാലം എന്റെ മുഖത്ത് ഓരോ നിമിഷത്തിന്റെയും പങ്ക് എഴുതിക്കൊണ്ടിരുന്നു ..
ഇന്ന് തിരിച്ചു വന്നപ്പോള്‍ ചിരിക്കുവതെങ്ങിനെ എന്ന് ഞാന്‍ മറന്നിരിക്കുന്നു ..
ഈ നഗരം എന്നെ മറന്നിരിക്കുന്നു .. ഞാന്‍ ഇതിനെയും ....."

ഡാഡി ( അനുപം ഖേര്‍ , പൂജ ഭട്ട് ) എന്ന ഹിന്ദി ഫിലിമിലെ " അയിന മുജ്സെ മേരി .." എന്ന് തുടങ്ങുന്ന മനോഹരമായ ഗസലിന്റെ പരിഭാഷ ശ്രമം
                                                         നോ കമന്റ്സ് ...

ബസ്‌ നമ്പര്‍ 5
സ്വപ്‌നങ്ങള്‍ നമുക്ക് മുന്നേ പറക്കാന്‍ തുടങ്ങിയാല്‍ .....
എന്റെ ഒരു പഴേ പോസ്റ്റ്‌ ആണു .....
ഉറക്കത്തില്‍ തെളിഞ്ഞ കാഴ്ചകള്‍ പതിരാണോ അതോ കതിരോ എന്ന് തിരിച്ചറിയാതെ വിറങ്ങലിച്ചു നിന്ന കുറെ ദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പ്കള്‍
http://keyboardandfingers.blogspot.com/2009/10/blog-post_26.html

                                                   നോ കമന്റ്സ് ...                                                     
 
ബസ്‌ നമ്പര്‍ 6    

ഇന്ന് ലോക വനിതാ ദിനം ആണെന്ന് മനോരമ ചേച്ചി പറഞ്ഞറിഞ്ഞു ... എല്ലാ ഭൂലോക  /ബ്ലോഗ്‌ ലോക / buzz  ലോക  വനിത കള്‍ക്കും എന്റെ ആശംസകള്‍


                                                       138 comments .. ( കര്‍ത്താവെ ..എന്റെ ഒരു പോസ്റ്റ്‌ പോലും ഇത്രേം കമെന്റ്സ്  കണ്ടിട്ടില്ല !!)'


ബസ്‌ നമ്പര്‍  7


"പ്രണയത്തിന്റെ തണല്‍ ആവുന്നവരുടെ(പ്രണയത്തിന്റെ തണലില്‍ നില്‍ക്കുന്നവരുടെ) കാല്‍കീഴില്‍ ആണു സ്വര്‍ഗം "

ഇത് ഏറെ ഫേമസ് ആയ ഒരു ഹിന്ദി ഫിലിം song - ന്റെ ആദ്യത്തെ വരിയുടെ മലയാള പരിഭാഷ ആണു ..
എന്റെ പരിമിതമായ ഹിന്ദി അറിവ് കൊണ്ട് ചെയ്തത് ..
പാട്ട് ഏതെന്നു പറയാമോ .?
                                         48 comments

                                
ബസ്‌ നമ്പര്‍  8
അപ്രത്തെ വീട്ടിലെ ലാലി ഒരു കഷണം വരിക്ക ചക്ക തന്നു ... കുടൂസന്‍ മാര്ടെ കൊതി കാരണം അത് പഴുക്കനെന്നും മുബെ തിന്നു ..
വെള്ളിയാഴ്ച കിലോ മുപ്പത്തി അഞ്ചു രൂപയ്ക്കു നല്ല ഒന്നാന്തരം പുളിയുള്ള നടന്‍ മാങ്ങാ കിട്ടി ..
രണ്ടു മുരിങ്ങക്കോല്‍ തല്ലി ഇട്ടു .... ശനിയാഴ്ച അമ്മ ചക്കക്കുരു മാങ്ങ കൂട്ടാന്‍ ഉണ്ടാക്കി ... നല്ല രുചി ആര്‍ന്നു ..
ഈ buzz ചക്കക്കുരു മാങ്ങ ഇഷ്ടപ്പെടുന്ന എല്ലാ പ്രവാസി സഹോദരങ്ങള്‍ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു                                                          
 
                                      14 comments   

ബസ്‌ നമ്പര്‍  9
ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോവുന്നിതാ പറന്നമ്മേ...
തെറ്റി നിനക്കുണ്ണീ ചൊല്ലാം നല്‍പൂമ്പാറ്റകളല്ലോ ഇതെല്ലം ...

പണ്ട് പഠിച്ചതോ പാടി കേട്ടതോ ആയ മനോഹരമായ ഒരു കവിതയാണ് ,,
മോട്ടി തഗടി ഐസി രഗടി എന്ന് തുടങ്ങുന്ന ഹിന്ദി ക്കവിത എന്റെ സെന്‍ട്രല്‍ സ്കൂള്‍ രണ്ടാം ക്ലാസ്സ് കാരനെ പഠിപ്പിക്കുമ്പോള്‍ മനസ്സിലേക്ക് വന്നത് .. എന്തൊക്കെ ആണു നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാവുന്നത് ... ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്ന explosure , academic discipline ഒക്കെ നന്ദി യോടെ  സ്മരിച്ചു കൊണ്ട് തന്നെ പറയട്ടെ ...
                                                 99 comments

ബസ്‌ നമ്പര്‍  10
പണ്ട് പണ്ട് .ഏകദേശം ഇരുപത് വര്ഷം മുംബ് തട്ടക്കുഴയില്‍ ഉള്ള അമ്മവീട്ടില്‍ നിന്നും തിരികെ വരുന്ന വഴി തോടുപുഴെന്നു എറണാകുളം ഫാസ്റ്റില്‍ കയറുമ്പോ ഒരു ട്രേ യില്‍ ഇഞ്ചി മിട്ടായി യും ആയി ഒരു ചേട്ടന്‍ വരുമായിരുന്നു .... മമ്മി എന്നും ഞങ്ങക്ക് അത് വാങ്ങി തരുവാര്‍ന്നു ..
എന്ത് രുചി ആയിരുന്നു ഇഞ്ചി മിട്ടായിക്ക് ..
കഴിഞ്ഞ മാസം ബംഗ്ലൂരില്‍ നിന്നും വരണ വഴി തൃശ്ശൂര്‍ ആയപ്പോ ട്രെയിന്‍ ഇല്‍ ഇഞ്ചി മിട്ടായി കിട്ടി .. പഴയ രുചി ഇല്ലേലും ..ന്റെ മക്കള്‍ക്ക് ഒക്കെ ഇഷ്ടായി ...
ഇഞ്ചി മിട്ടായി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് ആര്‍ക്കേലും അറിയാവോ ?
ഇഞ്ചി പെണ്ണെ ... നിനക്കെങ്കിലും അറിയാവോ .. ?
അറിയാവുന്നവര്‍ റെസിപ്പി തരാവോ .. ?                                            
2 comments


ബസ്‌ നമ്പര്‍ 11
കഴിഞ്ഞു പോയൊരു IPL നു fakeiplayer ന്നൊരു ബ്ലോഗ്ഗര്‍ പ്രത്യക്ഷപ്പെട്ടിരുന്നു ...
എന്തായിരുന്നു പബ്ലിസിടി ? followers ന്റെ ബഹളം ...
അതാരായിരുന്നു ? അദ്യം ഇപ്പെന്താ ഇല്ലാത്തെ ?
ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ ?
                                                        
15 കമന്റ്സ്

22 comments:

ചേച്ചിപ്പെണ്ണ്‍ said...

ഇങ്ങനെയും ഒരു പോസ്റ്റ്‌ ...

monu said...

ബസ്‌ നമ്പര്‍ 3
അമ്പലങ്ങളിലും കുമ്പസാരക്കൂട് വച്ചാലെന്താ ?

ee bus eappol vannu ? :O

ചേച്ചിപ്പെണ്ണ്‍ said...

monu kandirunnille ?

ഹന്‍ല്ലലത്ത് Hanllalath said...

ഒടുക്കത്തെ പുത്തിയാണല്ലൊ.
:)
എല്ലാം കൂട്ടിക്കെട്ടി ഒരു പോസ്റ്റാക്കി ല്ലെ..
നന്നായി.


ഞാന്‍ ചേച്ചിപ്പെണ്ണിന്റെ രണ്ടാമത്തെ ബസ്സില്‍ (ആള്‍ക്കൂട്ടം) മൂന്നാലു കമന്റും കമന്‍റ്റി പോന്നതാ .
ഇപ്പം ബസ്സില്‍ കയറാറെ ഇല്ല.

Anonymous said...

കൊള്ളാം ഇങ്ങനയൊക്കെ എഴുതാന്‍ ബൂലോകത്ത് ഒരു ചേച്ചിപ്പെണ്ണിനേ കഴിയൂ.....എല്ലാം കൊള്ളാം....പിന്നെ ആ BM /AM ഉണ്ടല്ലോ അതു കിടിലന്‍...ഞാനിപ്പോഴും ബസ്സില്‍ക്കയറാതെ മാറി നില്‍ക്കുകയാണ്. പക്ഷേ ഇപ്പോള്‍ ഒരു പ്രലോഭനം.......ഇതുപോലെ ലളിതമായ എഴുതാന്‍ പക്ഷേ എനിക്കറിയില്ലല്ലോ..............

ഇതിനു മുമ്പൊരു പോസ്റ്റ് വായിച്ച് കമന്റാന്‍ സമയമില്ലാതെ പോയതു കൂടി ഇതില്‍ ചേര്‍ക്കുന്നു....ഇതിലും ഉണ്ടല്ലോ ഹിന്ദി......അപ്പോള്‍ ഹിന്ദിയില്‍ കവിത ചമയ്ക്കുന്ന ചേച്ചിപ്പെണ്ണേ, ത്രിഭാഷ കൂടാതെ ഇനിയും എത്ര ഭാഷ അറിയാം.13 ഭാഷകള്‍ അറിയാമായിരുന്ന സരസ്വതിഗിരിയെ തോല്‍പ്പിക്കാന്‍ ഭാവമുണ്ടോ.എനിക്കാണെങ്കില്‍ ഹിന്ദി അത്ര ഇഷ്ടമല്ലായിരുന്നു, പേനയ്ക്കും പെന്‍സിലിനും എല്ലാമുള്ള ആ ആണ്‍പെണ്‍ തിരിവ് എനിക്കു വഴങ്ങുമായിരുന്നില്ല. പക്ഷേ പാട്ടുകള്‍ ഇഷ്ടമാണ്.

jayanEvoor said...

അപ്പ ബസ്സിലാരുന്നോ ഇത്രോം നാൾ?

എവിടാന്നു വിചാരിക്കുവാരുന്നു.

കണ്ടപ്പം സന്തോഷം!

ബഷീർ said...

ഒന്ന് രണ്ട് ബസിൽ ഞാനുമുണ്ടായിരുന്നു.
ബസിലൊക്കെ തിരക്കായിരിക്കുന്നു.
ഇനി അല്പം കാൽനടയായാലോന്ന് വിചാരിക്യാ..

ബഷീർ said...

ബസ് ബ്ലോഗിനു അഭിനന്ദനങ്ങൾ

Rare Rose said...

ചേച്ചിപ്പെണ്ണേ.,ബസ്-ബ്ലോഗ് പരിപാടി കൊള്ളാല്ലോ.ബസിനു കൊടുത്ത തേനീച്ച നിര്‍വ്വചനം കലക്കി.:)

Sulthan | സുൽത്താൻ said...

ചേച്ചി,

ബസ്സിൽ കയറി അല്ലെ. പോസ്റ്റിടാൻ ഒരോരോ കാരണങ്ങളെ.

ബസ്‌ നമ്പർ 6

ഞാൻ ഇങ്ങനെ തലതിരിച്ചാലോ?.

BP/AP അതായത്‌ ചേച്ചി,
ബിഫോർ പെണ്ണ്‌, ആഫ്‌റ്റർ പെണ്ണ്‌.

ഒരാളുടെ ജീവിതം എന്തായാലും ഒരു പെണ്ണ്‌ കുളമാക്കും, അത്‌ BP ആണോ അതോ AP ആണൊ എന്ന് മാത്രമേ എനിക്ക്‌ സംശയമുള്ളൂ.

മാണിക്യം said...

ബസ്സും ബ്ലോഗും ആയുള്ള വിത്യാസം ബ്ലോഗില്‍ നമുക്ക് ആസ്വദിച്ചു വായിക്കാം ബസ്സില്‍ ശരിക്കും ഇടിച്ചു കയറ്റം ആണ് ... എം ടി യുടെ വാരണാസി വായിക്കുമ്പോള്‍ കിട്ടുന്ന ആ മൂഡു അതൊരു അനുഭവം ആണ് .. ഒരു പക്ഷെ വാരണാസി അധികം ആരും വായിക്കാഞ്ഞതിനാലാവാം അവിടെ ആരും ഒന്നും പറഞ്ഞില്ല .... ബസ് ഞാന് വായിക്കുന്നുണ്ട് .. മറുപടിക്കും പിന്നെ ഒരു വായനക്കും ചിലപ്പോള്‍ ബസ്സില്‍ പറ്റില്ല ബ്ലോഗില്‍ അത് സാധിക്കും... ഇത് നന്നായി നല്ല സംരംഭം നല്ല കമന്റുകള്‍ കൂടി ചേര്‍ത്ത് അടുത്ത ടോപ്പിക്ക് പോസ്റ്റ്‌ ചെയ്യണം ... :)

Anil cheleri kumaran said...

സമ്മതിച്ചു.

ചേച്ചിപ്പെണ്ണ്‍ said...

Thanks to all ... Any way happy to know that all are happy with this thalathirinja post .

ചേച്ചിപ്പെണ്ണ്‍ said...

സംവാദങ്ങള്‍ വായിക്കാന്‍ ഈ വഴി ..
molykkutti@gmail.com

ചേച്ചിപ്പെണ്ണ്‍ said...

@ മോന്
"നല്ല സംരംഭം, നല്ല കമന്റുകള്‍ കൂടി ചേര്‍ത്ത് അടുത്ത ടോപ്പിക്ക് പോസ്റ്റ്‌ ചെയ്യണം ... :)"
എന്ന് മാണിക്യം പറഞ്ഞു , കമന്റ്സ് ഒക്കെ പോസ്ടാന്‍ പോയാല്‍ പുലിവാല്‍ ആയാലോ ..
ഞാന്‍ ബസില്‍ കമന്റിയത് പോസ്റ്റ്‌ ആക്കാന്‍ നീയാരാ എന്നും ചോദിച് ആരേലും വന്ന സമാധാന്‍ പറയണമല്ലോ ഞാന്‍
അതുകൊണ്ട് ആണു എന്റെ മെയില് id കൊടുത്തത് .. ആ വഴി ആണല്ലോ ബസിലേക്ക് എത്താന്‍ പറ്റുക
അപ്പൊ ബസില്‍ വന്ന കമെന്റ്സ് ഒക്കെ കാണുകേം ചെയ്യാം വേണമെങ്കില്‍ കമന്റ്സ് ഇടുകേം ചെയ്യാം

Manoraj said...

ആത്രക്കായോ, എന്നാൽ മെയിലുകൾ കൊണ്ട് ഒരു പൊസ്റ്റ് ഞാനും പൂശും.. അല്ലെങ്കിൽ സ്ക്രാപ്പ് കൊണ്ടായാലോ? എന്തായാലും വൈകാതെ ഒരു പോസ്റ്റ് ഞാനും പൂശും..

Typist | എഴുത്തുകാരി said...

ഞാനും ബസില്‍ കയറാതങ്ങു മാറിനില്പാണ്. ഒന്നു കയറിനോക്കിയാലോ!

ഇട്ടിമാളു അഗ്നിമിത്ര said...

ഞാൻ ബസ്സിൽ കേറാറില്ല.. റോഡി(കമ്പ്യൂട്ടർ സ്ക്രീനി)ലൂടെ ഓടിപോവുന്നത് നോക്കിയിരിക്കാറെ ള്ളു.. :)

"ഒരു പക്ഷെ വാരണാസി അധികം ആരും വായിക്കാഞ്ഞതിനാലാവാം അവിടെ ആരും ഒന്നും പറഞ്ഞില്ല"


എന്നാലും ഈ വരി വായിച്ചപ്പോൾ ഇവിടെ ഒന്നു കമന്റാൻ തോന്നി.. ഞാൻ വാരാണാസി വായിച്ചതാ.. കാശുപോയി എന്നെ എനിക്ക് തോന്നിയുള്ളു..

"എം ടി യുടെ വാരണാസി വായിക്കുമ്പോള്‍ കിട്ടുന്ന ആ മൂഡു അതൊരു അനുഭവം ആണ്"

എന്നുവെച്ചാൽ ഈ പറയുന്ന മൂഡ് ഒന്നും തോന്നിയില്ല.. എം ടിയുടെ ഏറ്റവും ബോറ് നോവൽ ആയാ എനിക്ക് തോന്നിയത്..

കൂടുതൽ പറയണമെങ്കിൽ തപ്പിയെടുത്ത് വീണ്ടും വായിക്കണം.. :))

നിരക്ഷരൻ said...

ചേച്ചിപ്പെണ്ണേ ഐഡിയ കിടു. എനിക്കും ഇതൊന്ന് പയറ്റണമെന്നുണ്ട്. പക്ഷെ ബ്ലോഗാന്‍ തന്നെ സമയം കിട്ടാത്തവന് എന്ത് ബസ്സ് എന്ത് ലോറി ? :)

ചേച്ചിപ്പെണ്ണ്‍ said...

എല്ലാര്ക്കും നന്ദി ..
@ മാണിക്യം & മാളൂസ്
ഞാന്‍ ആ ബസ്‌ ഇറക്കിയത് വാരണാസി യെ പറ്റി പറയാനല്ല ,,
ഞാന്‍ അത് വായിച്ചിട്ടും ഇല്ല ..
വാരണാസി യിലെ രണ്ടു വരി ആമുഖം ആക്കിയ ഒരി പുസ്തകം
ഹൃദയവയല്‍ , അതിനെ പറ്റി പറയാനാണ് ..

ചേച്ചിപ്പെണ്ണ്‍ said...

@ നിരക്ഷര്‍ജി
സമയക്കുറവു കാരണം ആണ് ഈ പോസ്റ്റ്‌ ..
ചുമ്മാ കോപ്പി പേസ്റ്റ് പോരെ ..
.

ചേച്ചിപ്പെണ്ണ്‍ said...

ഇത് പോസ്റ്റി കഴിഞ്ഞു ഒരു ചെറിയ പേടി അഥവാ സംശയം വന്നു ,
അതായത് ഇങ്ങനെ ഒരു ഉഡായിപ്പ് ( തട്ടിപ്പ് ) പോസ്റ്റ്‌ ഉണ്ടാക്കിയതിനു ആരേലും കളിയാക്കുവോ , വിമര്‍ശുവോ എന്നൊക്കെ ...
അതുകൊണ്ടാണ് പെട്ടെന്ന് തന്നെ ഡാര്‍ജീലിംഗ് പോസ്റ്റ്‌ തട്ടിക്കൂട്ടി പോസ്ടിയത് ...
പിന്നെ നിരക്ഷര്‍ജി യുടെ യാത്രകള്‍ , സ്ഥല വിവരണങ്ങള്‍ ഒക്കെ വളരെ സൂഷ്മമാണ് ....
സ്ഥലങ്ങളുടെ ചരിത്ര പ്രാധാന്യം , വിവരണം ഒക്കെ നന്നായി വിശദീകരിച് എഴുതിയിട്ടുണ്ട്...
എന്റെ പോസ്റ്റിലെ വിവരണം സ്പീഡില്‍ എഴുതിയതാണ് ,അതുകൊണ്ട് തന്നെ വളരെ ശുഷ്കമാണ് ..( കാട്ടിപ്പരുതി മാഷ് അത് മനസ്സിലാക്കി .. :)
അതുകൊണ്ടാണ് ഞാന്‍ avide മുന്‍‌കൂര്‍ ജാമ്യം എടുത്തത് ..