ചെച്ചിപ്പെണ്ണ് (ചെ നീട്ടണം , " ചേരയെ " പ്പോലെ ,എന്നെക്കൊണ്ട് പറ്റണില്ല , നാന് പഠിച്ച പണി പതിനെട്ടുംനോക്കി , ഇനി വായിക്കുന്നവര്‍ സ്വന്തമായിട്ട് നീട്ടി വായിക്കു ) എന്നത് എന്റെ അനിയന് എന്നെവിളിച്ചുകൊണ്ടിരുന്ന പേരാണു ....അവന് എല്കെജീലും നാന് യുകെജീലും പടിച്ചോണ്ടിരുന്നപ്പോ ...... പിന്നെവലുതായപ്പോ അവന് എന്നോടുള്ള ബഹുംമാനം കൂടി ... ഡീ
എന്നല്ലാതെ വിളിക്കാറില്ല . ഇളയവന്റെ കാര്യം അതിലും കഷ്ട്ടമാ . അവനാണെങ്കില്‍ ഒരിക്കല്‍ പോലും എന്നെചേച്ചീ ന്നു വിളിച്ച്ചട്ടില്ല.. പണ്ടൊക്കെ അവന്മാര് എന്നോട് എന്തെങ്കിലും ചോദിക്കുമ്പോള്‍ പകരം " ചേച്ച്ച്ചീ " എന്ന് വിളിക്കാന്‍ നാന് ആവശ്യപ്പെടരുണ്ടായിരുന്നു . ഉദാഹരണമായി ആഹാരം കഴിക്കുമ്പോള്‍ " ഡീ ഒരു ഗ്ലാസ്വെള്ളം ഇങ്ങെടുത്തെ ..." എന്ന് പറഞ്ഞെന്നിരിക്കട്ടെ . "ചേച്ചീ ദയവായീ ഒരു ഗ്ലാസ് വെള്ളം എടുതുതരമോപ്ലീസ്...." എന്ന് ചോദിക്കടാ , എന്നാല്‍ നാന് വെള്ളം തരാം എന്നാകും നാന് പറയുക .
വെള്ളം കുടി അത്രയ്ക്ക് അത്യാവശ്യമുള്ള സിറ്റുവേഷന് അആനെ അവന് ഗതികെട്ട് ചേച്ചീന്ന് വിളിക്കും .
അപ്പൊ നാന് പറയും " അയ്യോ സോറി മോനേ , എനിക്ക് മനസ്സില്ല .. നീ തന്നെ അങ്ങ് എടുത്തു കുടിച്ച മതി .." എന്ന് ..
മിക്കവാറും ഇടി ഉറപ്പാണ് . അതുകൊണ്ട് നാന് വെള്ളം എടുത്തു കൊടുക്കും .
മമ്മി പറയുന്നതു നീ ആദ്യം ചേച്ചീനെ പോലെ പെരുമാര് , അപ്പൊ അവന്മാര് ചേച്ചീന്ന് വിളിച്ചോളും എന്നാ . മമ്മി പറയുന്നതു കേട്ട തോന്നും അതൊക്കെ നല്ല എളുപ്പമുള്ള പണിയാണെന്ന്!
നാന് എത്ര പ്രാവശ്യം ശ്രമിച്ചിട്ടുണ്ട് സീരിയസ് ആവാനും ഡീസന്റ് ആവാനും ..... ഒരു രക്ഷയുമില്ല !
ഈ ജന്മത്ത് അവന്മാര് എന്നെ ചേച്ചീ ന്നു വിളിക്കുമെന്ന് തോന്നുന്നില്ല !
5 comments:
enganano commentil mayayalam varunnathu ?
aarenkilum onnu paranju tha...
ഇന്നാണ് ഈബ്ലോഗ് കാണുന്നത്.നല്ല എഴുത്ത്,തുടര്‍ന്നുമെഴുതുക.
അപ്പോള്‍ പോസ്റ്റിലെഴുതിയഹ് എങ്ങനെയാ ടൈപ്പിയത്?
thens valyammayee ( enne padikkan sammathikkilla alle ?)
athu typpippo shariyayi ...ithu shariyavanilla
ദീസേന്റ്റ് ആവാനും....
Deesant ആക്കി അടിച്ചോളു- അപ്പൊ ഞങ്ങള്‍ക്കും ഡീസന്റ് ആയി വായിക്കാലോ-
ente pinnale vannathum ingane thanne...jeevan poyalum chechee nnu vilikilla...:(
Post a Comment