Pages

Monday, May 25, 2009

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍...

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പണ്ടേതോസിനിമേല്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് . ഞാന്‍ ഒരു വയോജന വിദ്യാര്ത്ഥി കൂടി ആണ് കേട്ടോ. ഒരു അണ്ണാച്ചിസര്‍വകലാശാല നടത്തുന്ന വിദൂര പഠന മാര്‍ഗത്തിലൂടെ കമ്പ്യൂട്ടര്‍ അപ്പ്ളിക്കെശനില്‍ മാസ്റ്റര്‍ ബിരുദത്തിനുശ്രമിക്കുന്നു . അങ്കമാലി യില്‍ ആഴ്ചാവസന ക്ലാസും ഉണ്ട് ( അപ്പ -ന്റെ മക്കളുടെ- ചോദിക്കുന്നത് ഡീ നീ അങ്കമാലിലെ അമ്മാവനെ കാണാന്‍ പോണില്ലേ ന്നാ !)
അപ്പൊ പോസ്റ്റി വന്നത് ( മീന്‍ പറഞ്ഞു
വന്നത് ) എന്റെ കുറ്റബോധത്തിന്റെ കാര്യമാണല്ലോ
ഫൈനല്‍ ഇയര്‍ പരീക്ഷയായി.. രണ്ടാം വര്‍ഷത്തെ പോയ വിഷയവും എഴുതാത്ത മറ്റുരണ്ടു വിഷയങ്ങളും പിന്നെയീ വര്ഷത്തെ അഞ്ചു വിഷയങ്ങളും എല്ലാം ...ഓര്‍ക്കുമ്പോ സാമാന്യം നന്നായിത്തന്നെ സംഭവം വരുന്നുണ്ട് ( കുറ്റബോധം ) അതായതു ഇത്രയും പഠിക്കാനുള്ള ഞാന്‍ കുത്തിയിരുന്ന് എന്റെ മണ്ടത്തരങ്ങളും മണ്ടന്‍ ചിന്തകളുംബൂലോകത്തോട് വിളിച്ച്ചുപരയുകയും , പിന്നെ ഇതിലുള്ളവ വായിച്ചും , ഭാവനയില്‍ കണ്ടും ( ഇപ്പൊ അടുക്കളേല്‍കുരുമുളക് പൊടി എടുക്കുമ്പോ കൊച്ച്ച്ചുത്രെസ്സേനെ ഓര്മ്മ വരും , ) പിന്നെ ഓര്ത്തു ചിരിച്ചും സമയം കളയുന്നത്ശരിയാണോ ?

അത് കൊണ്ടു ഞാന്‍ തല്‍കാലം എന്റെ പോസ്റ്റുകള്‍ക്കും ബ്ലോഗ് വായനക്കും എല്ലാം ഒരു സെമി കോളന്‍ ഇടുന്നു , ഇടാന്‍ ശ്രമിക്കുന്നു ആത്മാര്‍ഥമായി !


വാല്‍ക്കഷ്ണം ( ചില പഠന സ്മരണകള്‍ ):
പണ്ടു എന്റെ എളേ അനിയന്‍ ഒമ്പതാം /
അതോ പത്തോ ( ഓര്‍മയില്ല ) ക്ലാസ്സില്‍ പഠിക്കുന്ന സമയം ... അവന്‍ടുഷന്‍ കട്ട് ചെയ്യ്തു ക്രിക്കെറ്റ്‌ കളിയ്ക്കാന്‍ പോയി . വയ്കുന്നേരം ഞാന്‍ ക്ലാസ്സ് കഴിഞ്ഞു വരുമ്പോ .. മമ്മീം എന്റെ മറ്റേസഹോദരനും കൂടി ,അവനെ നല്ല ചീത്തവിളി ( കക്ഷിക്ക് മാര്‍ക്കും വളരെ കുറവായിരുന്നു )
അവന് മമ്മീടെ വക നല്ല തല്ലും കിട്ടി എന്നാണ് എന്റെ ഓര്മ്മ )

എല്ലാം കഴിഞ്ഞപ്പോ ഞാന്‍ സമാധാന ദൂതും ആയി കുട്ടന്റെ ( തല്ലുകൊള്ളി /പഠിക്കാത്തവന്‍ ) അടുത്തെത്തി .
എടാ നിനക്ക് ഇപ്പൊ ഒരു വാശി ഒക്കെ തോന്നുന്നില്ലേ ?
ഇവരെ ഒരു പാഠം പഠിപ്പിക്കണം ... ഇത്രേം വഴക്ക് പറഞ്ഞതല്ലേ ... നന്നായി പഠിച്ചു നല്ല മാര്‍ക്ക്‌ വാങ്ങിഇവരെയൊക്കെ തോപ്പിക്കണം എന്നൊക്കെ തോന്നുന്നില്ലേ എന്ന് ചോദിച്ചു !
ഉടനെ വന്നു അവന്റെ മറുപടി " എനിക്കാരോടും ഒരു വാശീം വ്യ്രഗ്യോം ഇല്ലെടീ!"

*************************

എന്റെ മറ്റേ അനിയന്‍ ഇന്ജിനീരിനു പഠിക്കണ സമയം . അവന്റെ ഒരു തടിയന്‍ ബുക്ക്‌ (ഇല്ലെക്ട്രോനിക്സോ മറ്റോആണ് ) വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു . ഞാന്‍ നോക്കുബോ എന്റെ കെട്ടിയോന്‍ അതെടുത്ത് മറിച്ചുനോക്കിതന്നത്താന്‍ ചിരിക്കുന്നു !
ഞാന്‍ ചോദിച്ചു " എന്തിനാ ചിരിക്കണേ ?"
മറുപടി : "എടീ ഇതൊന്നും എനിക്ക് പഠിക്കണ്ടല്ലോ എന്നോര്‍ത്ത് സന്തോഷം വന്നു ...അതുകൊണ്ട് ചിരിച്ചതാ ..!"



6 comments:

Junaiths said...

ചേച്ചി പെണ്ണേ ....
രാജാവിന്റെ മകനാണ് ലാലേട്ടന്റെ "ആ സിനിമ "...
പിന്നെ ഒത്തിരി ബ്രാകെറ്റ്‌ എന്തിനാ?കുറെയൊക്കെ വായനക്കാര്‍ക്ക്‌ ഊഹിക്കാന്‍ വിട്ടു കൊടുത്തേക്ക്...
കെട്ടിയോന്റെ സന്തോഷം എനിക്കിഷ്ട്ടപെട്ടു...
ഞാന്‍ ഒന്നാംവര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്‍റെ അനിയനും ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെ പുസ്തകം കണ്ടിട്ട് ഇത് മുഴുവന്‍ ഒരൊറ്റ ചാപ്റ്റര്‍ ആണോന്ന് ചോദിച്ചതോര്‍മ്മവരുന്നു....

അധികം ഇടവേള ഒന്നും വേണ്ട ...
ചിലപ്പോള്‍ ബ്ലോഗാന്‍ മറന്നാലോ?
ബ്ലോഗി തെളിയൂ.....ആശംസകള്‍...

Niceguyme said...
This comment has been removed by the author.
monu said...

ബ്ലോഗ്‌ നന്നായിട്ടുണ്ട് .....

കൂവി തെളിയട്ടെ ... :)

എല്ലാ വിധ ആശസകളും ...

(ഞാനും താന്‍ പറഞ്ഞ സ്ഥാപനത്തില്‍ നിന്നും കമ്പുട്ടെര്‍ പഠനം കഴിന്ജിരന്ഗിയഓ ഒരാളാണ് )

ശ്രീ said...

പഠന സ്മരണകള്‍ എന്നെയും ചിരിപ്പിച്ചു. :)
(ഞാന്‍ ഇലക്ട്രോണിക്സ് ആയിരുന്നു)

അപ്പോ നന്നായി പഠിച്ചു പാസ്സാകാന്‍ നോക്കൂ... എന്നിട്ടാകാം ബാക്കി ബ്ലോഗിങ്ങ്... ആശംസകള്‍!
:)

ചാളിപ്പാടന്‍ | chalippadan said...

അയ്യോ ബ്ലോഗിങ്ങ് നിര്‍ത്തുകയോ?? പാടില്ലാട്ടോ!! പഠിക്കാന്‍ ഇനിയും എത്ര കാലം കിടക്കുന്നു.
നല്ല humar sense ഉണ്ട്. അതികം വിശതീകരണം ഇല്ലാതെ ഷോര്‍ട്ട് ആക്കി എഴുതുവാന്‍ ശ്രമിക്കുക. വായിക്കുവാന്‍ ഒരു ഫ്ലോ ഉണ്ടാവും.

അളിയന്‍ = Alien said...

കൊള്ളാം.
അവസാനത്തെ ഡയലോഗ് വായിച്ചു കുറേ ചിരിച്ചു.