Pages

Saturday, December 18, 2010

ദി പ്രൊപ്പോസല്‍

ആന്റോണ്‍   ചെക്കോവിന്റെ ഒരു നാടകം പഠിച്ചിരുന്നു യീ പേരില്‍. പ്രീ ഡിഗ്രിക്ക് . ഇടക്കൊച്ചി അക്വിനാസ് കോളേജില്‍. ജോളി മാഡം വളരെ  നാടകീയം ആയിത്തന്നെ ക്ലാസ്സില്‍ അവതരിപ്പിച്ചു . ഞാന്‍ അതിനെ പറ്റി പോസ്റ്റ്‌ ഇടാന്‍ പോകുകയാണ് എന്നൊന്നും ആരും കരുതരുത് . ഇത് വളരെ അപ്രതീക്ഷിതം ആയി എനിക്ക് വന്ന ഒരു പ്രോപ്പോസലിനെ പറ്റി ആണു .. അണ്‍ ഒഫീഷ്യല്‍ ആയ ഒരു പ്രൊപ്പോസല്‍ , ഡിഗ്രി ക്കാലത്ത്  ..കന്യാസ്ത്രി അമ്മമാരുടെ ഹോസ്റലില്‍ താമസിക്കുമ്പോള്‍ ..

ഏറണാകുളം ജില്ലയിലെ ഒരു ലേഡീസ് ഹോസ്റല്‍ ആണു . നമ്മുക്കതിനെ തല്ക്കാലം അമല ഹോസ്റല്‍ എന്ന് വിളിക്കാം . ഹോസ്റലില്‍ ഒരു ഞാറാഴ്ച പതിവുപോലെ ഊണു ഒക്കെ കഴിഞ്ഞ് അന്താക്ഷരിയോ മറ്റോ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കിച്ച്ചനിലെ ചേച്ചി വന്നു പറഞ്ഞത് . cp  ക്ക് ഒരു വിസിറ്റര്‍ ഉണ്ട് എന്ന് . ജനലില്‍ക്കൂടി നോക്കിയാല്‍  വിസിറെര്സ് റൂമിന്റെ വാതില്‍ കാണാം . നോക്കുമ്പം ഒരു പയ്യന്‍ അവിടെ ഇരിക്കുന്നു . ഒറ്റനോട്ടത്തില്‍ എന്റെ അനിയനെ പോലെ തോന്നി  . എടുത്തുചാട്ടം നമ്മടെ കൂടപ്പിറപ്പാണല്ലോ  ..ഡീ എന്റെ അനിയന് വന്നിട്ടുണ്ട് .. അവന്‍ ഹോസ്റലില്‍ നിന്നു വന്നപ്പോ വന്നതാവും .. (അന്നു വീട്ടില്‍ ഫോണ്‍ കണെക്ഷന്‍ കിട്ടിയിട്ടില്ല )  ഞാന്‍ കുറച്ചു കഴീംബം നിങ്ങളെ വിളിക്കാവേ എന്നും പറഞ്ഞ് ഓടി ..

ഞങ്ങളുടേത് വേറെ ബില്‍ഡിംഗ്‌ ആണു . കിച്ചന്‍ വഴി  TV  റൂം വഴി ,  ലഞ്ച് ഹാള്‍ വഴി  ഞാന്‍ ചെന്നപ്പോളേക്കും   "അനിയന് " അകത്ത് കയറി ഇരുന്നിരുന്നു. മുഖം കണ്ടപ്പോളാണ്   മനസ്സിലാവുന്നത്   അത്  എന്റെ അനിയന് ആയിരുന്നില്ല.. അത്ര പരിചിതം അല്ലാത്ത ഒരു മുഖം. അത് കൊണ്ട് ആ പയ്യനെ ഞാന്‍ അപരിചിതന്‍ എന്ന് വിളിക്കുന്നു . ഞങ്ങള്‍ തമ്മില്‍ ഉണ്ടായ  സംസാരം  ഏതാണ്ട് ഇപ്രകാരം ആയിരുന്നു.
അപരിചിതന്‍ : ഒരു ഗ്ലാസ്‌ വെള്ളം വേണം ..

ഞാന്‍ കിച്ചണില്‍ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടേ കൊടുക്കുന്നു . അപരിചിതന്‍ ഒറ്റ വലിക്കു വെള്ളം കുടിക്കുന്നു .

അപരിചിതന്‍ :  "എന്റെ മനസ്സിലായോ ?"
ഞാന്‍ :            "  ഇല്ല  കണ്ടതായി ..ഓര്‍ക്കുന്നില്ല .."
അപരിചിതന്റെ മുഖം ഒന്നോടെ വിളറുന്നു .(ഓള്‍റെഡി  വെളുത്ത മുഖം ആണു )
"എന്റെ പേരു  .... ഞാന്‍ സ്കൂളില്‍ പഠിച്ചത് ആണു .. ഒരേ വര്ഷം ..
C  ഡിവിഷന്‍ ആര്‍ന്നു.  .......ടീച്ചര്‍ ന്റെ മോള്‍ അല്ലെ ? "

ഞാന്‍:  "കണ്ടിട്ടുണ്ടാവണം , പക്ഷെ എനിക്ക് ഓര്‍മ്മയില്ല . എന്റെ ക്ലാസ്സിലെ കുട്ടികളെ എല്ലാരേം അറിയാം .. കാണാറുണ്ട് , എന്നല്ലാതെ വേറെ ക്ലാസ്സിലെ കുട്ടികളെ അങ്ങിനെ ഓര്‍മ്മയില്ല .."

അപ  :"ജ്യോതി  എന്തെടുക്കുന്നു ? "
(ജ്യോതി എന്റെ ഏറ്റോം പ്രിയപ്പെട്ട കൂട്ടുകാരി ആകുന്നു .. LKG മുതല്‍ പ്രീഡിഗ്രി വരെ ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍ ആണു ഞങ്ങള്‍ , പോരാത്തതിന് അവളുടെ അമ്മേം ടീച്ചര്‍ എന്റെ അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരീം . )
ഞാന്‍  : " അവള്‍ ഇപ്പൊ പോളിയില്‍ പഠിക്കുന്നു .."

എനിക്ക് ചെറിയ ഒരു വശപ്പിശക് ഫീല്‍ ചെയ്യുന്നുണ്ട് ..കാരണം നാലഞ്ച് വര്‍ഷം മുന്നേ ഒരേ സ്കൂളില്‍ ഒരേ ബാച്ചില്‍ പഠിച്ച ഓര്‍മ്മവച്ച്ച് ഇയാള്‍ ഒരു വനിത ഹോസ്റലില്‍ വന്നു എന്നെ കാണേണ്ട ആവശ്യം എന്തിരിക്കുന്നു . എന്നൊക്കെ ഞാന്‍ മനസ്സില്‍ ചിന്തിക്കുന്നുണ്ട് .അയാള്‍ ലേശം ടെന്‍ഷനില്‍ ആയിരുന്നു  താനും .എന്റെ മനസ്സും വായും തമ്മില്‍ വല്യ അകലം ഇല്ലാത്തത് കൊണ്ട്   ചോദിച്ചു 
  "    ഞാന്‍ യീ ഹോസ്റലില്‍ ആണെന്ന് എങ്ങനെ മനസ്സിലായി ? എന്തിനാ വന്നത് ? " 

ആദ്യത്തെ ചോദ്യത്തിനു അപരിചിതന്‍ എന്തൊക്കെയോ പറഞ്ഞു. അനിയന്റെ കൂട്ടുകാരെ ആരെയോ കണ്ടെന്നും അവര് പറഞ്ഞെന്നും മറ്റും ..രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ആയി
"എനിക്ക് തന്നെ ഇഷ്ടം ആണു .. ഐ ലൈക്‌ യു .. "
എന്നതാണ് പറഞ്ഞത് ...

നോക്കൂ വളരെ സെന്സിടീവ് ആയ സമയം ആണു ..ഒരു പയ്യന്‍ വന്നു മുഖത്ത് നോക്കി ഇഷ്ടം ആണെന്ന് പറയുന്നു .പക്ഷെ എന്ത് പറയാന്‍  , ഞാന്‍ ഒരു പക്കാ അരസിക /മൂരാച്ചി ആയി പോയില്ലേ ? എനിക്ക് ഞാന്‍ ആയല്ലേ  പറ്റു . വളരെ കൂള്‍ ആയി ആ പയ്യന്റെ മുഖത്ത് നോക്കി പറഞ്ഞു ..
"സോറി എനിക്കങ്ങനെ ഒന്നും തോന്നുന്നില്ല  " എന്നോ മറ്റോ ..

അയാളുടെ മുഖം ഒന്നൂടെ ദയനീയം ആവുന്നു .വിയര്‍ക്കുന്നു . എനിക്ക് പാവം തോന്നി .. (സത്യം )
ലേശം വിക്കിയോ മറ്റോ ആണു പറയുന്നത് .
"നമുക്ക് സിനിമയില്‍ ഒക്കെ കാണുന്ന പോലെ  പോലെ നടക്കുക  ഒന്നും വേണ്ട മനസ്സില്‍ ഉണ്ടായ മതി .. "

ഞാന്‍ :"നോക്കൂ .. എനിക്ക് തീരെ താല്പര്യം ഇല്ല .. പിന്നെ ബേസിക്കലി ഞാന്‍ ഒരു വഴക്കാളി ആണു .. ഒരവശ്യോം ഇല്ലാത്ത കാര്യത്തിനു   മമ്മിയോട് വഴക്ക് കൂടാറുണ്ട് .അല്ലാണ്ട് തന്നെ  ..... ടീച്ചര്‍ ജീവിതത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട് .ഇങ്ങനെ ഒരു കാര്യത്തിനു  ഞാന്‍  മമ്മിയെ വിഷമിപ്പിക്കില്ല എന്ന് ഒരു തീരുമാനം ഉണ്ട് "

അപ  :" അതിനെന്താ  നമ്മള് ഒക്കെ ക്രിസ്ത്യന്‍ അല്ലെ ? "
ഞാന്‍  : " അതല്ല .. ഞങ്ങള്‍ കാതെലിക് അല്ല .. വേറെ ആണു ..ജക്കൊബിറ്റ്   എന്ന് പറയും . " ( ക്ഷമിക്കൂ വായനക്കാരെ ഇതൊന്നും ഞാന്‍ ഇങ്ങേരെ ബോധിപ്പിക്കണ്ട കാര്യം അല്ല എന്നറിയാം പക്ഷെ  ആവശ്യം ഇല്ലാത്ത കാര്യങ്ങളും എഴുന്നള്ളിക്കുക എന്റെ ശീലം ആയി പോയി .. :( )

അപ : "എനിക്ക് എഴാം ക്ലാസ് മുതലേ ഇഷ്ടം ആണു  "
ഞാന്‍ : (കൌണ്‍സിലര്‍ മോഡിലേക്ക് പോവുന്നു )
          " അത്  സാരമില്ല .. പ്രായത്തിന്റെ ആണു .. കുറച്ച് കഴീമ്പോ തന്നെ മാറിക്കോളും .. എനിക്കും ഒന്ന് രണ്ട് പേരോടൊക്കെ  തോന്നീട്ടുണ്ട് ..ഞങ്ങള്‍ടെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ചേട്ടന്‍ നന്നായി പാട്ട് പാടിയിരുന്നു  .എനിക്ക് നല്ല ഇഷ്ടം ആയിരുന്നു.
അപ : (ഇതെന്തൊരു ജന്മം കര്‍ത്താവേ എന്ന മട്ടില്‍ നോക്കുന്നു ) "അയാള്‍ക്കോ ? "
ഞാന്‍  : "അയാള്‍ക്ക് സ്വന്തം ആയി അഫയര്‍ ഒക്കെ ഉള്ളതാണ് .  അയാള്‍ പുറത്തൂടെ പോകുമ്പോ  ക്ലാസ്സിലെ കൂട്ടുകാര്‍ കാണിച്ചു തരും .. ലോ പോണൂ എന്ന മട്ട് . അയാക്ക് എന്റെ ഇഷ്ടം അറിയുക പോലും ഇല്ല ... ഒരു പക്കാ വണ്‍വേ ... മാത്രല്ല ഞാന്‍ ഫസ്റ്റ് ഇയര്‍ അര്ന്നപ്പോ അയാള്‍  കൊളെജീന്നു പോവേം ചെയ്തു .."

അപ  :" പക്ഷെ എനിക്ക് പക്ഷെ തന്നോട മാത്രേ ഇഷ്ടം തോന്നീട്ടുള്ള് ... "
ഞാന്‍:(  ഇതിനിപ്പം ഞാന്‍ എന്തോ ചെയ്യാനാ എന്ന മട്ടില്‍  .)
  "  എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു  " (അന്താക്ഷരി കളിക്കാന്‍ ഉണ്ട് എന്ന് പറയുന്നത് മോശം അല്ലെ ? കളി അവിടെ എന്ത് ആയി കാണുമോ എന്തോ എന്ന ചിന്ത ഇല്ലാതില്ല ) അപരിചിതന്‍ പോവുകയും ചെയ്തു .




സമാനമായ ഒരു പോസ്റ്റില്‍ കമന്ടവേ ഇതിനെ പറ്റി പറഞ്ഞപ്പോ ഇതൊരു പോസ്റ്റ്‌ ആക്കൂ ചേച്ചീ എന്ന് പറഞ്ഞ വായാടി ക്ക് യീ പോസ്റ്റ്‌ .. കൂടാതെ  കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ റോമിയോ ജൂലിയറ്റ് നെ ഓര്‍ത്ത് കരഞ്ഞു ...അമ്മയായപ്പോള്‍ അവരുടെ മാതാപിതാക്കളെയും  .. എന്ന അമൃത പ്രീതത്തിന്റെ  വരികള്‍ പറഞ്ഞു തന്നെ മൈത്രേയി എന്ന കൂട്ടുകാരിക്കും ..

64 comments:

മത്താപ്പ് said...

പറയുന്നത് ഒരു രസം.
അത്രേ ഉള്ളു.
പ്ലസ് ടൂവില്‍ പഠിക്കുമ്പോള്‍ നടന്നതാണ്,
മൂന്നു പെണ്‍കുട്ടികള്‍ ലഞ്ച് കഴിഞ്ഞു ക്ലാസ്സിന്റെ പുറത്തു വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയായിരുന്നു.
എന്റെ സുഹൃത്ത് ഇപ്പൊ വരാം ന്നും പറഞ്ഞു ഗാര്‍ഡന്‍ ഇല നിന്നും ഒരു പൂവും(റോസ് അല്ലാരുന്നു, പേര് അറിയില്ല) പറിച്ചു അവരുടെ അടുത്ത് ചെന്ന്.
ആദ്യത്തെ കുട്ടിയോട്,
________I love you
അവള്‍: I don't love you .
ആശാനൊരു ഭാവ വ്യത്യാസവും ഇല്ലാതെ, രണ്ടാമത്തെതിനോടും മൂന്നാമാത്തെതിനോടും ചോദിച്ചു.
അവരും അതെ മറുപടി കൊടുത്തു.
അവന്‍ ആകെ ഡിസ്പ് ആയി,
കുറച്ചു മാറി നിന്ന വേറെ ഒരു കുട്ടിയുടെ(his gf (അടി ആയതു)) അടുത്തു ചെന്ന്, പറഞ്ഞു,
കണ്ടോ, അവര്‍ക്കൊന്നും ഇഷ്ടമല്ല ന്നെ,
അതല്ലേ ഞാന്‍ ഇത് ആദ്യം തന്നെ നിനക്ക് തന്നത്.....
ഒന്ന് രണ്ടു മാസത്തില്‍ കൂടുതല്‍ പോയില്ലെങ്കിലും അവന്‍ ഹീറോ ആയി.....

Manoraj said...

ഹ..ഹ. പാവം പയ്യന്‍. അവനല്ലാതെ ചേച്ചിപ്പെണ്ണിനെ കേറി പ്രേമിക്കോ.. ഏതായാലും പോസ്റ്റ് നന്നായിട്ടുണ്ട്.

Jidhu Jose said...

nice.

enthayalum he is a brave one.

Rare Rose said...

ആ കക്ഷിക്കു മുന്നില്‍ നിന്ന് ദാര്‍ശനിക മുഖ ഭാവത്തോടെ ഇമ്മാതിരി ഡയലോഗൊക്കെ അടിച്ചു വിടുന്ന ചേച്ചിപ്പെണ്ണിനെയോര്‍ത്ത് ചിരി വരുന്നു.ഒപ്പം അത്ഭുതവും..
നിഷ്കളങ്ക സംസാരക്കാരി ചേച്ചിപ്പെണ്ണന്നു അത്രേം വലിയ പക്വതക്കുട്ടിയായല്ലോന്നോര്‍ത്തിട്ടാവും.:)

ഹാഫ് കള്ളന്‍||Halfkallan said...

ഒരു പയ്യന്റെ ജീവിതം രക്ഷപ്പെട്ടു .. :-)
ബൈ ദി ബൈ .. ഈ ഫിലോസഫി പറയുന്നത് എല്ലാ ഗേള്‍സ്‌ ന്റേം പരിപാടി ആണോ ? ആണോ? ആണോ ?

Junaiths said...

പാവം പയ്യന്‍സ്...അവനൊരു ബ്ലോഗറാണെങ്കില്‍ ശരിക്കും സംഭവിച്ചത് എന്താണെന്ന് അറിയാമായിരിന്നു ഹിഹി..

ചേച്ചിപ്പെണ്ണ്‍ said...

മത്താപ്പ് : ഹീറോ ആയി മീന്‍സ് .. ? അവന്‍ അവളെ പ്രേമിച്ചു ന്നാ ?

ജിത്തു : ബ്രേവ് ന്നു ഒന്നും പറയാന്‍ പറ്റില്ല .. എന്നെ കണ്ടു പരിചയം മാത്രേ ഉണ്ടായിരുന്നുള്ളു അത്രന്നെ .. :)
റോസ് :എന്ത് ചെയ്യാന്‍ ആണു .. യീ കഥാപാത്രം ഇങ്ങനെ ഒക്കെ ആയി പോയി .. :)
കള്ളന്‍ : അതേ .. അതിന്റെ ജീവിതം രക്ഷപെട്ടു .. റിസ്ക്‌ എടുക്കാന്‍ ധൈര്യം ഇല്ലാത്തോര്‍ ചിലപ്പം ഫിലോസഫി പറഞ്ഞ് നോക്കും .. :)
ജുനൈത് : ലേബല്‍ നോക്കുക .. കഥയാണ് .. കഥയെ പറ്റി സംശയിക്ക ക്കൂടാത് ഗുരോ .. :)

ചേച്ചിപ്പെണ്ണ്‍ said...

മനോ :ദൈര്യം എന്നത് അപകടം ആണെന്നറിഞ്ഞു കൊണ്ട് എന്തേലും ചെയ്യുന്ന പ്രക്രിയ അല്ലെ ?
ഇവിടെ ധൈര്യത്തിന്റെ പ്രശ്നം ഒന്നും ഇല്ല , കാരണം പയ്യന് കഥ നായികയെ അറിയില്ലായിരുന്നു... ദൂരക്കാഴ്ച മാത്രം .. :)

ചാന്ദ് said...
This comment has been removed by the author.
ചാന്ദ് said...

എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു (അന്താക്ഷരി കളിക്കാന്‍ ഉണ്ട് എന്ന് പറയുന്നത് മോശം അല്ലെ ? ) കളി അവിടെ എന്ത് ആയി കാണുമോ എന്തോ എന്ന ചിന്ത ഇല്ലാതില്ല
ithenikk ishtapettu

ചേച്ചിപ്പെണ്ണ്‍ said...

H kallan
റിസ്ക്‌ എടുക്കാന്‍ മടി (ഭയം എന്ന് വേണെങ്കി പറയാം ) , പിന്നെ എനിക്ക് വേണ്ടി കഷ്ടപ്പെട്ടവേര്‍ വേദനിക്കരുത് എന്ന ഉറച്ച തീരുമാനം ഉള്ള വരുടെ ഒരു പ്രധിരോധതന്ത്രം ആയി എടുക്കാം ഫിലോസഫി .. :)

chand ..
thanks ..:)

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
Unknown said...

ഞാനാ സംഭാഷണ രംഗം,
മനസ്സില്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കി.
അതിനു നിങ്ങള്‍ക്കു 'റോയല്‍റ്റി' ഒന്നും അവകാശപ്പെടാന്‍ പറ്റില്ലാല്ലോ!
മുഖസ്തുതിയല്ലാ, ആ രംഗം അസ്സലായിരുന്നു,ആസ്വദിച്ചു. അഭിനന്ദനങ്ങള്‍!

ആഗ്നേയ said...

ഈ അക്വാസ് മൊത്തം ഇങ്ങനാണോപോലും..ഞാനും ഏതാണ്ട് ഉമ്മയെ വിഷമിപ്പിക്കില്ലാ, റിസ്ക് എടുക്കില്ലാ ലൈൻ ആരുന്നു..വേറൊന്ന് എന്നെ വഴീലുള്ള പയ്യൻസിനൊക്കെ പേടിയാരുന്നു. ഒറ്റക്കൊക്കെ വരുന്ന സമയത്ത് ദൂരന്നേ അറിയാം ചിലർ തയ്യാറായി നിൽക്കുന്നത്..ഞാനും ദൂരന്നേ വായിലു ച്യൂയിംഗം ഒക്കെ ഇട്ട് ചവച്ച് റെഡിയായി നടക്കും. അടുത്തെത്തി അവരു വല്ലോം പറഞ്ഞാൽ അവിടെ നിന്ന് മുഖത്തുനോക്കി ഒരുമാതിരി അലമ്പിൽ “ഏ..എന്ത്..എന്തൂട്ട്?” എന്നൊക്കെ ചോദിക്കും..പയ്യനും ഒപ്പമുള്ള പട്ടാളോം വെരളും. ദിലീപ് മീശമാധവനിലു പറഞ്ഞ ഡയലോഗ് “ഈശ്വരാ ഈ തെണ്ടിനെ ഞാനെങ്ങനെ പ്രേമിക്കുംന്നു മിക്കവാറും എന്റെ കാമുകന്മാരൊക്കെ പറഞ്ഞിട്ടുണ്ടാവണം :)പൊതുവേ “എന്റടുത്തുവരണ്ടാ” എന്നൊരു ടോൺ അന്നെന്റെ ബോഡിലാംഗ്വേജിൽ ഉണ്ടായിരുന്നു എന്നിപ്പൊ ആലോചിക്കുമ്പോ തോന്നാറുണ്ട്..ഭീകര ഈഗോയിസ്റ്റ് ആരുന്നോണ്ടായിരിക്കണം :))കൊള്ളാവുന്ന ഒരു പോസ്റ്റ് മടിപിടിച്ച് എഡിറ്റാതെ (ഉം ഉം എഡിറ്റുന്ന ഒരാള് ഈ ഞാൻ:P) കൊളമാക്കീന്നും കൂടെ പറയട്ടെ

ആഗ്നേയ said...

ആ ഹാഫ് കള്ളനും ഏതേലും അക്വാ വലയിൽ പോയ് കുടുങ്ങ്യോ ആവോ? :)

kARNOr(കാര്‍ന്നോര്) said...

കഥ കൊള്ളാം. പാരഗ്രാഫ് തിരിക്കുന്നത് ഒന്നൂടെ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു

Programmer said...
This comment has been removed by the author.
Jazmikkutty said...

valre nannaayi ezhuthiyirikkunnu chechipenne...othiri ishttamaayi..

Programmer said...
This comment has been removed by the author.
Unknown said...

ഞാന്‍:( ഇതിനിപ്പം ഞാന്‍ എന്തോ ചെയ്യാനാ എന്ന മട്ടില്‍ .)
" എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു " (അന്താക്ഷരി കളിക്കാന്‍ ഉണ്ട് എന്ന് പറയുന്നത് മോശം അല്ലെ ? കളി അവിടെ എന്ത് ആയി കാണുമോ എന്തോ എന്ന ചിന്ത ഇല്ലാതില്ല )

ഹി ഹി ... പാവം അപ ........ന്റെ ഗതികേട് ...നന്നായി എഴുതി ഒരാളുടെ ഗതികേടിനെ കളിയാക്കി എഴുതിയത് കുറച്ചു കൂടി പോയോ ?അതോ തുറന്നു എഴുതിയതിന്റെ ...........

ചേച്ചിപ്പെണ്ണ്‍ said...

ഫെമി .. തിരുത്തുന്നു .. :)
ഡ്രീംസ് ..
കളിയാക്കി എഴുതിയത് ഒന്നും അല്ല .. അത് അയാളുടെ ഗതികേടും അല്ല ..
തീരെ പരിചയം ഇല്ലാത്ത ഒരാളോട് തോന്നുന്ന അട്രാക്ഷന്‍ മാത്രം .. അത് പറയാന്‍ ഉള്ള വെപ്ലാളം .. അത് അക്സെപ്റ്റ് ചെയ്യാന്‍ തീരെ താല്പര്യം ഇല്ലാത്ത എന്റെം ബുദ്ധിമുട്ട് .. അയാള്‍ ഒരു പക്ഷെ നല്ലവന്‍ ആയിരുന്നിരിക്കാം ... റിസ്ക്‌ എടുക്കാന്‍ താല്പര്യം ഇല്ലത്തവളുടെ ഭീരുത്വം ആയി കരുതാം ..

കളിയാക്കിയത് ആയി കരുതണ്ട .. ഒരു പക്ഷെ ഇനീപ്പോ ആ പയ്യന്‍ തന്നെ ഇത് വായിച്ചാലും അയാള്‍ പോലും ചിരിച്ചു പോവെ ഉള്ള് .. അന്നത്തെ ടെന്‍ഷന്‍ ഓര്‍ത്ത് .. :)
ചേച്ചിപ്പെണ്ണ്

പട്ടേപ്പാടം റാംജി said...

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എത്ര രസം ഉള്ള പഴയ ഓര്‍മ്മകള്‍ അല്ലെ..
നന്നായ്‌ അവതരിപ്പിച്ചു.

ചേച്ചിപ്പെണ്ണ്‍ said...

രംജി .. നന്ദി .. :)
പിന്നെ ഇതൊരു പതിനഞ്ചു വര്ഷം പഴക്കം ഉള്ള ചിന്ത ആണു .. ഇന്നത്തെ കലഖട്ടത്തില്‍ ചിന്തിക്കുന്നവര്‍ക്ക് യോജിക്കാന്‍ ബുദ്ധിമുട്ട് ആയേക്കാം ..

Echmukutty said...

ഇത് കൊള്ളാലോ.......
എനിയ്ക്ക് ഇഷ്ടപ്പെട്ടു.

മിടുക്കത്തിയാണ്........

പാവപ്പെട്ടവൻ said...

(കൌണ്‍സിലര്‍ മോഡിലേക്ക് പോവുന്നു )
" അത് സാരമില്ല .. പ്രായത്തിന്റെ ആണു .. കുറച്ച് കഴീമ്പോ തന്നെ മാറിക്കോളും .. എനിക്കും ഒന്ന് രണ്ട് പേരോടൊക്കെ തോന്നീട്ടുണ്ട്

ഹാ ഹാ ഹാ അടിപൊളി കൊടുകൈ..
പാവം പയ്യൻ ഞാൻ അവന്റെ മനസിനൊപ്പമാണു ഹയ്യടാ‍....കഷ്ടമായി പോയി

അനില്‍കുമാര്‍ . സി. പി. said...

രസമുള്ള ഒരു വായന തന്നു.

കുഞ്ഞൂസ് (Kunjuss) said...

മധുരമുള്ള ചില ഓർമകളിലേക്കു കൂട്ടിക്കൊണ്ടു പോയീട്ടൊ ഈ രചന, ഞാനൊരു എസ്.എച് പ്രൊഡക്റ്റ് ആണ്...

Unknown said...

കഥ കൊള്ളാം . പയ്യന്‍ രക്ഷപെട്ടു

ചേച്ചിപ്പെണ്ണ്‍ said...

ജസ്മിക്കുട്ടി .. ആദ്യായി ആണല്ലോ യീ വഴി ..സന്തോഷം .. :)
ടോംസ് .. അതേ ... :)

Naushu said...

പോസ്റ്റ്‌ നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക...
എല്ലാവിധ ഭാവുകങ്ങളും...

Aarsha Abhilash said...

ചേച്ചിപ്പെന്നെ,മനോഹരമായി പഴയ ഓര്‍മ. കോളേജില്‍ പടിചിരുന്നപോലുള്ള പല "അപരിചിത" മുഖങ്ങളും ചമ്മിയ ബാക്ക്ഗ്രൗണ്ടില്‍ ഓര്‍മ വന്നു :)

ബിന്ദു കെ പി said...

ചേച്ചിപ്പെണ്ണേ, ഇപ്പോഴാ ഇതു വായിക്കാനൊത്തത്. സംഭവം രസായീട്ടോ.

പഴയ സ്കൂൾ-കോളേജ് കാല ഓർമ്മകൾ ഉണർത്തീ ഈ പോസ്റ്റ് :)

കുഞ്ഞൂസ് (Kunjuss) said...
This comment has been removed by the author.
Appukkuttan said...

ithu orumaathiri panjasaarem paalum onnum ozhikkatha kattan chaya pole..

Anubhavangalil ithiri vellam cherkkanam .. pinne kurachu bhavanayum kori idanam..

ithonnum ithuvare padichille ithrem valya blog kaari aayittum?

:-)
Snehapoorvam

ചേച്ചിപ്പെണ്ണ്‍ said...

Sorry appootta ..
I am helpless ... here u can have so called kattan chaya only ..:(
just check my blog name ..
ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍

എനിക്ക് ഞാന്‍ ആയിരിക്കാന്‍ ..ഉറക്കെ ചിന്തിക്കാന്‍ ...ഒരിടം

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
MANGALA GNJANASUNDARAM said...

Poor boy! It is nice to read.

Vayady said...

ചേച്ചിപ്പെണ്ണേ, ആദ്യം തന്നെ വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
ഈ അനുഭവം ഒരു പോസ്റ്റാക്കാന്‍ പറഞ്ഞപ്പോള്‍ അത് മനസ്സില്‍ കോറിയിടുകയും ആ അനുഭവം ഞങ്ങളുമായി പങ്കിടുകയും ചെയ്തതിന്‌ ഒരുപാട് നന്ദി.

എന്നാലും എന്റെ ചേച്ചിക്കുട്ടി, ആ അപരിചിതന്‍ ചേട്ടനെ ഓടിച്ചു വിട്ടത് കഷ്ടമായി പോയി. പ്രേമിക്കണ്ട, എന്നാലും കുറച്ച് മയപ്പെടുത്തി സംസാരിക്കാമായിരുന്നു. :))

അതുപോട്ടെ, ഒരു കാര്യത്തില്‍ അഭിനന്ദിക്കാതിരിക്കാനാവില്ല. പറയാനുള്ളത് തന്റേടത്തോടെ മുഖത്തു നോക്കി പറഞ്ഞു. മമ്മിയെ ഇനിയും വിഷമിപ്പിക്കാന്‍ ആകില്ലെന്ന ഒരു മകളുടെ തീരുമാനത്തിനു പുറകില്‍ ആ അമ്മയോടുള്ള അഗാധമായ സ്നേഹം ഞാന്‍ തിരിച്ചറിയുന്നു. ഇന്നത്തെ കാലത്ത് മിക്ക കുട്ടികള്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്‌ എന്നാണ്‌. അവര്‍ ഇതുപോലെയുള്ള ഘട്ടങ്ങളില്‍ കഷ്‌ട്ടപ്പെട്ടു വളര്‍ത്തിയ മാതാപിതാക്കളെ ഓര്‍ക്കാറില്ല. എന്റെ ജീവിതം, അത് ഞാന്‍ ഇഷ്ടമുള്ള പോലെ ജീവിക്കും എന്നാണ്‌. അതില്‍ നിന്നും വ്യത്യാസമുള്ള ചിന്താഗതിക്കാര്‍ കാണുമായിരിക്കും എന്നാലും കുറവാണ്‌.

ലളിതമായി, സരസമായി, ഉള്ളുതുറന്ന് എഴുതി. പോസ്റ്റ് ഇഷ്ടമായി. പ്രത്യേകിച്ച് ഞാന്‍ പറഞ്ഞിട്ട് എഴുതി എന്നുള്ളതു കൊണ്ട് കൂടുതല്‍ ഇഷ്ടമായി.

ചേച്ചിപ്പെണ്ണ്‍ said...

മോളെ ... ഞാന്‍ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കേം
സങ്കടപ്പെടെം ചെയ്യാനാ ഒരു kp ആണു....
...ഓടിച്ചു വിട്ടൊന്നും ഇല്ല .ട്ടോ . അത്രേം കാര്യങ്ങള്‍ ഒക്കെ സംസാരിച്ച് മനസന്തരപ്പെടുത്തി ആണു വിട്ടത് .......

thalayambalath said...

പ്രണയത്തെപ്പറ്റിയുള്ള ഒരു ചിന്തയെങ്കിലും എല്ലാവര്‍ക്കും കാണും ഭാവിയിലേക്ക് ഓര്‍ത്തുവെക്കാന്‍... ചേച്ചിപ്പെണ്ണ് നന്നായി ഓര്‍ത്തുവെച്ചു അവതരിപ്പിച്ചു.... അഭിനന്ദനങ്ങള്‍

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം നന്നായിട്ടുണ്ട്...

SUJITH KAYYUR said...

ottavaayanayil post ishtamaayi.

ശ്രീ said...

ആ സംഭവം നന്നായി ഓര്‍ത്തെടുക്കുന്നല്ലോ...

ഈ സംഭവത്തില്‍ എന്തഭിപ്രായം പറയാനാണ്?
:)


പുതുവത്സരാശംസകള്!

Unknown said...

ഞാന്‍ :"നോക്കൂ .. എനിക്ക് തീരെ താല്പര്യം ഇല്ല .. പിന്നെ ബേസിക്കലി ഞാന്‍ ഒരു വഴക്കാളി ആണു .. ഒരവശ്യോം ഇല്ലാത്ത കാര്യത്തിനു മമ്മിയോട് വഴക്ക് കൂടാറുണ്ട് .. :)

രസകരമായ് പറഞ്ഞു, ഏതായാലും വഴക്കാളിയെ തല്ലണില്ല, നന്നാവൂല്ലാന്ന് ലേബലില്‍ പറഞ്ഞതിനാല്‍ :))

ഞാനോടിട്ടൊ.

പുതുവത്സരാശംസകള്‍

faisu madeena said...

പോസ്റ്റും കമെന്റ്സും വായിച്ചു സമയം പോയതറിഞ്ഞില്ല ....അപ്പൊ ഞാന്‍ പോട്ടെ ..

നികു കേച്ചേരി said...

നുണ..ഭയങ്കര നുണ..
സത്യത്തിൽ അവിടെ എന്താ നടന്നത്‌
അടി....ഇടി...ആക്രോശം..പിന്നെ
പൂങ്കണ്ണീരും?.....അല്ലേ..

A said...

രസകരമായി പറഞ്ഞു. തുടരുക

ചേച്ചിപ്പെണ്ണ്‍ said...

തച്ചം .. : നോക്കൂ എന്റെ ബ്ലോഗുകള്‍ നിറയെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് .... അതുകൊണ്ട് ആണു ഡയറി ക്കുറിപ്പുകള്‍ എന്ന പേരും ..
മറ്റെല്ലാ ഓര്‍മ്മകളെയും , അല്ലെങ്കില്‍ ഓര്‍മ്മകളില്‍ മാത്രം ബേസ് ചെയ്തുള്ള പോസ്റ്റ്‌ കളെയും പോലെ ഇതും .. അത്രന്നെ .. :)
ഗോപകുമാര്‍ : നന്ദി
സുജിത് : നന്ദി
ശ്രീ .. : പുതുവത്സര ആശംസകള്‍
ഫൈസു : നന്ദി
സലിം : നന്ദി
നികു : അത്ഭുതം . എങ്ങിനെ ഇത്രേ കൃത്യമായി മനസ്സിലാക്കി .. ? :D

ഗൗരിനാഥന്‍ said...

HAHAHA പാവം ചെറുക്കന്‍..കുറെ നാളായ്യി ഈ വഴിയൊക്കെ വന്നിട്ട്..എന്തായലും തിരിച്ച് പോകുന്നത് ചിരിയോടെയാണ്

ente lokam said...

ചേച്ചിയെ കാണാറുണ്ടെങ്കിലും ഈ വഴി ഇന്നാണ് വന്നത് .
ഇപ്പൊ സ്വഭാവം ഇങ്ങനൊക്കെ തന്നെയോ അതോ..വല്ലതും പറയാമോ
ധൈര്യം ആയിട്ട്..??..

ചിരി അടക്കാന്‍ പറ്റുന്നില്ല..ആ പാവത്തിനോട്:-
ഇത് പ്രായത്തിന്റെ ആണ്..മാറിക്കോളും..എന്താ പക്വത!!!!
ഇഷ്ടം ആണെന്ന് പറഞ്ഞു വന്ന അതിനോട് "എനിക്ക് പാട്ട് പാടുന്ന
ആര്‍ട്സ് ക്ലബ്‌ സെക്രട്ടറിയോടും തോന്നിയുട്ട്ണ്ടാത്രേ...ഇത്...
അടുക്കള വഴിയല്ലേ പോന്നത്. ആ കറികത്തി കൂടി എടുതിരുന്നെകില്‍
അങ്ങ് കൊടുത്താല്‍ മതി ആര്‍ന്നു..അങ്ങേരു അവിടെ തന്നെ രക്ത സാഷിത്വം
വഹിക്കുമായിരുന്നു. ഓ അന്നേരം ഓര്‍ത്തില്ലല്ലോ ..അനിയന്‍ ആന്നു കരുതി
അല്ലെ വരവ്....കൊള്ളാം....ഞാനും ഈ വകുപ്പ് തന്നെ ആണ്..അങ്ങനേ സ്വന്തം
ടീം എന്ന് പറഞ്ഞു ആരെങ്കിലും വന്നാല്‍ അത്തരക്കാര്‍ക്കു വേണ്ടി വേണ്ടി
എന്തെങ്കലും അഡ്വാന്‍സ്‌ മറുപടി കരുതാരുണ്ടായിരുന്നോ..??
ഒന്ന് ഓര്‍ത്തു നോക്കിക്കേ..ഒരു പോസ്റ്റിനു കൂടി വല്ല സ്കോപും...????

ചേച്ചിപ്പെണ്ണ്‍ said...

ഗൌരി .. നന്ദി ..
ലോകമേ അങ്ങിനെ ഒന്നും ഓര്‍ത്തില്ല .. അത് എന്റെ നേരെ താഴെള്ള ആങ്ങള ആവും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു .. അത്രന്നെ ...

Unknown said...

എന്തേ..ഞാനിത്ര വയ്കി!!!
കണ്ടില്ല..അറിഞ്ഞില്ല..അതു തന്നെ,
വായാടിയെ കാണാഞ്ഞിട്ട് തിരഞ്ഞു പോയതായിരുന്നു..
അപ്പൊ ദേ..ചേച്ചിപ്പെണ്ണ്!!
കേറിപ്പരിചയപ്പെടാമെന്നു വെച്ചു.
വായിച്ചു,,രസിച്ചുവായിച്ചു.
ഇനിയും വരാം..

എന്‍.ബി.സുരേഷ് said...

അല്ല ചേച്ചിപ്പെണ്ണേ, പ്രായത്തിന്റെ എടുത്തുചാട്ടം തന്നെ ഇത് കേട്ടോ എത്ര കാലദൂരത്തിൽ നിന്നും സ്നേഹത്തിന്റെ വിക്കും വിറയലുമായ് വന്ന ആ പയ്യന്റെ ആത്മാർത്ഥത തിരിച്ചറിയാതെ പോയത് കുറച്ച് കടുപ്പമായ്പ്പോയ്. അല്ല പിന്നയാളെ കണ്ടില്ലേ.?

അവൻ സ്നേഹിച്ചവർ മറ്റാരെയോ സ്നേഹിച്ചു
അവനെ സ്നേഹിച്ചവർ സ്നേഹം കിട്ടാതെ മരിച്ചു എന്ന് എ.അയ്യപ്പൻ എഴുതിയത് ഓർത്തുപോകുന്നു.

ചേച്ചിപ്പെണ്ണ്‍ said...

അത് സ്നേഹം ആയിരുന്നില്ല മാഷെ ... ഫാസിനെഷന്‍ മാത്രം .. സ്കൂളില്‍ നന്നായി പഠിക്കുന്ന ..
ഒരുമാതിരി എല്ലാ കൊമ്ബടീഷനും പങ്കെടുക്കുന്ന സമ്മാനം വാങ്ങി ഇരുന്ന ടീചെരിന്റെ മകള്‍ എന്നാ ലേബല്‍ ഉള്ള ഒരു കുട്ടിയോട് തോന്നിയ അട്രാക്ഷന്‍ മാത്രം ... ഞാന്‍ എന്നാ വ്യക്തിയെ തരിമ്പും മനസ്സിലാക്കാതെ എന്തിനു ഒന്ന് സംസാരിക്ക പോലും ചെയ്യാതെ സ്നേഹിച്ചു എന്ന് പറഞ്ഞാല്‍ എനിക്കത് ഉള്‍ക്കൊള്ളാന്‍ ആവുന്നത് എങ്ങിനെ ? ( എനിക്ക് ആര്‍ട്സ് ചേട്ടനോട് തോന്നിയ അതേ വികാരം .. )
അയാള്‍ എഴുത് അയച്ചിരുന്നു .. ഞാന്‍ അത് നേരിട്ട് അനിയനു അയച്ചു കൊടുത്തു ..
പിന്നെ ഒന്നോടെ കാണാന്‍ വന്നു .. അന്നു നിറയെ കുട്ടികള്‍ ഉള്ള ദിവസം ആര്‍ന്നു .. ചെച്ച്ചിക്കൊരു വിസിട്ടരുന്ദ് എന്ന് പറഞ്ഞത് ഒരു പ്രീ ഡിഗ്രി കുട്ടി ആണ് .. ( അത് ശെരി ഞാങ്ങടൊപ്പം കുട്ടിക്കളി ഒക്കെ കളിച്ചു നടന്നിട്ട് ...... ) എന്നൊരു ഗൂഡ ചിരി അവള്‍ടെ മുഖത്ത് ഞാന്‍ കണ്ടു .. എനിക്ക് യാതൊരു
മനസ്സരിവും ഇല്ലാതെ .. പ്രണയിക്കാതെ അങ്ങിനെ ഒരു ചിരി കണ്ടതിന്റെ കലിപ്പ് മുഴുവന്‍ അയാളോട് തീര്‍ത്തു .. ഇതൊരു അമല സോര്രി ലേഡീസ് ഹോസ്റല്‍ ആണു കന്യാസ്ത്രി മാര്‍ നടത്തുന്നത് .. മേളില്‍ ഇനി ഇവിടെ വരരുത് .. എന്നൊക്കെ ഭദ്രകാളി ആയി ..ഫ്രണ്ട്സ് ആവാം എന്ന് പറഞ്ഞ് ..
എനിക്ക് അല്ലാണ്ട് തന്നെ കൊറേ കൂട്ടുകാര്‍ ഉണ്ട് ,,, പുതിയവ ഉണ്ടാക്കാന്‍ താല്പര്യം ഇല്ലെന്നും ..
അങ്ങിനെ പോയി ..
എനിക്ക് എന്റെ ജീവിതം , എന്റെ ഇഷ്ടങ്ങള്‍ , എന്റെ പ്രിയപ്പെട്ടവര്‍ .. വീട്ടുകാര്‍ മാത്രല്ല ..ഒരു അങ്കുട്ടി വിസിടര്‍ ആയിട്ട് വന്നിട്ട് യാതൊരു ചോദ്യവും കൂടാതെ എന്നെ വിളിപ്പിച്ച വാര്‍ഡന്‍ മദര്‍ ,ഇവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം .. ഇതൊക്കെ ആര്‍ന്നു വലുത് .. ഇപ്പഴും .. ( ഇങ്ങനൊരു വട്ട് കേസിനെ തേടി ഒരുത്തന്‍ വരില്ലെന്ന് അവര്‍ക്ക് തോന്നി ഇരിക്കാം .. എന്തായാലും .. ഐ വാസ് ടൂ childish , ഇന്‍ ദോസ് ദയ്സ് .. )

ശ്രീനാഥന്‍ said...

നല്ല രസമായിട്ടെഴുതി. (കൌണ്‍സിലര്‍ മോഡിലേക്ക് പോവുന്നു ).. എന്നിങ്ങ്നെയുള്ള കമെന്റുകൾ വളരെ ഇഷ്ടപ്പെട്ടു! പ്രണയത്തെക്കുറിച്ച് ഇത്തരം പൊട്ടത്തരം ധാരണകൾ ആൺകുട്ടികൾക്ക് വളരെ കൂടുതലാണ്!

mayflowers said...

ആ പാവം ചെറുക്കന്റെ ഒരു കാര്യം..
പോയ വഴിയില്‍ പുല്ല് മുളച്ചിരിക്കില്ല..
ഏതായാലും ബഹു രസായിട്ടെഴുതി..

ജയിംസ് സണ്ണി പാറ്റൂർ said...

വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.പിന്നെ ഇഷ്ടമെന്നത്
ആപേക്ഷികമാണു്.

Unknown said...

എന്നിട്ട് പോയി അന്താക്ഷരി കളിച്ചോ?????

ബ്ലാക്ക്‌ മെമ്മറീസ് said...

ചേച്ച്യേ ....കലക്കി ...പിന്നെ പാവം പയ്യന്‍സ് ....ഒന്ന്‍ സമാധാനിപ്പിച് വിടാമായിരുന്നു...ഛെ .............

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെ നന്നായി.ബുദ്ധിയും ആത്മാഭിമാനവും ഇല്ലാത്ത പുരുഷന്മാർക്ക് എന്നും സംഭവിക്കാറുള്ള അബദ്ധമാണിത്.ഞാനും ഇങ്ങനെ ഒരിക്കൽ പരിഹാസ്യനായിട്ടുണ്ട്. ഒരിക്കൽ മാത്രം. പിന്നീടൊരിക്കലും ഇങ്ങനെയൊരബദ്ധം പറ്റിയിട്ടില്ല.ഒരിക്കലും ഒരു പുരുഷനും ഇങ്ങനെ സ്ത്രീയുടെ മുൻപിൽ പോയി പരിഹാസപാത്രമാവരുത്.സ്ത്രീയുടെ സ്നേഹമാണു പുരുഷന്റെ ലക്ഷ്യം എങ്കിൽ തന്നെ ഇങ്ങോട്ടു സ്നേഹിക്കാൻ ഏതെങ്കിലും സ്ത്രീ തയ്യാറാകുന്നതുവരെ കാത്തിരിക്കുക. ആരും വന്നില്ലെങ്കിൽ വിധി എന്നു കരുതി ഏകാന്തത സഹിക്കുക.സ്ത്രീയുടെ സൌന്ദര്യമാണു ലക്ഷ്യമെങ്കിൽ പുരുഷൻ പണം സമ്പാദിക്കുക.പണത്തിനു സൌന്ദര്യം വിൽക്കാൻ തയ്യാറുള്ള അതിസുന്ദരികൾ ലോകം എമ്പാടും ധാരാളം ഉണ്ട്. വെറുതെ ഇരിക്കുന്ന സ്ത്രീയുടെ മേൽ സ്വന്തം പ്രേമം അടിച്ചേല്പിക്കാൻ പോകുന്ന വിഡ്ഢിയായ പുരുഷൻ പരിഹാസപാത്രമാവും.

ഋതു said...

Nannayirikkunnueeeeeee,nice one chehhi

Umesh Pilicode said...

അനുഭവങ്ങള്‍ എനിക്കുമുണ്ട് പറയാന്‍ ... ഇപ്പൊ ഫിലോസഫി പറയുന്ന പിള്ളേര്‍ കുറവാ... എടുത്ത വായിക്ക് പറയും എനക്ക് വേറെ ആളുണ്ട് എന്ന് ..!!
ഉറക്കമിളിച്ചു കാത്തിരുന്നിട്ടും ഒറ്റ ഒരാള്‍ പോലും നോക്കുന്നത് കാണഞ്ഞപ്പോള്‍ വീണ്ടും പോയി മുട്ടി , അപ്പൊ പറഞ്ഞു ആള് ഗള്‍ഫില്‍ ആണെന്ന് (ഗള്‍ഫില്‍ പോയി ഉറക്കമിളിക്കാന്‍ സമയം കിട്ടാത്തത് കൊണ്ട് ) എന്നാ ശെരി എല്ലാ ആശംസകളും നേര്‍ന്നു നല്ല കുട്ടിയായി !! അവസാനം (ക്ലാസ് തീരുന്ന അന്ന് ) പറയുവാ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടായിരുന്നു എന്ന് !!

Lipi Ranju said...

ഈ ബ്ലോഗും പോസ്റ്റും കാണാന്‍ ഇത്ര വൈകിയതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു ....
നല്ല രസമുണ്ട് ആ അവസാന സംഭാഷണ രംഗം. എന്നാലും പാവം പയ്യന്‍ ഏഴാം ക്ലാസ്സു മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ഇഷ്ടം പറഞ്ഞപ്പോ .. ഇങ്ങനെ ഒരു ദാക്ഷിണ്യവും ഇല്ലാതെ .... ക്രൂരമായി പോയോ എന്നൊരു സംശയം....
വീട്ടില്‍ പോയി ആലോചിക്കൂ എന്നെങ്കിലും
പറയാമായിരുന്നു... :)

ഋതുസഞ്ജന said...

എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു " (അന്താക്ഷരി കളിക്കാന്‍ ഉണ്ട് എന്ന് പറയുന്നത് മോശം അല്ലെ ? കളി അവിടെ എന്ത് ആയി കാണുമോ എന്തോ എന്ന ചിന്ത ഇല്ലാതില്ല ) ഹ ഹ ഹ ഹ... ചിരിപ്പിച്ചു