നേഴ്സറിയിലെ കുഞ്ഞ് പാര്‍ക്കിനോട് അടുത്തതായി ഒരു ചെറിയ കെട്ടിടത്തില്‍ ഗ്ലോറി സിസ്റ്റര്‍ തയ്യല്‍ പഠിപ്പിച്ചിരുന്നു . ഞാന്‍ അന്നൊക്കെ അവരെ ലോറി സിസ്റ്റര്‍ എന്നായിരുന്നു വിളിച്ചിരുന്നത് . കളികള്‍ക്കിടയില്‍ പോയി തുണിക്കഷ്ണങ്ങള്‍ പെറ്റിക്കോട്ടും പാവാടയും ഒക്കെ ആയി മാറുന്ന അത്ഭുത വിദ്യ പോയി നോക്കി നിന്നിരുന്ന വളരെ പഴകിയ മങ്ങിയ ഓര്‍മ്മ ഉണ്ട് . പിന്നെ പ്രൈമറി ക്ലാസുകളില്‍ എന്നോ ഒരു പൂമ്പാറ്റയില്‍യില്‍ തയ്യല്‍ മെഷീന്‍ കണ്ടു പിടിച്ച ദമ്പതികളെ പറ്റി വായിച്ചിരുന്നു . കടുത്ത ദാരിദ്യത്തില്‍ ആയിരുന്ന അവര്‍ ഇത് കണ്ടു പിടിച്ച് എങ്കിലും ആ കണ്ടു പിടുത്തത്തില്‍നിന്നുള്ള വരുമാനം കിട്ടനെനും മുന്നേ ആ സ്ത്രീ മരിച്ചത് ഒക്കെ വായിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു . ഹൈസ്കൂളില്‍ എന്ത്തിയപ്പോള്‍ സ്കൂളില്‍ പ്രവൃത്തി പരിചയ മേളയോട് അനുബന്ധിച്ച് ഗാര്‍മെന്റ് മേക്കിംഗ് എന്ന വിഭാഗത്തില്‍ മത്സരം ഉണ്ടായിരുന്നു .കുട്ടി ഉടുപ്പ് ഒക്കെ കൈകൊണ്ട് തൈക്കാന്‍ മാഗി ടീച്ചര്‍ പഠിപ്പിച്ചു . ഒന്ന് രണ്ടു വര്ഷം എറണാകുളം ജില്ലയുടെ പ്രവൃത്തി പരിചയ മേളക്ക് പോയി , ഒരു വര്ഷം മൂന്നാം സ്ഥാനം കിട്ടി . ഒരു വര്ഷം ഒന്നാം സ്ഥാനവും . തൃശൂര്‍ വച്ച് നടന്ന സംസ്ഥാന മേളയില്‍ പോയി സമ്മാനം ഒന്നും ഇല്ലാതെ മടങ്ങേം ചെയ്ത് .
വെക്കേഷന് നാട്ടിലുള്ള വല്യമ്മച്ചിയുടെ വീട്ടില്‍ പോവാന്‍ ഉള്ള ഏറ്റവും വല്യ ആകര്‍ഷണം അവിടുത്തെ തയ്യല്‍ മെഷീന്‍ ആയിരുന്നു താനും. കസിന്‍ അനിയത്തിമാര്‍ക്ക് , കുഞ്ഞുടുപ്പുകള്‍ മാത്രല്ല , ഭംഗി ഉള്ള തുണി ത്തുണ്ട് കളില്‍ ഇലസ്ടിക് നിറച്ചു മുടി കെട്ടാന്‍ ഉള്ള സാമഗ്രികള്‍ ഒക്കെ ഉണ്ടാക്കാന്‍ ഇഷ്ടായിരുന്നു എനിക്ക് .
വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് ആദ്യത്തെ പ്രൊപ്പോസല്‍ വന്നു . എന്നെ വിളിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് അമ്മ തയ്യല്‍ ടീച്ചര്‍ ആണ് എന്നല്ലേ പറഞ്ഞത് ? അപ്പം വീട്ടില്‍ തയ്യല്‍ മെഷീന്‍ കണ്ടേക്കും , കൊള്ളാം . എഴാം ക്ലാസ്സിലെ സ്കോളര്‍ ഷിപ്പിന്റെ പൈസക്ക് തയ്യല്‍ മെഷീന്‍ വാങ്ങി തരാന്‍ പറഞ്ഞിട്ട് ഇത് വരേം മമ്മി വാങ്ങി തന്നില്ലല്ലോ എന്ന പരാതിയുടെ അകമ്പടിയോടെ . പതിവുപോലെ എല്ലാരടേം ചീത്തേം കേട്ട് . നാട്ടില്‍ നിന്ന് ചാച്ചനും അമ്മച്ചീം ഒക്കെ പെണ്ണുകാണല്‍ സെറിമണി പ്രമാണിച്ച് വീട്ടില്‍ വന്നു . ചെര്‍ക്കാന്‍ വന്നു . സംസാരത്തിനിടെ ഒരു ചോദ്യം " എന്നാണ് എസ് എസ് എല്‍ സി പാസായത് " എന്ന് . ഇതൊരു പത്ത് ഇരുപത് വര്ഷം മുന്നേ മമ്മിയെ ഡാഡി കാണാന്‍ ചെന്നപ്പം ചോദിച്ച ചോദ്യം ആണല്ലോ , പുതിയ നമ്പര്‍ ഒന്നും ഇല്ലേ ചേട്ടാ എന്ന മുഖഭാവത്തോടെ ഞാന്‍ എന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് പറഞ്ഞു കൊടുത്തു . ഒരു മ്യൂച്വല്‍ ഇഷ്ടക്കെടില്‍ തട്ടി ആ പ്രൊപ്പോസല്‍ കാന്‍സല്‍ ആയി പോവുകയും ചെയ്തു .
പിന്നെയും കുറെ നാള്‍ കഴിഞ്ഞ് വന്നൊരു പ്രൊപ്പോസല്‍ വിവാഹത്തില്‍ കലാശിച്ചു .ഇത്തവണ അമ്മ തയ്യല്‍ ടീച്ചര്‍ ആയിരുന്നില്ല , വീട്ടമ്മ ആയിരുന്നു . പുതിയ വീട്ടിലെ ആദ്യദിവസങ്ങളില്‍ ഒന്നില്‍ എന്തിനോ വേണ്ടി ഷെഡ് തുറന്നതായിരുന്നു ഞാന്‍ . അവിടെ ഒരു തയ്യല്‍ മെഷീന്‍ കിടന്നിരുന്നു . പൊടി ഒക്കെ പിടിച്ച് .
അന്ന് തന്നെ അത് തൂത്ത് തുടച്ചു വൃത്തി ആക്കി ഞാന്‍ , എന്നിട്ട് അതിനു വീട്ടിലേക്ക് പ്രൊമോഷന്‍ കൊടുത്തു .
ഈ ഇടെ ഞാന്‍ അതില്‍ ഒരു മോട്ടര്‍ ഒക്കെ വാങ്ങി പിടിപ്പിച്ച് . കുഞ്ഞു പെണ്ണിന് വേണ്ടി തയ്ച്ച ഒരു കുഞ്ഞുടുപ്പിന്റെ ചിത്രം ഉണ്ട് . ഒരു അമേച്വര്‍ തയ്യലിസ്റ്റ് മാത്രം ആണ് ഞാന്‍ അക്കടെമിക് പരിശീലനമോ പഠനമോ ഒന്നും എനിക്കില്ല ,തയ്യലിനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രം സമയം കിട്ടുമ്പോ എന്തെങ്കിലും ഒക്കെ പരീക്ഷിക്കുന്നു എന്ന് മാത്രം .
ഒരു ചുരിദാര്‍ ടോപ്പും ഷാളും - ലേശം ചിത്രപ്പണികള്‍ ഒക്കെ ഉണ്ട് അതില്‍ ലോ ലിവിടെ കാണാം ..