Pages

Thursday, May 13, 2010

ഒന്നാം പിറന്നാള്‍ , ചേച്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ക്ക് , പിന്നെ കടിഞ്ഞൂല്‍ പൊട്ടി യുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍ക്കും ...

ഇന്നേക്ക് ഒരു വര്ഷം മുംബ് ...
ഞാന്‍ എനിക്കമ്മയായി  ,അച്ഛനും
 ഇരുപത്തെട്ടിനു കാക്കാതെ
ഞാന്‍ തന്നെ എന്നെ മടിയിലിരുത്തി
മൂന്നു പ്രാവശ്യം പേരു വിളിച്ചു ..
 "ചേച്ചിപ്പെണ്ണ് "
          
                   ഞാന്‍ ബ്ലോഗര്‍ ആയിട്ട് ഇന്ന്  ഒരു വര്ഷം തികയുന്നു . മൈത്രേയി തന്ന പിറന്നാള്‍ സമ്മാനം എന്റെതന്നെ  പേന കടലാസിനോട് പറയാതിരുന്ന  ബ്ലോഗില്‍ ഉണ്ട് . കേരള കൌമുദി ആഴ്ചപതിപ്പില്‍  എന്നെ ആണു പരിചയപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ ആഴ്ച യിലെ ബ്ലോഗുലകത്തില്‍ . (ബ്ലോഗുലകം കൈകാര്യം ചെയ്യുന്നത് മൈത്രേയി എന്ന ശ്രീലത പിള്ള ആണു )

 എന്റെ അനിയന്‍ കുഞ്ഞുന്നാളില്‍  എന്നെ വിളിച്ചിരുന്ന പേര്‍ ആണു എന്റെ ബ്ലോഗ്‌ ജന്മത്തിന് ഞാന്‍ നല്‍കിയത് . എന്റെ അങ്കിള്‍ കുഞ്ഞുന്നാളില്‍ എന്നെ  വിളിച്ചുകൊണ്ടിരുന്ന മോളിക്കുട്ടി എന്ന പേരു ഇമെയില്‍ id  ആക്കി ..  ആ സമയത്ത് അങ്കിളിനു കാന്‍സര്‍ ആയിരുന്നു .. മരിച്ചിട്ട് ആറ് മാസം കഴിഞ്ഞു .എന്റെ മണ്ടത്തരങ്ങള്‍ , എടുത്തു ചാട്ടം , പരിസരബോധം ഇല്ല്ലാത്ത  , പക്വത ഇല്ലാത്ത പെരുമാറ്റം എല്ലാം കാരണം വല്യമ്മച്ചി ഒക്കെ വിളിച്ചിരുന്ന പേര്‍ ആയിരുന്നു കടിഞ്ഞൂപ്പോട്ടി  ..അതില്‍ പരം ഏതു പേര്‍ ആണു എന്റെ ബ്ലോഗിനു ചേരുക എന്ന് തോന്നി അതെ പേരു എന്റെ ബ്ലോഗിന്ന് നല്‍കി .അങ്ങിനെ ഞാന്‍ ബ്ലോഗര്‍  ആയി.
 ഒരു വര്ഷം  മുംബ് ഉള്ള ഒരു മേയ് മാസം പതിമൂന്നിനു ആണു ഞാന്‍  എന്റെ  യീ ബ്ലോഗ്‌ തുടങ്ങുന്നത് .. വായന തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളം ആയി എങ്കിലും . ഗൃഹലക്ഷ്മിയില്‍  നമ്മുടെ വിശാലമനസ്കന്റെ  പെണ്ണുകാണല്‍ വിശേഷങ്ങള്‍ ആണു ആദ്യം വായിച്ചത് . മാതൃഭൂമി ആഴ്ചപതിപ്പിലെ ബ്ലോഗനയും ഒരുപാട്  എഴുത്തുകാരെ  പരിചയപ്പെടുത്തി. കൊച്ചുത്രേസ്സ്യയുടെ ലോകം ഹൃദ്യമായ മറ്റൊരു ലോകം തുറന്നു തന്നു .എന്റെ മോന്‍ ഉണ്ണി ഒരു തിരുവോണ ദിനം ചോദിച്ച ഒരു സംശയം ആണു എന്റെ ആദ്യ പോസ്റ്റ്‌ .എനിക്ക് ആദ്യം കിട്ടിയ കമെന്റ്  നിരക്ഷര്‍ജി  യുടെ വക ആയിരുന്നു .എന്നെ ആദ്യം ഫോളോ ചെയ്തത് ജുനൈദ്  . കമന്റില്‍  മലയാളം എങ്ങിനെ  വരും ഇങ്ങനെയുള്ള എന്റെ സംശയങ്ങള്‍ ജുനന്‍ ആണ് തീര്‍ത്തു തന്നത്  . .ഒരുപാട് നല്ല സൌഹൃദങ്ങള്‍  വായന അനുഭവങ്ങള്‍ ഒക്കെ ബ്ലോഗ്‌ ലോകം തന്നു . അരോചകമായ ഒരു കമെന്റ് പോലും എനിക്ക് കിട്ടിയിട്ടില്ല .ഒറ്റ കമെന്റ് പോലും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടില്ല .പ്രോത്സാഹനം അല്ലാതെ  നെഗറ്റീവ് ആയി ഒരു approch ആരില്‍നിന്നും എനിക്ക്  കിട്ടിയിട്ടും ഇല്ല .ദൈവത്തിനു നന്ദി ...
പിന്നെ എന്നെ വായിക്കുന്ന എല്ലാര്ക്കും ..

48 comments:

Ashly said...

ഗ്രേറ്റ്‌ !!! all the best !!!

കുക്കു.. said...

പിറന്നാള്‍ ആശംസകള്‍ ചേച്ചിപ്പെണ്ണ്...
ഇനിയും എഴുതുക...
അപ്പോ നമ്മുടെ ഒക്കെ പിറന്നാള്‍ അടുത്ത് അടുത്ത് ആണ്..:)
ചേച്ചി യുടെ
പലേരി മാണിക്യം
ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പോസ്റ്റ്‌...

സ്വപ്നാടകന്‍ said...

ഇതു മധുരപ്പിറന്നാള്‍ തന്നെ !!!!
ആശംസകള്‍ അറിയിക്കുന്നവര്‍ക്ക് ട്രീറ്റ് വേണേ...:)

ഒന്നാം പിറന്നാള്‍ ആശംസകള്‍ !!!!

എറക്കാടൻ / Erakkadan said...

ആശംസകള്‍ പെണ്ണേ.....ഇനിയും ഒരു കോടി പോസ്റ്റുകള്‍ വായിക്കാന്‍ ഞാന്‍ റെഡിയായിട്ടുണ്ട്

Junaiths said...

ഹാപ്പി ബ്ലോര്‍ത്തി ഡേ...
ഇനിയും അച്ചടി മാധ്യമത്തില്‍ നിറഞ്ഞു തുളുമ്പട്ടെ
ആശംസകള്‍

വല്യമ്മായി said...

ആശംസകള്‍

monu said...

Happy Birthday to Kadinjool Potti.... (i mean blog)

Pyari said...
This comment has been removed by the author.
Manoraj said...

ആശംസകൾ..

Echmukutty said...

ആശംസകൾ.
പിന്നെ നമ്മൾ തന്നെ നമ്മുടെ അച്ഛനും അമ്മയുമാവണ പരിപാടി എനിക്ക് ബോധിച്ചു, കേട്ടോ.
ഇനിമിനീം പിറന്നാൾ ആശംസകൾക്ക് ഭാഗ്യമുണ്ടാവട്ടെ നമ്മൾക്ക് രണ്ടാൾക്കും......

കൂതറHashimܓ said...

ആഹാ :)

മയൂര said...

ആദ്യത്തെ അഞ്ചു വരികൾ കിടിലോൽക്കിടിലൻ, അപ്പോ ഇനിയങ്ങട് നാൾക്കുനാളേറട്ടെ കസർത്തുകൾ. ബ്ലോഗ് പിറന്നാളുമ്മകൾ.

അരുണ്‍ കരിമുട്ടം said...

ഒരായിരം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ..
ബ്ലോഗിനും ബ്ലോഗര്‍ക്കും!!
:)

നിരക്ഷരൻ said...

പൊറന്നാളാശംസകള്‍ സീ.പി. :) കേരള കൌമുദിയില്‍ വന്നതിന് പ്രത്യേക അഭിനന്ദനങ്ങളും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ആശംസകൾ. ഹൃദയപൂർവ്വം, ബാലൻ.

ചേച്ചിപ്പെണ്ണ്‍ said...

കപ്പിത്താന്‍ : നന്ദി
കുക്കുവേ .. കണ്ണനുന്നീടെ പോസ്റ്റിലെ പടം കണ്ടൂട്ടോ നന്ദി
സ്വപ്ന : നന്ദി ..
ഏറക്കാടന്‍ : നന്ദി
ജുന :ഗുരുവേ , പ്രഥമ ഫോലോവരെ , നന്ദി
വല്യമ്മായി : നന്ദി
മോനു :നന്ദി
മനോരാജ് : നന്ദി
എച്മോ :നന്ദി
കൂതറ :നന്ദി ഈ പേര് ...എന്താ ഇങ്ങനെ ?

ചേച്ചിപ്പെണ്ണ്‍ said...

ഡോണ്‍ : മെയില്‍ ചെക്കണേ .. താങ്ക്സ് ,വന്നതിനു
അരുണ്‍ :നന്ദി വന്നതിനു
നിരക്ഷരന്‍ : സി പി .. ന്നു കണ്ടപ്പോ ആദ്യം മനസ്സിലായില്ല .. പിന്നെയാ കത്തിയെ ..
ട്യൂബ് ലൈറ്റ് ... നന്ദി ...

ബാലന്‍ സര്‍ :എനിക്കിനി ചത്താ മതി മാഷെ എന്ന് പറഞ്ഞാല്‍ അധികം ആവില്ല ..
മനസ്സില്‍ തോന്നണത് പറഞ്ഞെ ശീലം ഉള്ളൂ (ഒരു പെണ്ണിന് തീരെ ചേരാത്ത ശീലം ആണെന്നറിയാം ,എന്നാലും )
സന്തോഷം ..
ഈ ആശംസകള്‍ എനിക്ക് അനുഗ്രഹമാണ് ...
കാല്‍ തൊട്ടു വന്ദിക്കുന്നു ഞാന്‍ മനസ്സില്‍ ....

ഞാന്‍ പണ്ട് സൌത്തില്‍ വച്ച് കണ്ടിട്ടുണ്ട് മാഷിനെ ( പത്തിരുപത്തി രണ്ട് വര്ഷം മുമ്പാണ് , അന്ന് ഏഴിലോ മറ്റോ ആയിരുന്നു , കൂടെ ഉണ്ടായിരുന്ന മമ്മിയോട് പറഞ്ഞു "ദേമ്മേ ബാലകൃഷന്‍ ചുള്ളിക്കാട് " സര്‍ നോക്കി . അപ്പൊ എനിക്ക് സ്പെല്ലിംഗ് മിസ്ടകെ മനസ്സിലായി ..")
ഞങ്ങള്‍ ഇറങ്ങിയ ബസില്‍ സര്‍ കയറുകയാര്‍ന്നു ..കണ്ട വെപ്രാളത്തില്‍ , സന്തോഷത്തില്‍ ,അത്ഭുതത്തില്‍ , അമ്പരപ്പില്‍ ചന്ദ്രന്‍ കൃഷ്ണന്‍ ആയിപ്പോയതാണ് ..

മാഷിനും , വിജയലക്ഷ്മി ടീച്ചര്‍ക്കും (ടീച്ചര്‍ അല്ല എന്നൊരിക്കല്‍ എന്നോട് പറഞ്ഞു ,സാരമില്ല ചേച്ചി എന്ന് എഴുതാന്‍ മനസ്സ് സമ്മതിക്കുന്നില്ല ) കുഞ്ഞുങ്ങള്‍ക്കും സ്നേഹം അറിയിക്കുന്നു

Typist | എഴുത്തുകാരി said...

പിറന്നാള്‍ ആശംസകള്‍.

ധനേഷ് said...

പിറന്നാളാ‍ശംസകള്‍..

ഇനിയും ഇതുപോലെ എത്ര എത്ര പിറന്നാളുകള്‍ ആഘോഷിക്കാനിരിക്കുന്നു..

Anonymous said...

ആദ്യത്തെ അഞ്ചു വരികള്‍ ഹൃഹൃദ്യം..... പിന്നെ ശ്രീ.ചുള്ളിക്കാടിന്റെ ആ കമന്റിനും അതിന്റെ മറുപടിയിലും എനിക്കും സന്തോഷം. നാലാള്‍ അറിയുന്ന വല്യാള്‍ക്കാര്‍ ബ്ലോഗു ചെയ്യാറുണ്ടെങ്കിലും ആരുടേതിലും കമന്റാറില്ലല്ലോന്നു ഞാന്‍ വിചാരിക്കാറുണ്ടായിരുന്നു. അതോ ഇടുന്നത് ഞാന്‍ കാണാത്തതാണോ എന്നുമറിയില്ല.ഒരിക്കല്‍ മമ്മൂട്ടി സാബ് രാഹുല്‍ കടയ്ക്കലിനു കമന്റിട്ടു കണ്ടു. എന്റെ ഒരു കൂട്ടുകാരി പോളോ ക്വയിലോയുടെ ബുക്ക് പരിഭാഷപ്പെടുത്തി. (കൊല്ലുന്ന വിലയാണേ, ബുക്കിനും പരിഭാഷയ്ക്കും...) . അത് ശ്രീ മധുപാല്‍ വായിച്ചുവെന്നും ഇഷ്ടപ്പെട്ടുവെന്നും അറിഞ്ഞപ്പോള്‍ അയാളും പറഞ്ഞു 'ഹോ ഇനി എനിക്കു ചത്താലും വേണ്ടില്ല... ' അതെ ഇത്തരം അംഗീകാരങ്ങള്‍ വളരെ വലുതാണ്.

സ്വപ്നാടകന്‍ said...

ശ്രീ.ചുള്ളിക്കാടിന്റെ കമന്റ് പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്..

Anonymous said...

അപ്പോള്‍ ചുള്ളിക്കാട് മാഷ് വ്യത്യസ്തനാണല്ലേ, അതു സന്തോഷം.

സ്വപ്നാടകന്‍ said...

ഓഫാണു ടീച്ചറേ..(ബസില്‍ പറഞ്ഞത് ഓര്‍മയുണ്ട്..എന്നാലും....) :)

ഇവിടെ ശ്രീ സച്ചിദാനന്ദന്‍ സാറിനെ കാണാം.

http://sonagnath.blogspot.com/2010/04/blog-post.html#comments

ഇവിടെയും

http://sonagnath.blogspot.com/2009/11/blog-post_7872.html#comments

Anonymous said...

thank you swapnadakan....a valuable piece of information.....yet to read..

ഒഴാക്കന്‍. said...

ഒന്നാം പിറന്നാള്‍ ആശംസകള്‍ !

Sidheek Thozhiyoor said...

കാണാന്‍ കുറെ വൈകിയപോലെ..
എല്ലാം വായിക്കട്ടെ, ശേഷം അഭിപ്രായം .

jyo.mds said...

പിറന്നാള്‍ ആശംസകള്‍-ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കട്ടെ.

mini//മിനി said...

ആദ്യം ഒന്ന് ഫോളോ ചെയ്തിട്ടുണ്ട്. ഇനി ബാക്കി പിന്നാലെ വരും. ഭാഗ്യം ചെയ്ത ബ്ലോഗ്; കാരണം കമന്റൊന്നും ഡിലീറ്റ് ചെയ്യേണ്ടി വന്നില്ലല്ലൊ,

sm sadique said...

ആശംസകളോടെ...........

എന്‍.ബി.സുരേഷ് said...

ഒന്നാം പിറന്നാളല്ലേ, പാൽ‌പ്പല്ലുകളൊക്കെ വനിരിക്കുമല്ലോ.

വീഴാതിരിക്കാൻ ശ്രദ്ധിക്കണേ
ഓൺലൈൻ ആയതിനാൽ പിടിച്ചെഴുന്നേൽ‌പ്പിക്കാൻ ആരും വരില്ല.

ഒരു 80 വർഷം ബ്ലോഗ്ഗിൽ ജീവിച്ച് മുതുമുത്തശ്ശിയായി പിന്നെയും പോസ്റ്റിട്ട് ആളുകളുടെ കൈയിൽ നിന്നും കമന്റെല്ലാം വാങ്ങിക്കൂട്ടി പണ്ടാരടങ്ങിപ്പോകട്ടെ(സീരിയസ്സായി )

പാവപ്പെട്ടവൻ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍

ganesh malayath said...

മനോഹരമായിരിക്കുന്നു :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചേച്ചിപ്പെണ്ണ് എന്ന ബ്ലോഗറുടെ ഒന്നാം പിറന്നാളിന് ആയിരം ആശംസകള്‍..ഇതുപോലെ നൂറു നൂറു ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ.

കൌമുദിയിലെ പംകതി നേരത്തെ കണ്ടിട്ടുണ്ടെങ്കിലും അതെഴുതുന്ന ശ്രീലത പിള്ള ആണു മൈത്രേയി എന്ന് അറിയില്ലായിരുന്നു.ആ പരിചയപ്പെടുത്തലിനും നന്ദി.ബ്ലോഗില്‍ വന്ന് ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രമുഖമായ ഒരു വാരികയില്‍ കടന്നുവരാന്‍ സാധിച്ചതില്‍ അഭിനന്ദനങ്ങള്‍

കൂടുതല്‍ എഴുതുക...വായിക്കാന്‍ ഞങ്ങളുണ്ടാവും

നന്ദി ആശംസകള്‍.

Umesh Pilicode said...

ആശംസകള്‍.........

Anonymous said...

ഒരു belated പിറന്നാള്‍ ആശംസകള്‍ ചേച്ചി പെണ്ണിന് ...

Pranavam Ravikumar said...

Belated Wishes!

Sureshkumar Punjhayil said...

Very Very Happy Birth Day...!!!!

Gopakumar V S (ഗോപന്‍ ) said...

പിറന്നാൾ ആശംസകൾ.... താമസിച്ചു പോയി...

mayflowers said...

ഇവിടെയെത്താന്‍ വൈകി..
എത്തിയപ്പോഴാണറിയുന്നത്‌ പിറന്നാളാണെന്ന്..
എന്നാല്‍ പിടിച്ചോളൂ ആശംസകള്‍.
ദീര്‍ഘായുഷ്മാന്‍ ഭവ:

Sneha said...

ഇവിടെ എത്താന്‍ കുറച്ചു വൈകി പോയി...
എങ്കിലും എത്താന്‍ കഴിഞ്ഞല്ലോ ...!

ചേച്ചി പെണ്ണിനു ആയിരം പൂര്‍ണചന്ദ്രന്മാരെ കാണാന്‍ സാധിക്കെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...
ആശംസകള്‍ .

Unknown said...

ഞാന്‍ ഇന്ന ഇങ്ങോട്ട് വന്നത്

Anonymous said...

nIfablfluas, cna training MKeeallcweaerfc

Anonymous said...

Cool blog, I hadn't noticed jidhu.blogspot.com before during my searches!
Continue the excellent work!

raadha said...

ഇനിയും ഇനിയും ഒരു പാട് നാള്‍ ഇവിടെ തുടരട്ടെ...എല്ലാ നന്മകളും നേരുന്നു..!! സസ്നേഹം,

Anonymous said...
This comment has been removed by a blog administrator.
SUJITH KAYYUR said...

vannu.vaayichu.veendum varaam.

Anonymous said...
This comment has been removed by a blog administrator.
ente lokam said...

ചേച്ചി.... ..കടിഞ്ഞൂല്‍ പൊട്ടി ...കടിച്ചാല്‍ പൊട്ടാത്ത കരുത്ത് ഉണ്ട് ഈ എഴുത്തിനു ...
പിറന്നാള്‍ ആശംസകള്‍ ...പായസം
തീര്‍ന്നു കാണും എന്ന് അറിയാം ..സാരമില്ല
എന്‍റെ കുറ്റം അല്ലെ .നേരത്തെ വരാത്തത് ..
ജാകിയുടെ കഥ വായിച്ചു വിഷമിച്ചു.എനിക്ക് ഉണ്ട്
ഒരു പൂച്ച.ബ്രുണിട....