എന്ന് മുതലാണ് എന്റെ ചില സ്വപ്‌നങ്ങള്‍ എനിക്ക് മുന്‍പായി നടക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല
എന്തായാലും ഏഴാം ക്ലാസ്സിലെ സ്കോളര്‍ ഷിപ് എക്സാമിനു ശേഷം ഒരിക്കല്‍ എനിക്കും വേറെ രണ്ടു കുട്ടികള്‍ ക്കും അത് കിട്ടുന്നതായി ഒരു സ്വപ്നം ... അതില്‍ ശബനക്ക് പകരം സിനിക്കു ആണ് കിട്ടിയത് എന്നതൊഴിച്ചാല്‍ സ്വപ്നം സത്യമായി വന്നു .
പിന്നത്തെ ഒരു സ്വപ്നം എന്റെ ബട്ടര്‍ഫ്ലൈ ചെടിയില്‍ പൂ ഉണ്ടായിരിക്കുന്നു , എന്നിട്ട് ആ പൂവിന്റെ തണ്ട് ഒടിഞ്ഞു തൂങ്ങി കിടക്കുന്നു ... എനിക്കാ ചെടീല്‍ അന്ന് വരെ പൂവിന്റെ കിട്ടിയിരുന്നില്ല ... സ്വപ്നത്തിന്റെ രണ്ടാം നാള്‍ ഒരു പൂ തണ്ട് ... പിന്നെ പൂവ് ... തീര്‍ന്നില്ല , അടുത്ത ദിവസം ഞാന്‍ കാണുന്നത് എന്റെ പൂ തണ്ട് ഒടിഞ്ഞു കിടക്കുന്നത് ! ( മമ്മിയോട് എന്തിനോ വാശി എടുത്ത് എളേ ആങ്ങള ഒരു കോലും കൊണ്ട് ചുമ്മാതെ വീശിയത് ആണ് ,കൊണ്ടത് ആ
പൂവിന്റെ തണ്ടിനും .....)
ആ ചെടിയില്‍ ആദ്യം ഉണ്ടായ പൂക്കുല ഒടിഞ്ഞു പോയതിന്റെ സങ്കടതിനും അപ്പുറം എന്റെ സ്വപ്നം പോലെ തന്നെ ആ തണ്ട് ഒടിഞ്ഞു വീണത് കണ്ടതിന്റെ വിസ്മയമായിരുന്നു എനിക്ക് ...
ഒരുപക്ഷെ ആ സ്വപ്നം കണ്ടില്ലാര്‍ന്നെ ഞാനവനെ ഓടിച്ചിട്ടു തല്ലിയേനെ ...(ഞാന്‍ ഒരു ചെടി പ്രാന്തി ആണ് കേട്ടോ ..)
പിന്നീടൊരു സ്വപ്നത്തില്‍ വീട്ടിലെ പൂച്ചയെ പവര്‍ കോഡിന്റെ രൂപത്തിലുള്ള ഒരു കറുത്ത പാമ്പ് വരിഞ്ഞു കൊല്ലുന്നത് ... പിന്നീടൊരു ദിനം അടുത്ത പറമ്പില്‍ എന്റെ പൂച്ച മരിച്ചു കിടക്കുന്നത് കണ്ടത് ....
എന്റെ വീടിന്റെ തൊട്ടുമുന്‍പിലുള്ള പറമ്പും കഴിഞ്ഞൊരു പാടം ,അതിനുമപ്പുറം റെയില്‍ വേ ട്രാക്ക് ...
ഒരുദിവസം രാത്രി ഞെട്ടി ഉണര്‍ന്നത് പാടത്തൂടെ ട്രെയിന്‍ വീട്ടിലേക്ക് പാഞ്ഞു വരുന്നത് കണ്ടിട്ട് ...
പിറ്റേന്ന് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ തന്നെ ഉണ്ടായിരുന്നു ഒരു ട്രെയിന്‍ ദുരന്തം .....
അപ്പൊ ദാ ജനുവരി അവസാനം അടുത്ത സ്വപ്നം ....
എസ്സ് എസ് എല്‍ സി പരീക്ഷയ്യാണ് ...എനിക്കൊരക്ഷരം എഴുതാന്‍ പറ്റണില്ല ,
കടലാസുകള്‍ പറന്നു പോകുന്നു .........
എനിക്കണേ ഭയങ്കര സങ്കടം ആയി .....
കുരുവീന്നു വിളിക്കണ കൂട്ടുകാരിയോട് പറഞ്ഞു ഞാന്‍ ഇങ്ങനെ ഒരു സ്വപ്നം കണ്ടു എന്നൊക്കെ ...
പിന്നെ ഈ രണ്ട് സ്വപ്നങ്ങളും കൂടി ഒന്നിച്ചായി എന്റെ ഉറക്കം കളയല്‍ ...
പിന്നീട് പഠന അവധി തീരുന്ന അന്ന് മമ്മീയെ വിളിച്ചു പറഞ്ഞു മമ്മീ ഞാന്‍ അടുത്ത പ്രാവശ്യം എഴുതിക്കോളം ഇപ്പൊ എഴുതുന്നില്ല , അപ്പൊ മമ്മീം കരച്ചിലായി ...
ഒന്നാമത് മുടിഞ്ഞ സ്കൊലര്ഷിപ് ഒക്കെ കിട്ടിയ കാരണം ടീചെര്മാര്‍ക്കും , ടുഷന്‍ സെന്ററിലെ സാരുംമാര്‍ക്കും ഒക്കെ വന്‍ പ്രതീക്ഷയാണ് .... ക്രിസ്മസ് പരീക്ഷക്ക് എഴുപത്തി അഞ്ചു ശതമാനം ആയിപ്പോയീ എന്നും പറഞ്ഞു സാറന്മാര്‍ ഒരുപാട് ചീത്ത വിളിച്ചതാണ് ....
എന്തായാലും കരഞ്ഞു വിളിച്ചും ഒക്കെ പരീക്ഷ ഒപ്പിച്ചു .... ഫസ്റ്റ് ക്ലാസ്സ് കടമ്പ കടന്നു കിട്ടി ....
പിന്നീട് എന്റെ മോന് ഒരു വയസ്സ് ആയപ്പോ ഒരു സ്വപ്നം ഞാന്‍ പ്രസവത്തിനു എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റലില്‍ കിടക്കുന്നു .....
ഞാന്‍ എഴുന്നേറ്റിരുന്നു കരയാന്‍ തുടങ്ങി .. യോ ഇനി നിന്റെ കാര്യം ആര് നോക്കും മോന്റെ കാര്യം ആര് നോക്കും എന്നും പറഞ്ഞു .... (എനിക്കെന്റെ സ്വപ്നങ്ങളെ അത്രയ്ക്ക് വിശ്വാസം ആണേ )
പിന്നൊരു അഞ്ചു മാസം കഴിഞ്ഞു സ്കാനിങ്ങിനു പോനെന്റെ തലേന്ന് കറുത്ത് മെലിഞ്ഞ ഒരു ആണ്‍ കുട്ടി യെ സ്വപ്നം കണ്ടു .....
പിന്നെയും ഒരു നാലു മാസത്തിനു ശേഷം ( ഹോസ്പിറ്റല്‍ ലക്ഷ്മി അല്ലാട്ടോ ) എന്റെ ഉണ്ണി വന്നു , എന്റെ സ്വപ്നം പോലെ കറുത്ത് മെലിഞ്ഞു .....
വേദന മാറാതെ കരയുമ്പോ എന്നെ കുറുമ്പ് പിടിപ്പിക്കാന്‍ ഡോക്ടര്‍ ..
" ..... വേദന കൊണ്ടൊന്നും അല്ല കരയുന്നത് ... രണ്ടാമത്തെ കുട്ടീം ആണ്‍ ആയതിന്റെ സങ്കട .."
ഞാന്‍ വിട്ടുകൊടുക്കൊമോ .. ഞാന്‍ പറഞ്ഞു " ആണ്‍കുട്ടി ആവും എന്ന് എനിക്ക് അഞ്ചാം മാസത്തില്‍ തന്നെ അറിയായിരുന്നു ലോ ഞാന്‍ ദാ ഇതുപോലോന്നിനെ സ്വപ്നം കണ്ടതാ ...
" ഉവ്വോ ദാട്സ് ഗോഡ്സ് ഗ്രേസ് " എന്നായി ഡോക്ടര്‍.....
കഴിഞ്ഞ ഏപ്രിലില്‍ ഞാന്‍ വീട്ടില്‍ ഒരു ആള്കൂടം കണ്ടു .... അമ്മയോട് (അമ്മായി ) തെളിച്ചു പറഞ്ഞില്ലെങ്കിലും സൂചിപ്പിച്ചു " അമ്മേ ഞാന്‍ വല്ലാത്ത സ്വപ്നം ഒക്കെ കാണുന്നുണ്ട് കേട്ടോ എന്ന് ..."
അച്ച്ചച്ച്ച്ചന്‍ ( അമ്മായി അച്ഛന്‍ ) വയ്യാതെ കിടപ്പായിരുന്നു .......
എന്റെ മമ്മിയോട് മാത്രം വിളിച്ചു പറഞ്ഞു "മമ്മീ ഞാന്‍ ഇങ്ങനത്തെ സ്വപ്നം ഒക്കെ കണ്ടു ..." എന്ന്
അതനുസരിച്ച് അമ്മേം , അനിയനും ഒക്കെ വരികേം ചെയ്തു .....
അച്ചാച്ചന്‍ ഫുള്‍ കിടപ്പായിരുന്നു ...അടുത്തുള്ള കോണ്‍വെന്റിലെ സിസ്റെര്സ് ഒക്കെ വന്നു കൂദാശ ഒക്കെ കൊടുത്തതാണോ എന്ന് വരെ ചോദിച്ചു ....
പക്ഷെ ദൈവനുഗ്ര ഹത്താല്‍ അച്ചച്ചനു അപ്പൊ ഒന്നും പറ്റീല ...എങ്കിലും ജൂണില്‍ സ്ട്രോക്ക് വന്നു അമൃതയില്‍ ആയിരുന്നു ബോധം ഇല്ലാതെ ..... റൂമും ഐ സി യു വും ഒക്കെ ആയി ...ജൂലൈ എട്ടിന് എന്റെ അടുത്ത സ്വപ്നം അച്ചച്ചനുമായി ഞങ്ങള്‍ സെമിത്തേരി യില്‍ ...
അച്ചച്ചനു നല്ല പൊക്കം ഉണ്ട് അത് കൊണ്ടു പറ്റിയ പെട്ടികിട്ടുമോ , കല്ലറ തികയുമോ എന്നൊക്കെ പണ്ട് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ...
സ്വപ്നത്തില്‍ എല്ലാം കഴിഞ്ഞു അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു " കൊച്ചെ .. .അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..." എന്നോ മറ്റോ
ജൂലൈ പത്താം ത്‌ിയതി ഉച്ചക്ക് മുന്പേ അച്ചാച്ചന്‍ മരിച്ചു ......
ആറടിയോളം പൊക്കമുണ്ടായിരുന്ന അച്ചച്ചന്റെ പെട്ടി ഒരിഞ്ചിന്റെ ഗാപ് പോലും ഇല്ലാതെ കല്ലറ ക്കുള്ളിലേക്ക് .........എന്റെ ദൈവമേ ..........
എല്ലാര്ക്കും ടെന്‍ഷന്‍ ആയിരുന്നുവത്രേ ആ സമയത്ത് ...... കല്ലറയുടെ സൈഡ് പൊളിക്കേണ്ടി വരുമോ എന്നൊക്കെ ... എന്ന് പിന്നീടറിഞ്ഞു ....
എന്റെ മനസ്സില്‍ ആ സ്വപ്നം മാത്രമായിരുന്നു ആ സമയത്ത് ... അമ്മ പറഞ്ഞ വാക്കുക്കള്‍ .." കൊച്ചെ അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..."
ആറടിയോളം പൊക്കമുണ്ടായിരുന്ന അച്ചച്ചന്റെ പെട്ടി ഒരിഞ്ചിന്റെ ഗാപ് പോലും ഇല്ലാതെ കല്ലറ ക്കുള്ളിലേക്ക് .........എന്റെ ദൈവമേ ..........
എല്ലാര്ക്കും ടെന്‍ഷന്‍ ആയിരുന്നുവത്രേ ആ സമയത്ത് ...... കല്ലറയുടെ സൈഡ് പൊളിക്കേണ്ടി വരുമോ എന്നൊക്കെ ... എന്ന് പിന്നീടറിഞ്ഞു ....
എന്റെ മനസ്സില്‍ ആ സ്വപ്നം മാത്രമായിരുന്നു ആ സമയത്ത് ... അമ്മ പറഞ്ഞ വാക്കുക്കള്‍ .." കൊച്ചെ അച്ചാച്ചന്‍ പേടിച്ച പോലെ ഒന്നും ആയില്ലല്ലോ ..."