ഞാന്‍ ചെന്നതിന്റെ ആറാം മാസം ആണു അവനെ കൊണ്ട് വന്നത് .. നല്ല മഴയുള്ള ഒരു ജൂണ്‍ മാസത്തില്‍ .ഞങ്ങളുടെ കല്യാണം ഒരു ജനുവരിയില്‍ ആയിരുന്നു. അവന് ജനിച്ചിട്ട് രണ്ട് ആഴ്ച്ചയെ ആയിരുന്നുള്ളു .ഒന്ന് രണ്ട് ദിവസം ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കകത്ത് ആക്കി വീട്ടില്‍ തന്നെ താമസിപ്പിച്ചു .പിന്നെ കൂടില്‍ കമ്പി അഴികള്‍ വച്ചുകെട്ടി അവനെ മാറ്റി താമസിപ്പിച്ചു .ജര്‍മ്മന്‍ ഷെപ്പേര്‍ട് ആയിരുന്നെന്നു ആണു പറഞ്ഞതെങ്കിലും കുത്തിവയ്ക്കുവാന്‍ വന്ന ഡോക്ടര്‍ അവന് ഡോബര് മാന്‍ ഗ്രേറ്റ് ഡേന്‍ ക്രോസ് ആണെന്ന് പ്രഖ്യാപിച്ചു . ആദ്യം ഒക്കെ ഡോഗ് ബിസ്കറ്റും പാലും ഒക്കെ ഞങ്ങള്‍ അവനു വാങ്ങി കൊടുത്തു . ആയിടെ എന്റെ അനിയന് എന്നെ കാണാന്‍ വരുബോള്‍ രണ്ട് മില്കി ബാര്‍ ആയിരുന്നു കൊണ്ട് വരിക . ഒന്ന് ഗേറ്റിന്റെ അടുക്കെ വച്ചു ജാക്കിക്ക് കൊടുക്കും , അടുത്തത് എനിക്കും . കുഞ്ഞുന്നാളില്‍ ചോക്ലേറ്റ് കൊടുത്തതിന്റെ സ്നേഹം ജാക്കിക്ക് മരണം വരെ ഉണ്ടായിരുന്നു അവനോട്.
പെട്ടെന്നായിരുന്നു അവന് വളര്‍ന്നത്. രണ്ടു കാലില്‍ പൊങ്ങിയാല്‍ ഏകദേശം ആറടിയോളം.ഗേറ്റിന്റെ അടുത്ത് തന്നെ ആയിരുന്നു അവന്റെ കൂട് . .
അവന് കൂട്ടില്‍ ആണെങ്കില്‍ പോലും വരുന്നവര്‍ ഗേറ്റ് കടന്നു അകത്ത് കേറാന്‍ ഭയക്കുമായിരുന്നു . തേങ്ങ ഇടാന്‍ വരണ ചേട്ടന് , ഭിക്ഷക്കാര് , തുടങ്ങി നീറ്റ് അല്ലാതെ ഡ്രസ്സ് ചെയ്യുന്നവരെ കണ്ടാല്‍ അവന് നിര്‍ത്താതെ കുരക്കുമായിരുന്നു . അതേസമയം വൃത്തിയായി നടക്കുന്നവര്‍ ,ഫാമിലി ഫ്രണ്ട്സ് , ബന്ധുക്കള്‍ ഒക്കെ വന്നാല്‍ അവന് മൈന്‍ഡ് ചെയ്യാതെ കിടക്കുകയും ചെയ്യും.
ആദ്യകാലങ്ങളില്‍ അതായത് ഒന്‍പത് വര്‍ഷം മുംബ് അവനെ ഞങ്ങള്‍ രാത്രികാലങ്ങളില്‍ അഴിച്ചു വിടുമായിരുന്നു . ടെറസിലെ വിറകു , പോര്‍ച്ചില്‍ കൊണ്ടിടുക , ചെരിപ്പുകള്‍ അവിടേം ഇവിടേം കൊണ്ടിടുക , ഉണങ്ങാന്‍ ഇടുന്ന തുണികള്‍ കടിച്ചുകീറുക, തേങ്ങ പൊതിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ ആദ്യമൊക്കെ എല്ലാര്ക്കും തമാശ ആയിരുന്നെകിലും പിന്നീട് അവനെ ഫുള്‍ ടൈം കൂട്ടില്‍ തന്നെ ഇടാന്‍ അതൊരു കാരണമായി.
മാത്രമല്ല എന്റെ ഉണ്ണിയും മോനുവും അന്ന് ചെറുതായിരുന്നു. കുട്ടികള്‍ ഓടിയും മുട്ട് കുത്തിയും ഒക്കെ നടക്കാനുള്ള മുറ്റവും പോര്‍ച്ചും ഒക്കെ അവന് വൃത്തികേടാക്കാതെ ഇരിക്കട്ടെ എന്നൊരു സ്വാര്‍ത്ഥതയും അവനു പരോള്‍ കിട്ടാതിരിക്കാന്‍ കാരണമായി .
ഉണ്ണിയെ അവനു ഒത്തിരി ഇഷ്ടമായിരുന്നു . ഉണ്ണിയുടെ കരച്ചില് കേട്ടാല്‍ അവന് നിര്‍ത്താതെ കുരക്കുമായിരുന്നു . എന്റെ മറ്റേ പോസ്റ്റില്‍ പറഞ്ഞ പോലെ എന്റെ ഉണ്ണി അവന് കഴിക്കുന്നത് എന്തും ജാക്കിക്ക് കൊടുക്കുമായിരുന്നു . ചീറ്റൊസ് , കുര്കുരെ ( കുര്കുരെ കണ്ടാല്‍ കൊതി മൂത്ത് അവന്റെ വായില്‍ നിന്നും വെള്ളം വരുമായിരുന്നു ) തുടങ്ങി മുന്തിരിങ്ങ വരെ ഉണ്ണി ജാക്കിയും ആയി ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു.
ഞങ്ങള്‍ എവിടെ യെങ്കിലും പോയി വരുമ്പോ കുട്ടികള്‍ക്ക് എന്തേലും കൊടുക്കുന്നത് കണ്ടാല്‍ അവനു കുശുംബ് ഇളകും , കഴിക്കുന്ന പാത്രം വലിച്ചെറിഞ്ഞു അവന് അത് പ്രകടിപ്പിക്കുകയും ചെയ്യും. ഒരു ദിവസം ജോലിയും കഴിഞ്ഞു വരുമ്പോ എന്റെ കൈയില്‍ ഞാലിപ്പൂവന് പഴം ഉണ്ടായിരുന്നു .പിറ്റേന്നത്തെ പുട്ടിനു വേണ്ടി വാങ്ങിയതാണ് . കവര്‍ കണ്ടപ്പോ അവന് ബഹളം തുടങ്ങി , എന്നാല്‍ തിന്നോടാ എന്നും പറഞ്ഞു ഞാന്‍ ഒരു പഴം തൊലി കളഞ്ഞു അവനു കൊടുത്തു , അവന് കൂള്‍ ആയി അത് തിന്നു .. ചക്കപ്പഴം ,പേരക്ക , ഒക്കെ അവനു ഇഷ്ടമായിരുന്നു . എനിക്ക് തോന്നുന്നു അവന് ഒര്തോണ്ടിരുന്നത് ഞാന്‍ അവന്റെ അമ്മ ആണെന്ന് ആവണം . അതുകൊണ്ട് ആവണം അവന്മാര്ക്ക് കൊടുക്കനെനും മുംബ് അമ്മക്ക് എനിക്ക് തന്നാല്‍ എന്താ എന്ന മട്ടില്‍ അവന് കുറുംബ് എടുത്തിരുന്നത്
രണ്ട് വര്‍ഷം മുംബ് ആണു അവന്റെ കാല് വിരല്‍ പഴുത്തത് . ആര്യവേപ്പിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കാല് മുക്കി വായ്ക്കാന്‍ അവനു മടി ആയിരുന്നു , തലയില്‍ തലോടി , കഥകള്‍ ഒക്കെ പറഞ്ഞു കൊടുത്ത് അവനെ പാട്ടിലാക്കി . വേദന മാറുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടെ അവന് ശാന്തനായി ചൂട് ഉണ്ടായിരുന്നിട്ടും കാല് മുക്കി തരികയും മരുന്ന് സ്പ്രേ ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു . അന്ടിബയോടിക് കൊടുക്കുകയും ചെയ്തു .എന്തായാലും അത് രണ്ടാഴ്ച കൊണ്ട് ഉണങ്ങി .
അവനെ ഞാന്‍ ഷേക്ക് ഹാന്‍ഡ് തരാന്‍ പഠിപ്പിച്ചിരുന്നു . രാവിലെ മിറ്റം അടിക്കുന്ന നേരത്ത് , ചെടി നനക്കുന്ന നേരത്ത് ഒക്കെ അവനു ഷേക്ക് ഹാന്‍ഡ് കൊടുക്കേണം എന്നായിരുന്നു അവന്റെ അലിഖിത നിയമം ,ഞാന്‍ ചൂല് കൊണ്ട് വരണ കാണുംപോഴേ അവന് കൈ എടുത്ത് വീശാന്‍ തുടങ്ങും . അല്ലെങ്കില്‍ ഞാന്‍ കുനിഞ്ഞു നിന്നു മിറ്റം അടിക്കുമ്പോള്‍ അവന് പുറത്ത് തോണ്ടും . രണ്ടു കൈയും മാറി മാറി അവന് എന്റെ കൈയ്യില്‍ വച്ചുതരും . പോട്ടെടാ പണി ഒക്കെ ഒതുക്കി എനിക്ക് ജോലിക്ക് പോകേണ്ടത് അല്ലെ ? നീ ഇങ്ങനെ അവന്‍മാരെകാളും കഷ്ടം ആയാല്‍ എങ്ങിനെയാ ?എന്നൊക്കെ ചോദിച്ചു ഞാന്‍ അവന്റെ അടുത്ത്നിന്നും പോരും .ആഹാരം കൊണ്ട് അമ്മ ചെല്ലുമ്പോഴും അമ്മ അടുത്ത് നിന്നും മാറാതെ ഇരിക്കാന്‍ അവന് പാത്രം കൊണ്ടേ മൂലയില്‍ വയ്ക്കുമായിരുന്നു.
ഈ ജനുവരിയില്‍ ആദ്യത്തെ ആഴ്ച ആണു അവന്റെ ചെവിയില്‍ പഴുപ്പ് കണ്ടത്. ഒരു വെള്ളിയാഴ്ച , ഞാന്‍ മരുന്ന് സ്പ്രേ ചെയ്തു . ആന്റി ബിഒടിച്സ് ഗുളിക ഉണ്ടായിരുന്നത് ഒരെണ്ണം കൊടുത്തു . പക്ഷെ പിറ്റേന്ന് എന്റെ ഡാഡി ക്ക് സുഖം ഇല്ലാതെ icu വില്‍ ആക്കിയതിനാല്‍ ഞാന്‍ വീട്ടിലേക്കു പോയി. പിന്നെ വന്നപ്പോഴേക്കും ചെവി വല്ലെതെ പഴുത്തിരുന്നു .. തിരക്കായതിനാല്‍ ഗുളിക കൊടുക്കുന്ന കാര്യം അമ്മയെ (അമ്മായി ) യോ കണവനെയോ ഏല്പിക്കാന് മറന്നു പോയി .. ഡാഡി യുടെ അവസ്ഥ മോശമായിരുന്നു , വെന്റിലടരില്‍ ആയിരുന്നു. തിരികെ വന്ന അന്ന് രാത്രി അവന്റെ ചെവി ഡ്രസ്സ് ചെയ്തു കൊണ്ട് പ്രാര്‍ത്ഥിച്ചു ഏന്റെ കര്‍ത്താവെ ഇവനെ ഞാന്‍ പറ്റാവുന്നത് പോലെ നോക്കികോളം , നീ എന്റെ ഡാഡിയെ കാത്തോള്‍നെ എന്ന് .പുള്ളിക്കാരന് അത് അഹങ്കാരമായി തോന്നിക്കാനുമോ ആവോ ... എനിക്കറിയില്ല .എന്തായാലും പിറ്റേ ആഴ്ച ഒരു ലേഡി ഡോക്ടറെ കൊണ്ടുവന്നു . പുള്ളിക്കാരി ഇന്ജെക്ഷന് ഒക്കെ കൊടുത്തു , കടവന്ത്രയില്‍ ആയിരുന്നു അവരുടെ വീട് .. വരാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ഞാനും എന്റെ കണവനും കൂടെ രണ്ടു നേരവും തൊലിപ്പുറത്തും , മസിലിലും ഒക്കെ ഇന്ജുക്ഷന്‍ എടുത്ത് ആ മിണ്ടാപ്രാണിയെ വേദനിപ്പിച്ചു . പയ്യെ പയ്യെ അവന് ആഹാരം കഴിക്കതിരുന്നു തുടങ്ങി . വയറ്റില്‍ നിന്നും പോകുനതിനു ഒരു ബ്ലാക്ക് കളര്‍ , പിന്നെ വല്ലാത്ത സ്മെല്ലും .ഇതൊക്കെ ഞാന്‍ ആ പെണ്ണുംപിള്ളയെ (ക്ഷമിക്കൂ പ്രിയപ്പെട്ടവരേ , എനിക്കിപ്പോഴും അവരോട് ദേഷ്യമാണ് , ) വിളിച്ചു പറഞ്ഞിരുന്നു . എന്നിട്ടും അവര്‍ വേറെ മരുന്ന് ഒന്നും തന്നില്ല .
അന്ന് ജനുവരി മാസം മുപ്പത്തി ഒന്ന് ഞായറാഴ്ച ആയിരുന്നു . എന്തുകൊണ്ടോ അന്ന് പള്ളിയില്‍ പോയില്ല . രാവിലെ ചെന്ന് നോക്കിയപ്പോ അവന് വോമിറ്റ് ചെയ്തിരിക്കുന്നു . നടക്കാനും ബുദ്ധിമുട്ടായിരുന്നു ,ഞാന്‍ അപ്പഴേ അവരെ വിളിച്ചു , ഓ അതിനിനി ഇന്ജക്ഷന് ഒന്നും കൊടുക്കണ്ട ,പാറോ വൈറസിന്റെ അസുഖം ആണു , ചത്ത് പോകും എന്ന് വളരെ കൂള്‍ ആയി ആ ഡോക്ടര്‍അമ്മ പറഞ്ഞു ... ഞാന്‍ ആണേ കിടന്നു കരയാന്‍ തുടങ്ങി . അതിനിടെ ഡോക്ടറേം , ആന്റി ഇന്ജക്ഷന് റഗുലര്‍ ആയി നീ എടുപ്പിക്കഞ്ഞിട്ടല്ലേ അവനു അസുഖം വന്നത് എന്ന് ചോദിച്ചു കേട്യോനേം ചീത്ത വിളിക്കുന്നുമുണ്ട് . പുള്ളിക്കാരനും വിഷമമായി . കുറച്ചു നേരം ഞാന്‍ ജാക്കീടെ അടുക്കെ പോയി ഇരുന്നു . അവനു തീരെ വയ്യായിരുന്നു.വളരെ ദയനീയം ആയി അവന് എന്നെ നോക്കി . നമ്മള് ഒക്കെ എത്ര നിസ്സഹായര്‍ ആണു അല്ലെ ? പിന്നെ ഞാന്‍ വേറെ ഒരു ഡോക്ടര്‍ടെ നമ്പര്‍ തപ്പി എടുത്ത് പുള്ളിക്കാരന് ഡ്രിപ് ഒക്കെ വാങ്ങി വന്നു . പക്ഷെ അപ്പോഴേക്കും അവന് കൂട്ടില്‍ മരിച്ചു കിടന്നിരുന്നു .... ദൈവമേ അവന് ഓര്‍ത്തു കാണുമോ "അമ്മ " എന്റെ അടുത്ത് വന്നു ഇരിക്കുന്നില്ലല്ലോ എന്നൊക്കെ .. മരിക്കാന്‍ നേരം അവന് എന്താവും ചിന്തിച്ചിരിക്കുക ? എനിക്കറിയില്ല ..
രോഹന് കൂട്ടുകാരനെ വിളിച്ചു പറഞ്ഞു . (പിന്നീട് അവന്റെ അമ്മ പറഞ്ഞു അവന് പറഞ്ഞു ഞാന്‍ രോഹനെ ആശ്വസിപ്പിച്ചു എന്ന് ) . ഉണ്ണി ക്ക് പതിവുപോലെ സംശയങ്ങള്‍ ആയിരുന്നു . ജാക്കി ഹിന്ദു ആണോ ക്രിസ്ത്യന്‍ ആണോ ? ഹിന്ദു ആണെങ്കില്‍ കത്തിക്കണ്ടേ ? കത്തിച്ച അവനു പോള്ളൂല്ലേ എന്ന് തുടങ്ങി ..കുറച്ചു നാള് മുംബ് അമ്മെ ജാക്കിക്ക് അവന്റെ അമ്മെ കാണാന്‍ കൊതി ഉണ്ടാവില്ലേ , നമുക്ക് അവനെ അവന്റെ അമ്മേടെ അടുത്ത് കൊണ്ടോയി വിട്ടാലോ എന്ന് ചോദിച്ച പാര്‍ടിയാണ് !
പിന്നെ ഒരു അണ്ണാച്ചിയെ വിളിച്ചു അവന്റെ കൂടിന്റെ അരികില്‍ തന്നെ കുഴി എടുത്തു. അവനെ ചങ്ങലയോടെ തന്നെകുഴിയില്‍ വച്ചു അയാള്‍ പറഞ്ഞ തു അനുസരിച് ഒരു വെള്ള തുണി എടുത്ത് അവനെ പുതപ്പിച്ചു . അണ്ണാച്ചി പിന്നെ ഒരു ഗ്ലാസ് പാല് ആവശ്യപ്പെട്ടു . (പാല് പട്ടിക്ക് ഇഷ്ടമല്ലേ എന്നയാള്‍ പറഞ്ഞു ) പാല് അയാള്‍ അവനു ചുറ്റും ഒഴിച്ചു. എന്റെ റോസയിലെ , ജെര്‍ബരയിലെ , പൂക്കള്‍ ഒക്കെ ഞങ്ങള്‍ അവന്റെ മേല്‍ ഇട്ടു . എട്ടെര വര്‍ഷം അവന് ഞങ്ങള്‍ക്കൊപ്പം , ഞങ്ങള്‍ടെ കൂടെ ഉണ്ടായിരുന്നു ... അമ്മ കരഞ്ഞു .... അവന്റെം കണ്ണ് നിറഞ്ഞിരുന്നു .. എന്താണെന്നറിയില്ല ജാക്കി പോയി കഴിഞ്ഞു എനിക്ക് കരച്ചില് വന്നില്ല .. അതിനു മുംബ് കരഞ്ഞെങ്കിലും . പക്ഷെ ... പക്ഷെ പിറ്റേദിവസം മുതല്‍ രാവിലെ മുറ്റമടിക്കാന്‍ ,ചെടി നനക്കാന്‍ ഇറങ്ങിയപ്പോള്‍ അവന്റെ കൂടിന്റെ അടുത്ത് എത്തുമ്പോള്‍ എന്റെ കണ്ണ് നിറയുമായിരുന്നു ...
ഇപ്പോള്‍ ഇത് എഴുതുമ്പോഴും ...
ജാക്കിയുടെ മരണത്തിനു രണ്ടു മൂന്നു മാസം മുംബ് ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു . രാവിലെ എഴുന്നേറ്റു ചെല്ലുമ്പോള്‍ കൂട്ടില്‍ അവന് മരിച്ചു കിടക്കുന്നതായി ..അമ്മയോട് ഞാന്‍ പറയുകയും ചെയ്തു ..അമ്മെ ഞാന്‍ ഇന്നലെ ഇങ്ങനെ സ്വപ്നം കണ്ടു എന്ന് ..
മുമ്പേ നടക്കുന്ന സ്വപ്നങ്ങളുടെ ലിസ്ടിലെക്ക് ഒരു ദുസ്വപ്നം കൂടി.. ബ്ലോഗര്‍ കാട്ടിപ്പരുത്തിയോടു ഞാന്‍ ഞാന്‍ ഈ സ്വപ്നത്തിന്റെ കാര്യം പറഞ്ഞിരുന്നു , ഒരിക്കല്‍ ..
36 comments:
ഒരു നായയുടെ ജീവചരിത്രം. അത് വായനക്കാരന്,
അതെന്റെ ഹൃദയമായിരുന്നു- എഴുത്തുകാരിക്ക്
വളരെയധികം touching ആയ പോസ്റ്റ്.
ജാകിയുടെ ഒരു ഫോടോ കൂടെ ഇടാമായിരുന്നില്ലേ ?
മനസ്സില്‍ തട്ടുന്നത് പോലെ തന്നെ എഴുതിയിരിക്കുന്നു...
അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു. പാവം ജാക്കി. അവനു സ്നേഹിയ്ക്കാന്‍ മാത്രമല്ലേ അറിയൂ... എന്തു മാത്രം വേദന സഹിച്ചു കാണും ആ പാവം അവന്റെ അവസാനകാലത്ത് അല്ലേ?
പലപ്പോഴും വളര്‍ത്തു മൃഗങ്ങള്‍ 'വെറും മൃഗങ്ങള്‍' മാത്രമാകില്ല, അവരെ സ്നേഹിയ്ക്കുന്നവര്ക്ക്, നമ്മുടെ കുടുംബത്തിലെ തന്നെ ഒരംഗത്തെ പോലെ ആയിരിയ്ക്കും.
(വീട്ടില്‍ കുറച്ച് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന, ഞങ്ങളോടെല്ലാം ഏറ്റവും അധികം ഇണക്കമുണ്ടായിരുന്ന പൂച്ചക്കുഞ്ഞിന്റെ ശവശരീരം കുഴിച്ചിട്ടിരിയ്ക്കുന്ന സ്ഥലം കാണുമ്പോള്‍ ഇപ്പോഴും അറിയാതെ ഒരു നെടുവീര്‍പ്പ് എന്നില്‍ നിന്നും ഉയരാറുണ്ട്.)
എനിക്കും ഉണ്ടായിരുന്നു ഒരു പെറ്റ്. നായ അല്ല പൂച്ച. കുക്കുടു . മരിച്ചു പോയി. 3 വര്‍ഷം വീട്ടിലെ ഒരാളെ പോലെ ആയിരുന്നു. അവരെ വിട്ടു പിരിയേണ്ടി വരുമ്പോള്‍ ഉള്ള വിഷമം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണു.
മനസ്സില്‍ തട്ടിയ ഒരു പോസ്റ്റുകളില്‍ ഒന്നു ...
ജാക്കി ഭാഗ്യവാൻ .... !
നായയാണെങ്കിലും ഒരു ജീവചരിത്രത്തിൽ കൂടി ബൂലോകത്തിൽ , വായനക്കാരനിൽ ഹൃദയസ്പർശിയായി നിറഞ്ഞുനിന്നു .....
മോളികുട്ടി എന്ന ഒരു എഴുത്തുകാരിയിലൂടെ കേട്ടൊ
പട്ടിയും, പൂച്ചയും, കോഴിയും, കീരിയും, മുയലും, ആടും, പശുവും , പിന്നെ കുറെ മനുഷ്യരും ജീവിതത്തിലൂടെ സ്നേഹം വിതറി കടന്നു പോയത് കൊണ്ട് ഈ സങ്കടം നന്നായി മനസ്സിലാവുന്നുണ്ട് .
ടച്ചിംഗ്...!!!!
പാവം ജാക്കി...ആദരാഞ്ജലികള്‍...
(ജ്ഞാളിപ്പൂവന്???? )
സഹിയ്ക്കുകയല്ലാതെ എന്തു വഴി?
എന്റെ പ്രാർത്ഥനകൾ....... ജാക്കിയ്ക്കും സങ്കടപ്പെടുന്ന ചേച്ചിപ്പെണ്ണിനും.
എനിക്ക് വിഷമം വരുന്നു...
ജാക്കിക്ക് ആദരാഞ്ജലികള്‍
ടച്ചിങ്ങ്...
നായ്ക്കളുമായി ഇടപഴകിയാല്‍ അവയുടെ മരണം കുറേ ദിവസത്തേക്കെങ്കിലും നമ്മളെ വിഷമത്തിലാക്കിക്കളയും. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് അത് ഒരു തമാശയായിത്തോന്നാനും മതി. ഗതികേട് എന്താണെന്നുവെച്ചാല്‍ സ്ഥിരമായി നായ്ക്കളെ വളര്‍ത്തുന്ന ഒരു വീട്ടില്‍ 60 വയസ്സുവരെയെങ്കിലും ജീവിക്കുന്ന ഒരാള്‍ മൂന്നിലധികമെങ്കിലും നായ്ക്കളുടെ അന്ത്യം കണ്ടിരിക്കും. ഞാന്‍ ഇതിനകം മൂന്നെണ്ണം കണ്ടിരിക്കുന്നു.എന്നുവെച്ച് എനിക്ക് 60 ആയെന്ന് സന്തോഷിക്കണ്ട :)
അവസാനത്തെ നായ് മരിച്ചത് എന്റെ വിവാഹപ്പിറ്റേന്നാണ്. ഇപ്പോഴുള്ള നായ് വാര്‍ദ്ധക്യത്തിലേക്ക് കടന്നിട്ട് ഒരുപാടായി. ഒരു വേദന കൂടെ തന്നിട്ട് അവനും പോകും :(
എനിക്കും പറയാൻ നായ കഥകൾ ഏറെ ഉണ്ട് [ഫോൿസി, നോട്ടി, ഫ്ലെബി, മാഗി അങ്ങനെ ഒരു പിടി നായകൾ] പഴമ്പുരാണംസ് പിന്നെ നായ പുരാണംസ് ആയി മാറും.
മനുഷ്യരെക്കാളും സ്നേഹിക്കാൻ കൊള്ളാവുന്ന വർഗ്ഗം. തിന്ന ചോറിനു നന്ദി കാണിക്കുന്നവർ. നല്ല പോസ്റ്റ്. ഇനി അടുത്ത നായ കുഞ്ഞിനെ വാങ്ങുക. കുളിപ്പിക്കുമ്പോൾ ചെവിയിൽ ഒന്നും വെള്ളം കയറാതെ നോക്കുക. ചെവിയിൽ വെള്ളം കയറിയാലും ചെവിക്കകം പഴുക്കും.
ജൂണിയർ മാൻഡ്രേക്കിൽ ഒരു കഥാപാത്രം ഉണ്ട്. നായ മേനോൻ. അതു പോലെ ബ്ലോഗ് ലോകത്ത് ചേച്ചി പെണ്ണിനു അങ്ങനെ ഒരു പേർ വീഴാതെയിരിക്കട്ടെ.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
ഇത് ബ്ലോഗല്ല.. ഹൃദയമാണ്.. വേറെയൊന്നും എനിക്ക് പറയാനില്ല.. വന്നവഴി ഞാൻ തിരിച്ച് പോകുന്നു.. ഒന്നും മിണ്ടാതെ.. മനസ്സിൽ ചെറിയൊരു നീറ്റലോടെ..
ചിലപ്പോഴെല്ലാം നമ്മുടെ ജീവിതത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ വന്നു ചേരാറുണ്ട് . മനുഷ്യരേക്കാള്‍ അവര്‍ നമുടെ ജീവിതത്തിന്റെ ഭാഗമാവും. എന്നിട്ടൊരു ദിവസം ആരോടും മിണ്ടാതെ നമ്മുടെ അനുവാദമില്ലാതെ വിധി അവരെ പറിച്ചെടുക്കും. പശുവും കോഴിയും പുച്ചയും അണ്ണാനും തത്തയും ഉള്ള ഒരു വിട്ടില്‍ നിന്നും വരുന്ന എനിക്ക് ഇത്തരം വിയോഗങ്ങള്‍ അതിന്റെ തീവ്രതയോടെ തന്നെ മനസ്സിലാവും . 10 വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പൂവന് കോഴി (ഞങ്ങള്‍ അവനെ ചോപ്പു എന്നാണ് വിളിച്ചിരുന്നത്) ഒരു കാട്ടു പുച്ചക്ക് (കൊക്കാന് പുച്ച ) മുന്നില്‍ കീഴടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ് .അതിനും മുന്‍പ് ഒരു കുഞ്ഞുണ്ണി പൂച്ച , പിന്നെ അമ്മിണി എന്നാ പശുക്കുട്ടി, മിന്നു എന്നാ അണ്ണാന് ഒരു പാടു പേര് അങ്ങനെ വേര്‍പെട്ടു പോയി. ഓരോ വേര്‍പാടും വേദനയുടെ നിമിഷങ്ങളാണ് നല്‍കുന്നത് , ജാക്കിയുടെ ജീവിത രേഖകളും ഒരു വിങ്ങലോടെ നെഞ്ജോടു ചേര്‍ക്കുന്നു .അതോടൊപ്പം ഹൃദയസ്പര്‍ശിയായ ചേച്ചിയുടെ രചന ശൈലിയും ..!
വേണ്ട, ഒരു ഫോട്ടോ ഇട്ടാല്‍ ആ വിഷമം കൂടി പിന്നെ സഹിക്കേണ്ടി വരും.. ടച്ചിങ്ങ് ആയ എഴുത്ത്.
നന്നായി എഴുതി , സങ്കടപെടുത്തി
പെറ്റ്സിനോടു തോനുന്ന അറ്റാച്മെന്റ് എത്രയാണ് എന്നു പിടിയില്ല എങ്കിലും എഴുത്തിൽ നീന്ന് വളരെ അധികം സങ്കടപ്പെടുത്തുന്ന ഒരു കാര്യാണ് മനസ്സിലായി .എന്റെ സുഹ്രുത്തിന്റെ നായയും കുറച്ചു ദിവസം മുമ്പ് മരിച്ചു 16 കൊല്ലമുണ്ടായിരുന്നൂത്രെ കൂടെ അവൾ ഒരാഴ്ച്ച ലീവെടുത്തു വന്ന് ചികത്സിക്കുവാരുന്നു. കേട്ടപ്പൊ ശകലം കളിയാക്കി ഞാൻ വിട്ട മെയിൽ വിവരക്കേടായിപ്പോയി എന്ന് ഇതു വായിച്ചപ്പൊ തോനുന്നു .
എന്നും സ്നേഹം പ്രകടിപ്പിക്കുന്നനായ നമ്മുടെ ഇഷ്ടങ്ങളിലെ ഏറിയ പങ്കാണ് കവര്‍ന്നു എടുക്കുന്നത് ...ആശംസകള്‍
ഇതുവഴി വന്ന , മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന , അവരുടെ സ്നേഹം മനസ്സിലാക്കുന്ന എല്ലാവര്ക്കും എന്റെ നന്ദി...
പിന്നെ ജാക്കിക്ക് പാറോ വൈറസ് എന്ന വൈറസ് ഉണ്ടാക്കുന്ന പാറോ ഡിസീസ് ആയിരുന്നു . അത് വന്നാല്‍ രക്ഷപെടില്ല .
എന്നാണ് ഡോക്ടര്‍ പറഞ്ഞത് .
കാടിപ്പരുത്തി .. അതെ എന്റെ ഹൃദയത്തില്‍ ഉള്ളതാണ് എഴുതുന്നത് ...
ഞാന്‍ ഒരു ഭാവനാശൂന്യ ആണ് ..
കപ്പിത്താനെ : ഫോട്ടം ഇടാന്‍ ഒക്കെ ബുദ്ധിമുട്ടാണ് ,, ദിജിടല് കാമറ വീട്ടില്‍ വരും മുമ്പേ അവന് പോയി
ജിമ്മി : നന്ദി ...
ശ്രീ ... അതെ നീ പറഞ്ഞപോലെ സമാന അനുഭവങ്ങള്‍ ഉള്ളവര്‍ക്കെ അത് മനസ്സിലാവൂ
ബിലാത്തി : നന്ദി ..
സുനില്‍ .. : നന്ദി .. സുനില്‍ എന്നാ പേര് കേള്‍ക്കുമ്പോള്‍ താങ്കള്ടെ അമ്മ മണം എന്ന കവിതയാണ് മനസ്സിലേക്ക് വരിക ..
സ്വപ്നേ : ആദരാജ്ഞലികള്‍ എന്ന് പറയാന്‍ എന്റെ ജാക്കി കേന്ദ്ര മന്ത്രി ഒന്നും ആയിരുന്നില്ലല്ലോ ..
എച്മു : നന്ദി , പുതിയ പോസ്റ്റ് ഇടുമ്പോ മെയില്‍ അയക്കണം ട്ടോ
ജുന : ഗുരോ .. നന്ദി ..
നിരക്ഷര് ജീ : ഇനി വീട്ടില്‍ ഒന്നിനേം വളര്തണ്ട .. അവറ്റകല്ടെ വേദന കാണാന്‍ വയ്യ എന്നാണ് അമ്മേം പറഞ്ഞത് ..
എന്റെ ജോലി ഒക്കെ തീര്‍ന്നു , തൊഴില്‍ രഹിത ആയി , കുറച്ചുകൂടി നന്നായി നോക്കാന്‍ സമയം ഉണ്ടാവുംബോളെ ഞാന്‍ ഇനി പുതിയ ഒന്നിനെ വാങ്ങൂ .. അത് വരെ അവന്റെ കൂട് അനാഥം ആയി കിടക്കട്ടെ ..
നിവിന്‍ : നന്ദി .. മിണ്ടാപ്രാണികളെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം
സെനു : നന്ദി ...പിന്നെ .. തീര്‍ച്ചയായും .. ഞങ്ങള്‍ടെ ശ്രദ്ധ കുറവാണു അവന് മരിക്കാന്‍ , വേദന തിന്നാന്‍ കാരണം എന്ന കുറ്റബോധം ഇപ്പഴും ഉണ്ട് ..
മനോ : നന്ദി
മിനെഷ് : എന്റെ ബ്ലോഗ് ഇല് വന്നതില്‍ സന്തോഷം ...
നിരക്ഷര്ജീടെ സങ്കീര്‍ത്തനങ്ങള്‍ ബസില്‍ താങ്കളെ കണ്ടില്ലല്ലോ എന്ന് ഓര്‍ത്തായിരുന്നു ..
വിനൂസ് : നന്ദി
കുമാര്‍ ജി : വരവിനു നന്ദി .. ഒരുപാടായല്ലോ ഈ വഴി ?
കൂതറ : ഇതെന്ന പേരാ സുഹൃത്തേ ? എന്തായാലും ഈ വഴി വന്നതിനു നന്ദി ...
പാവപ്പെട്ടവന് : നന്ദി ...
@ ചേച്ചി നീരുവിന്റെ ബസ്സില്‍ ഇപ്പോള്‍ ഞാനും ഉണ്ട് . ബസ്സ് വേറെ വഴിക്ക് തിരിച്ചുവ്വിട്ടു നീരുവിനെ വഴിതെറ്റിച്ചു :)
ചേച്ചിയുടെ ബ്ലോഗില്‍ ആള്‍തിരക്ക് കണ്ടു കൊതിയാവുന്നു . കുഉടോത്രം ചെയ്തിട്ടുകുടി എന്റെ ബ്ലോഗില്‍ ഒരു മനുഷ്യനും കയറുന്നില്ല . ( അല്ല പത്തായത്തില് നെല്ലുന്ടെങ്കില്‍ അല്ലെ എലികള്‍ വയനാട്ട് എയര്‍ ലൈനെസ് കയറി എത്തു )
:(
touching
ശരിയാണ്, വളർത്തുമൃഗങ്ങൾ പിന്നീട് മനസ്സിലൊരു വിങ്ങൽ അവശേഷിപ്പിക്കും. ഇവിടെയും ഉണ്ടായിരുന്നു ഒരു ജാക്കി . ഇന്നും അവന്റെ കൂട് ഒഴിഞ്ഞു കിടക്കുന്നു....
very touching.
മനസില്‍ എവിടെയോ തൊടുന്ന ഒരു പോസ്റ്റ്.
ജാക്കിയെക്കുറിച്ച് എഴുതാമെന്ന് കുറച്ചുനാള്‍ മുന്‍പ് എന്നോട് പറഞ്ഞിരുന്നത് ഓര്‍മ്മ വന്നു. ഹൃദയസ്പര്‍ശിയായൊരു പോസ്റ്റ്. ജാക്കിയുടെ ഒരു ഫോട്ടോ കൂടിയിടാമായിരുന്നു. ഇനിയിട്ടാലും മതി. അവനെ കാണാനൊരു കൊതി.
ദുഃഖസാന്ദ്രം ഈ ഓര്‍മ്മക്കുറിപ്പ്........മനുഷ്യരെക്കാള്‍ നമ്മെ അവര്‍ സ്നേഹിക്കും, കൊടുക്കുന്ന കൈക്ക് കടിക്കില്ലെന്നുറപ്പ്. കൊടുക്കുന്ന സ്നേഹത്തിന്് ഇരട്ടി തിരിച്ചു തരും, കണക്കുപുസ്തകങ്ങളൊന്നും തുറക്കാതെ . ഇതു വായിച്ചപ്പോള്‍ ,എന്നും രാവിലെ കൃത്യം അഞ്ചരയ്ക്ക്, എന്നെ തോണ്ടി വിളിച്ചുണര്‍ത്തി ,പിന്നെ അടുക്കളയില്‍ എനിക്കു കൂട്ടു കിടക്കുമായിരുന്ന ഞങ്ങളുടെ ടിങ്കു എന്ന സ്പിറ്റ്സിനെ ഞാനും ഓര്‍ത്തു പോയി.
Dear Chechi...( I dont want to call U kadinjoolpotti) , this is similar to my cat 'gilli's death.I can feel the pain...But sometimes we are so helpless ...they simply go away from our life leaving so many memories of selfless love...
ചേച്ചി പെണ്ണേ എനിക്ക് ശരിക്കും കരച്ചില് വന്നു!!
ഇങ്ങനെയുള്ള ഓമനകളുടെ വേദനകൾ സഹിക്കാനുള്ള കരുത്തില്ലാത്തതിനാൽ ഇപ്പോൾ ഒരു ജന്തുവിനെയും വീട്ടിൽ വളർത്താറില്ല. പിന്നെ വളർത്തുന്നതല്ലെങ്കിലും ഒരു പട്ടിക്കുഞ്ഞിന്റെ വേദന നിറഞ്ഞ കഥ ഇവിടെ വായിക്കാം.
http://mini-kathakal.blogspot.com/2010/05/blog-post_13.html
ജാക്കിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
I now have a dog in the same name who is my most reliable friend and who is always behaving to me as if I am his own mother.
So nice to read this, dear I now have a dog in the same name, who is one of the most beloved one in this world!
വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു... വായിച്ച് കണ്ണ് നിറഞ്ഞു.. :(
:-(
Post a Comment