ഇന്നലെയുടെ ഇന്നലെയെ പറ്റി ഒരു പോസ്റ്റ് ഇട്ടാലോ എന്ന് തോന്നി .. ഇന്നലെയുടെ ഇന്നലെ അഥവാ ശനിയാഴ്ച ഒരു നല്ല ദിവസം ആയിരുന്നു . ഒന്നാമത്തെ കാര്യം ഫോര്‍ത്ത് സാറ്റര്‍ഡേ ആയതോണ്ട് പണിക്കു പോണ്ട എന്നത് ആണു .രാവിലെ എഴുന്നേറ്റു മക്കള്‍ക്ക് ഗീ റോസ്റ്റ് + ചട്ണി + സാമ്പാര്‍ ഉണ്ടാക്കി കൊടുത്തു .ഉണ്ണീടെ ഫേവറിറ്റ് ആണു അത് , രോഹന്റെം , ( ഒരിക്കെ ഗോള്‍ഡ് സൂക്കിലെ KFC കൊണ്ടേ ചിക്കന്‍ വാങ്ങി ക്കൊടുത്തു അബ്ബ , അപ്പൊ അവന്‍ പറയാണ് , വേള്‍ഡ്'സ് ബെസ്റ്റ് ചിക്കെന്‍ , എന്തിനു കൊള്ളാം , ഇതിലും എന്ത് രുചിയാണ് ഗീ റോസ്റ്റ് കഴിക്കാന്‍ എന്ന് !!! ) ന്നട്ട് അവന്മാരെ സ്കൂളില്‍ വിട്ടിട്ടു അമ്മേനേം കൂട്ടി ബാങ്കി പോയി .കുറെ നാള്‍ കൂടി ചെന്നത് കൊണ്ട് അവിടെ എല്ലാരുടെം സ്നേഹാന്വേഷണങ്ങള്‍ കിട്ടി ധന്യയായി. ലക്ഷ്മി ഹോസ്പിറ്റലില്‍ വച്ചു പരിചയപ്പെട്ട , ബാങ്കില്‍ ജോലി ചെയ്യുന്ന ജാസ്മിന്റെ , പ്രത്യേകിച്ച്. അതും കഴിഞ്ഞ് അലീസില്‍ കേറി അത്യാവശ്യ സാമഗ്രികള്‍ വാങ്ങിയപ്പം കണവന്‍ ഫോണ്‍ വിളിച്ചു .ഹൈദ്രബാദില്‍ നിന്നും തിരികെ ട്രെയിനില്‍ കയറി എന്ന് . അപ്പോഴത്തെ ഒരു വെളിപാടില്‍ മമ്മീടടുത്ത് പോണ കാര്യം കാര്യം പറഞ്ഞ് ,വൈന്നേരം വന്നോളാന്നും.അങ്ങിനെ അമ്മയെ ഒരു ഓട്ടോയില്‍ കയറ്റി വിട്ടിട്ടു ഞാന്‍ മമ്മിടെ അടുത്തോട്ടു പോയി .കുറെ നാള്‍ ആയി ഓര്‍ക്കുന്നു മമ്മിക്കു ഒരു ഓടിന്റെ സേവനാഴി ( ഇടിയപ്പം ഉണ്ടാക്കുന്ന യന്ത്രം ) മേടിച്ചു കൊടുക്കണം ന്നു .അത് പോലെ മാര്‍ബിളിന്റെ ചപ്പാത്തി പലകയും .. സൊ പോണവഴി brodway യില്‍ പോയി AKP യില്‍ കയറി ലിത് രണ്ടും വാങ്ങി . അത് കഴിഞ്ഞ് ജോസ് ആന്‍ഡ് കോ യില്‍ കയറി . അല്ലറ ചില്ലറ മുത്തുകള്‍ ഒക്കെ വാങ്ങാന്‍ ഉണ്ടായിരുന്നു. അപ്പൊ ഒരു പഴേ കുട്ടിയെ കണ്ടു ..ലവളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി . കോണ്‍വെന്റ് വക കോളേജില്‍ കമ്പ്യൂട്ടര്‍ മാഷത്തി ആയിരുന്ന സംയത്ത് അവിടെ ബി കോം പഠിച്ചിരുന്ന ഒരു കുട്ടി. ലേശം ഇടിവെട്ട് കുട്ടി ആയിരുന്ന കൊണ്ട് അവളെ മറന്നിരുന്നില്ല ,അവള്‍ക്കു ഒരു അഫയറും ഉണ്ടായിരുന്നു . കോളേജ് ലേക്കുള്ള വഴിയെ അവളും അവനും തിരക്കുള്ള സമയത്തും നിന്നു സംസാരിച്ചിരുന്നു . അവര് തെക്ക് വശത്ത് നിന്നു സംസാരിക്കുമ്പോ ടീച്ചര്‍ മാര്‍ വടക്കോട്ട് നോക്കി നടന്നാലും ലിവള്‍ കൂള്‍ ആയി മിസ്സേ ഗുഡ് മോണിംഗ് എന്നൊക്കെ വിളിച്ചു പറയുമായിരുന്നു എന്ന് ചായ സമയത്ത് കേട്ടിരുന്നു. ( നോക്കു പത്ത് പന്ത്രണ്ട് വര്ഷം മുന്‍പുള്ള കാര്യം ആണു .. അന്നു നമ്മടെ നാട് ഇത്രയ്ക്കു പുരോഗമിചിട്ടില്ലേ ) ഫ്ലാഷ് ബാക്കില്‍ നിന്നും തിരിച്ചു ജോസ് ആന്‍ഡ് കൊയിലേക്ക് വരാം .അവിടെ നിന്നു അവളോട് ഒത്തിരി സംസാരിച്ചു . കൂടെ മോളും ഉണ്ടായിരുന്നു . അവള്‍ ഇപ്പം ഒരു സ്കൂളില്‍ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു . പഴേ കുട്ടികളെ കാണാന്‍ കിട്ടുന്നത് ഒക്കെ ഭയങ്കര സന്തോഷം ആണേ .ദൈവമേ ആ രാധേനേം ജയെനേം ഒക്കെ ഇതുപോലെ എവിടെയെങ്കിലും വച്ചു കണ്ടിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുന്നു . നല്ല സ്നേഹം ഉള്ള കുട്ടികള്‍ ആയിരുന്നു .കല്യാണം കഴിഞ്ഞ് ഞാന്‍ പോന്നിട്ടും വീട്ടില്‍ വിളിച്ചു നമ്പര്‍ വാങ്ങി അവര് ഒന്ന് രണ്ടു പ്രാവശ്യം എന്നെ വിളിച്ചിരുന്നു പുതിയെ വീട്ടിലേക്ക് ..
അങ്ങിനെ അവിടെ നിന്നും ബീട്സ് ഒക്കെ വാങ്ങി വീട്ടിലേക്ക് .ബസ് ഇറങ്ങിയപ്പോള്‍ ബസ് സ്റ്റോപ്പില്‍ ഒരു ഗാര്‍ഡന്‍ .. ഇങ്ങനൊരെണ്ണം ഇവിടെ ഇതിനു മുന്നേ കണ്ടില്ലല്ലോ എന്നോര്‍ത്ത് നോക്കിയപ്പോ വല്യ പൂക്കള്‍ ഉള്ള പത്ത് മണിപ്പൂക്കള്‍ ( ചൈന റോസ് എന്നും പറയും ) എന്നെ നോക്കി ചിരിക്കുന്നു . അവിടെ കേറി അത് ഒരു മൂന്നു കളര്‍ വാങ്ങി . മേഴ്‌സി മാഡത്തിനു ( നേരത്തെ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളില്‍ നിന്നും റിട്ടയര്‍ ആയി പോയത് ) കൊടുക്കാന്‍ ബ്രിടല്‍ ബൊക്കെ ചോദിച്ചപ്പം അവര് ഇല്ല എന്ന് പറഞ്ഞ്. പിന്നെ ഒരു കൊങ്ങിണി ചെടി വാങ്ങി ഓറഞ്ചു കളര്‍ , വെള്ളേം വയലറ്റും ഒന്നും വേണ്ടേ എന്ന് ചോദിച്ചപ്പോ അതും മഞ്ഞേം വീട്ടില്‍ ഉണ്ടെന്നു പറഞ്ഞ് ( സത്യമാ ട്ടോ ) പിന്നെ ഒരു ചെടിയുടെ പേരു ചോദിച്ചപ്പോ അരൂത എന്ന് പറഞ്ഞ് .ഇതല്ലേ പണ്ട് വീട്ടില്‍ വന്നിരുന്ന അമ്മൂമ്മ പറഞ്ഞ അതിഭയങ്കര മെഡിസിനല്‍ വാല്യൂ ഒക്കെ ഉള്ള സാധനം എന്ന് ഓര്‍ത്തു അതും ഒരെണ്ണം വാങ്ങി . പിന്നെ ഒരു നെല്ലി പ്പുളിയുടെ തൈയ്യും . അതെല്ലാം ചുമന്നു ഓട്ടോയി കേറ്റി വീടെത്തി. മമ്മിയെ കണ്ടു ചോറൊക്കെ ഉണ്ടു , കുറെ നേരം മമ്മിയെ കത്തി വച്ചു . പന നൊന്ക് വാങ്ങിയിരുന്നു , ഞാന്‍ ആദ്യമായി വാങ്ങുന്നതാ . ഒരു പാക്കറ്റ് ഞങ്ങള്‍ തിന്നു . മറ്റേ പാക്കറ്റ് കുട്ടനു വച്ചു . ചെടിയൊക്കെ നന്നായി നനക്കണേ മമ്മി , പിന്നെ വണ്ടീം കൊണ്ട് വരുമ്പോ എടുത്ത്തോളം എന്ന വ്യവസ്ഥയില്‍ തിരിച്ചു പോന്നു . പോരുന്ന വഴിയെ ബസ്സില്‍ മമ്മീടൊപ്പം ജോലി ചെയ്തിരുന്ന ഒരു ടീച്ചറെ കണ്ടു . ടീച്ചര്‍ ന്റെ മോന്‍ ഞാന്‍ ഇപ്പം ജോലി നോക്കുന്ന സ്ഥാപനത്തില്‍ ആണെന്നും അവന്‍ placed ആയി എന്നും പറഞ്ഞ് . അതും കഴിഞ്ഞ് ശീമാട്ടിയില്‍ കേറി അല്ലറ ചില്ലറ ഷാള്‍ ഒക്കെ വാങ്ങി , കച്ചേരിപ്പടിയില്‍ നിന്നും ബസ്സ് കയറി. അടുത്തിരുന്ന പെങ്കൊച്ച് വയലിന്‍ പഠിപ്പിക്കുവാന്‍ പോകുവാ എന്ന് പറഞ്ഞ് , ഇടപ്പള്ളി പള്ളീടെ അടുത്ത് വില്‍ക്കാന്‍ വച്ചിരുന്ന ചെടികളെ പറ്റി സംസാരിച്ചു ഞങ്ങള്‍ പരിചയക്കാരായി , അവള്‍ അഞ്ചാം ക്ലാസ് മുതല്‍ വയലിന്‍ പഠിച്ചിരുന്നു എന്നും , ചിരട്ട യും റബര്‍ ബാന്‍ഡ് വലിച്ചു കെട്ടി കുഞ്ഞുന്നാളില്‍ വയലിന്‍ ഉണ്ടാക്കിയ കാര്യം ഒക്കെ പറഞ്ഞ് .അങ്ങിനെ ആയപ്പോഴേക്കും എനിക്ക് ഇറങ്ങാന്‍ ഉള്ള സ്റ്റോപ്പ് ആയി , ഒരു കിലോ നാരങ്ങ ഇരുപത് രൂപയ്ക്കു വാങ്ങി .വീട്ടില്‍ ചെന്ന് , കുഞ്ഞന്‍ മാര്‍ക്ക് ബ്രെഡ് റോസ്റ്റ് ചെയ്തു കൊടുത്തു ചായേം കൊടുത്ത് നടക്കാന്‍ കൊണ്ടോയി . എന്നിട്ട് വന്നു കുരിശും വരച്ചു ചോറും ഉണ്ട് കിടന്നുറങ്ങി ..
ഒരു മുന്‍കൂര്‍ ജാമ്യം :
പിന്നെ ഇതെന്തോന്ന് പോസ്റ്റ് എന്ന് ചിന്തിക്കുന്നവര്‍ എന്റെ ബ്ലോഗിന്റെ പേര് ഒന്ന് വായിച്ചു നോക്കണേ എന്ന് അപേക്ഷ ..
35 comments:
എനിക്കിഷ്ടായി ചേച്ചിപെണ്ണേ.. ഈ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പ്. നല്ല രസണ്ടായിരുന്നു വായിക്കാന്‍..
:-) sthyam rasam und chechi!
....
ഇങ്ങനെ കറങ്ങി നടക്കാന്‍ എന്തു രസമാ അല്ലേ ചേച്ചി..!
ശിവകാമി .. നന്ദി .. :)
കണ്ണന്‍ .. :)
ജോബി .. വെറുതെ കറങ്ങി നടക്കാന്‍ വല്യ രസം ഒന്നും ഇല്ല .. നമ്മള് കുറെ നാള്‍ മുന്നേ കണ്ട മുഖങ്ങളെ ഒക്കെ കണ്ടാല്‍ ..അല്ലേ കാണാന്‍ ചന്ത മുള്ള മുഖങ്ങളെ ( ഐ മീന്‍ പൂക്കള്‍ടെ ഒക്കെ ഒക്കെ ) കണ്ടാല്‍ , നമ്മെ സ്നേഹിക്കുന്നവര്‍ക്ക് , നമുക്ക് വേണ്ടി ജീവിച്ചവര്‍ക്ക് ഒരു കുഞ്ഞു സമ്മാനം ഒക്കെ കൊണ്ടേ കൊടുക്കാന്‍ പറ്റിയാല്‍ , ( മാര്‍ബിള്‍ ചപ്പാത്തി പ്പലക വാങ്ങണം എന്ന് മമ്മി ഓര്‍ത്തിരുന്നു എന്ന് പറഞ്ഞപ്പോ എനിക്ക് സന്തോഷായി .. ) പിന്നെ നമ്മുടെ യാത്രകളില്‍ കൂടെ അപരിചിതര്‍ എങ്കില്‍ പോലും മിടുക്കി ക്കുട്ടികള്‍ സഹയാത്രികര്‍ ആയാല്‍ .. ഒക്കെ ഒക്കെ ആ യാത്രകള്‍ സഫലമായി എന്ന് കരുതാം എന്ന് തോന്നുന്നു .. ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കേം ,അത് പോലെ തന്നെ ചെറിയ കാര്യങ്ങളില്‍ ഒക്കെ സങ്കട പെടേം ചെയ്യുന്ന ഒരു ആത്മാവ് ആണു യീ ചേച്ചി .. :)
ഇഷ്ടപ്പെട്ടു..എത്രനാളായി ഇങ്ങനെയൊക്കെയൊന്ന് കറങ്ങിയിട്ട്..!!!
ചേച്ചിപ്പെണ്ണേ.. മൊത്തം കറക്കമാണല്ലോ.. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ എറണാകുളത്തും കാക്കനാടുമായി ജോലി നോക്കുന്നു. എന്നിട്ടും ഇന്നേവരെ എറണാകുളത്ത് ഒന്ന്‍ ധൈര്യമായി കറങ്ങാന്‍ എനിക്കറിയില്ല. ഒരു വഴി പോയാല്‍ പിന്നെ എങ്ങിനെ അവിടെ തിരിച്ചെത്തും എന്ന കാര്യം തഥൈവ :) അപ്പോഴാണ് ദേ ബ്രോഡ്‌വേയില്‍ നിന്നും കച്ചേരിപ്പടി അവിടെ നിന്ന് ഇടപ്പള്ളി ഇതെന്തോന്ന് ട്രാഫിക്ക് ജാമില്ലായിരുന്നോ ശനിയാഴ്ച :) എറണാകുളം നന്നായോ? പിന്നെ അല്ലറ ചില്ലറ മുത്ത്, അല്ലറ ചില്ലറ ഷാള്‍.. നമിച്ചു. അല്ലറ ചില്ലറ അഞ്ച് പത്ത് പവന്‍, അല്ല്ലറ ചില്ലറ സവാള എന്ന് കൂടെ ഉണ്ടായിരുന്നേല്‍ ഞാന്‍ ചേച്ചിപ്പെണ്ണിനെ ടാറ്റപ്പെണ്ണെന്നോ ബിര്‍ളപ്പെണ്ണെന്നോ വിളിച്ചേനേ.. ഇതിപ്പോള്‍ ഒരു റിലയന്‍സ് പെണ്ണിലൊതുക്കാം :) ഈ അമ്മയും മമ്മിയും എന്ന് പറഞ്ഞത് സ്വന്തം അമ്മയെയും ഭര്‍ത്താവിന്റെ അമ്മയെയും ആവുമെന്ന് എന്റെ അതിഫീകരമായ ബുദ്ധികൊണ്ട് ഊഹിക്കുന്നു :):)
ജാസി .. സന്തോഷം .. ഞാന്‍ ജാസീടെ ചിത്രങ്ങല്ടെ ഒരു വല്യ ഫാന്‍ ആണു ..
മനോ രാജ് - ജാം നമ്മുടെ എറണാകുളത്തിന്റെ ഒരു ഭാഗം അല്ലേ ? പിന്നെ അതി ഫീഗര ബുദ്ധിയെ നമിക്കുന്നു ..അമ്മ എന്നത് അമ്മായി അമ്മ ആവുന്നു .. മമ്മി എന്റെ സ്വന്തം അമ്മയും ... ശീമാട്ടിയുടെ ഫ്രെണ്ടില്‍ തന്നെ ഒരു ലബോറട്ടറി എക്യുപ് മെന്റ്സ് സ്റ്റോര്‍ ഉണ്ട് ..അവിടെ നീ കാപ് വാങ്ങാന്‍ പോയത് ആണു . മമ്മി ആണു പറഞ്ഞത് ലത് ലവിടെ കിട്ടും എന്ന് ..അപ്പപ്പിന്നെ ശീമാട്ടീലും കേറി എന്നെ ഉള്ള് .. ലവിടെ വരെ പോയ് അവിടെ കേറിയില്ലെങ്കില്‍ മ്മടെ ബീനെച്ച്ചി എന്തോ കരുതും .. ? :)
മുത്ത് എന്നത് സാരീമ്മേ പിടിപ്പിക്കുന്ന കുഞ്ഞി കുഞ്ഞി മുത്ത് ആണു .ഒരു തീപ്പെട്ടി മാതിരി കുഞ്ഞി പെട്ടിക്കു ഇരുപതു / നാല്‍പ്പത്തി അഞ്ചു രൂപ.
ഇഷ്ടായി..ചേച്ചിപ്പെണ്ണേ..
അല്ലാ..ഡയറി എഴുതാന്‍ വേണ്ടി കറങ്ങിയതാണോ..
എക്സ് പ്ര... കുറെ നാള്‍ കൂടി ഉള്ള കറക്കം ആയിരുന്നു .. അതോണ്ടാ അതിനെ പിടിച്ചു ബ്ലോഗില്‍ ഇട്ടതും .. :)
ഈ കമന്റ് എനിക്ക് വളരെ ഇഷ്ടമായി . .:-)
"ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കേം ,അത് പോലെ തന്നെ ചെറിയ കാര്യങ്ങളില്‍ ഒക്കെ സങ്കട പെടേം ചെയ്യുന്ന ഒരു ആത്മാവ് ആണു യീ ചേച്ചി .. :)
രസമുണ്ട് ചേച്ചിയാത്മാവേ :):)
എന്റെ വീക്നെസ്സാണ് എറണാകുളം.എന്‍റെ പ്രിയ നഗരം.
ചെച്ചിപെണ്ണിനു നന്ദി
ദിവസം മുഴുവൻ കറക്കമായിരുന്നൂന്ന് ചുരുക്കം. ചെടികൾ, മുത്ത്. ഷാൾ, എല്ലാ ഐറ്റംസുമുണ്ടല്ലോ!
ന്നാലും ഇത്ര്യയെല്ലാം മേടിച്ചിട്ടും, ഹൈദരാബാദിന്ന് ക്ഷീണിച്ച് വരുന്ന കണവനൊന്നും മേടിച്ചില്ലല്ലോ.. കഷ്ടായിപോയി.. :)
നല്ല നിഷ്കളങ്കമായ എഴുത്താണ് ചേച്ചിപ്പെണ്ണിന്റെ. :)
കൊള്ളാം നന്നായിരിക്കുന്നു...ആ രാജൂനേം രാധയും ഒന്ന് കണ്ടിരുന്നെങ്കില്‍ ...
രസമായിരിക്കുന്നു ഈ കറക്കം ..
ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു അല്ലേ ? കിടിലന്‍... ഇനിയും വരാം ഈ ഡയറി കുറിപ്പുകള്‍ വായിക്കാന്‍ ....
തല വാചകം നന്നായിരിക്കുന്നു” ഇന്നലെ.....” പക്ഷേ,ഉള്ളടക്കത്തിലേക്ക് ഊളിയിട്ടപ്പോൾ,സത്യത്തിൽ എന്റെ തല കറങ്ങി.അനിയത്തീ താങ്കൾ,ഇനിയും ഒരുപാട് വായിക്കണം.. എഴുതാനുള്ള കഴിവ് എവിടെയോ,ഒളിച്ച് കിടപ്പുണ്ട്.. അത് തേച്ച് മിനുക്കിയെടുക്കണമെങ്കിൽ... വായന തന്നെയാണ് പ്രധാനം, കിട്ടുന്ന പുസ്റ്റകങ്ങളൊക്കെ വയിക്കുക, പിന്നെ ബ്ലൊഗുകളിൽ, പാട്ടേപ്പാടം റാംജി,നേന,കുഞ്ഞൂസ് തുടങ്ങിയവരുടെ ( മറ്റുള്ളവരുറ്റെ പേരുകൾ ഓർമ്മിക്കാത്തത് കൊണ്ടാണേ) എങ്ങനെയോ എന്റെ മെയിലിൽ “ചേച്ചിപ്പെണ്ണ്’ കണ്ടതു കോണ്ടാണ്. ഞാൻ ഇവിടെ എത്തിയത്. ഒരു മൂത്ത ചേട്ടന്റെ അധികാരമെടുത്ത് ,കാര്യങ്ങൾ പറഞ്ഞൂവെന്നേയുള്ളു...എല്ലാ ഭാവുകങ്ങളും..ചന്തു നായർ. http://chandunair.blogspot.com/
ബിനു ... നന്ദി ..
സ്വപ്ന ... സന്തോഷം അനിയാ .. :)
റോസ് .. റോസും ഏറണാകുളത് ആയിരുന്നുവോ ?
ദാ ഇപ്പം മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര പുസ്തക മേള നടക്കുവ ..
എഴുത്തുകാരി ചേച്ചി .. വന്നതില്‍ സന്തോഷം
ജുന .. : മാഷെ ..നണ്ട്രി ..
അരുണ്‍ .. : നന്ദി
ലക്ഷ്മി .. : നണ്ട്രി ..
ചന്തു മാഷെ .. : വായന ഉണ്ട് .. അത്യാവശ്യം .. .. ബ്ലോഗ് മാത്രല്ല പുസ്തകങ്ങളും ..
ഉപദേശത്തിനു നന്ദി .. മുന്‍കൂര്‍ ജാമ്യം ഞാന്‍ നേരത്തെ എടുത്തിരുന്നു ..
ഇതൊരു ഡയറി ക്കുറിപ്പ് മാത്രം ന്നു ..
പിന്നെ ചേച്ചിപെണ്ണ് പരിചയം ഇല്ലാത്തവര്‍ക്ക് പൊതുവേ മെയില് അയക്കാറില്ല ..
യീ പോസ്റ്റിന്റെ മെയില് ആണെങ്കി ആര്‍ക്കും അയച്ചും ഇല്ല ,ഗൂഗിള്‍ ബസ്സില്‍ ഒരു പോസ്റ്റ് ഇട്ടു എന്നതല്ലാതെ .. എന്റെ ബലമായ സംശയം താങ്കള്‍ടെ ഏതോ ഭീകര ശത്രുക്കള്‍ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി എന്റെ ബ്ലോഗ് ലിങ്ക് തന്നതാകും ന്നാ .. :ഡി
എന്തായാലും അത് അയച്ച് തനന്വരെ ഒന്ന് സൂക്ഷിച്ചോ .. ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നത് ആണു കരുത്യ മതി .. :)
കുഞ്ഞു കാര്യങ്ങളുടെ വലിയ ലോകം ഭേഷായി. ഓരോ ജീവിതവും ഓരോ പുസ്തകം തന്നെയെന്ന് തോന്നി.
nannayittundu....... aashamsakal.....
:)
നമ്മള് കുന്ദംകുളത്തുകാരൊക്കെ മേത്തർ ബസ്സാറിലുണ്ട്ട്ടാ...
ഈ കറക്കപ്പുരാണം ഭംഗിയായിട്ടുണ്ട്.
:)
chechehy penne.............good one
ഇന്നലെയുടെ ഇന്നലെ മിനിഞ്ഞാന്ന്..പ്രയോഗം കൊള്ളാം..
നാളെയുടെ നാളെ മറ്റന്നാള്‍..
കറക്കവും എഴുത്തും സ്റ്റൈല്‍!
കാണാൻ ഒത്തിരിയൊത്തിരി താമസിച്ചു പോയീല്ലോ. നല്ലൊരു ചേച്ചിപ്പെണ്ണിന്റെ കൊച്ചു കൊച്ചു കുരുത്തക്കേടുകൾ ഓൻലൈൻ ആയി വരട്ടെ. എന്റെ ബ്ലോഗിൽ വന്നതിനും , ലിങ്ക് തന്നതിനും ഒരുപാട് നന്ദി.( ആ കുട പിടിച്ചുള്ള നിൽപ്പു കാണാൻ നല്ല രസം)
മനോരാജ് പറഞ്ഞതു പോലെ എറണാകുളത്തിന്റെ
ഭൂമിശാസ്ത്രം എന്നെ ഇപ്പോഴും വട്ടം കറക്കും. നല്ല
രസകരമായ എഴുത്തും ഭാഷാ ശൈലിയും.
ഒരിടത്തും എന്നെ കണ്ടില്ലെ?
( നല്ല രസംണ്ട്.ട്ടൊ)
ചുള്ളിക്കാട് സാറും കറങ്ങുന്നുണ്ടായിരുന്നോ?
ചേച്ചിയുടെ എഴുത്ത് രസമായി.
ബഹു: ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കമന്റ് കിട്ടിയതു തന്നെ ഒരു മധുരിക്കുന്ന അനുഭവമല്ലേ?
അഭിനന്ദനങ്ങള്‍!
kollaam nalla karakkam...
നല്ല രസം ഉണ്ടാരുന്നു കേട്ടോ..വായിക്കാന്‍..
ചേച്ചി പെണ്ണേ, ഒത്തിരി താമസിച്ചുപോയി ഡയറിക്കുറിപ്പുകള്‍ വായിക്കാന്‍..ഇതു മാത്രമല്ല പലതും..ഈ ബൂലോകത്തേക്കുള്ള എന്റെ വരവു തന്നെ വളരെ താമസിച്ചു പോയി എന്നു തോന്നുന്നു ഇപ്പോള്‍ ..മനസ്സില്‍ തോന്നുന്നതു അതേ പോലെ എഴുതുന്നതാണല്ലോ ഡയറിക്കുറിപ്പുകള്‍..അതോണ്ട് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യം ഇല്ലാന്ന് തോന്നുന്നു..ഇനിയും വരാം ഈ ഡയറി കുറിപ്പുകള്‍ വായിക്കാന്‍ ...ആശംസകള്‍!
Post a Comment