രണ്ടു ദിവസം മുന്പ് കുട്ടന്‍ (ന്റെ എളേ ആങ്ങള വിളിച്ചു പറഞ്ഞു ജോസപ്പേട്ടന്‍ തിയേറ്റര്‍ പാസ് തരും വേണേ നീയും അളിയനും കൂടെ പോയി പലേരി മാണിക്യം കണ്ടോ ന്നു ) ,ജോസപ്പേട്ടന്‍ ഞങ്ങള്‍ടെ അയലോക്കത്തെ ചേട്ടനാ , വീട്ടിലെ വയറിംഗ് വര്‍ക്ക് ഒക്കെ ചെയ്തു തരും , മാത്രമല്ല മാണിക്യം ഓടുന്ന തിയേറ്റര്‍ ലാ ജോലി .
അങ്ങനെ ന്റെ കുട്ടൂസന്മാര്‍ക്ക് അരവണ പ്പയാസം( കടപ്പാട് :വനിത / ജിബി ചേച്ചി ) ഒക്കെ ഉണ്ടാക്കി വച്ച് ( അത് ഒരു വന്‍ ഫ്ലോപ്പ് ആയിരുന്നു , ശര്‍ക്കര മുറുകി സോളിഡ് സ്റ്റേറ്റ് ഇല്‍ ആയി പ്പോയി , ഞാനാരാ സാധനം ,അത് കുത്തി ഇളക്കി ഞാന്‍ അവല്‍ വിളയിച്ചു.. ലോകത്താദ്യമായി അരവണ അവല്‍ ഉണ്ടാക്കിയത് ഞാന്‍ ആയിരിക്കും )
അങ്ങനെ സിനിമ കണ്ടു ,
ഒരു ഡോകുമെന്ററി കണ്ട പോലെ തോന്നി ,
അഭിനയം എല്ലാരടേം നന്നായിരുന്നൂ ...
ന്നാലും ഇത്രേം സങ്കടോം ..ദുഷ്ടത്തരോം ... നിസ്സഹായതയും , അനീതീം ഒള്ള ഒരു സിനിമ എനിക്ക് ഇഷ്ട്ടായില്ല ...
ജീവിതത്തില്‍ കണ്ടാല്‍ ,വായിച്ചാല്‍ , ന്യൂസ് കേട്ടാല്‍ സഹിക്കാന്‍ പറ്റാത്തത് , സങ്കടം വരുന്നത് , ഒന്നും സിനിമേല്‍ കണ്ടാലും എനിക്ക് സഹിക്കില്ല ....
ആ സിനിമ കണ്ടു കഴിഞ്ഞു ഞാന്‍ ആലോചിച്ച ചില കാര്യങ്ങള്‍ ...
അയാക്ക് ... (നായകനാന്നും പറഞ്ഞു കണ്ടോര്ടെ പെണ്ണിനേം കൊണ്ട് നടക്കുന്നു ...ദുഷ്ടന്‍ ,....) ആ പെണ്ണിനേം കൊണ്ട് നടക്കണ്ട വല്ലകര്യോം ഉണ്ടോ..
സ്വന്തം ഭാര്യേനെ കൊണ്ടോന്നാ പോരാര്‍ന്നോ ?
കേട്യോന്‍ പോയെങ്കിലും പാവം മാണിക്യത്തിനു അയലോക്കത്തെ ചേച്ചി മാര്ടെ കൂടെ നാടകം കാണാന്‍ പോകാന്‍ മേലാര്‍ന്നോ ?, എങ്കി ആ പാവത്തിന് ഈ ഗതി
വരുവാര്‍ന്നോ ?
ആ ദുഷ്ടന്‍ മമ്മൂട്ടിനെ ( വന്ദ്യ പിതാവ് ) തല്ലിക്കൊല്ലാന്‍ ആ നാട്ടി ആരൂല്ലേ കര്‍ത്താവെ ...
ഒള്ള കള്ളത്തരോം മുഴുവന്‍ ചെയ്തിട്ട് ആ വല്യപ്പന്‍ ( ബാര്‍ബര്‍ ശ്രീനിവാസന്റെ കൂട്ടുകാരന്‍ ) വായില്‍ കൊള്ളാത്ത വര്‍ത്താനം പറഞ്ഞു നടക്കണ കണ്ടില്ലേ ....
വല്യ വല്യ സിനിമ ആസ്വാദന ക്കാര്‍ക്ക് എന്റെ post കണ്ടാ ചിരി വരൂന്നും എനിക്കറിയാം ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ എനിക്കെഴുതാന്‍ പറ്റൂ
എനിക്കിഷ്ടം സങ്കടം ഒക്കെ കുറഞ്ഞ സിനിമകള്‍ തന്നെ ......
അരവണ പായസത്തിന്റെ കഥ
രണ്ടു ദിവസം മുന്പ് എന്റെ മൂന്നാം ക്ലാസ്സുകാരന്‍ സ്കൂളീന്ന് വന്നു ഒരു ചോദ്യം ...
അമ്മെ നമ്മള്‍ക്ക് ശബരിമലേല്‍ പോകാമോ ?
എന്താ മോനെ ന്നു ചോദിച്ചപ്പോ പറയാണ് ..അവിടെ ഒരു പായസം കിട്ടും ... ഇന്ന് അശ്വതി പായസം കൊണ്ട് വന്നു ,നല്ല രുചിയാര്‍ന്നു ..എനിക്ക് ഇച്ചിരിയെ കിട്ടീള്ളൂ , ആ സ്ടീഫനും ആദിഷും ഒക്കെ ഒത്തിരി സ്പൂണ്‍ എടുത്തു ..എന്ന്..
മോന് വേണ്ടി ഉണ്ടാക്കിയതാ .പക്ഷെ .. .. സാരമില്ല ഒന്നൂടെ ഉണ്ടാക്കി നോക്കും ഞാന്‍ ..
58 comments:
മമ്മിപ്പെണ്ണ്..!
സിനിമക്കർ സിനിമ പിദിക്കട്ടെ
ഹായ്! നല്ല പുതുവർഷം ആശംസിക്കം
എന്റെ പൊന്നേ ,മനുഷ്യരെ ഇങ്ങനെ തോല്പിച്ചു കളയരുത് ................
he..he..chechi nalla review!
............
happy new year...
:)
എന്താ.. ചെയ്യുക...? ആപ്പോ ആ പണിയും പാളി ല്ലേ...?
:-)
ഹ ഹ.
ഞാനെന്തായാലും ആ സിനിമ കാണാത്തതു കൊണ്ട് അഭിപ്രായം പറയുന്നില്ല
ന്നാലും പോസ്റ്റ് (ആത്മഗതങ്ങള്‍) വായിച്ച് ചിരിച്ചു പോയി
വല്യ വല്യ സിനിമ ആസ്വാദന ക്കാര്‍ക്ക് എന്റെ post കണ്ടാ ചിരി വരൂന്നും എനിക്കറിയാം ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ എനിക്കെഴുതാന്‍ പറ്റൂ
ഹല്ലാ പിന്നെ,അങ്ങനെയല്ലെങ്കില്‍ പിന്നെ നമ്മളല്ലല്ലോ..
മമ്മൂട്ടി ഫാന്‍സുകാര്‍ കേള്‍ക്കെണ്ട. ഇനി തലയില്‍ ഹെല്‍മെറ്റ് വെച്ച് പുറത്ത് പോയാല്‍ മതിയാകും.
പിന്നെ ഒതുക്കത്തില്‍ സിനിമയും കണ്ട് അതിനെ കുറ്റം പറഞ്ഞാല്‍ പെറ്റമ്മ കൂടി സഹിക്കില്ല.
അടുത്ത കാര്യം:- കരയുന്ന സിനിമ, കരയിക്കുന്ന സിനിമ ഇവകള്‍ എനിക്കും ഇഷ്ടമല്ല. കരയാനാണെങ്കില്‍ നമ്മുടെ കാര്യം തന്നെ ഓര്‍ത്താല്‍ ഒറ്റയിരുപ്പിനു മണിക്കൂറോളം കരായാന്‍ ഉള്ള വകുപ്പും ഉണ്ട്..
അരവണ അവല്‍ വിളയിച്ചതും തിന്ന് കുറ്റം പറയാന്‍ ഓരോ പൊട്ടികള്‍ ഇറങ്ങിക്കോളും..
സസ്നേഹം,
സെനു, പഴമ്പുരാണംസ്
ചേച്ചിപ്പെണ്ണേ,
പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം എന്ന സിനിമ കാണാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ഞാൻ... താങ്കളുടെ ഈ പോസ്റ്റ് കണ്ടപ്പോൾ ഒന്ന് മനസ്സിലായി തീയറ്റർ വിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും അതിലെ സീനുകൾ താങ്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്ന്.. സന്തോഷം.. അതാണു സിനിമയുടെ വിജയം..മറ്റേത്, ഇഷ്ടമായില്ല എന്ന് പറഞ്ഞത്, അതിലെ കുറച്ച് കഥാപാത്രങ്ങളുടെ പ്രവൃത്തികളാണു.. അതും അത് അവതരിപ്പിച്ചവരുടെ മേന്മയല്ലേ വിളിച്ച് പറയുന്നത്.. അപ്പോൾ എല്ലാം കൊണ്ടും നല്ല ഒരു സിനിമയാവും ഇതെന്നാണു എന്റെ ഊഹം.. റിവ്യൂ എന്നത് ഇങ്ങിനെയെ എഴുതാവൂ എന്നൊന്നും ഇല്ല കേട്ടോ.. നന്നായിട്ടുണ്ട്.. നന്ദി..
ഒരു ഓഫ് : ഞാനാരാ സാധനം ,അത് കുത്തി ഇളക്കി ഞാന്‍ അവല്‍ വിളയിച്ചു.. ലോകത്താദ്യമായി അരവണ അവല്‍ ഉണ്ടാക്കിയത് ഞാന്‍ ആയിരിക്കും. അത് വായിച്ച് രസിച്ചൂട്ടോ...
വയലന്‍സ് ഒട്ടും ഇഷ്ടമല്ല. അതു കൊണ്ടായിരിക്കും.
കഥയിൽ ചോദ്യമില്ല പെണ്ണെ.. അതു നിനക്കറിയില്ലേ..
എന്തായാലും റിവ്യൂ കൊള്ളാം.. നേരത്തെ അറിഞ്ഞിന്നേൽ എന്റെ വകയായി കൂടി കുറച്ച് ചോദ്യങ്ങൾ തരായിരുന്നു.
ഈ പോസ്റ്റ് വായിച്ചപ്പോഴേ ആളെ പിടികിട്ടി.... വാക്കുകള്‍കൊണ്ട് ചിത്രംവരയ്ക്കാന്‍ കഴിയും ചേച്ചിപ്പെണ്ണിന്... മുഴുവന്‍ പോസ്റ്റുകളും വായിച്ചുകഴിഞ്ഞിട്ട് കൂടുതല്‍ പറയാം... ്
പുതുവത്സരാശംസകള്‍ ചേച്ചിപ്പെണ്ണേ...
സിനിമ കണ്ടില്ല... ഇത്രയും എഴുതിയതിന് അഭിനന്ദനങ്ങള്‍
ഹഹഹ ആത്മഗതങ്ങള്‍ വായിച്ചിട്ട് ചിരിച്ചു പോയി :)
ഇതിനെ, ഇതിനെത്തന്നെയാണ് റിവ്യൂ എന്നു വിളിക്കേണ്ടത് :D
അപ്പോ പലേരി മാണിക്യം കണ്ടു, ഇഷ്ടപ്പെട്ടില്ല.ഞാന്‍ കണ്ടിട്ടില്ല, അതുകൊണ്ട് ഇഷ്ടപ്പെടുമോന്നറിയില്ല.
പിന്നെ അരവണ അവല്‍ പായസം, ഒരു പാചക ബ്ലോഗ് തുടങ്ങിയാലോ:):)
ചേച്ചിലേഡി, എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു. ഒരു വേലിയ്ക്കരികെ നിന്ന് കേൾക്കുന്ന പോലെ കേട്ട്/ വായിച്ച് ആസ്വദിച്ചൂട്ടോ. ഭാവുകങ്ങൾ.
പലേരി മാണിക്യത്തിന്റെ dissection നന്നായി.ഇവിടെ മലയാളം സിനിമ സി.ടി പോലും കിട്ടാനില്ലാത്തതിനാല്‍ സിനിമയെക്കുറിച്ച് ഇങ്ങിനെ വായിച്ചറിയണം
ഇത് വളരെ ബാലിശമായിപ്പോയി ചേച്ചീ..:)
ഹും..!
ഈ അരവട്ട് എപ്പൊഴാ മുഴു വട്ടാകുന്നെ..!
ഇതു കാണാനാ ല്ലെ എന്നെ ക്ഷണക്കത്തും തന്ന് വിളിച്ചത്
ഗര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്
(ഉള്ളു തുറന്നുള്ള എഴുത്ത് നന്നായി കേട്ടൊ..
മുമ്പെ തന്നെ വായിച്ച് മിണ്ടാതെ പോയതാ.
ഇപ്പം ഒരു കമന്റ് വെറുതെ കിടക്കട്ടെ അല്ലെ :) )
ചേച്ചിപ്പെണ്ണേ ഞാനും കൂട്ടൊണ്ട്, എനിക്കും ഇഷമല്ല ട്രാജഡിസിനിമകള്‍ കാണാന്‍. ഈ സിനിമേടെ പേരു കേട്ടപ്പോഴേ തീരുമാനിച്ചു കാണുകില്ല എന്ന്. അതുപോലെ പഴശ്ശീരാജയും കണ്ടില്ല. അതും അവസാനം ദു:ഖം, പിന്നെ യുദ്ധം - ഇതൊന്നും കാണാന്‍ ഇഷ്ടമില്ല. ചിരിക്കാന്‍ വകയുള്ളതാണെങ്കില്‍ ഏതു പൊട്ട സിനിമക്കും പോകാം.ഹി ഹി ഹി...
ചേച്ചിപ്പെണ്ണു പറയുന്നതുപോലെ പടം പിടിച്ചാൽ കാണാനാളുണ്ടാകുമോ....!!?
എങ്കിലും ആ ആത്മഗതം കൊള്ളാം...
ആ അവൽ വിളയിച്ചത് നന്നായിരുന്നൂട്ടൊ....!!
(അയ്യപ്പനറിയണ്ടാ....!)
ആശംസകൾ...
എന്റെ പൊട്ടിപെണ്ണെ അല്ല ചേച്ചിപെണ്ണേ ആ പിറുപിറുക്കലുകൾ(ആത്മാഗതങ്ങൾ) ഇഷ്ട്ടപ്പെട്ടു കേട്ടൊ...
Enikku vayya...
ഓൺലൈൻ ഡയറിക്കുറിപ്പുകൾ മുഴുവൻ വായിച്ച് ആഹ്ലാദിച്ചു.
അഭിനന്ദനങ്ങൾ.
പുതിയ പോസ്റ്റിനായി കാത്തിരിയ്ക്കുന്നു.
ashamsakal
എനിക്കുമിഷ്ടമല്ല കരച്ചിൽ സിനിമാസ്…:(
അരവണ അവിൽ,മീൻ അവിയൽ ഒക്കെച്ചേർത്ത് പാചകബ്ലോഗ്ഗൂടേ തുടങ്ങന്നേ :)
വല്യ വല്യ സിനിമ ആസ്വാദന ക്കാര്‍ക്ക് എന്റെ post കണ്ടാ ചിരി വരൂന്നും എനിക്കറിയാം ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ എനിക്കെഴുതാന്‍ പറ്റൂ
സിനിമയുടെ തലക്കെട്ടുതന്നെ പാതിരാക്കൊലപാതകം എന്നാണ്, അതുകൊണ്ട് നമുക്ക് അതില്‍ ക്രൂരമായ പാതകങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ് :( എനിക്കും കാണാന്‍ കഴിഞ്ഞില്ല, ഉടനെ കാണും :)
അരവണ അവല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം :P
അതെ. തോന്നണതെഴുതൂ...
ആശംസകൾ..:)
ശിഷ്യേ എനിക്ക് തന്ന കമന്റ് വായിച്ചു. ഭീഷണി പേടിച്ചു ഞാന്‍ പുതിയ പോസ്റ്റ് താങ്കളുടെ വായിച്ചു, കമന്റും ഇട്ടു. അത് കൊണ്ട് എനിക്കെതിരെ ഉള്ള ഉപരോധം പിന്‍വലിക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. പറഞ്ഞപോലെ തന്നെ ഫോളോവര്‍ കൂടി ആയി. എന്തായാലും എന്റെ ശിഷ്യത്വം സ്വീകരിച്ചതല്ലേ, പിടി ഒരു ഡസന്‍ അനുഗ്രഹം കൈയ്യോടെ.
പിന്നെ പോസ്റ്റ് നല്ല ലാളിത്യം നിറഞ്ഞ എഴുത്ത്, അത് കൊണ്ട് മനസ്സില്‍ തോന്നുന്ന എന്തും എഴുതി ഞങ്ങളുമായി പങ്കു വച്ചോള്ളൂ . അരവണ അവില്‍ പോലെ അത് ആസ്വദിക്കുന്ന കാര്യം ഞങ്ങള്‍ ഏറ്റു.
എന്ന് ഗുരു
കുട്ടി കുറുപ്പ്
പലേരി മാണിക്യം ഞാന്‍ ഇന്നലെയാ കണ്ടത്..
എനിക്കും തോന്നി ഇതേ കാര്യം..
:)
ഇത്രയും നല്ല അസ്വാദനം എഴുതിയതിന് നന്ദി... കിടിലന്‍ നിരൂപണം... ഇങ്ങനെ വേണം സിനിമ നിരൂപിക്കാന്‍....
കടിച്ചുപിടിക്കലുകളൊന്നുമില്ലാതെ സുന്ദരന്‍ എഴുത്ത് :)
ഹ.. ഹ.. ഈ റിവ്യു എനിക്കിഷ്ടപ്പെട്ടു... ഇനി എന്തായാലും പടം ഒന്നു കാണണം. ചേച്ചിപ്പെണ്ണിന്റെ മനസ്സിൽ തോന്നുന്നതങ്ങെഴുതന്നേ... ഇങ്ങനെ സ്ത്യസന്ധമായി എഴുതുന്നത് വായിക്കാനല്ലേ ഒരു രസം. എന്തായാലും കലക്കീട്ടുണ്ടിട്ടോ...
മാതൃഭൂമി ഈവ്സ്-ൽ വന്നല്ലോ.... വളരെ സന്തോഷം... നേരത്തേ തന്നെ ഇത് വായിച്ചിരുന്നു. എന്തുകൊണ്ടൊ കമന്റ് ഇടാൻ സാധിച്ചില്ല...
വളരെ നന്നായി...ആശംസകൾ....
അരവണ അവലിന്റെ ഉത്ഭവം ഇഷ്ടപ്പെട്ടു.
പിന്നെ, പലേരി മാണിക്യം കണ്ടില്ല. എനിക്കും പക്ഷെ സിനിമയില്‍ ആയാലും കണ്ണീരും അടിയും ഇഷ്ടമല്ല. വെറുതെ കാശ് കൊടുത്തു കുത്തിയിരുന്ന് കരഞ്ഞിട്ടു വരേണ്ടി വരും. :-)
ഇന്ന് മുതല്‍ ഞാന്‍ താങ്കളെ ഫോളോ ചെയ്യുന്നു....
എന്റെ ഒരു കണ്ണ് എപ്പോഴും 'ചേച്ചി പെണ്ണിനെ' പിന്‍തുടരുന്നുണ്ടന്ന കാര്യം ഓര്‍മ്മ വേണം! :)
സ്നേഹപൂര്‍വ്വം
വായാടി
നായകന്‍ കണ്ടോരടെ പെണ്ണിനേ കൊണ്ടു നടക്കുന്നത് ഒക്കെ ഫ്രീ സൊസൈറ്റിയുടെ ഭാഗമാ.....വെറുതേ കുറ്റം പറയാതെ. പറഞ്ഞാല്‍ നമ്മള്‍ മോഡേണ്‍ അല്ലാതാവും . :) നായകന്റെ രക്തത്തില്‍ പിന്നെ അച്ഛന്‍ കൊണം കാണാതിരിക്കുമോ. പിന്നെ കണ്ടോരടെ പെണ്ണ് എന്തിനാ ഇയാള്‍ടെ കൂടെ നടക്കുന്നെ.... അങ്ങനെയുമില്ലേ ഒരു വശം. ഇതു പോലുള്ള ഒരു പാട് ദുഷ്ടജന്മങ്ങള്‍ ഉണ്ട്. എന്തിനാണ് ഇവരില്‍ ദൈവം ഇത്ര ദുഷ്ടത്തരം വിതയ്ക്കുന്നതാവോ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്.. ഒരു പുല്‍ക്കൊടി പോലും വെറുതേ ജനിക്കുന്നില്ല എന്നല്ലേ.
അരവണയും മാണിക്യവും എല്ലാം കൂടി .......
I too had reviewed the film....
സമകാലിക സംഭവങ്ങളില്‍ അലഞ്ഞു തിരിയുമ്പോഴാ കടിഞ്ഞൂല്‍ പൊട്ടീടെ വക ഒരു കമന്റ്റ് പാലേരി മാണിക്യത്തില്‍ കണ്ടത്.ഞാന്‍ അന്തം വിട്ടൂന്നു പറഞ്ഞാ മത്യല്ലോ..അതാ വീണ്ടും വന്നത്..
ഇതെങ്ങനെ ബാലിശമല്ലാതിരിക്കും? :)
ങ്ങള് കാര്യങ്ങള്‍ടെ ഒരു ഭാഗം മാത്രല്ലേ കാണുന്നുള്ളൂ....അല്ല, ഞാന്‍ ചോയ്ക്കട്ടെ..
"അഭിനയം എല്ലാരടേം നന്നായിരുന്നൂ ..."
അല്ല ചേച്ചീ, മറ്റവരൊക്കെ പോട്ടെ, ഗൌരി മുന്ജാല്‍ അവതരിപ്പിച്ച ആ ക്രിമിനോലജിസ്റ്റ് സ്ക്രീനില്‍ വന്നപ്പഴൊക്കെ കണ്ണടച്ചിരിക്ക്യായിരുന്നോ ങ്ങള്? :):)
"അയാക്ക് ... (നായകനാന്നും പറഞ്ഞു കണ്ടോര്ടെ പെണ്ണിനേം കൊണ്ട് നടക്കുന്നു ...ദുഷ്ടന്‍ ,....) ആ പെണ്ണിനേം കൊണ്ട് നടക്കണ്ട വല്ലകര്യോം ഉണ്ടോ..
സ്വന്തം ഭാര്യേനെ കൊണ്ടോന്നാ പോരാര്‍ന്നോ ?"
ആ പെണ്ണെന്താ,മനസ്സും ചിന്തകളും താല്പര്യങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒന്നുമില്ലാത്ത വെറും പാവയാണെന്നാണോ ചേച്ചിപ്പെണ്ണ് ധരിച്ചു വശായിരിക്കുന്നത്..?(ആണെങ്കില്‍ അത് ചിലപ്പോ അവളുടെ അഭിനയം കണ്ടായിരിക്കാനെ വഴിയുള്ളൂ..:))
"കേട്യോന്‍ പോയെങ്കിലും പാവം മാണിക്യത്തിനു അയലോക്കത്തെ ചേച്ചി മാര്ടെ കൂടെ നാടകം കാണാന്‍ പോകാന്‍ മേലാര്‍ന്നോ ?, എങ്കി ആ പാവത്തിന് ഈ ഗതി
വരുവാര്‍ന്നോ ?"
കല്യാണം കഴിഞ്ഞു പുത്തനായി ഭര്‍ത്താവിന്റെ കൂടെ നാടകം കാണാന്‍ പോകാനാഗ്രഹിച്ച ആ പെണ്ണെങ്ങനെ അയലോക്കത്തെ ചേച്ചി മാര്ടെ കൂടെ പോകും??ഇങ്ങളാണെങ്കില്‍ പോക്വോ?
ഇനി പറ..:)
സ്വപ്‌നാടകന്‍- ചേച്ചിപ്പെണ്ണിന്റെ മറ്റു പോസ്റ്റുകള്‍ വായിക്കൂ. ആ ശൈലീ ലാളിത്യം താങ്കള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. 'എന്റെ പേന കടലാസിനോടു പറയാന്‍ മറന്നത് 'എന്ന ബ്ലോഗ് പേരു തന്നെ എത്ര മനോഹരം!
ചേച്ചിപ്പെണ്ണ്-എന്താ പുതിയ പോസ്‌റ്റൊന്നും ഇടാത്തത്?
അയ്യോ..ദേ..ഇപ്പം ഞാന്‍ കുറ്റക്കാരനായി..:(
ചേച്ചിപ്പെണ്ണിന്റെ ശൈലി നന്നല്ലാ..എനിക്കിഷ്ടായില്ലാന്നു ഞാന്‍ എവിടേം പറഞ്ഞില്ല...:(
അതിനു അതിനെ (മമൂട്ടീടെ കൂടെ നടന്ന ജന്മം ) ഞാന്‍ അഭിനയിച്ച്ചവര്ടെ കൂടെ കൂട്ടീട്ടില്ലല്ലോ ..
she is an absolute waste in that film ....
നായകന്‍ അച്ഛന്റെ മകന്‍ ആണെന്ന് തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു പ്രൂഫ് മാത്രം ..
ഞാന്‍ പറഞ്ഞല്ലോ സ്വപ്നാടകാ ആസിനിമ കണ്ടന്നു എന്നെ നാര്‍കോ ചെയ്ത കിട്ടിയേക്കാവുന്ന ചിന്തകള്‍ മാത്രമാണത് ,....
എന്റെ കുഞ്ഞനിയന്‍ എന്നെ ഇത് വായിച്ചു ചീത്ത വിളിച്ചു ...
രഞ്ജിത്ത് .. ആരാണെന്നാണ് നീ കരുതിയത് ..
നല്ലൊരു സിനിമേനെ പറ്റി എന്ന മണ്ടത്തരമ നീ എഴുതിയേക്കണേ ?
ഇത് വായിച്ചവരെ ,കമന്ടിട്ടവരെ വേണം തല്ലാന്‍ ..
മാതൃഭൂമിക്കാര്‍ ഇത്ര വിവരം കെട്ടവരാണോ എന്നൊക്കെ പറഞ്ഞു ..
(എന്റെ കഷ്ടകാലത്തിനു ഇതിന്റെ ലിങ്ക് മാതൃഭൂമി ഓണ്‍ലൈന്‍ ന്റെ mb4eves പേജില്‍ സ്ത്രീ ബ്ലോഗ് എന്ന ത്തില്‍ വന്നിരുന്നു )
അതിനു അതിനെ (മമൂട്ടീടെ കൂടെ നടന്ന ജന്മം ) ഞാന്‍ അഭിനയിച്ച്ചവര്ടെ കൂടെ കൂട്ടീട്ടില്ലല്ലോ ..
she is an absolute waste in that film ....
നായകന്‍ അച്ഛന്റെ മകന്‍ ആണെന്ന് തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു പ്രൂഫ് മാത്രം ..
ഞാന്‍ പറഞ്ഞല്ലോ സ്വപ്നാടകാ ആസിനിമ കണ്ടന്നു എന്നെ നാര്‍കോ ചെയ്ത കിട്ടിയേക്കാവുന്ന ചിന്തകള്‍ മാത്രമാണത് ,....
എന്റെ കുഞ്ഞനിയന്‍ എന്നെ ഇത് വായിച്ചു ചീത്ത വിളിച്ചു ...
രഞ്ജിത്ത് .. ആരാണെന്നാണ് നീ കരുതിയത് ..
നല്ലൊരു സിനിമേനെ പറ്റി എന്ന മണ്ടത്തരമ നീ എഴുതിയേക്കണേ ?
ഇത് വായിച്ചവരെ ,കമന്ടിട്ടവരെ വേണം തല്ലാന്‍ ..
മാതൃഭൂമിക്കാര്‍ ഇത്ര വിവരം കെട്ടവരാണോ എന്നൊക്കെ പറഞ്ഞു ..
(എന്റെ കഷ്ടകാലത്തിനു ഇതിന്റെ ലിങ്ക് മാതൃഭൂമി ഓണ്‍ലൈന്‍ ന്റെ mb4eves പേജില്‍ സ്ത്രീ ബ്ലോഗ് എന്ന ത്തില്‍ വന്നിരുന്നു )
സ്വപ്നാടകന്‍-താങ്കള്‍ എഴുതിയത് അതിന്റെ Right spirit ല്‍ തന്നെയാണ് മാഷേ ഞാന്‍ എടുത്തത്. കുറ്റക്കാരനാക്കിയതല്ല കേട്ടോ...
chechipennu- i had nt noticed mb4eves earlie.thank u...
അപ്പോ ഞാന്‍ തെറ്റിദ്ധരിച്ചെന്നു....:(
കണ്ടോ..ദേ ഞാന്‍ വീണ്ടും കുറ്റക്കാരനായി..:;)
mb4eves ഞാനും കണ്ടില്ലായിരുന്നു..
"ആ ദുഷ്ടന്‍ മമ്മൂട്ടിനെ ( വന്ദ്യ പിതാവ് ) തല്ലിക്കൊല്ലാന്‍ ആ നാട്ടി ആരൂല്ലേ കര്‍ത്താവെ ..."
അന്ന് ഞാന്‍ ജനിച്ചിട്ടില്ലായിരുന്നല്ലോ...
എന്നാ പിന്നെ ആ സിനിമ ഒന്ന് കണ്ടേച്ചു തന്നെ ബാക്കി കാര്യം.. നല്ല റിവ്യൂ ആണെന്നാ കേട്ടത്.. കണ്ടിട്ട് ഇതിലെ വരാം... പോസ്റ്റ് നന്നായി...
ഇതുപോലെ വേണം, തോന്നുന്നത് എഴുതണം.
ഞാന്‍ ആ സിനിമ കണ്ടു ട്ടോ ...എനിക്കിഷ്ടായി ......പക്ഷെ അതിലും കൂടുതല്‍ ഇഷ്ടം ആയത് ചേച്ചിയുടെ ഈ റിവ്യൂ ആണ് ട്ടോ ...........
കുറച്ചു അരവണ അവല്‍ കിട്ടിയാല്‍ തരകേടില്ലയിരുന്നു........
പലേരിമാണിക്യം ടീവിയിൽ വരുന്നത് കാത്തിരിക്കയാ,, ഒന്നു കാണാൻ,, അതെ ഇപ്പോൾ യോഗമുള്ളു.
പിന്നെ അരവണ വീട്ട്ല് ഉണ്ടാക്കി ഇടയ്ക്കിടെ കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്.
എന്നെ ഇവിടന്നും ഡിലീറ്റി..?
തികച്ചും വ്യത്യസ്തമായ സിനിമാ അവലോകനം....
അരവനയിലെ ശര്‍ക്കര പോലെ കുറച്ചു കുരുകിയില്ലേ എന്നൊരു സംശയം........എന്തായാലും കൊള്ളാം...
ജീവിതത്തില്‍ കണ്ടാല്‍ ,വായിച്ചാല്‍ , ന്യൂസ് കേട്ടാല്‍ സഹിക്കാന്‍ പറ്റാത്തത് , സങ്കടം വരുന്നത് , ഒന്നും സിനിമേല്‍ കണ്ടാലും എനിക്ക് സഹിക്കില്ല ....
ചേച്ചി അപ്പോള്‍ 'മുറുവുകള്‍' (Memoirs by Soorya Krishnamoorthy, DC Books) വായിക്കരുത് ..............വേദനിക്കും....ശരിക്കും.....
ഈശ്വരോ രക്ഷതൂ:! [ഹിന്ദി ആയിരിക്കും അല്ലെ?} ഇങ്ങനെ ഒരു ബ്ലോഗിൽ വന്നു പെട്ടല്ലൊ. വായിക്കാതിരിക്കാനും മേല, വായിച്ചാൽ പിന്നെ വായിക്കാതിരിക്കാൻ തോന്നത്തുമില്ല. നാൻ രക്ഷപെട്ടു. തീർന്നല്ലൊ. [കൊള്ളാം കുഞ്ഞേ നന്നായിരിക്കുന്നു.ചുമ്മാ..അവരു കേൾക്കേണ്ട} അടുത്തതു ഉടനേ ഉണ്ടൊ? അതൊ അടുത്ത കൊല്ലമോ?
bharthavine upekshichu haridasinte koode ponna pennine patti chechi paranjilla....haha
enthaayalum aa cinimaye patti ingane oru aswadanam/abhiprayam adyaya vaayikkunne. palatharam abiprayangal kandirunnu. iniyum ezhuthuka. oru apekshayundu aa santhoyam paandiyenna vrithikettavante cinimaye patti ezhuthalle...
നല്ല സിനിമ ആയിരുന്നു ഞാന്‍ കണ്ടു എനിക്ക് ഇഷ്ടപ്പെട്ടു , കമ്മ്യൂണിസവും മുതലാളിസവും തമ്മിലുള്ള ബന്ധം ഈ സിനിമ കൊണ്ട് അറിയാന്‍ കഴിഞ്ഞു
Post a Comment