Pages

Sunday, October 18, 2009

പരദൂഷണം - ഒരു (എക്സ് ) ഫെമിനിസ്റ്റിന്റെ കഥ

ഞാന്‍ ഡിഗ്രി പഠനത്തിന്റെ രണ്ടു വര്‍ഷവും ഹോസ്റ്റലില്‍ ആയിരുന്നൂന്ന് എന്റെ രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്‌ ആണല്ലോ .. ഫൈനല്‍ ഇയര്‍ എന്‍ഡില്‍ പയ്യെ ചിലര്‍ക്കൊക്കെ പ്രോപോസല്സിന്റെം പെണ്ണ് കാണലിന്റെം ഒക്കെ മണം അടിച്ചുതുടങ്ങി ... ഒരു ദിവസം ഞങ്ങള്‍ കൂലങ്കഷമായി ഒരു ചര്‍ച്ച നടത്തി ...
"ഭാവി ഭര്‍ത്താവില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് ........" ഇതായിരുന്നു വിഷയം .
എല്ലാവരും അവനവന്റെ ഭാവന അനുസരിച്ച് തുറന്നടിക്കാന്‍ തുടങ്ങി ...
ഞാന്‍ പറഞ്ഞു "എനിക്ക് തണല്‍ വേണം "
ഞങ്ങള്‍ടെ അപ്പന്സിന്നും നിന്നും ഒരു സംരക്ഷണവും ലഭിക്കാതെ മൂന്നു മക്കളെ വളര്‍ത്തി അതിനിടെ സ്വന്തം വീട്ടിലെയും കാര്യങ്ങള്‍ നോക്കി കഷ്ടപ്പെടുന്ന ന്റെ മമ്മീനെ ഓര്‍ത്താ ഞാന്‍ ഇങ്ങനെ ഒരു ഡയലോഗ്
കാച്ച്ചീത് ... എന്നാപ്പിന്നെ നീ വല്ലോ മരത്തിനേം കെട്ടേണ്ടി വരുമെന്നൊക്കെ എല്ലാരും പറഞ്ഞു ചിരിക്കാന്‍ തുടങ്ങി ...അങ്ങനെ ഞങ്ങള്‍ടെ പ്രിഫേകറ്റ്‌ അഥവാ ലീഡര്‍ ന്റെ ടേണ്‍ ആയി - ടി കക്ഷിയെ കുറിച്ചു രണ്ടു വാക് - കണ്ടാല്‍ അസ്പിരിന്റ്റ്‌ ( കന്യാസ്ത്രി ആകാന്‍ പോകുന്ന പെണ്‍കുട്ടി ) നെ പ്പോലെ , മാതാവിന്റെ പോലത്തെ കാരുണ്യം വഴിഞ്ഞൊഴുകുന്ന മുഖം ...പക്ഷെ വാ തുറന്ന ഫെമിനിസമേ വരൂ .
ഞങ്ങള്‍ടെ ഹോസ്റ്റലില്‍ നിന്നു ജേര്‍ണലിസം പഠിക്കുന്ന മീന ചേച്ചി ആണ് മെയിന്‍ കൂട്ട് .
കോ -ഹാബിട്ടെഷന്‍ , ഫെമിനിസം തുടങ്ങി ഞങ്ങള്ക്ക് തീരെ ദഹിക്കാത്ത വിഷയങ്ങള്‍ ആണ് അവര്‍ക്ക് പ്രിയം

ലീഡര്‍ പറഞ്ഞു : എന്റെ ഭര്‍ത്താവു എന്റെ കൂടെ അടുക്കളയില്‍ കയറണം , ഞാന്‍ പച്ചക്കറി അരീമ്പോ അങ്ങേര്‍ തേങ്ങ തിരുമ്മണം ...
"ന്റമ്മോ ഇത് കുറച്ചു കടന്നു പോയി എന്റെ സോഫീ " എന്നായി ഞങ്ങള്‍
ഭര്‍ത്താവിനു വായ്ക്ക് രുചിയുള്ളത് ഉണ്ടാക്കി കൊടുക്കുന്നത് ഒരു സന്തോഷമുള്ള കാര്യമല്ലേ എന്ന് നനു ..

ഈ സംഭവം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു സോഫി ഞങ്ങള്‍ടെ കയ്യില്‍ ഒരു ഇന്‍ ലാന്‍ഡ്‌ തന്നു പോസ്റ്റ്‌ ചെയ്യാന്‍ ( ഞങ്ങള്‍ കടേ പോണ വഴി ) ആര്‍ക്കാ സോഫി എന്ന് ചോദിച്ചപ്പോ പറഞ്ഞു ചേച്ചിക്കാ എന്ന്
ചേച്ചീടെ കല്യാണം കഴിഞ്ഞിട്ടേ ഉള്ളു ...
ആഹ മണവാട്ടി ചേച്ചിക്കാണോ എന്ന് ചോദിച്ചു വെറുതെ ടു അഡ്രസ്‌ വായിച്ചു
അതിങ്ങനെ ആയിരുന്നു
to
Miss Leena Sebastian
Address
ഞാന്‍ പറഞ്ഞു "ന്റെ sofee sebastan അപ്പന്റെ പേര് മാറ്റണ്ട , പക്ഷെ കല്യാണം കഴിഞ്ഞ ചേച്ചിക്ക് മിസ്സ്‌ എന്ന് ലെറ്റര്‍ എഴുതുന്നത് ഇത്തിരി കടന്ന കയ്യട്ടോ , മിസ്സ്‌ എന്നാ വാക്ക് ഒരുപാട്‌ അര്‍ഥം ഉള്ളതാ ...
നീ ഇപ്പൊ ചെയ്യുന്നത്തെ നിന്റെ ചേട്ടനെ ഇന്സല്റ്റ്‌ ചെയുന്നതിന് തുല്യവ ..."

എന്തായാലും മറുപടി ചേച്ചി തന്നെ കൊടുത്തു
ഒരാഴ്ചക്കകം മറുപടി വന്നു
ഫ്രം ഇല് പുന്നാര ചേച്ചി വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിരുന്നു
മിസ്സിസ് ലീന ജോണ്‍ എന്ന്

ഈയിടെ എന്റെ കൂട്ടുകാരി സോഫിയെ കണ്ടിരുന്നു ഭര്‍ത്താവിന്റെ ഒപ്പം
പുള്ളിക്കാരന്‍ തേങ്ങ തിരുമ്മി തരാരുണ്ടോ എന്ന് നിനക്ക് ചോദിക്കാര്‍നില്ലേ എന്ന് ഞാന്‍ ..
കേട്യോന്റെ പുറകില്‍ പൂച്ചയെപ്പോലെ പതുങി അവള്‍ടെ നിപ്പു കണ്ടപ്പോ ചോദിയ്ക്കാന്‍ തോന്നീല എന്നവള്‍

12 comments:

VEERU said...

പ്രസംഗിക്കാൽ കൊള്ളാം..
പ്രവർത്തിച്ചാൽ സോഫിയും വെവരമറിയും ട്ടാ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പൊട്ടി .. ;)

ശ്രീ said...

അതൊക്കെ ഓരോരുത്തരുടെ ഭാഗ്യം കൂടിയാണ്... അല്ലേ ചേച്ചീ?

Sureshkumar Punjhayil said...

Thiricharivukalum...!

Manoharam, Ashamsakal...!!!

അരുണ്‍ കരിമുട്ടം said...

പറയാനെളുപ്പമാ, ജീവിതം വേറെയാ

ചേച്ചിപ്പെണ്ണ്‍ said...

Veeru
Praveen
Sree
Suresh
&
Arun

thanks ...!

Patchikutty said...

ചേച്ചിപ്പെണ്ണഇന്റെ പോലെ അല്ലങ്കിലും അമ്മയുടെ കഷ്ടപാടും മക്കള്‍ക്കായുള്ള പോരുതലും കണ്ടാ ഞാനും വളര്ന്നെ...അതുകൊണ്ടാ വികാരം നന്നായി മനസ്സിലാകുന്നു...ആ അമ്മയുടെ കണ്ണീരിനു ദൈവം തന്ന സമ്മാനം ആണ് ഇന്നത്തെ നിങ്ങളുടെ ജീവിതം... ദൈവം അനുഗ്രഹിക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

താങ്ങും,തണലും !
ഇത് വായിച്ച പെണ്ണുങ്ങൾക്ക് ഒരു...താങ്ങും
ആണൂങ്ങൾക്ക് ഒരു ...തണലും
കിട്ടി കേട്ടൊ....

ചേച്ചിപ്പെണ്ണ്‍ said...

കുമാര : നന്ദി
പാച്ചി ക്കുട്ടി : നന്ദി ,മനസ്സിലാക്കപെടുന്നതിന്റെ സന്തോഷം ഒരുപാട്‌ വലുതാണ് ...
നന്ദി ഒരുപാട്‌ ...
ബില്ലാത്തി... :ഞാന്‍ പെണ്ണുങ്ങളെ താങ്ങി ട്ടില്ല ട്ടോ , ഞാനും ഒരു പെണ്ണല്ലേ ...
ഞാന്‍ താങ്ങിയത് ചിലരുടെ,ചില നേരത്തെ , ചില വിചാരങ്ങളെ മാത്രം ....
കാലം ഒന്നും തിരുത്താതെ ഇരിക്കില്ല , ല്ലേ ...
ഇതും വായിച്ച് ഭാര്യേനെ സഹായിക്കാതെ ഇരുന്നാല്‍ ഉണ്ടല്ലോ ....ഹാ

Sapna Anu B.George said...

വായിച്ച്തിലും കണ്ടതിലും സന്തോഷം

Anonymous said...

നല്ല എഴുത്ത്....ഓരോ വാക്കിലും തുളുമ്പുന്ന ആത്മാര്‍ത്ഥത ഉണ്ടല്ലോ ....അതാണ് ഏറ്റവും വലിയ കാര്യം. ഇനിയും എഴുതൂ ധാരാളം....

സ്വപ്നാടകന്‍ said...

നന്നായിട്ടുണ്ട്.. :)

[ഒരു സ്വകാര്യം:ഈ ബ്ലോഗ്‌ തിരഞ്ഞു ഗൂഗിളില്‍ ചേച്ചിപ്പെണ്ണ് എന്ന് കൊടുത്തപ്പോ കൊറേ കൊച്ചു പുസ്തകങ്ങളാ കിട്ടിയത്..;)]