Pages

Monday, September 21, 2009

ഉണ്ണി പറഞ്ഞത് ....

ഞങ്ങള്‍ടെ പള്ളീല്‍ കുമ്പസരിച്ചു കുര്‍ബാന അനുഭവിക്കുന്നതിനു ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ട് , രാവിലെ കുര്‍ബാന തുടങ്ങുന്നതിനു മുമ്പെ പള്ളീല്‍ എത്തിയാല്‍ അച്ഛന്‍ തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കും , എന്നിട്ട് കുര്‍ബാന മദ്ധ്യേ കുര്‍ബാന (അപ്പം ) തരും .
ഇനി രാവിലെ പള്ളീല്‍ എത്താന്‍ പറ്റിയില്ല എങ്കില്‍ ഇനീം ഷോര്‍ട്ട് കട്ട്‌ ഉണ്ട് , കുര്‍ബാന കഴിയുമ്പോള്‍ അച്ഛന്‍ തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കും , അതിനുശേഷം കുര്‍ബാനയും തരും , കുര്‍ബാന അനുഭവിക്കനുള്ളവര്‍ വെറും വയറ്റില്‍ ചെല്ലണം എന്നാണ് (രാവിലെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചു ).
ഈ ഞായറാഴ്ച ഞങ്ങള്‍ ലേറ്റ് ആയിയാണ് പള്ളീല്‍ എത്തിയത് .അതിനാല്‍ ,പള്ളീല്‍ കഴിഞ്ഞു തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കാന്‍ നില്‍കുകയാണ്‌ . ഞാനും അപ്പയും (മക്കള്ടെ ) കുട്ടൂസന്മാരും ഉണ്ട് . ഏറ്റവും മുന്പില്‍ ഒരു പന്ത്രണ്ടു വയസ്സുള്ള പെണ്കുട്ടി അവളോട്‌ അച്ഛന്‍ ചോദിച്ചു "മോളെ കാപ്പി കുടിച്ച്ചിട്ടണോ വന്നത് ? " അവള്‍ അതെയെന്നോ മറ്റോ പറഞ്ഞു ."ഇന്നത്തേക്ക് സാരമില്ല , പക്ഷെ അടുത്ത സണ്‍‌ഡേ മുതല്‍ കാപ്പി കുടിക്കാതെ വരണം കേട്ടോ " എന്ന് അച്ഛന്‍ . പിന്നെ തൊട്ടുപുറകില്‍ നില്ക്കുന്ന എന്റെ മൂത്ത പുത്രനോട് " മോന്‍ കാപ്പി കുടിച്ചോ ?" അവന്‍ പറഞ്ഞു "ഞാന്‍ കുടിച്ചു , " ( ബാക്കില്‍ നില്‍കുന്ന അനിയനെ നോക്കി ) "പക്ഷെ ഇവന്‍ കുടിച്ചിട്ടില്ല "
അച്ഛന്‍ ഒന്നാം ക്ലാസുകാരനോട് "മോന്‍ കുടിച്ചോ ?"
"ഞാന്‍ കാപ്പിയൊന്നും കുടിചിട്ടുപോലും ഇല്ല " എന്നായി അവന്‍ .അച്ഛന്‍ ഹാപ്പിയായി ," മോന്‍ മിടുക്കനാ " എന്നൊക്കെ പറഞ്ഞു തലയില്‍ തലോടി .
തിരിച്ചു പോരുന്ന വഴി അപ്പ ചോദിച്ചു "ഉണ്ണീ നീ രാവിലെ ഒന്നും കഴിച്ചില്ലേ ?"
അവന്റെ മറുപടി " അച്ഛന്‍ ചോദിച്ചത് കാപ്പി കുടിചോന്ന , ഞാന്‍ കാപ്പി കുടിച്ചിട്ടില്ല ,ബൂസ്റ്റ്‌ ഇട്ടു പാല്‍ മാത്രേ കുടിച്ചിട്ടുള്ളൂ ഇന്നു രാവിലെ !"

10 comments:

VEERU said...

ഞാനെന്താ തേങ്ങാ മുതലാളിയോ..എല്ലായിടത്തും തേങ്ങ തല്ലാൻ എന്നാലും കിടക്കട്ടെ ..നമ്മുടെ ചേച്ചിക്കല്ലെ !! “ഠോ”....
“ബൂസ്റ്റ്‌ ഇട്ടു പാല്‍ മാത്രേ കുടിച്ചിട്ടുള്ളൂ ഇന്നു രാവിലെ !” മിടുക്കൻ !!!

ശ്രീ said...

മോന്‍ പറഞ്ഞതു വാസ്തവമല്ലേ?
മിടുക്കന്‍! :)

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പേടെ മോൻ തന്നെ..
നുണ പറയില്ല കേട്ടൊ..

Sureshkumar Punjhayil said...

Mon midukkan thanne...!

Manoharam, ashamsakal...!!!

വയനാടന്‍ said...

കൊടു കൈ ഉണ്ണിക്കുട്ടാ..

ANITHA HARISH said...

best unni best

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ നന്നായിരിക്കുന്നു!

monu said...

രാവിലെ കുര്‍ബാന തുടങ്ങുന്നതിനു മുമ്പെ പള്ളീല്‍ എത്തിയാല്‍ അച്ഛന്‍ തലയ്ക്കു പിടിച്ചു പ്രാര്‍ത്ഥിക്കും , എന്നിട്ട് കുര്‍ബാന മദ്ധ്യേ കുര്‍ബാന (അപ്പം ) തരും .

itheviduthey idea anu :O.. adhyam ayitanu kelkanthu.

unnikuttantey photo nannayitundu :)

ചേച്ചിപ്പെണ്ണ്‍ said...

Thanks to All
Veeru
Sree
Vayanadan
Anitha
Bilathi
Javahir
Suresh
& monu
@monu Its an orthodox church

Anonymous said...

unni paranjathalle sathyam?