Pages

Saturday, April 17, 2010

ഡാര്‍ജിലിംഗ് ഗാന്ഗ്ടോക് യാത്ര ..

എന്റെ ബ്ലോഗില്‍ ഒരു യാത്രാവിവരണം എഴുതേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ... യാത്രകള്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു .. സ്കൂള്‍ കോളേജ് കാലങ്ങളില്‍  മൈസൂര്‍ ബംഗ്ലൂര്‍ , ഊട്ടി , കൊടൈകനാല്‍  .... ഇത്യാദി ഒരുപാട് സ്ഥലങ്ങള്‍ ഒക്കെ ടൂര്‍ പോയിരുന്നുവെങ്കിലും  .... കുറെ വര്‍ഷങ്ങള്‍  ആയി വിനോദയാത്രകള്‍ ഒക്കെ പഴയ ആല്‍ബങ്ങള്‍ വഴി മാത്രം ആയി ചുരുങ്ങിയിട്ടു..വിവാഹം കുഞ്ഞുങ്ങള്‍ ജോലി പഠനം ഒക്കെ ആയി ( എന്റെ mca  ഇനിയും രണ്ട് പേപ്പര്‍ പൊക്കാന്‍ ഉണ്ടേ) അങ്ങിനെ ഇരിക്കെ ആണു ഒരു ടൂര്‍ ഒത്തുവരുന്നത് .തേക്കാത്ത എണ്ണ ധാര കോരേണ്ടി വരും എന്ന് പറഞ്ഞത് പോലെ .ഒരു എമണ്ടന്‍ ട്രിപ്പ്‌ അതും  വായൂ മാര്‍ഗം .  വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിംഗ് , സിക്കിമിലെ ഗന്ഗ്ടോക്  ഈ സ്ഥലങ്ങളിലേക്ക്  . ഞങ്ങള്‍ നാലു പേരും അതായത് ഞാന്‍ എന്റെ കണവന്‍ പിന്നെ ഞങ്ങള്‍ടെ കുട്ടൂസന്മാരും ഒക്കെ കൂടി എന്റെ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഒരു യാത്ര .
ഏപ്രില്‍ മാസം എട്ടാം തിയതി  രാവിലെ നെടുമ്പാശേരിയില്‍ നിന്നും  എയര്‍ ഇന്ത്യ യുടെ ഫ്ലൈറ്റ് ഇല്‍  ചെന്നൈ ലേക്ക് . ആദ്യായിട്ട് ആയിരുന്നു ഫ്ലൈറ്റ് ഇല്‍ കയറുന്നത് . ഫ്ലൈറ്റ് ബെല്‍ അടിച്ചു വിടും മുമ്പേ ഒരു  പയ്യന്‍  വന്നു  സീറ്റ് ബെല്‍റ്റ്‌ ഇടാനും  ലൈഫ് ജാക്കെറ്റ്‌   ഇടാനും ഉള്ള സ്റ്റഡി ക്ലാസ്സ്‌ തന്നു .എന്റെ ഉണ്ണി ( ഒന്നാം ക്ലാസ്സുകാരന്‍ ) അമ്മെ ഈ ജനല്‍ എന്താ തുറക്കത്തെ  , തുറന്നാലല്ലേ  പുറത്തെ കാഴ്ചകള്‍ നല്ലോണം കാണാന്‍ പറ്റൂ എന്ന "ന്യായമായ " ആവശ്യം ഉന്നയിച്ചു . ഒരു വിധത്തില്‍ അവനെ അടക്കി ഇരുത്തി .ഫ്ലൈറ്റ് പൊങ്ങിയപ്പോള്‍ തന്നെ സൂര്യന്റെ പ്രകാശം നല്ല ശക്തിയില്‍  അടിച്ചു  .. ഉടനെ ഉണ്ണി പറഞ്ഞു  " എടാ ചേട്ടെ സണ്‍ എത്താറായി ..." ഒരുമാതിരി ഏറണാകുളം എത്താറായി എന്ന് പറേണ പോലെ. പിന്നെ മേഘ ങ്ങള്‍  വെള്ളിനിറമുള്ള  മനോഹരങ്ങളായ പഞ്ഞിക്കെട്ടുകള്‍ പോലെ ദൃശ്യമായി. ഉണ്ണിയുടെ വക അടുത്ത  കമെന്റ്  " നമ്മള് സ്വര്‍ഗത്തില്‍ എത്തി  ". ദൈവത്തെ കാണിച്ചുകൊടുക്കാന്‍ പറയാഞ്ഞത് ഭാഗ്യം എന്ന്  അപ്പോള്‍ കരുതി .. ( ആ സമാധാനത്തിനു  അല്പായുസ്സായിരുന്നു .. കാരണം , തിരികെ വരും നേരം കൂടെ ഉണ്ടായിരുന്ന അഞ്ചു വയസ്സുകാരി ദൈവത്തെ കാണിച്ചു താ  .. എന്ന്  അമ്മയോട് ആവശ്യപ്പെടുന്നത്  കേട്ടു...) എയര്‍ ഹോസ്റെസ്സ് പെണ്‍കുട്ടി ചായയും ഇഡലിയും  ഒക്കെ  തന്നു ..ഫ്ലൈറ്റ് ബംഗ്ലൂര്‍ വഴിയായിരുന്നു .ബംഗ്ലൂര്‍ എയര്‍പോര്‍ട്ട് എത്തിയപ്പോള്‍ ഉണ്ണി ചേട്ടനോട് വിശദീകരിച്ചു , ഇതിവിടെ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയതാ . ഞങ്ങള്‍ ചെന്നെയില്‍ ഇറങ്ങി.അവിടെ നിന്നും രണ്ടു രണ്ടെര  ആയപ്പോഴേക്കും  എയര്‍ ഇന്ത്യ യുടെ തന്നെ  അടുത്ത വിമാനത്തില്‍ കയറി . ഇക്കുറി ലേശം നീണ്ട യാത്ര ആയിരുന്നു.വെസ്റ്റ്‌ ബംഗാളിമേ ബാഗ്ടോഗ്ര വിമാനത്താവളം ആയിരുന്നു ഫിനിഷിംഗ് പോയിന്റ്‌ .ഏകദേശം മൂന്നു മണിക്കൂര്‍ യാത്ര .സീറ്റ് പുറകില്‍ ആയിരുന്നത് കൊണ്ടാണോ എന്തോ തലവേദന തോന്നി .ചെവി ഇടയ്ക്കിടയ്ക്ക് പണി മുടക്ക് പ്രഖ്യാപിച്ചു  , എയര്‍ ഹോസ്റെസ്സ് അമ്മച്ചി ( അതെ ഇക്കുറി ലേശം പ്രായമുള്ള അമ്മച്ചി , ചേച്ചി ഒക്കെ ഉണ്ടായിരുന്നു ) കൊണ്ട് വന്ന ചപ്പാത്തിയും റൈസും ഗുലാബ് ജാമുനും ഒക്കെ കഴിച്ചു .വൈകുന്നേരം ആയപ്പോഴേക്കും ബാഗ്ടോഗ്രയില്‍ എത്തി.അവിടെ നിന്നും ബസ് മാര്‍ഗം ഡാര്‍ജിലിംഗ് ലേക്ക് .ആ യാത്ര ലേശം അത്രയ്ക്ക് സുഖകരം  ആയി തോന്നിയില്ലു . അഞ്ചാറ് മണിക്കൂര്‍ തുടര്‍ച്ചയായി ബസില്‍ തന്നെ .ആ ബസും  ഒരു വൃദ്ധന്‍ ആയിരുന്നു . ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസ്‌  പയ്യെ മലകയറ്റം തുടങ്ങി . നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി . കൂടാതെ മഴ പെയ്യുന്നുണ്ടായിരുന്നു . ഞങ്ങള്‍ടെ ഭാഗ്യത്തിന് ആ ബസിന്റെ വൈപ്പര്‍ വര്‍ക്ക് ചെയ്യുന്നുമുണ്ടായിരുന്നുമില്ല .. ഹോപ്‌ ഫോര്‍ ദി ബെസ്റ്റ് ആന്‍ഡ് ബി  prepared  ഫോര്‍  ദി വോര്സ്റ്റ് എന്നാണല്ലോ . ഞാന്‍ അത്യാവശ്യം വോര്സ്റ്റ് ആയിത്തന്നെ ഓര്‍ത്തു .. ദൈവമേ ഒന്നാമത്തെ  ഞങ്ങള്‍ടെ ഡ്രൈവര്‍ ഗൂര്‍ഖയുടെ  കണ്ണ് ഇച്ചിരിയെ ഒള്ളൂ . ഇതിന്റെ കൂടെ വൈപ്പറും ഇല്ലേ  എന്നാ  ചെയ്യും  ?  താഴേക്ക്‌ നോക്കാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല .കിളി  ഗൂര്‍ഖ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തു ചെന്ന് വൈപ്പര്‍ന്റെ ഡ്യൂട്ടി ചെയ്തു പോന്നു . എതിരെ വണ്ടി വന്നോപ്പോഴൊക്കെ ഞാന്‍ ഒരു ഒന്നാന്തരം ദൈവ വിശ്വാസി ആയി രൂപാന്തരപ്പെട്ടു  ( ഹെയര്‍ പിന്‍ വളവു എടുക്കുമ്പോഴും !)
യാത്രയില്‍ റോഡിനിരുവശവും  വി വാണ്ട്‌ ഗൂര്‍ഖ ലാന്‍ഡ്‌ എന്ന്  വെണ്ടയ്ക്ക സോറി ഓട്ടോറിക്ഷ ( അത്രയും വലിപ്പം ഉണ്ടായിരുന്നു !!) അക്ഷരങ്ങളില്‍ എഴുതിയിരുന്നു . നാഗാലാ‌‍ന്‍ഡ് പോലെ  ഗൂര്‍ഖ ലാന്‍ഡ്‌ വേണം എന്നാണ് അന്നാട്ടുകാരുടെ ആവശ്യം എന്ന്  മനസ്സിലായി .. രാത്രി ആയപ്പോഴേക്കും ഹോട്ടലില്‍ എത്തി . ആഹാരം കഴിച്ചു.

പിറ്റേന്ന് രാവിലെ മൂന്നെരക്കെ എഴുന്നേറ്റു ടൈഗര്‍ ഹില്ല്സ് എന്ന സ്ഥലത്ത് സുര്യോദയം കാണാന്‍ .ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഒരു അര മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു . ഞങ്ങള്‍ ചെന്നപ്പോലെക്കും അവിടം ആളുകളെ കൊണ്ട്  നിറഞ്ഞു കവിഞ്ഞിരുന്നു ..ഗൂര്ഖച്ചി അമ്മച്ചിമാര്‍ ഫ്ലാസ്കില്‍ കാപ്പിയും കൊണ്ട് വന്നു രണ്ട് കവിളെ ഉണ്ടായിരുന്നെങ്കിലും നല്ല രുചി ഉണ്ടായിരുന്നു .നല്ല തണുപ്പ് ആയിരുന്നെ . കാഞ്ചന്‍ ഗംഗ മലനിരകള്‍ റെഡ് കളറില്‍ ലേസ് പിടിപ്പിച്ചപോലെ വരുമെന്നും സൂര്യനെ കൈക്കുമ്പിളില്‍ ഒതുക്കാം എന്നുമൊക്കെ ആണു മുന്നേ പോയവര്‍ പറഞ്ഞിരുന്നത് . ഞങ്ങള്‍ടെ കഷ്ടകാലം എന്ന് പറയട്ടെ കാറ്റ് വന്നു മേഘങ്ങളേ ഒക്കെ പരത്തി , ചിതറിച്ചു കളഞ്ഞിരുന്നു .സൂര്യ ഭഗവന്‍ വളരെ ബോര്‍ ആയിട്ടാണ് അന്ന് എഴുന്നള്ളിയത് . എന്നാലും ഈ ചതി  ഞങ്ങളോട് വേണ്ടായിരുന്നു .ഉറക്കക്ഷീണവും യാത്രാ ക്ഷീണവും വക വയ്ക്കാതെ അങ്ങയെ കാണാന്‍ രാവിലെ ഒരുങ്ങി പുറപ്പെട്ട ഞങ്ങളോട് !  കണ്ജന്‍ ഗംഗയുടെ നിഴല്‍ പോലും കണ്ടില്ല കടുത്ത  നഷ്ടബോധത്തോടെ ഞങ്ങള്‍ മല ഇറങ്ങി .ഉറങ്ങിക്കിടന്ന കൂട്ടുകാരനെ വിളിച്ച എഴുന്നെപ്പിച്ച്  ആണു എന്റെ കണവന്‍ കൂടെ കൂടിയത് .അവന്റെ വക ചീത്ത ടണ്‍ കണക്കിനു കിട്ടുന്നുണ്ടായിരുന്നു ..പുള്ളി അതെല്ലാം ഫോണ്‍ വഴി ആദ്യം പോയവനു  ഡൈവേര്‍ട്ട് ചെയ്തു !
റൂമില്‍ വന്നു വിശ്രമിച് പ്രാതലും കഴിച്ച്  അടുത്ത  സൈറ്റ് വിസിറ്റിനു ഇറങ്ങി .. ഇക്കുറി പോയത്  himalayan mountaineering institute  , അതിനോട അനുബന്ധിച്ചുള്ള zoo  എന്നിവ കാണാനാണ് ..
zoo  വില്‍ പതിവുപോലെ പാവം മൃഗങ്ങള്‍, ഫോട്ടോക്ക് പോസ് ചെയ്ത് കൊണ്ട് ആയുസ്സ്  തീര്‍ന്നുപോകുന്ന കുറെ മാനുകള്‍ ,യാക്ക് , കരടി , കടുവ , പുള്ളിപ്പുലി  തുടങ്ങിയ മിണ്ടാപ്രാണികള്‍ .himalayan mountaineering ഇന്‍സ്റ്റിറ്റ്യൂട്ട് ലെ  ഗാലറിയില്‍  ഫോടോ എടുക്കാന്‍ അനുവാദം ഇല്ലായിരുന്നു ..അവിടെ ഷേര്‍പ്പകള്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍  ഒക്കെ കണ്ടു .നമ്മുടെ ടെന്‍സിംഗ് അപ്പാപ്പന്റെ പ്രതിമ , അദ്ദേഹത്തിന്റെ ശവകുടീരം ഒക്കെ കാണാനുള്ള ഭാഗ്യം ഉണ്ടായി അവിടെ ഫോടോ എടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ല   . ഉണ്ണിയേം മോനൂനേം ഒക്കെ നിര്‍ത്തി ഫോട്ടോ എടുത്തു .
പിന്നീട് പോയത് ടിബറ്റന്‍ രഫ്യുജി ക്യാമ്പ്‌ ലേക്കാണ് .. അവിടെ ബുദ്ധമത വിശ്വാസ പ്രകാരമുള്ള , മന്ത്രങ്ങള്‍ ആലേഖനം ചെയ്ത  സിലിണ്ടെര്‍ രൂപത്തിലുള്ള പ്രാര്‍ത്ഥന ഉപകരണങ്ങള്‍ കണ്ടു . അവ ആന്റി ക്ലോക്ക്  direction  നില്‍ rotate  ചെയ്യുകയാണ് വേണ്ടത് എന്നും അതുവഴി മനശാന്തി ലഭിക്കുമെന്നും സൂചന പലക പറഞ്ഞു തന്നു .. അവിടെ  കാര്‍പെറ്റ്   നിര്‍മാണശാലയും അവിടെ  നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന സ്ത്രീകളെയും കണ്ടു . തിരികെ റൂമില്‍ വന്നു ആഹാരം കഴിച്ചു.

ഉച്ച കഴിഞ്ഞു പോയത്  റോക്ക് ഗാര്‍ഡന്‍ കാണാനാണ്  , തേയില തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഹെയര്‍ പിന്‍ വളവുകള്‍ ശരിക്കും പേടിപ്പിച്ചു .. ഒരു ബോലെറോവില്‍ ആയിരുന്നു യാത്ര. ഇടയ്ക്കു മേഘങ്ങള്‍ താണ് വന്നു ഹലോ പറയും പോലെ തോന്നി .. മനോഹരമായ കാഴ്ച . തേയില തോട്ടം ആണെങ്കിലും പേരു ഓറഞ്ച് ഗാര്‍ഡന്‍ എന്നായിരുന്നു! അതിന്റെ താഴ്വാരത്തില്‍ ആയിരുന്നു റോക്ക് ഗാര്‍ഡന്‍. പേരു പോലെ തന്നെ ഒരു  കരിങ്കല്‍ മല , വെള്ളച്ചാട്ടം എന്നിവയ്ക്കിടയില്‍ നിര്‍മ്മിച്ച മനോഹരമായൊരു പൂന്തോട്ടം .ചുവന്ന പോപ്പി പൂക്കള്‍ ( മോന്‍ ukg  പഠിച്ച പുസ്തകത്തില്‍ കണ്ട പരിചയം ആണു !) കടും ചുവപ്പ് ലില്ലി പൂക്കള്‍ , പിന്നെയും പേരറിയാത്ത എത്രയോ തരം പൂക്കള്‍ !  "do  not  pluck  flowers  " എന്ന ബോര്‍ഡ്‌ ഉണ്ടായിരുന്ന കാരണം ഞാന്‍ കുറച്ച്  ചെടി കളുടെ കൊമ്പുകള്‍ , കുഞ്ഞിതൈകള്‍ ഒക്കെ  പൂവില്ലാത്തത് നോക്കി പ്രത്യേകം പറിച്ചു .( നിയമം അനുസരിക്കണംല്ലോ  ) . അവിടെ നിന്നും മടങ്ങി റൂമില്‍ എത്തിയപ്പോ സന്ധ്യേച്ചി വന്നിരുന്നു . അവിടെ ഒക്കെ നേരം വെളുക്കുക നേരത്തെയാണ് .അതായത് നാലു മണി ആവുമ്പോഴേക്കും നല്ല പ്രകാശമാണ് ..അതുപോലെ വയ്കുന്നേരം  നാലു മണി   ആവുമ്പോഴേക്കും പതുക്കെ ഇരുട്ട് വരന്‍ തുടങ്ങും ( സന്ധ്യേച്ചി ) .

പിന്നെ ഷോപ്പിംഗ്‌ ന്റെ പേരും പറഞ്ഞു മാര്‍ക്കറ്റ്‌ ഒക്കെ കറങ്ങി .അല്ലറ ചില്ലറ ബാഗ്‌ , ഷാള്‍ ഒക്കെ വാങ്ങി വന്നു. പിറ്റേന്ന്  രാവിലെ എഴുന്നേറ്റു  ചായ കുടിച്ച്  ഗാന്‍ഗ്ടോക്കിലേക്ക് ബസ്‌ മാര്‍ഗം . ബസില്‍ ഏറ്റം പുറകിലെ സീറ്റ് ആയിരുന്നു കിട്ടിയത് അതുകൊണ്ട് യാത്ര വളരെ സുഖകരം ആയിരുന്നു . ഓരോ വളവു തിരിയുമ്പോഴും ഞാന്‍ കങ്കാരു ആയി .മൈല്‍ കുറ്റികളില്‍ ഗാങ്ങ്ടോക്ക് 120  കിലോമീടര്‍ എന്ന് കണ്ടപ്പഴേ തല കറങ്ങി. ഡാര്‍ജീലിംഗ് വെസ്റ്റ്  Bengal  ഇല്‍ ആണല്ലോ . രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും സിക്കിം border  ആയി . ഏതോ ഒരു നദിയുടെ ഒപ്പം ആയിരുന്നു യാത്ര . അതില്‍ വിനോദ സവാരി /സാഹസിക സവാരി നടത്തുന്നുണ്ടായിരുന്നു കുറേപ്പേര്‍ . പിന്നെ പയ്യെ മലകയറ്റം തുടങ്ങി .എന്റെ കണ്ണ്  മയില്‍കുറ്റി   തിരഞ്ഞുകൊണ്ടേ യിരുന്നു .. ഗന്ഗ് ടോക് 45  KM  ..35   KM  .. അങ്ങിനെ അങ്ങിനെ ഏകദേശം രണ്ടെര ആയപ്പോഴേക്കും ഞങ്ങള്‍ ഗാണ്ഗ്ടോക്കില്‍ എത്തി .റൂമില്‍ ബാഗേജ്  ഒക്കെ ഇറക്കി, ഊണു കഴിച്ചു . വയ്കുന്നേരം
ഞങ്ങള്‍ക്കുള്ള കാര്‍ വന്നപ്പോള്‍ കാഴ്ച കാണാന്‍ ഇറങ്ങി. ആദ്യം കണ്ടത് ഒരു flower ഷോ ആയിരുന്നു . orkid ആയിരുന്നു താരം, പിന്നെ ലില്ലിപ്പൂക്കളും.  അതിനു ശേഷം  ഗണേഷ് മന്ദിര്‍  , ബുദ്ധ സന്യാസിമാര്‍ താമസിക്കുന്ന മോനാസ്ട്രി ഒക്കെ സന്ദര്‍ശിച്ചു . അവിടെ കുറെ സന്യാസിമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു . നമ്മുടെ യോദ്ധ സിനിമയിലെ അക്കുശുട്ടോ എന്ന് മോഹന്‍ലാലിലെ വിളിച്ച ഉണ്ണിക്കുട്ടന്റെ മുഖമുള്ള കുറെ ഉണ്ണി സന്യാസിമാരും  എന്തുകൊണ്ടോ ആ കുഞ്ഞുങ്ങളെ കണ്ടപ്പോ സങ്കടം വന്നു .ഫോട്ടോ ഒന്നും ശരിയായില്ല , ക്യാമറ ചാര്‍ജ് കമ്മി ആയിരുന്ന കൊണ്ട് ആവണം ഷേക്ക്‌ ആയി പോയി :( അന്ന് രാത്രി ഞങ്ങള്‍ MG Marg  ലൂടെ നടക്കാന്‍ പോയി .വിദേശങ്ങളില്‍ കാണും പോലെ മനോഹരമായ ഒരു തെരുവ് , മനോഹരമായ വഴിവിളക്കുകള്‍ , നടുവില്‍ നിറയെ പൂച്ചട്ടികള്‍ തൂക്കിയിട്ടിരിക്കുന്നു ... വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല .. ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു ... കുട്ടികള്‍ ഒക്കെ ഓടിക്കളിച്ചു .പിറ്റേന്ന് രാവിലെ ഞങ്ങള്‍ടെ  ഗൈഡ് പറഞ്ഞ പ്രകാരം ഈ യാത്രയിലെ ഏറ്റവും പ്രധാന പെട്ട സ്പോട്ട് ആയ Tshangu  lake  സന്ദര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടു . ഒരു ബോലെരോവില്‍ ആയിരുന്നു യാത്ര .. ചെങ്കുത്തായ മല നിരകളില്‍ ക്കൂടെ ഒരു മൂന്നു  മണിക്കൂര്‍ യാത്ര .ഉയരം കൂടും തോറും റോഡിന്റെ വീതി കുറഞ്ഞു കൊണ്ടേ യിരുന്നു .പട്ടാള ക്കാരുടെ ക്യാമ്പ്‌ കള്‍ .പീരങ്കി കള്‍ ഒക്കെ കണ്ടു .സന്ദേഷേ ആതെ ഹെ ഹമേ തട്പാതെ ഹൈ .എന്നുള്ള പ്രശസ്തമായ ഹിന്ദി സിനിമ ഗാനം ഓര്‍മ്മ വന്നു  വഴി പലയിടങ്ങളിലും തകര്‍ന്നു കിടന്നിരുന്നു .BRO ( Border  Road  Organization  )  യുടെ ബോര്‍ഡ്‌ കള്‍ വഴിയില്‍ പലയിടത്തും  കണ്ടു.  മലയിടിഞ്ഞ്‌ വീണു കിടക്കുന്നതും ക്രൈന്‍ ഉപയോഗിച്ച്  കല്ലും മണ്ണും മാറ്റി പലയിടത്തും വഴി നന്നാക്കുന്നുണ്ടായിരുന്നു  , lake  എത്തുന്നതിനും മുമ്പേ മഞ്ഞു വീണു കിടക്കുന്നത് കാണാന്‍ തുടങ്ങി . കുട്ടികള്‍ തുള്ളിചാടാനും .  Tshangu  lake  ബുദ്ധമത വിശ്വാസികള്‍ക്ക് വളരെ പുണ്യമായ ഒരു  വലിയ  തടാകം ആണു .ശിവന്റെ ഒരു കുഞ്ഞു അമ്പലവും അടുത്തുണ്ട് .. മലകള്‍ മഞ്ഞുമൂടി "ന്നാ ഞങ്ങടെ ഫോട്ടോ ഒക്കെ എടുത്തോണ്ട് പൊക്കോളൂ " എന്ന് പറയുന്ന മാതിരി അങ്ങിനെ നില്‍ക്കുകയാണ് .കുട്ടികള്‍ കുറച്ചു നേരം മഞ്ഞില്‍ കളിച്ചു ,ഞാനും .യാക്കിന്റെ പുറത്തു കയറി ഫോട്ടോ ഒക്കെ എടുത്തു . ലേക്കിന്റെ അവിടെ നിന്നും  വെറും പതിനെട്ടു കിലോമീറ്റര്‍ മാത്രം ആയിരുന്നു  നാഥുല പാസിലേക്ക് ഉള്ള ദൂരം . ഇന്ത്യ - ചൈന  border  , അങ്ങോട്ടുള്ള യാത്ര അതീവ ദുഷ്കരം ആണെന്ന് കേട്ടിരുന്നു . അവിടെ മഞ്ഞു പെയ്യുന്നത് കാണാമെന്നും. ഞങ്ങള്‍ടെ കഷ്ടകാലത്തിനു മല ഇടിഞ്ഞു വീണത്‌ കാരണം അങ്ങോട്ടേക്ക് യാത്ര നിരോധിച്ചിരിക്കുകയായിരുന്നു  ആ സമയത്ത് . വളരെ ഇടുങ്ങിയ ചെങ്കുത്തായ റോഡ്‌ ആണെന്നും വളവൊക്കെ എടുക്കുമ്പോള്‍ നമ്മള് പേടിച്ച് അലറി വിളിച്ചുപോകും എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. എന്തായാലും
നാഥുല പാസ് കാണാന്‍ ആകാത്തതിന്റെ സങ്കടം ബാക്കി കടക്കുന്നു .
ഷാന്‍ഗു  ലേക്കിന്റെ  അടുത്ത് ഒരു മഞ്ഞു മനുഷ്യനെ ഉണ്ടാക്കാനുള്ള ശ്രമം ഞാനും മോനും പാതി വഴിയില്‍ ഉപേക്ഷിച്ചു . കാരണം ഗ്ലൗസ് വാടകയ്ക്ക് എടുത്തില്ല എന്നത് ആയിരുന്നു! കൈയൊക്കെ തണുത്ത്  ഉറയാന്‍ തുടങ്ങിയിരുന്നു  . ഇതിനിടെ  കുഞ്ഞുമഞ്ഞു മലകള്‍ കയറിയപ്പോള്‍  മക്കളുടെ ബൂട്ടിനുള്ളില്‍ മഞ്ഞു നിറഞ്ഞു  കാല്‍ ഒക്കെ മരവിക്കുകയും ചെയ്തു . രണ്ടു പേരും കരയാനും തുടങ്ങി .  ബാഗില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന പോളോ മിട്ടായി കൊടുത്തും , കാല്‍ തിരുമ്മി ചൂടാക്കിയും  കരച്ചില്‍ ഒക്കെ മാറ്റി . പിന്നെ മനസ്സില്ല മനസ്സോടെ  തിരികെ നടന്നു .ബൂട്ട്  വാടകക്ക് എടുത്ത കടയില്‍ നിന്നും മാഗി നൂഡില്‍സ് ഒക്കെ ചൂടോടെ അകത്താക്കി  തണുപ്പൊക്കെ അകറ്റി ഞങ്ങള്‍ പതുക്കെ മലയിറങ്ങി ..

പര്‍വതങ്ങള്‍ക്കും ലേക്കിനും  മഞ്ഞിനും മനുഷ്യര്‍ക്കും ഒക്കെ  റ്റാ റ്റാ കൊടുത്ത് .അന്ന്  സന്ധ്യയ്ക്കും MG  Marg  ലൂടെ നടക്കാന്‍ ഇറങ്ങി . മഴ പെയ്യുന്നുണ്ടായിരുന്നു .പിറ്റേന്ന് രാവിലെ ബസ്‌ മാര്‍ഗം മടക്ക യാത്ര .ഉച്ച ആയപ്പോഴേക്കും ബാഗ്‌ദോഗ്ര വിമാനതാവളത്തില്‍ എത്തി വൈകുന്നേരത്തെ  എയര്‍ ഇന്ത്യ യുടെ ശകടം വഴി ചെന്നൈക്ക് . അന്ന് അവിടെ ഒരു ഹോട്ടലില്‍ താമസിച്ചു .പിറ്റേന്ന് രാവിലെ നെടുംബശേരിയിലേക്ക് .പിന്നെ വീട്ടിലേക്ക്   പതിവ് തിരക്കുകളിലെയ്ക്കും...


Friday, April 16, 2010

ബസില്‍ നിന്നും ബ്ലോഗിലേക്ക് .. ( ഒരു പോസ്റ്റും 11 ബസും .. )


പുതിയ പോസ്റ്റ്‌ എഴുതാന്‍ (ട്യ്പ്പാന്‍)  ഭയങ്കര മടി .... വലിയ ബുദ്ധിമുട്ടൊന്നും  ഇല്ലാതെ ഒരു പോസ്റ്റ്‌ നിര്‍മ്മിക്കാന്‍ എന്താ വഴി ?
എല്ലാരടേം പുതിയ പോസ്റ്റുകളുടെ  ലിങ്ക്സ് ബസില്‍ പബ്ലിഷ് ചെയ്യുന്നു .. എനിക്ക് ലേശം തലതിരിഞ്ഞ ഒരു ഐഡിയ വന്നു ..
അതായത് എന്റെ ബസ്‌ ഒക്കെ കൂട്ടിക്കെട്ടി  പോസ്റ്റ്‌ ആക്കാന്‍ പോണു


ഇതെന്റെ കടിഞ്ഞൂല്‍ ബസ് ( ബസ്‌ നമ്പര്‍ 1)


buzz ... ഇതൊരു തെനീച്ചകൂടാണ് എന്ന് എനിക്ക് തോന്നുന്നു ...
ഒരുപാട് തേനീച്ചകള്‍ ഒന്നിച്ചു മൂളുന്ന ഒരു സ്വരം ഞാന്‍ ഇവിടെ കേള്‍ക്കുന്നു ........
ഞാന്‍ അതിലൊരെണ്ണം മാത്രം ...
നമുക്ക് നല്ല ആശയങ്ങളുടെ , ചിന്തകളുടെ സൌഹൃദങ്ങളുടെ തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍ ആവാം ...
ആരെയും കുത്താത്ത തേനീച്ചകള്‍ .... അല്ലെ  ( 18  കമന്റ്സ് )

ബസ്‌ നമ്പര്‍ 2


ഇവിടെ ആള്‍ക്കൂട്ടങ്ങളെ ഉള്ളൂ ... സമൂഹം ഇല്ല എന്ന് ആനന്ദ്‌ ആള്‍ക്കൂട്ടം എന്നാ കൃതിയില്‍ പറഞ്ഞിരിക്കുന്നു ...
ബ്ലോഗ്‌ എന്നത് ഒരു സമൂഹമോ അതോ ആള്‍ക്കൂട്ടമോ ?
                                                             (49 comments )
ബസ്‌ നമ്പര്‍ 3
അമ്പലങ്ങളിലും കുമ്പസാരക്കൂട് വച്ചാലെന്താ ?
വൃദ്ധനും പണ്ഡിതനും ആയ ഒരാള്‍ കേള്‍ക്കുന്നു
ഏതാനും മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരാത്ത പാപങ്ങള്‍ ഒന്നും നമുക്കില്ല-
പറയാന്‍ ഇട കിട്ടണ്ടേ ?
ഒരിക്കല്‍ നീ എല്ലാം പറയണം - പലപ്പോഴായി ഞാനും .
നമ്മള്‍ പരസ്പരം ഏറ്റു പറയും. മാപ്പ് കൊടുക്കും.
(വാരാണസി - എം . ടി )
എല്ലാം പൊറുക്കുന്ന
എല്ലാം അറിയുന്ന
ഒരു മാത്ര പോലും എന്നെ ലജ്ജിക്കാന്‍ അനുവദിക്കാത്ത
എന്റെ കുമ്പസാരക്കൂടിനു.....

ബഹു. ബോബ്ബി ജോസ് കപ്പൂച്ചിന്‍ അച്ചന്‍ രചിച്ച "ഹൃദയ വയല്‍ " എന്ന പുസ്തകത്തിന്റെ ആമുഖം ....
ഹൃദ്യമായ ഒരു വായനക്ക് ...
                                                  നോ കമന്റ്സ് ...
ബസ്‌ നമ്പര്‍ 4
 "കണ്ണാടി എന്നോട് എന്റെ പഴയ മുഖം ആവശ്യപ്പെട്ടു ..
എന്റെ സ്വന്തക്കാര്‍ ‍ ഞാന്‍ ഉള്ളതിന്റെ തെളിവും ....
ഞാന്‍ അലഞ്ഞുകൊണ്ടേയിരുന്നു വേദനയുടെ വഴികളില്ലൂടെ ..
കാലം എന്റെ മുഖത്ത് ഓരോ നിമിഷത്തിന്റെയും പങ്ക് എഴുതിക്കൊണ്ടിരുന്നു ..
ഇന്ന് തിരിച്ചു വന്നപ്പോള്‍ ചിരിക്കുവതെങ്ങിനെ എന്ന് ഞാന്‍ മറന്നിരിക്കുന്നു ..
ഈ നഗരം എന്നെ മറന്നിരിക്കുന്നു .. ഞാന്‍ ഇതിനെയും ....."

ഡാഡി ( അനുപം ഖേര്‍ , പൂജ ഭട്ട് ) എന്ന ഹിന്ദി ഫിലിമിലെ " അയിന മുജ്സെ മേരി .." എന്ന് തുടങ്ങുന്ന മനോഹരമായ ഗസലിന്റെ പരിഭാഷ ശ്രമം
                                                         നോ കമന്റ്സ് ...

ബസ്‌ നമ്പര്‍ 5
സ്വപ്‌നങ്ങള്‍ നമുക്ക് മുന്നേ പറക്കാന്‍ തുടങ്ങിയാല്‍ .....
എന്റെ ഒരു പഴേ പോസ്റ്റ്‌ ആണു .....
ഉറക്കത്തില്‍ തെളിഞ്ഞ കാഴ്ചകള്‍ പതിരാണോ അതോ കതിരോ എന്ന് തിരിച്ചറിയാതെ വിറങ്ങലിച്ചു നിന്ന കുറെ ദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പ്കള്‍
http://keyboardandfingers.blogspot.com/2009/10/blog-post_26.html

                                                   നോ കമന്റ്സ് ...                                                     
 
ബസ്‌ നമ്പര്‍ 6    

ഇന്ന് ലോക വനിതാ ദിനം ആണെന്ന് മനോരമ ചേച്ചി പറഞ്ഞറിഞ്ഞു ... എല്ലാ ഭൂലോക  /ബ്ലോഗ്‌ ലോക / buzz  ലോക  വനിത കള്‍ക്കും എന്റെ ആശംസകള്‍


                                                       138 comments .. ( കര്‍ത്താവെ ..എന്റെ ഒരു പോസ്റ്റ്‌ പോലും ഇത്രേം കമെന്റ്സ്  കണ്ടിട്ടില്ല !!)'


ബസ്‌ നമ്പര്‍  7


"പ്രണയത്തിന്റെ തണല്‍ ആവുന്നവരുടെ(പ്രണയത്തിന്റെ തണലില്‍ നില്‍ക്കുന്നവരുടെ) കാല്‍കീഴില്‍ ആണു സ്വര്‍ഗം "

ഇത് ഏറെ ഫേമസ് ആയ ഒരു ഹിന്ദി ഫിലിം song - ന്റെ ആദ്യത്തെ വരിയുടെ മലയാള പരിഭാഷ ആണു ..
എന്റെ പരിമിതമായ ഹിന്ദി അറിവ് കൊണ്ട് ചെയ്തത് ..
പാട്ട് ഏതെന്നു പറയാമോ .?
                                         48 comments

                                
ബസ്‌ നമ്പര്‍  8
അപ്രത്തെ വീട്ടിലെ ലാലി ഒരു കഷണം വരിക്ക ചക്ക തന്നു ... കുടൂസന്‍ മാര്ടെ കൊതി കാരണം അത് പഴുക്കനെന്നും മുബെ തിന്നു ..
വെള്ളിയാഴ്ച കിലോ മുപ്പത്തി അഞ്ചു രൂപയ്ക്കു നല്ല ഒന്നാന്തരം പുളിയുള്ള നടന്‍ മാങ്ങാ കിട്ടി ..
രണ്ടു മുരിങ്ങക്കോല്‍ തല്ലി ഇട്ടു .... ശനിയാഴ്ച അമ്മ ചക്കക്കുരു മാങ്ങ കൂട്ടാന്‍ ഉണ്ടാക്കി ... നല്ല രുചി ആര്‍ന്നു ..
ഈ buzz ചക്കക്കുരു മാങ്ങ ഇഷ്ടപ്പെടുന്ന എല്ലാ പ്രവാസി സഹോദരങ്ങള്‍ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു                                                          
 
                                      14 comments   

ബസ്‌ നമ്പര്‍  9
ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോവുന്നിതാ പറന്നമ്മേ...
തെറ്റി നിനക്കുണ്ണീ ചൊല്ലാം നല്‍പൂമ്പാറ്റകളല്ലോ ഇതെല്ലം ...

പണ്ട് പഠിച്ചതോ പാടി കേട്ടതോ ആയ മനോഹരമായ ഒരു കവിതയാണ് ,,
മോട്ടി തഗടി ഐസി രഗടി എന്ന് തുടങ്ങുന്ന ഹിന്ദി ക്കവിത എന്റെ സെന്‍ട്രല്‍ സ്കൂള്‍ രണ്ടാം ക്ലാസ്സ് കാരനെ പഠിപ്പിക്കുമ്പോള്‍ മനസ്സിലേക്ക് വന്നത് .. എന്തൊക്കെ ആണു നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാവുന്നത് ... ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്ന explosure , academic discipline ഒക്കെ നന്ദി യോടെ  സ്മരിച്ചു കൊണ്ട് തന്നെ പറയട്ടെ ...
                                                 99 comments

ബസ്‌ നമ്പര്‍  10
പണ്ട് പണ്ട് .ഏകദേശം ഇരുപത് വര്ഷം മുംബ് തട്ടക്കുഴയില്‍ ഉള്ള അമ്മവീട്ടില്‍ നിന്നും തിരികെ വരുന്ന വഴി തോടുപുഴെന്നു എറണാകുളം ഫാസ്റ്റില്‍ കയറുമ്പോ ഒരു ട്രേ യില്‍ ഇഞ്ചി മിട്ടായി യും ആയി ഒരു ചേട്ടന്‍ വരുമായിരുന്നു .... മമ്മി എന്നും ഞങ്ങക്ക് അത് വാങ്ങി തരുവാര്‍ന്നു ..
എന്ത് രുചി ആയിരുന്നു ഇഞ്ചി മിട്ടായിക്ക് ..
കഴിഞ്ഞ മാസം ബംഗ്ലൂരില്‍ നിന്നും വരണ വഴി തൃശ്ശൂര്‍ ആയപ്പോ ട്രെയിന്‍ ഇല്‍ ഇഞ്ചി മിട്ടായി കിട്ടി .. പഴയ രുചി ഇല്ലേലും ..ന്റെ മക്കള്‍ക്ക് ഒക്കെ ഇഷ്ടായി ...
ഇഞ്ചി മിട്ടായി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് ആര്‍ക്കേലും അറിയാവോ ?
ഇഞ്ചി പെണ്ണെ ... നിനക്കെങ്കിലും അറിയാവോ .. ?
അറിയാവുന്നവര്‍ റെസിപ്പി തരാവോ .. ?                                            
2 comments


ബസ്‌ നമ്പര്‍ 11
കഴിഞ്ഞു പോയൊരു IPL നു fakeiplayer ന്നൊരു ബ്ലോഗ്ഗര്‍ പ്രത്യക്ഷപ്പെട്ടിരുന്നു ...
എന്തായിരുന്നു പബ്ലിസിടി ? followers ന്റെ ബഹളം ...
അതാരായിരുന്നു ? അദ്യം ഇപ്പെന്താ ഇല്ലാത്തെ ?
ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ ?
                                                        
15 കമന്റ്സ്